Mehra Tours & Travels

Mehra Tours & Travels Amazing life, a joyful journey....

Beautiful view of Ramzan Crecent 🌙sighted at Hotat Sudair Observatory in Saudi Arabia. Monday is the first day of Ramada...
05/05/2019

Beautiful view of Ramzan Crecent 🌙
sighted at Hotat Sudair Observatory in Saudi Arabia. Monday is the first day of Ramadan.

Wishing all brothers and sisters around the globe a happy ramzan.
May the almighty unite us with brotherhood and peace ...

05/05/2019

Karimeen (Etroplus suratensis) is backwater fish of Kerala.
Popularly known as Pearl spot or Karimeen in Malayalam is famous in vembanad backwater regions of Kerala.

*Inauguration of BMH Medical Inspection Room at Kozhikode International Airport*.The new renovated *Medical inspection r...
02/05/2019

*Inauguration of BMH Medical Inspection Room at Kozhikode International Airport*.

The new renovated *Medical inspection room* was inaugurated at the new terminal of *Calicut International Airport* by Shri. K Srinivasa Rao, Airport Director.

30/04/2019



ദോഹ- ഖത്തറിലേക്ക് വരാനാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഇനി വിസ പ്രോസസിംഗ് എളുപ്പം. കൊച്ചിയിലെ ഖത്തര്‍ വിസ സെന്റര്‍ (ക്യുവിസി) പ്രവര്‍ത്തനം തുടങ്ങി. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 384111ഡി) കൊച്ചിയിലെ ക്യുവിസി ഓഫിസ്.
തെരഞ്ഞെടുപ്പായതിനാല്‍ ആഘോഷമില്ലാതെയായിരുന്നു തുടക്കം. ഖത്തറിലെ സ്വകാര്യ കമ്പനികളിലേക്ക് വരുന്ന മലയാളികള്‍ക്ക് തൊഴില്‍ വിസ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂര്‍ത്തിയാക്കാം. കൊച്ചി ഉള്‍പ്പെടെ ഏഴ് ഇന്ത്യന്‍ നഗരങ്ങളില്‍ വിസ സെന്ററുകള്‍ തുറക്കുമെന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യുവിസികള്‍. മാര്‍ച്ച് 26ന് ന്യൂദല്‍ഹിയിലാണ് ആദ്യ ക്യുവിസി തുറന്നത്.

ഖത്തറിലേക്ക് വരുന്ന തൊഴിലാളികളുടെ വൈദ്യപരിശോധന, വിരലടയാളം, ഐറിസ് സ്കാനിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരശേഖരണം കൊച്ചിയില്‍ പൂര്‍ത്തിയാക്കാം. ഇതിനായി തൊഴിലുടമ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ്2ലൂടെയോ www.moi.gov.qa എന്ന വെബ്‌സൈറ്റിലൂടെയോ തൊഴിലാളിയുടെ പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വിസ റഫറന്‍സ് നമ്പര്‍ സഹിതം വിവരങ്ങള്‍ അതാതു ക്യുവിസിക്ക് ആഭ്യന്തര മന്ത്രാലയം കൈമാറും.

റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് തൊഴിലാളിക്ക് ക്യുവിസിയില്‍ അപ്പോയ്‌മെന്റ് എടുക്കാം. ഖത്തറില്‍ എത്തിയാലുടന്‍ ഉപയോഗിക്കാന്‍ 30 റിയാല്‍ കോള്‍ ബാലന്‍സുള്ള സിംകാര്‍ഡ് ക്യുവിസിയില്‍നിന്നു ലഭിക്കും. തൊഴിലാളിയുടെ പേരിലാണ് സിംകാര്‍ഡ് ഖത്തറിലെ കമ്പനി പ്രതിനിധിയുടെ മൊബൈല്‍ നമ്പറും കിട്ടും. വിമാനമിറങ്ങുമ്പോള്‍ കമ്പനി പ്രതിനിധിയെ ബന്ധപ്പെട്ട് ഓഫിസിലേക്കോ താമസസ്ഥലത്തേക്കോ പോകാം. നാട്ടില്‍ നിന്ന് വൈദ്യപരിശോധന പൂര്‍ത്തിയാകുന്നതിനാല്‍ ഇവിടെയെത്തി വൈദ്യപരിശോധനയില്‍ പരാജയപ്പെടുന്ന സാഹചര്യവും ഒഴിവാകും. തൊഴില്‍ കരാറിന്റെ പൂര്‍ണരൂപം മലയാളത്തില്‍ ലഭ്യമാകുമെന്ന സൗകര്യവുമുണ്ട്.

പുതിയ വിസക്ക്‌ അപേഷിക്കുന്നവരോട് ഇതാണ്‌ പുതിയ വിസ രീതി. ഇനി ആരും പഴയത് പോലെ ഇവിടെ നിന്ന് വിസ അയച്ചു കൊടുത്ത് കയറി വരുവാൻ പറ്റില്ല. ആരും ചതിയിൽ പെടരുത്.
കൂടുതൽ വിവരങ്ങൾക്ക് 👇👇👇👇
മലയാളം ലഭ്യമാണ്..
www.qatarvisacenter.com

27/04/2019

ഇന്‍ഡിഗോ എയര്‍വേയ്‌സും ഖത്തറില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തുന്നു

ജറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതിന് പിന്നാലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഇന്‍ഡിഗോയും താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം സര്‍വീസാണ് അടുത്ത മാസം രണ്ട് മുതല്‍ നിര്‍ത്തുന്നത്.

താല്‍ക്കാലികമായാണ് നിര്‍ത്തുന്നതെന്നും മൂന്ന് മാസത്തിനകം പുനരാരംഭിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം. അതേസമയം, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ടിക്കറ്റ് തുക മടക്കിക്കിട്ടാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരോട് മുംബൈ, ഡല്‍ഹി വഴി യാത്ര മാറ്റാനാണ് മറുപടി ലഭിക്കുന്നത്.

ഏജന്‍സി വഴി ടിക്കറ്റ് എടുത്തവര്‍ക്ക് ഏജന്‍സികള്‍ തന്നെ ടിക്കറ്റ് മറ്റ് വിമാനകമ്പനികളിലേക്ക് മാറ്റി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഫെബ്രുവരി മധ്യത്തില്‍ 985 റിയാലിന് ടിക്കറ്റ് എടുത്തവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിലേക്ക് ടിക്കറ്റ് മാറ്റിയപ്പോള്‍ 1600 റിയാലാണ് ആയത്.

27/04/2019

എയർ ഇന്ത്യ ഷാർജ-കാലിക്കറ്റ് ഫ്‌ളൈറ്റ് സമയം പുനർക്രമീകരിച്ചു

ഷാർജ: ഏപ്രിൽ 28 (നാളെ) രാവിലെ 1:00 AM നു പുറപ്പെടേണ്ടിയിരുന്ന ഷാർജ-കാലിക്കറ്റ് AI998 എയർ ഇന്ത്യ ഫ്ലൈറ്റ് സമയം രാവിലെ 6:45 AM ആയി പുനർക്രമീകരിച്ചു. യാത്രക്കാർ 03:45 AM നു എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നു അധികൃതർ അറിയിച്ചു.

ലോകമെമ്പാടും എയർ ഇന്ത്യ സർവർ രാത്രി ഒരുമണിക്ക് ഡൗൺ ആയതിനെ തുടർന്നാണ് സമായക്രമത്തിൽ പുനക്രമീകരണം വേണ്ടി വന്നത്

26/04/2019
24/04/2019

.

എത്ര കണ്ടാലും മതി വരാത്ത കാടിനാൽ ചുറ്റപ്പെട്ട കാഴ്ചകളുടെ ലോകമാണ് നിലമ്പൂര്‍. കാടും മലയും കുന്നും പുഴയും കൊണ്ട് അനുഗ്രഹീതമായ നാട്. പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച കാടിന്റെയും തേക്കിന്റെയും നാടായ നിലമ്പൂരിലെ കാഴ്ചകള്‍ എത്ര കണ്ടാലും ആസ്വദിച്ചു തീരില്ല



ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടമായ കനോലി പ്ലോട്ട് നിലമ്പൂരിലെ പ്രധാന കാഴ്ച്ചകളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ജില്ലയുടെ കളക്ടറും മജിസ്‌ട്രേറ്റും ആയിരുന്ന 1846 ലാണ് തോട്ടം സ്ഥാപിക്കുന്നത്. ചാലിയാറും കുറുവന്‍ പുഴയും സംഗമിക്കുന്നതിവിടെയാണ്. നിലമ്പൂരിനോളം പ്രശസ്തമാണ് ഇവിടുത്തെ തേക്കും. കാറുകളുടെ ചില മോഡലുകളില്‍ ഇന്റീരിയര്‍ ചെയ്യുന്നതിന് നിലമ്പൂര്‍ തേക്ക് ഉപയോഗിച്ച് വരുന്നു.



നിലമ്പുർ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി ഊട്ടി റോഡില്‍ സ്ഥിതി ചെയ്യുന്നു. തേക്കുകളെ കുറിച്ചു പഠിക്കാനും, പരിപാലന രീതിയെ കുറിച്ചറിയുവാനും ഇവിടെ നിന്നും സാധിക്കും. കുട്ടികള്‍ക്കായി വിശാലമായ പാര്‍ക്കും മ്യൂസിയത്തോട് ചേര്‍ന്നൊരുക്കിയിട്ടുണ്ട്.



നിലമ്പുർ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. മലപ്പുറം ജില്ലയിലെ ഏക വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നതിവിടെയാണ്.



അതി മനോഹരമായ കാടുകള്‍ നെടുങ്കയത്തിന്റെ പ്രത്യേകതയാണ്. ബ്രിട്ടീഷ് എഞ്ചിനിയറായ നിര്‍മിച്ച ബംഗ്ലാവും ഇരുമ്പ് പാലവുമണിവുടുത്തെ പ്രധാന ആകര്‍ഷണിയത. കാട്ടിൽ നിന്നും പിടിച്ച ആനകളെ മെരുക്കുന്ന ആനപ്പന്തിയും കാണാമിവിടെ. ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്കര്‍ വസിക്കുന്നത് നെടുങ്കയത്തെ ഉള്‍കാടുകളിലാണ്.

#കേരളാക്കുണ്ട്_WATERFALL

നിലമ് പൂരിലെത്തുന്നവര്‍ സന്ദര്‍ശിക്കേണ്ട ഒരിടം. സൈലന്റ് വാലിയോട് ചേര്‍ന്ന് നില്‍ക്കുന്ന കരുവാരക്കുണ്ടില്‍ പ്രകൃതിയൊരുക്കിയ വിസ്മയങ്ങളാണ് പ്രധാന കാഴ്ച. കേരളാം കുണ്ടും ചെറുമ്പ് ഇക്കോ വില്ലേജുമെല്ലാം മനോഹരം



നിലമ്പൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹില്‍ സ്‌റ്റേഷന്‍. മഞ്ഞ് പുതച്ച മലനിരകളും കോഴിപ്പാറ വെള്ളച്ചാട്ടവും പ്രധാന ആകര്‍ഷണം. നിലമ്പൂരില്‍ നിന്നും കക്കാടംപൊയില്‍ വരെയുള്ള പച്ച പുതച്ചു കിടക്കുന്ന വഴിയും അതിമനോഹരമാണ്



പച്ച പുതച്ച മനോഹരമായ ഒറ്റയടിപ്പാതയിലൂടെയുള്ള യാത്ര മനോഹരമാണ്. മഴക്കാല യാത്ര വേറിട്ട അനുഭവമാണ്. നാട്ടിന്‍ പുറത്തെ കാഴ്ചകളും ഗ്രാമ ഭംഗിയും ആസ്വദിച്ച് യാത്ര ചെയ്യാവുന്നൊരിടം.



മഹാഗണി തോട്ടങ്ങളാൽ വിസ്മയം തീർക്കുന്ന ചാലിയാർ മുക്ക്‌ നിലമ്പൂരിലെ പ്രധാന കാഴ്ചയാണ്. മൂന്ന് കൈവഴികൾ ചേർന്ന് ചാലിയാർ നിറഞ്ഞൊഴുകി തുടങ്ങുന്ന സ്ഥലം കൂടിയാണിത്.



നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ വരാം. ബോട്ടിങ്ങിനും സൗകര്യമുണ്ട്.



ബ്രിട്ടീഷുകാർ നിർമിച്ച മനോഹര ബംഗ്ലാവ്. ആകാശ നടപ്പാതയും പച്ച പുതച്ച മൺ ചുരവും മനോഹര കാഴ്ച.



നിലമ്പൂരിന്റെ മനോഹാരിത അറിഞ്ഞ് യാത്ര ചെയ്യാം. തമിഴ്നാട്ടിലേക്കുള്ള ഈ പാതയിലൂടെ അതിരാവിലെയുള്ള യാത്ര നല്ല അനുഭവമാണ്.



ആധുനിക നിലമ്പൂരിന്റെ ചരിത്രം നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ട് കിടക്കുന്നു. രാജഭരണത്തിന്റെ ശേഷിപ്പുകൾ ഇവിടെ കാണാം.

21/04/2019

പ്രവാസികൾക്ക് നിറഞ്ഞ സംതൃപ്തി; സ്‌പൈസ് ജെറ്റ് ജിദ്ദ-കോഴിക്കോട് സര്‍വീസ് തുടങ്ങി

Address

Poonoor
Kozhikode
673574

Opening Hours

Monday 8:30am - 8:30pm
Tuesday 8:30am - 8:30pm
Wednesday 8:30am - 8:30pm
Thursday 8:30am - 8:30pm
Friday 8:30am - 8:30pm
Saturday 8:30am - 8:30pm

Alerts

Be the first to know and let us send you an email when Mehra Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mehra Tours & Travels:

Shortcuts

Share

Category