Nas Tours & Travels Kottayam

Nas Tours & Travels Kottayam Nas Tours & Travels give you an travel experiance

06/05/2019
05/05/2019

ഒരു വയനാടൻ പുലരി.. മനം മയക്കുന്ന കാനന യാത്ര, വന്യമൃഗങ്ങളെ കണ്ടറിഞ്ഞ് ബന്ദിപ്പൂർ വനത്തിലൂടെ ഒരു യാത്ര

കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞും ബന്ദിപ്പൂർ വനത്തിലെ ഹരിതഭംഗിയിലൂടെ ഒരു യാത്ര.

കാട്ടിലൂടെയുള്ള ഓരോ യാത്രയും പുതിയ കാഴ്ചകളിലൂടെയാണ്‌. നവ്യമായ അനുഭവങ്ങളിലൂടെയാണ്‌. അനിർവ്വചനീയമായ അനുഭൂതികളിലേക്കാണ്‌. കാടിന്റെ ഓരോ അണുവിലും പ്രസരിപ്പുണ്ട്‌. വന്യതക്കൊപ്പം ഒളിച്ചിരുന്ന് മോഹിപ്പിക്കുന്ന വശ്യതയുണ്ട്‌. കാട്ടിലെത്തുന്നയാളെ വശീകരിച്ച്‌ കാടിന്റെ സ്വന്തം താളത്തിലമർത്തി കൂടെ നടത്തി കാറ്റ്‌ കൊണ്ട്‌ തഴുകി മഴ നനച്ച്‌ കുളിർപ്പിച്ച്‌ പുത്തൻ പ്രതീക്ഷകൾ കിളിർപ്പിക്കും കാടെന്ന മായാജാലക്കാരി. അവളുടെ തനുവിൽ ഒരിക്കൽ പാദമൂന്നി ആ മായിക സൗന്ദര്യത്തിൽ നിന്നൊരംശം നുകർന്നാൽ പിന്നെ അനന്തമാവർത്തി കൊതിയോടെ നമ്മൾ ചെല്ലും. മതി വരാതെ. മതിഭ്രമത്തോടെ.

സഞ്ചാരിയെ പക്വതയിലേക്ക്‌ നയിക്കാനും അഹംഭാവം അവസാനിപ്പിച്ച്‌ പ്രകൃതിയെ കണക്കറ്റ്‌ സ്നേഹിപ്പിക്കാനും ഇത്ര നല്ല മറ്റൊരിടമില്ല, യാത്ര പോകാൻ.

ഓരോ അണുവിലും പവിത്രത നിറഞ്ഞ വായു ഉള്ളിലേക്കാഞ്ഞ്‌ വലിക്കാൻ. സർവ്വ രാഗങ്ങളും തോൽക്കുന്ന ശുദ്ധമായ സംഗീതം ആവോളം ശ്രവിക്കാൻ. എത്ര അമൂല്യമായ സുഗന്ധദ്രവ്യവും തോൽക്കുന്ന നറുമണം നുകരാൻ. മധു പകർന്ന് മധുരം നുണയാൻ. കാട്ടു മാമ്പഴം ഊമ്പിക്കുടിച്ച്‌ ചുണ്ടിലൂടെ ഊർന്നിറങ്ങിയ നീരും കയ്യും നാവ്‌ നീട്ടി നുണയാൻ. നാവ്‌ കറുക്കുവോളം കാട്ടുഞ്ഞാവൽപ്പഴം നുണഞ്ഞിറക്കാൻ. പുള്ളിമാനിനൊപ്പം മനസ്സ്‌ കൊണ്ടെങ്കിലുമൊന്ന് ഓടാൻ. മയിലിനൊപ്പം ആനന്ദ നടനമാടാൻ. ആനയെക്കണ്ട്‌ അലറിക്കരഞ്ഞ്‌ പായാൻ. ഒക്കെ കാട്‌ വേണം.

അനേകമനേകം തവണ ഈ കാട്ടിലൂടെ കടന്ന് പോയി. എന്നാൽ ബൈക്കിൽ നടത്തിയ ആ കന്നി യാത്രയോളം ത്രസിപ്പിക്കുന്നതായിരുന്നില്ല അതൊന്നും.

ഒന്നു പോയി നോക്കൂ. നഷ്ടമാവില്ല. ബൈക്കിലും കാറിലും ബസിലുമാവാം യാത്ര. കോഴിക്കോട്‌ നിന്ന് സുൽത്താൻ ബത്തേരിക്ക്‌ നൂറു കിലോമീറ്റർ അകലം. ബത്തേരിയിൽ നിന്ന് ഇടക്കിടെ ബസ്‌ ഉണ്ട്‌. ബത്തേരി- ഗുൻഡൽപേട്‌ ബസിൽ കയറി മദ്ദൂർ ടിക്കറ്റ്‌ എടുത്താൽ ടിക്കറ്റ്‌ ചാർജ്ജും ചായകുടിയും എല്ലാം കൂടി നൂറു രൂപയിൽ താഴെ ഒരു തകർപ്പൻ കാട്ട്‌ യാത്ര കിട്ടും. രാത്രി ഒൻപത്‌ മണിമുതൽ രാവിലെ ആറു മണി വരെ കർണ്ണാടക ഭാഗത്ത്‌ യാത്രാ നിരോധനമുണ്ട്‌. സ്വന്തംവാഹനം ആണെങ്കിൽ വനത്തിൽ പ്രവേശിച്ച ശേഷം ഇരുപത്‌ കിലോമീറ്റർ സ്പീഡിൽ കൂട്ടാതെ പോവുക. അതാണ്‌ കാടിനെ അടുത്തറിയാൻ ഏറ്റവും നല്ല വേഗത.

ഇവിടെ നിന്ന് സഞ്ചാരിക്ക്‌ ഓപ്ഷൻസ്‌ വളരെ അധികമാണ്‌. യാത്ര ഗോപാൽ സ്വാമി ബട്ടയിലേക്ക്‌ നീട്ടാം. പിന്നെ ബന്ദിപ്പൂർ, മുതുമല, മസിനഗുഡി, കല്ലട്ടി ചുരം, ഊട്ടി അങ്ങനെ പോവാം. അല്ലെങ്കിൽ നഞ്ചങ്കോട്‌, മൈസൂർ എന്നിങ്ങനെയുമാവാം. അതുമല്ലെങ്കിൽ ധൈര്യമായി തിരിച്ചോളൂ എണ്ണമറ്റ കാഴ്ചകളുമായി വയനാട്‌ കാത്തിരിക്കുന്നുണ്ട്‌. മുത്തങ്ങ, തോൽപ്പെട്ടി വൈൽഡ്‌ ലൈഫ്‌ സഫാരികൾ. ബത്തേരി ജൈന ക്ഷേത്രം, പൂക്കോട്‌ തടാകം, കുറുവ ദ്വീപ്‌, നെല്ലറച്ചാൽ കാരാപ്പുഴ തടാകം, ബാണാസുരയിലെ സ്പീഡ്‌ ബോട്‌ റൈഡ്‌. ബാണാസുര മീന്മുട്ടി, മീന്മുട്ടി, കാന്തൻപാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ. ചെംബ്ര മല, കുറിച്യാർമ്മല, മുനീശ്വരന്മല, തൊള്ളായിരം തുടങ്ങിയ ട്രെക്കിംഗ്‌ സൈറ്റുകൾ. അങ്ങനെ അങ്ങനെ പല പല കാഴ്ചകളോടെ വയനാട്‌ കാത്തിരിക്കുന്നു. ഇപ്പോൾ നല്ല സുഖമുള്ള തണുപ്പും ചാറ്റൽമഴയും കൂട്ടിനുണ്ട്‌.

സുൽത്താൻബത്തേരിയിൽ നിന്ന് റോഡു മാർഗം മുത്തങ്ങ, ഗുണ്ടൽപേട്ടയിലൂടെ 85 കിലോമീറ്റർ സഞ്ചരിച്ചാൽ ബന്ദിപ്പൂർ ‍ൈടഗർ റിസർവിലെത്താം. സഫാരി സമയം രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ബസുകളിലും ജീപ്പുകളിലും സഫാരിയുണ്ട്. bandipurtigerreserve.in എന്ന സൈറ്റിലൂടെ മാത്രമേ താമസം ബുക്ക് ചെയ്യാൻ പറ്റൂ. നേരിട്ടുളള ബുക്കിങ് ഇല്ല. വിഐപി ഗസ്റ്റ് ഹൗസുകൾക്കും കോട്ടേജുകൾക്കും ഡോർമിറ്ററികൾക്കും കുറഞ്ഞ വാടക നൽകിയാൽ മതി.

പ്രിയരേ കാട്‌ പകരം വെക്കാൻ മറ്റൊന്നുമില്ലാത്ത അമൂല്യ സമ്പത്താണ്‌. അതിന്റെ പവിത്രതക്ക്‌ കളങ്കം വരുത്തുന്ന ഒന്നും ചെയ്യാതെ വേണം കാട്ടിൽ പോയി മടങ്ങാൻ. മൃഗങ്ങൾക്ക്‌ ഭക്ഷണം നൽകരുത്‌. അവയെ ശബ്ദം കൊണ്ട്‌ പോലും ശല്യപ്പെടുത്തരുത്‌. മൃഗങ്ങൾക്കരികെ വാഹനം നിർത്തുന്നതും കാട്ടിൽ ഇറങ്ങുന്നതും അത്യന്തം അപകടകരമാണ്‌. നാഷനൽ പാർക്ക്‌ പരിധിയിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യരുത്‌. കാട്ടിൽ യാതൊന്നും വലിച്ചെറിയരുത്‌. ഓർമ്മകളും അനുഭവങ്ങളുമല്ലാതെ മറ്റൊന്നും അവിടെ നിന്നെടുക്കുകയുമരുത്‌. വന്യ ജീവികളെ ആരെങ്കിലും ഉപദ്രവിക്കുന്നത്‌ കണ്ടാൽ തൊട്ടടുത്ത ഫോറസ്റ്റ്‌ സ്ടേഷനിൽ അറിയിക്കണം. കാട്‌ സഞ്ചാരികളുടെ കൂടി സ്വത്താണ്‌. അത്‌ കാത്ത്‌ സൂക്ഷിക്കണം.

കാടിനെ അറിഞ്ഞ്‌ പോവണം. കാടിനെ അറിയിക്കാതെ പോവണം. നമ്മളുടെ സാന്നിധ്യം കാട്ടിലൊരു അപശ്രുതിയാവാതെ പോവണം. അപ്പോൾ അപകടവും ഉണ്ടാവില്ല.

കാട്ടിലേക്കുള്ള യാത്രകൾക്ക്‌ അവസാനമില്ല. ഒടുവിലാ കാട്ടിനുള്ളിൽ വീണ്‌ പൊലിയാനും കൊതിപ്പിക്കും കാട്‌.

Bandipur Tiger Reserve

ഗസ്ത്യനേ തേടി..       അഗസ്ത്യവനം ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. സന്ദർശനത്തിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. കേ...
05/05/2019

ഗസ്ത്യനേ തേടി..

അഗസ്ത്യവനം ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. സന്ദർശനത്തിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. കേരളത്തിൽ ആനമുടികഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി അഗസ്ത്യവനത്തിലെ അഗസ്ത്യാർകൂടമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1800അടി ഉയരത്തിലാണ് സ്ഥിതിവചെയ്യുന്നത്. മകരവിളക്കുമുതൽ ശിവരാത്രിവരെയാണ് ഇവിടേക്കുളള തീർത്ഥാടനകാലം. ഒരിക്കൽ അഗസ്ത്യനേ തേടി ചെന്നാൽ പിന്നീട് വീണ്ടും വീണ്ടും ചെല്ലുമെന്നാണ് വിശ്വാസം. എന്റെ അനുഭവത്തിലത് ശരിയുമാണ്. അതിന്റെ ഉൾപ്രേരണ ഭക്തിയായാലും കാടിന്റെ വിളിയായാലും ഈ യാത്ര ഒരനുഭവം തന്നെയാണ്. യാത്ര നീയമം മൂലം ചിട്ടപ്പെടുത്തിരിക്കുന്ന തീർത്ഥാടനകാലത്തിലെ ഒരുദിനമാണ് പുറപ്പെട്ടത്. നെടുമങ്ങാടും വിതുരയും പിന്നിടുമ്പോൾ പുലരി എത്തിയിരുന്നില്ല.
ബസ്സ് ബോണക്കാടേക്കുളള ചുരം കയറുമ്പോൾ ഈറക്കാടുകളും തെയിലതോട്ടങ്ങളും കറങ്ങിവരുന്നു സിനിമയിലെ ക്രയിൻ ഷോട്ടുകളേ പോലെ. ബസ് യാത്രയുടെ അവസാനം ബോണക്കാടെത്തിയപ്പോഴേക്കും തെയില ഫാക്ടറിയുടെ പരിസരം സജീവമായിരുന്നു. അവിടെനിന്നും 24കി. മി. വനത്തിലൂടെ കാൽനടയായി മലകയറണം. പടർന്ന് പന്തലിച്ച് കിടക്കുന്ന കൂറ്റൻമരങ്ങൾ, കുറ്റിക്കാടുകൾ, മൊട്ടക്കുന്നുകൾ, പുൽമേടുകൾ, ഈറക്കാടുകൾ, കാട്ടുമരങ്ങൾ, തലയുയർത്തിനിൽക്കുന്ന പർവ്വതശിഖരങ്ങൾ, ഉയരം കുറഞ്ഞബോൺസായികാടുകൾ എല്ലാം കടന്നുവേണം അഗസ്ത്യമുനിയുടെ അടുക്കലെത്താൻ.
വനം വകുപ്പിന്റെ പരിശോധനകഴിഞ്ഞ് മുൻപോട്ട് നടക്കുമ്പോൾ ചീവീടുകളുടെ നിലക്കാത്ത രോദനം നമ്മളേ സ്വാഗതം ചെയ്യും. പേഴുകളുടെ വളഞ്ഞ നിഴലിൽ ചവിട്ടി ചെന്നെത്തുന്നത് രണ്ടായി പിരിയുന്ന വഴിയിൽ. ബോണോഫാൾസിലേക്ക് പിരിയുന്ന വഴിയാണ് ഒന്ന്.(ഇപ്പോൾ പ്രവേശനമില്ല) മലഞ്ചരിവ് വെട്ടിമാറ്റിയതുപൊലെ ഉളള കിഴുക്കാം തൂക്കായപ്രദേശത്തേക്കിറങ്ങുമ്പോൾ താഴെ നിൽകുന്ന ആളിന്റെ ചുമലിനടുത്താവും നമ്മുടെ കാലുകൾ. പുല്ലിന്റെ തലപ്പിൽ പിടിച്ചും,വേരുകളുടെ പടർപ്പിൽ പിടിച്ചും, ചവിട്ടിയും ശ്വാസം പിടിച്ചും ഇടക്ക് കിതച്ചും കല്ലുകൾക്കൊപ്പം ഉരുണ്ട് വീഴുന്നത് തെളിനീർതടാകത്തിലേക്ക്..യാത്രയുടെ ക്ഷീണം മുഴുവനായും കഴുകികളയാൻപോന്നതും അടുത്ത നീരുറവവരെ യാത്രക്കുളള ഊർജ്ജം ആ ഉറവനമുക്ക് നൽകും. ഉരുളൻകല്ലുകളിൽ തീർത്ത പ്രകൃതിശില്പങ്ങളിൽ പ്രാർത്ഥനയോടെ കാലുകൾവച്ച് അരുവികൾ താണ്ടി പുൽമേടുകൾ ചവിട്ടികയറി നാം നടക്കുന്നത് ഏഴുമടക്കുകളിലേക്കാണ്..മലദേവതകളേ മനസുകൊണ്ട് വണങ്ങി പിന്നീടുളള മലകയറ്റം കഠിനമാണ്. കരടികൾ നടക്കുന്ന കാട്ടുവഴിയും,ചെന്നായ്ക്കൾ പതിയിരിക്കുന്ന പൊന്തക്കാടുകളും, കാട്ടുപോത്തിന്റെ വിഹാര കേന്ദ്രമായ പുൽമേടുകളും കടന്ന് ആനകളുടെ ഇഷ്ട ഭക്ഷണമായ ഈറകൾക്കിടയിലൂടെ നെടുവീർപ്പടക്കിപിടിച്ചെ പിന്നിടാനാവു. ഉയരം കുറഞ്ഞ് പാറമുകളിലേക്ക് അനായാസം കയറാൻ കഴിയുന്ന കല്ലാന ഇവിടുത്തേ സവിശേഷതകളിലൊന്നായി പറയപ്പെടുന്നു. തുറസായ പുൽമേടുകൾക്ക് താഴെ ഷോലവനത്തിൽനിന്നും കാട്ടാറിന്റെ ഗർജ്ജനം കേൾക്കാം. ക്ഷീണം കലശലായി തോന്നുമെന്കിലും ലക്ഷ്യം മനസിലുറപ്പിച്ച് നടന്ന് അതിരുമലയിലെത്തി. അവിടെ ബേസ്ക്യാമ്പിലാണ് ഇന്നത്തെ വിശ്രമം. ചുറ്റും കിടങ്ങ് കുഴിച്ച് വന്യമൃഗങ്ങളുടെ കടന്നുവരവിനെ തടഞ്ഞ് ഒരു ഡോർമെറ്ററിയും ക്യാന്റ്റീനുമുണ്ട്.അവിടുത്തെ കഞ്ഞിയും കാപ്പിക്കും പ്രത്യേകതരം സ്വാദാണ്.
അഗസ്ത്യാർകൂടമെന്ന കൊടുമുടിസ്ഥാനത്തേക്കുളള രണ്ടാംഘട്ടയാത്ര തുടങ്ങുന്നത് അതിരുമലയിലെ വിശ്രമശേഷം പിറ്റേദിവസമാണ്. കഴിഞ്ഞദിവസത്തെ യാത്രയേക്കാളും ദുഷ്കരമായ യാത്ര. മഞ്ഞിന്റെ നനവും മഴയും കാരണം പാറ നന്നേ വഴുക്കലായതിനാൽ ശ്രദ്ധിച്ച് നടക്കണമെന്ന് ഗൈഡ് മുന്നറിയിപ്പ് തന്നു. ഇരുസൈഡും അഗാധമായ കൊക്കയാണെന്നതാണ് ഭയം ഇരട്ടിയാക്കുന്നത്. വടം കെട്ടിയിട്ടുളളതിനാൽ അതിൽ പിടിച്ച് കയറിചെന്നെത്തുനനത് പ്രകൃതിയുടെ മാസ്മരികമായ അഗസ്ത്യന്റെ മടിത്തട്ടിലേക്കാണ് .വെളളിമേഘങ്ങൾ നമുക്ക് താഴെയായി പരന്ന് കിടക്കുന്നു. അതിൽ ചിലത് നമ്മളേ തഴുകികടന്നുപോകുന്നു. കാറ്റിന് ശക്തി ഉളളതിനാൽ ഡ്രസ്സ് അയച്ചിടാതെ മുറുക്കി കെട്ടാൻ നിർദ്ദേശം തന്നു. ഈ ജൈവവൈവിധ്യകലവറയുടെ അമരക്കാരനായ അഗസ്ത്യമുനിക്ക് മുമ്പിൽ സകല ഊർജ്ജങ്ങളുടേയും നാഥനായ സൂര്യനേ സാക്ഷിനിർത്തി ദീപം പ്രകാശിപ്പിച്ച് മലയിറങ്ങുമ്പോൾ നാമൊന്നും ഒന്നുമല്ലാന്നുളള പാഠങ്ങൾ പഠിക്കുകയായിരുന്നു. ATM കാർഡും പൈസയും കൈയ്യിൽ വച്ചിട്ട് യാതൊരു വിലയുമില്ലാതെ എല്ലാവരും സമന്മാരായി മഴനനഞ്ഞും വെയിലുകൊണ്ടും പ്രകൃതിയെ അറിഞ്ഞ് തിരികെ അതിരുമലയിലേക്കിറങ്ങുമ്പോൾ മനസും ശരീരവും ശുദ്ധമായൊരനുഭവം.6.30 ന് ബോണക്കാടുനിന്നുളള ബസ്സിനേ ലക്ഷ്യമാക്കി കാടിറങ്ങുമ്പോഴും തിരികെ ഒന്നുകൂടി പോയാലോന്ന് തോന്നിപ്പോകും, അതാണ് ആദ്യമേപറഞ്ഞത് ഒരുപ്രാവശ്യം പോയാൽ നമ്മൾ വീണ്ടും വീണ്ടുംനമ്മളേ മാടിവിളിക്കും

New performers
07/02/2019

New performers

ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള കോത്തഗിരി. ഊട്ടിക്കും മേലെ, എന്നാല്‍ ഊട്...
26/10/2018

ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള കോത്തഗിരി. ഊട്ടിക്കും മേലെ, എന്നാല്‍ ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു അതാണ് കോത്തഗിരി. ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് - വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത് സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. ഊട്ടി മലനിരകളുടെ അയൽവാസികളായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്‌സർലണ്ടു എന്നു വിളിച്ചത് വിദേശികളാണ് .

ലോകത്തെ ഏറ്റുവം മികച്ച രണ്ടാമത്തെ കാലാവസ്ഥ എന്നു സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരിക്ക് സ്വിറ്റ്‌സർലണ്ടു പോലെ എപ്പോഴു സുഖമുള്ള കാലാവസ്ഥ ആണ് ,ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോത്തഗിരി .ഉദയ രശ്മികൾ വെളിവാകും മുൻപ് മൂടൽ മഞ്ജു പിൻവാങ്ങി നിൽക്കുന്ന കോത്തഗിരിയുടെ പ്രഭാത പ്രകൃതി മനോഹരമാണ് .

അനേകം പക്ഷികളുടെ സംഘകൂജനങ്ങൾ ഉണർവിന്റെ പ്രസാദാത്മകമായ വരവ് വിളിച്ചറിയിക്കുന്നു , മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും. തേയിലത്തോട്ടങ്ങളും ഭംഗിയുള്ള പച്ച ഭൂപ്രകൃതിയാലും ചുറ്റപ്പെട്ട, കോട്ടഗിരി ട്രക്കിംഗ് പാറകയറ്റം ഇവക്കും അനുയോജ്യമാണ്. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.

ഇവിടെയാണ് ജയലളിതയുടെ വേനല്‍ക്കാല വസതിയും. കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം. ഡിസബര്‍ മുതല്‍ മെയ്‌ മാസം വരെയാണ് കോത്തഗിരി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം,ഏപ്രില്‍ മാസം താപനില ഒരു ഡിഗ്രീ സെല്‍ഷ്യസ് വെരെയാവും പാലക്കാട് വഴി പോകുന്നവർക്ക് ഊട്ടിയിൽ കയറാതെ മേട്ടുപ്പാളയത് നിന്നു തിരിഞ്ഞു 33 km പോയാൽ കോത്തഗിരി എത്താം. ഊട്ടി ,മേട്ടുപ്പാളയം, കൂനൂർ എന്നിവടെങ്ങളിൽ നിന്നും ബസ് സർവിസ് ഉണ്ട്.

തണുപ്പും കോടയും ആ സ്വദിക്കാന്‍ പോകാം ഇല്ലിക്കൽ മലയിലേക്ക്മലമുകളിലെ  പിളർന്ന കല്ലിന്റെ  കാഴ്ചകളിൽ കൂടി കോടമഞ്ഞിന്‍ കുളിരു...
08/09/2018

തണുപ്പും കോടയും ആ സ്വദിക്കാന്‍ പോകാം ഇല്ലിക്കൽ മലയിലേക്ക്

മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി

കോടമഞ്ഞിന്‍ കുളിരുമായി ഒരിടം .ആകാശത്തോളം തല ഉയര്‍ത്തി ഇവള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു .ഇവളുടെ പേര് ആണ് ഇല്ലിക്കല്‍ .ഇല്ലിക്കല്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര ഇല്ലിക്കല്‍ കല്ല്‌ എന്ന് ഇവള്‍ അറിയപ്പെടുന്നു.ഒരുപാട് കാലമായി മിനി ഹരി കൃഷണനും കുടുംബവും ഇവളെ ഒന്ന് അടുത്തറിയാന്‍ ആഗ്രഹിക്കുന്നു.തുടങ്ങാം യാത്ര തൊടുപുഴ മേല്കാവ് വഴി യുള്ള യാത്ര അവിസ്മരണീയമാണ്.മേല്കാവ് അറിയില്ലേ.ശ്രീനിവാസനെ അനശ്വര ബാര്‍ബര്‍ ആക്കി യ നാട്.

നിഷ്കളങ്കരായ ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് അതിലും നിഷ്കളങ്കമായ പ്രകൃതിയെ കാണാം. ആധുനിക തയുടെ യന്ത്ര കൈകള്‍ ഇതുവരെ കടന്നു വന്നിട്ടീല്ല .അരികില്‍ അണയുന്നവര്‍ക്ക് ആവോളം നയന മനോഹര കാഴ്ച ഒരുക്കി ഇവള്‍ ഇല്ലിക്കല്‍ കല്ല്‌ പച്ചപ്പിന്റെ ചേല ചുറ്റി ഒരു മണവാട്ടിയെ പോലെ .സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള ഇല്ലിക്കല്‍ കുന്നുകള്‍ കേരളത്തിന്റെ ടൂറിസം മാപ്പുകളില്‍ ഇടം പിടിക്കുന്നു . മൂന്നു നാല് കിലോ മീറ്റര്‍ കുത്തനെയുള്ള കയറ്റം കിതപ്പ് നല്‍കുന്നു എങ്കിലും ഇവളുടെ നെറുകയില്‍ എത്തിച്ചേരാന്‍ ഉള്ള ആവേശമാണ് നല്‍കുന്നത്.
ഈ സാഹസിക കുന്നു കയറ്റം തന്നെ ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

കോട്ടയം ജില്ലയിലാണ് ഇവളുടെ താമസം.ഇവള്‍ “ഇല്ലി ക്കല്‍ കല്ല്‌” സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയര ത്തിലുള്ള ഈ കുന്ന്, കാഴ്ച്ചകളുടെ പറുദീസയാണ്.ഇവിടെ എത്തിയാല്‍ കാഴ്ചകള്‍ ആയി കാഴ്ച പൂരമായി.

അനേകം ഹെയര്‍ പിന്‍ വളവുകളോട് കൂടിയ റോഡിലൂടെ ഉള്ള യാത്ര അതിലും ആനന്ദം. ഇല്ലിക്കല്‍ കല്ല് മൂന്നു പാറ ക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാ കൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട്.സഞ്ചാരികള്‍ക്ക് വലിയ പ്രയാസം കൂടാതെ ഇല്ലിക്കല്‍ കല്ലിലെ ത്താന്‍ ആണ് പുതിയ പാത നിര്‍മിച്ചിരിക്കുന്നത്.എന്നാല്‍ സാഹസികത കൈമുതല്‍ ആയിട്ടുള്ള സഞ്ചാരികള്‍ കുത്തനെ ഉള്ള കയറ്റം തന്നെ തിരഞ്ഞു എടുക്കുന്നു.

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ളമലയാണ് ഇല്ലിക്കല്‍ കല്ല് എന്ന് പറയാം. മീനച്ചിലാറിന്‍റെ കുഞ്ഞോളങ്ങള്‍ ഇവി ടെയാണ്‌ തുടക്കം കുറിക്കുന്നത് എന്ന് മുന്‍ സഞ്ചാരികള്‍ പറ യുന്നു. ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ് ഇല്ലിക്കല്‍ കല്ല്‌.മുകള്‍ പരപ്പില്‍ എത്തി ചേര്‍ന്നാല്‍ കാണുന്ന കാഴ്ചകള്‍ നേരില്‍ അനുഭവിച്ചറിയണം .ചുറ്റും പച്ചപ്പ്‌ നിറഞ്ഞ മറ്റു മലകള്‍ .അകലെ നേര്‍ വരയായി വെള്ളി കൊലുസ്സ് കെട്ടി ഒഴുക്കുന്ന അനേക നീര്‍ അരുവികള്‍ .ഈ മലയുടെ ഏതൊക്കെയോ ഭാഗങ്ങളില്‍ അത്യപൂര്‍വമായി കാണുന്ന നീലക്കൊടുവേലി ഉണ്ടെന്ന് താഴ്വരയില്‍ താമസിക്കുന്നവര്‍ വിശ്വസിക്കുന്നു .മീനച്ചില്‍ നദിയിലെ കുളിരില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ തളര്‍ച്ചയും വിട്ടൊഴിയു ന്നതിന്റെ. രഹസ്യം നീല കൊടിവേലിയുടെ ഇലകളില്‍ തട്ടി വരുന്ന ജലം ആണെന്ന് പറയുന്നു. മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ അങ്ങ് കിഴക്കന്‍ ചക്രവാളത്തിലെ ഉദയവും പടിഞ്ഞാറന്‍ തീരത്തെ അസ്തമയവും കാണാം. അറബി കടലിന്‍റെ വിദൂര കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെ ടുത്ത് കൂടുതല്‍ കാഴ്ചകള്‍ സമ്മാനിക്കും .
മൂന്നിലവ് തലനാട് പഞ്ചായത്തുകള്‍ അതിരിടുന്ന ഇല്ലിക്കല്‍ കല്ല്‌ കാണുവാന്‍ ഉള്ള സഞ്ചാരികളുടെ അടങ്ങാത്ത ആവേശം ആണ് ഇവളെ കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കുന്നത്.

കോട്ടയം ജില്ലയിലെ ഏത് ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കിയാലും ആകാശത്തോടൊപ്പം ഉയര്‍ന്ന് നില്ക്കുന്ന ഇല്ലി ക്കല്‍ മല കാണാം.

അവഗണന ഏറ്റു വാങ്ങിയ ഇന്നിവള്‍ക്ക് പത്തര മാറ്റ് ഉണ്ട് . മലമുകളിലേക്ക് കാറെത്തുന്ന ആധുനിക വഴിയായി . പുതുതായി രൂപം ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ ,വാഗമണ്‍, തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തി വിനോദ സഞ്ചാരം കൂടുതല്‍ ജന കീയം ആക്കിയതോടെ കൂടുതല്‍ ആളുകള്‍ ഇല്ലിക്കല്‍ കല്ല്‌ കീഴടക്കാന്‍ എത്തി തുടങ്ങി .

തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട്

ചെറുതോണി ഡാമിന്റെ 5 ഷട്ടർകളും തുറന്നു.
11/08/2018

ചെറുതോണി ഡാമിന്റെ 5 ഷട്ടർകളും തുറന്നു.

 #ഒരുനൂറു_ജന്മം_ജീവിച്ചാലും_കൊതിതീരാത്ത_ഇടുക്കി. 😍 കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്...
02/08/2018

#ഒരുനൂറു_ജന്മം_ജീവിച്ചാലും_കൊതിതീരാത്ത_ഇടുക്കി. 😍

കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.

ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം..

നമ്മുടെ നാടിന്റെ ഭംഗ്ഗി എല്ലാവരിലും എത്തിക്കൂ .. 😍♥

Address

Nas Tours & Travels
Kottayam
686012

Telephone

9747189775

Website

Alerts

Be the first to know and let us send you an email when Nas Tours & Travels Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category