18/03/2019
# # # # trip # # # # ലാലേട്ടന്റെ ഒരു പടത്തിൽ പറയണ പോലെ. ഓരോ രാവും നേരത്തെ പുലരട്ടെ പകലുകൾ അവസാനിക്കാതിരിക്കട്ടേ, bike വാങ്ങിയതിന് ശേഷം ഈ അവസ്ഥയായിരുന്നു എനിക്ക് 1മാസമേ ആയുള്ളൂ വണ്ടി കയ്യിൽ കിട്ടിട്ട്. പക്ഷെ ജോലിക്ക് പോകേണ്ടത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി,, അപ്പോൾ ഒരു മാലാഖയെ പോലെ,, അന്നത്തെ എന്റെ supervisor jacob jain, മുന്നിൽ അവതരിച്ചു എന്നോട് ചോതിച്ചു എടാ വണ്ടി എടുത്തിട്ട് ട്രിപ്പ് വെല്ലോം വിട്ടൊന്നു, ഞാൻ പറഞ്ഞു ഇല്ല, അടുത്താഴ്ച yercaud പോയാലോ എന്നൊരു ചോദ്യവും, ഞാൻ പറഞ്ഞു എനിക്ക് ഓഫ് ഇല്ലെന്നു അപ്പോൾ പറഞ്ഞു ഓഫൊക്കെ ഞാനല്ലേ ഇടുന്നെ നമുക്ക് പോയേക്കാം എന്ന് , ഞാൻ ചോതിച്ചു എവിടാ ഈ yercaud എന്ന്. Salem, shift കഴിഞ്ഞ ഉടൻ ആദ്യം phone എടുത്ത് search ചെയ്തത് yercaud ആയിരുന്നു. മനസ്സിൽ ലഡ്ഡു പൊട്ടി 400km, ഹായി ബ്യൂട്ടിഫുൾ peoples plus 2 കഴിഞ്ഞു ആദ്യം കണ്ട സിനിമ ആയിരുന്നു npcb(നീലാകാശം പച്ചക്കടൽ ചുവന്ന bhoomi) അന്ന് മുതൽ മുതലുള്ള ആഗ്രഹമായിരുന്നു ബൈക്കിൽ ഒരു trip ഒരു പക്ഷെ അഹ് സിനിമ കണ്ടിട്ട് trip പോണമെന്നു തോന്നാത്ത യൂത്തന്മാർ കുറവാണ്, അന്ന് മുഴുവൻ youtubil ആയിരുന്നു, ഒരു മാസമായില്ല എന്റെ rtr200 എടുത്തിട്ട് വണ്ടിയുടെ touring capabilities കൂടെ വിലയിരുത്താനുള്ള ഒരു അവസരം കൂടോയായിരുന്നു ഇത് പക്ഷേ ഒരു tourer ayi rtr 200നെ കാണാൻ എനിക്ക് താല്പര്യമില്ല ,, ഒരു street fighter genre ആയിരുന്നു വണ്ടി, city trafficil filter ചെയ്തു പോകാൻ മിടുക്കൻ.. low end torque ധാരാളം, പക്ഷേ 6 മത് ഒരു gearinte അഭാവം, rtr200ന്റെ touring പ്രതിച്ഛായക്ക് വലിയൊരു കോട്ടം തന്നെയാണ്, പിറ്റേ ദിവസം തൊട്ട് ഞാൻ തെണ്ടാൻ തുടങ്ങി. First trip ആണ് jacket, gloves, boots ഒക്കെ വേണം. ഒട്ടും കുറയ്ക്കണ്ട, helmet ഉണ്ട് but ഒരു gum ഇല്ല,, എന്റെ helmet കൊടുത്ത് ഞാൻ കൂട്ടുകാരന്റെ ls2 വാങ്ങി, അങ്ങനെ ഒരുപാട് നാൾ ആഗ്രഹിച്ച സുദിനം വന്നെത്തി,. Feb11 2017,, സ്വന്തം bikil ആദ്യത്തെ trip രാത്രി 7മണി, ജേക്കബേട്ടന്റെ വീട്ടിലെത്തി, സാധനകളൊക്കെ എടുക്കണം വൈറ്റില ആണ് വീട് ഇടപ്പള്ളിയിൽ നിന്ന് 8km ഉള്ളു but ട്രാഫിക്കിന്റെ കാര്യം അറിയാല്ലോ വളരെ കുറവായതു കൊണ്ട് 45മിനുട്ടിൽ എത്തി, സാധങ്ങളൊക്കെ എടുത്തു, നേരെ പോയത് ദേശാഭിമാനിൽ ഉള്ള എന്റെ റൂമിലോട്ടായിരുന്നു അവിടെ എത്തിയപ്പോൾ ഞാൻ ഒരുപാട് സന്ധോഷിച്ചു, ഒരു കാര്യം പറഞ്ഞാൽ ഒരിക്കലും ചെയ്യാത്ത എന്റെ കൂട്ടുകാരൻ കുളിച്ചു ready ആയി നില്കുന്നു,, അവൻ എന്റെ അടുത്തേക്ക് ഓടി വന്നു ഞാനോർത്തു പോവാം അളിയാ എന്ന് പറയാൻ ആയിരിക്കുമെന്നു, കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ മമൂക്ക പറയും പോലെ. പറഞ്ഞു, അവനെന്നെ ചതിച്ചു എടാ, പൈസ തന്നില്ല, എനിക്കതൊരു അത്ഭുതമായിട്ട് തോന്നിയില്ല... ലാസ്റ്റ് sec ഇതുപോലെ എന്തെങ്കിലും അവൻ പറയുമെന്ന് എനിക്കറിയാരുന്നു.. ഞാൻ ഒന്നും മിണ്ടാതെ കുളിക്കാൻ കയറി, എന്റെ വണ്ടി ഷോറൂമിൽ നിന്നും ഇറക്കിയപ്പോൾ അല്ലാതെ ഞാൻ ഇത്രേം സന്തോഷിച്ചിട്ടില്ല കുളിലുമ്പോൾ തലയിൽ വെള്ളം ഒഴിക്കുനമ്പോൾ, ഗൂഗിളിൽ കണ്ട yercaudinte pics ഞാനെന്റെ മുന്നിൽ കണ്ടു ഞാനിറങ്ങി ജാക്കറ്റും ബൂട്ടും glovesumoke ഇട്ടു. കണ്ണാടിൽ നോക്കി, yes am a rider 😜😁😄😂വണ്ടിയിൽ കയറി ആദ്യത്തെ ട്രിപ്പാണ് മിന്നിച്ചേക്കണേ ദൈവമെ .. കാത്തോണേ, അച്ഛനേം അമ്മയെയും ഓർത്തു,, അവർ അറിയാതെയുള്ള പോക്കാണ്, പറഞ്ഞാൽ വിടില്ലെന്ന് മാത്രമല്ല,, പിന്നെ ഞാൻ കോട്ടയം ജില്ലക്ക് പുറം ലോകം കാണില്ല വ്സണ്ടിയെടുത്തു ആദ്യം എങ്ങോട്ടാ പുള്ളി പറഞ്ഞു ആദ്യം ഇടപ്പള്ളി -kalamaserry-തൃശൂർ ബാക്കി അവ്ടെത്തിട്ട് പറയാം എന്ന് പറഞ്ഞു, ഹായ് ഹായ് നല്ല രസം enginingane para പറക്കുവാ, 97kmph ആയിരുന്ന എന്റെ record ഞാൻ തന്നെ തിരുത്തി 123ആക്കി, അതാ സിനിമകളിൽ മാത്രം കണ്ടിരുന്ന thrissur നഗരം എല്ലാം ഒരു മിന്നായം പോലെ കണ്ടു, ഇനിയെങ്ങോട്ടാ പാലക്കാട് ഞാനിതുവരെ പോയിട്ടില്ല,, പുള്ളി ചോതിച്ചു ഞാനോടികണ്ണൊന്നു ഞാൻ വേണ്ടെന്നു പറഞ്ഞു കൊതി തീർന്നിട്ടില്ല രാത്രിയുടെ 7ആം യാമത്തിൽ അങ്ങ് ദൂരെ മലനിരകൾ യക്ഷികളെ പോലെ നിഴൽ വിരിച്ചു കാണാറായി, വാളയാർ എത്തിയപ്പോഴേ ഒരു തമിഴ് ചുവ അറിഞ്ഞു തുടങ്ങി സിനിമയിൽ മാത്രം കേട്ട് പരിചയമുള്ള വാളയാർ ചെക്ക്പോസ്റ്റും താണ്ടി മുന്നോട്ടു, ഇടയ്ക്കു എപ്പോഴോ റോഡിന്റെ മട്ടും ഭാവവും മാറി,, കൊച്ചി -സേലം ഹൈവേ, nh544 ന്റെ യഥാർത്ഥ രൂപം ഇതാണെന്നു മനസിലായി എപ്പോഴോ ഉറക്കം എന്നെയൊന്നു പിടിച്ചുലച്ചു,, കോയമ്പത്തൂർ എത്തി, ഇല്ല കോയമ്പത്തൂർ അല്ല. ഇതു vellalore ആണ്. കോയമ്പത്തൂർ പോകാൻ ഇനിം അകത്തോട്ടു പോണം. ഞങ്ങൾക്ക് കോയമ്പത്തൂർ പോകണ്ടായിരുന്നു, വീണ്ടും ഉറക്കം വരാൻ തുടങ്ങി, കൊച്ചിന് ഇവിടെ വരെ ഒറ്റ strechinu 183km ആദ്യമായിട്ട് ഓടിച്ച ഗമ എനിക്കുണ്ടായിരുന്നു വാളയാർ checkpostil ഒന്ന് slow cheytayirunnu, ഉറക്കം വരുന്നത് കൊണ്ട് മനസ്സില്ല മനസോടെ ഞാൻ വണ്ടി jacobettanu കൊടുത്തു, ഭവാനി പുഴയുടെ കുറുകെ തീർത്ത പാലത്തിലൂടെ മുന്നോട്ട്, നേരം വെളുത്തപ്പോൾ ഒരു ചായക്കടയിൽ നിർത്തി,, ആരെയോ കാണാൻ ഉണ്ടായിരുന്നു അതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം, സേലം അടുക്കാറായി.. അതിനു മുമ്പ് ഒന്നെന്റെ കണ്ണിൽ ഉടക്കി 1008linga ശിവ temple, ഒരു മല, മലയുടെ മുകളിൽ ഒരു അമ്പലം താഴെ മുതൽ മുകളിൽ അമ്പലത്തിൽ എത്തും വരെ 1008ശിവ ലിംഗ പ്രതിഷ്ഠകൾ, സേലം എത്തി room എടുത്തു. ഫ്രഷായി ഞാൻ ജേക്കബേട്ടനോട് ചോതിച്ചു yercaud പോവണ്ടേ,, പോണം. എനിക്കൊരാളെ കാണാനുണ്ട്. Ok ഞാൻ റെഡിയായി, ഞാൻ പറഞ്ഞു എന്നെയ അമ്പലത്തിൽ ഒന്ന് അക്കിട്ടു പോ, എന്നെ പുള്ളി അഹ് അമ്പലത്തിൽ എത്തിച്ചു, ഇപ്പൊ വരാമെന്നു പറഞ്ഞു പോയ പുള്ളി വന്നത് ഉച്ചക്ക്, അതുകൊണ്ട് ഏതായാലും, അമ്പലം ശെരിക്കു കാണാൻ പറ്റി, പഠിച്ചതൊക്കെ തമിഴ്നാട്ടിലായിരുന്നു അത് കൊണ്ട് ഉള്ള തമിഴ് ജ്ഞാനം വെച്ച്.. ഞാൻ അവിടെ ഉലാത്തി. ഒരു പുള്ളിയോട് സംസാരിച്ചപ്പോൾ പുള്ളി പറഞ്ഞു കേരളവിൽ ninthu ഇവളൊ ദൂരം vanthittu കോവിലിൽ yeramey poka poriya, ഇന്നേക്ക് ingey റൊമ്പ പ്രമാദമാണ നാൾ അതേ ഇന്ന് അവിടെ ഉൽത്സാവമാണ്, എന്ത് പ്രാർത്ഥിച്ചാലും നടക്കും, അന്ന് ഞാനവിടെ പ്രാർഥിച്ചത്, ഒരു നിശ്വാസത്തോടെയേ എനിക്ക് ഇന്ന് ഓർക്കാൻ കഴിയൂ,, ജീവിതത്തിലെ ഏറ്റവും വലിയ പ്രാർത്ഥന അത് അമ്മ മാത്രമാണ്. ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കാം പക്ഷേ, അത് എങ്ങനെ നടക്കും, എന്തൊക്കെ പ്രാർത്ഥിക്കാനും ഗതി മാറ്റി വിടാനും നടക്കില്ല,,.. ah ഞങ്ങൾ 1മണിക്ക് റൂമിലെത്തി കുളിച്ചു റെഡിയായി yercaud here we come.. salethu നിന്ന് 30km ഇനിയുമുണ്ട് yercaud hill station ആണെന്ന് ഗൂഗിളിൽ നിന്ന് കിട്ടി അത് വരെ എനിക്കറില്ലാരുന്നു ഊട്ടിയോ കൊടൈക്കനാലോ പോലെ അല്ല മനസിനെ കുളിരണിയിക്കാനുള്ള തണുപ്പൊക്കെ ഉണ്ട് താനും, yercaudinte ഒത്ത നടുക്ക് ഒരു വലിയ തടാകമാണ് ആ തടാകത്തെ ചുറ്റി പറ്റി ഒരു ചെറിയ ദ്വീപുണ്ട്, അതിലൊരു deer parkum 2 വർഷമായ കാര്യങ്ങൾ എങ്ങനെ ഓർത്തിരിക്കുന്നു എന്ന് ചോതിച്ചാൽ, അതിന്റെ ഉത്തരം കൂടി പറയാം നമ്മളിപ്പോ ഒരു കാര്യം ഏറെ സന്തോഷത്തോടെ അനുഭവിക്കുകയോ, ചെയ്യുകയോ ആണെങ്കിൽ, അത് നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയും, ഏതു രാത്രിൽ ചോയ്ച്ചാലും പറയും, yercaud നിന്നപ്പോൾ എന്റെ friend വിളിച്ചു. എന്തായി അവസ്ഥ എന്ന്, കോട്ടയം കാരനാണേലും എറണാകുളത്തു വന്നേ പിന്നെ, ഇങ്ങനെയൊക്കെയേ സംസാരിക്കു, എന്തായി അവസ്ഥ, scenano, plug kitty, സ്വയം താനൊരു freaken ആണെന്ന് വരുത്തി തീർക്കാനുള്ള, പണിയൊക്കെ കാണിക്കും, അവൻ വിളിച്ചിട്ട് ചോദിച്ചു, എന്ന് വരുമെന്ന്. നാളെ valentines day അല്ലെന്നു, ഞാൻ jacobinodu ചോയ്ച്ചപ്പോൾ 15ആം തിയതി നാട്ടിലെത്തും എന്നു പറഞ്ഞു, ok 15ആം തീയതി എനിക്കൊരു surprise തരാന്ന് പറഞ്ഞു അവൻ വെച്ചു ഉച്ചക്ക് ഒരു ബിരിയാണി കഴിച്ചു റൂമിലെത്തി, പിറ്റേ ദിവസം jacob എവിടെയോ പോകാനിറങ്ങി എന്നേ വിളിച്ചു, ഞാനില്ലെന്നു പറഞ്ഞു,, കൂടുതൽ വലിച്ചു നീട്ടുന്നില്ല, അന്ന് രാത്രി ഞങ്ങൾ തിരിച്ചു വൈകിട്ടു എത്തി അവൻ പറഞ്ഞതുപോലെ ഒരു surprise തന്നു, പക്ഷെ രണ്ടു വർഷത്തിനിപ്പുറം. അന്ന് അത് ഞാൻ അംഗീകരിക്കേണ്ടിയിരുന്നില്ലന്നു, ഓർക്കുന്നു, ഇന്ന് ഞാനിതു എഴുതുന്നത് വിങ്ങലോടെയാണ്,, 15ആം തിയതി എത്തി 11ആം ദിവസം എനിക്കൊരു അപകടമുണ്ടായി,, 1മാസം കോട്ടയം മെഡിക്കൽ collegil ചികിത്സയിലായിരുന്നു,,, പിന്നിതുവരെ ഞാനൊരു trip പോയിട്ടില്ല, ah accidentode കൂടി, എന്റെ പല ഇഷ്ടങ്ങളും എന്നേ തനിച്ചാക്കി പോയപ്പോൾ, അതിന്റെ കൂടെ യാത്രയോടുള്ള പ്രണയവും മാഞ്ഞു പോയി പക്ഷേ ഉള്ളിലെവിടെയോ ഒരു തീ അണയാതെ ബാക്കിയുണ്ട്, ഒന്നൂടി usharayittu വേണം yercaud ഒന്നുടെ powan തനിച്ചു,, വിധിയെ തോല്പിക്കാൻ credits: anandu remesh