11/06/2019
❤️..........യുവരാജ് സിംഗ്....
19 വർഷം മുൻപ് ഒരു ജനുവരി മാസത്തിലാണ് ഈ പേര് ഓരോ ഇന്ത്യക്കാരനും ശ്രദ്ധിക്കുന്നത്, മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലുള്ള u19 ഇന്ത്യൻ ടീമിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തി ഇന്ത്യയ്ക്ക് വേൾഡ്കപ്പ് നേടിക്കൊടുത്ത്, ആ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള അവാർഡും വാങ്ങിച്ച്, ഗംഭീരമായിത്തന്നെയായിരുന്നു യുവി തന്റെ വരവറിയിച്ചത്.. ഗ്രൂപ്പ് സ്റ്റേജിൽ ന്യൂസീലന്ഡിനെതിരെ 62 പന്തിൽ 68 റൺസും 36 റൺസ് വഴങ്ങി 4 വിക്കറ്റും, സെമിയിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ 25 ബോളിൽ 58 റൺസ്, ഇങ്ങനെയൊക്കെയായിരുന്നു ആ ടൂർണമെന്റിലെ യുവിയുടെ പ്രകടനം. ഈ പ്രകടനങ്ങൾ യുവിയെ സീനിയർ ടീമിലേക്കുള്ള വഴിതെളിയിക്കുകയായിരുന്നു.. അങ്ങനെ ഐസിസി knockout ട്രോഫി ടൂർണമെന്റിൽ കെനിയക്കെതിരെ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറി.. പിന്നീടങ്ങോട്ട് ഇന്ത്യയുടെ മധ്യനിരയിലെ അവിഭാജ്യഘടകമായി വളർന്നുവന്നു..
അതിനുശേഷം എത്രയെത്ര കളികളിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യയെ അദ്ദേഹം രക്ഷിച്ചു. 2007 t20 വേൾഡ്കപ്പിലേയും 2011 വേൾഡ്കപ്പിലേയും യുവിയുടെ പ്രകടനം എങ്ങനെ ഒരു ഇന്ത്യക്കാരന് മറക്കാൻ പറ്റും.. ഒരുപക്ഷെ ആ രണ്ട് വേൾഡ്കപ്പ് കിട്ടിയതിനു ഏറ്റവുംകൂടുതൽ നമ്മൾ കടപ്പെട്ടിരിക്കേണ്ടത് യുവിയോടായിരിക്കും
2007 t20യിൽ ഒരുപക്ഷെ ശരാശരി പ്രകടനങ്ങൾ മാത്രം നടത്തി മുന്നേറിയിരുന്ന ഇന്ത്യൻ നിരയ്ക്ക് ഇംഗ്ലണ്ടിനെതിരെ യുവിയുടെ പ്രകടനം നൽകിയ ഊർജ്ജമായിരിക്കണം ഒരുപക്ഷെ ഇന്ത്യയ്ക് ആ വേൾഡ്കപ്പ് സമ്മാനിച്ചത്,, ബ്രോഡിനെതിരെ യുവിയുടെ 6 സിക്സുകൾ ആർക്ക് മറക്കാൻ സാധിക്കും.....
അതുപോലെതന്നെ 2011 വേൾഡ്കപ്പിൽ ക്യാന്സറിന്റെ പിടിയിലായിട്ടുകൂടി എത്ര മത്സരത്തിലാണ് തന്റെ ആൾറൗണ്ട് മികവിൽ ഏറെക്കുറെ ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിച്ചത്..
ഈ പ്രകടനങ്ങളുടെ ബാക്കിപത്രമാണ് ഇന്ന് നമ്മുടെ ഷെൽഫിൽ ഇരിക്കുന്ന രണ്ട് വേൾഡ്കപ്പുകൾ..
2011ഇൽ കാൻസർ വന്നില്ലായിരുന്നെങ്കിൽ ഈ വേൾഡ്കപ്പിലും ധോണിയോടൊപ്പം മധ്യനിരകാക്കുവാൻ ഈ 37കാരൻ ഉണ്ടാകുമായിരുന്നു.. നഷ്ടം, ഞങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കായിരുന്നു യുവി....
അതുകൊണ്ടുതന്നെയാണ്, ഗില്ലി യുവിയെപ്പറ്റി സച്ചിനുശേഷം ഇന്ത്യയുടെ ഏറ്റവും വലിയവനാവേണ്ടവനായിരുന്നു യുവി എന്ന് പറഞ്ഞത്,കാരണം യുവി ഇന്ത്യയ്ക്ക് നൽകിയ ഇമ്പാക്ട് അത്രയ്ക്ക് വലുതായിരുന്നു. എത്ര വേഗത്തിൽ വരുന്നപന്തുപോലും തന്റെ സ്വതസിദ്ധമായ ടൈമിംഗ് കൊണ്ട് അതിർത്തിവരകടത്തുന്നത് കാണാൻ തന്നെ ഒരഴകായിരുന്നു.. അതുകൊണ്ടുതന്നെയാണ് ഹർഷ ബോഗ്ലെ കഴിഞ്ഞകളിയിൽ ഇന്ത്യൻ ബാറ്റസ്മാൻമാർ ഇപ്പോൾ 140+ സ്പീഡിലുള്ള ബോളുകളിലുള്ള മികച്ച പ്രകടനത്തിന്റെ കാര്യം പറഞ്ഞപ്പോൾ അതിനുതുടക്കമിട്ടത് യുവിയാണെന്നു പറഞ്ഞത്, 2007ഇൽ ബ്രെറ്റ് ലീയുടെ 150+സ്പീഡിൽ വന്ന പന്തിനെ ഒരു ചെറു ഫ്ലിക്കിലൂടെ 114 മീറ്റർ അപ്പുറത്തേക്ക് സിക്സർ പായിച്ചതുകാണുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്നത് അതുകൊണ്ടാണ്.
എല്ലാംതികഞ്ഞ ഒരു അതുല്യ ക്രിക്കറ്റെറായിരുന്നു യുവി, ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല കൈഫിനൊപ്പം ചേർന്നുണ്ടാക്കിയ ഫീൽഡിങ് പാർട്ണർഷിപ്പ് തന്നെ ഇന്ത്യൻ ഫീൽഡിങ്ങിൽ പുതിയ വിപ്ലവം സൃഷ്ടിച്ചിരുന്നു..
ഒരുപക്ഷെ, 2015ഇൽ ഇന്ത്യൻ സെലെക്ടേഴ്‌സ് ചെയ്ത ഏറ്റവും വലിയതെറ്റ് യുവിയെ ടീമിൽ എടുക്കാത്തതുതന്നെയാണ്, കാരണം ആ ഒരു കൊല്ലങ്ങളിൽ മധ്യനിരയിൽ നല്ല പെർഫോമൻസ് കാഴ്ചവെച്ച യുവിയെ അവർ അവഗണിച്ചതായി ഇപ്പോഴും എനിക്ക് തോന്നിയത്, ബട്ട് അവർ മറന്നുപോയ ഒരു കാര്യമുണ്ടായിരുന്നു സ്വന്തം ജീവൻ കളഞ്ഞും, രാജ്യത്തിനുവേണ്ടിയും തന്റെ സച്ചിൻ പാജിയ്ക് വേണ്ടിയും ലോകകിരീടം ഉയർത്തിയ ഒരു പോരാളിയായിരുന്നു അയാളെന്ന്.. ചിലപ്പോൾ ആ ഒരു കാരണം കൊണ്ടുതന്നെയായിരിക്കാം ഈ വേൾഡ്കപ്പ് സമയത്തുതന്നെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്..
യുവി... ഞങ്ങൾക്കറിയാം സേവാഗിനെപ്പോലെ, സഹീറിനെപ്പോലെ,ഗംഭീറിനെപ്പോലെ, ലക്ഷ്മണെപ്പോലെയൊക്കെ അർഹിച്ച വിരമിക്കൽ മാച്ച് കിട്ടാതെയാണ് താങ്കൾ പടിയിറങ്ങുന്നതെന്ന്, ഇത് താങ്കൾക്ക് വലിയ വേദനയുണ്ടാക്കിയിട്ടുണ്ടാവുമെന്നും ഞങ്ങൾക്കറിയാം, എന്നാൽ യുവി, നിങ്ങൾ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ഏറ്റവും മുന്പന്തിയിലുണ്ടാകും തീർച്ച..
അതുകൊണ്ടുതന്നെയാണ് ഈ iplഇൽ ഏതു ടീമിന്റെ ആരാധകനും താങ്കളുടെ ഓരോ ഇന്നിംഗ്‌സും ആഘോഷമാക്കിയത്, നിങ്ങൾ ഞങ്ങൾക്ക് ഒരു ഹരമാണ് യുവി.. ഒരു ലഹരിതന്നെയാണ്...
ഇത്ര ആയാസ്സമായി നിങ്ങളടിക്കുന്ന സിക്സറുകൾ ഞങ്ങൾക്ക് അടങ്ങാത്ത ആവേശമായിരുന്നു....
ഇപ്പോൾ 19 വർഷത്തെ ഈ കരിയറിന് തിരശീലയിട്ട് നിങ്ങൾ പടിയിറങ്ങുമ്പോൾ പടിയിറങ്ങുന്നത് ഞങ്ങളുടെയൊക്കെ കുട്ടിക്കാലംതന്നെയാണ്, അത് നൽകുന്ന വേദന വളരെയധികമാണ്...
Thank you Yuvi... for all the memmories... for d two worldcups... for the six sixes in an over... thankz for everything.... u will really missed..
എന്ന് നിങ്ങളുടെ ഇടങ്കയ്യൻ ബാറ്റിംഗ് കണ്ട് എത്രയോവട്ടം കോരിത്തരിച്ച.... നിങ്ങളെപ്പോലെയാകാൻ കൊതിച്ച...
നിങ്ങളെപ്പോലെ ഇങ്ങളുമാത്രേയുള്ളുവെന്നു മനസ്സിലാക്കിയ ഒരു പാവം ഇടംകൈയൻ.. ♥