12/07/2025
ട്രാൻസ്ജെന്ററുകളെ കൊണ്ടു പൊറുതിമുട്ടി കുമളി.
കുമളി : പ്രധാന ടൂറിസ്റ്റു കേന്ദ്രമായ തേക്കടിയിലും, കവാട പട്ടണമായ കുമളിയിലും,ട്രാൻസ്ജെന്ററുകളെ കൊണ്ടു പൊറുതിമുട്ടുന്നു. തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികളെയും, കുമളിയിലെ വ്യാപാര സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ച് തമിഴ്നാട്ടിൽ നിന്നും എത്തുന്ന ട്രാൻസ്ജെന്ററുകൾ, വ്യാപാര സ്ഥാപനങ്ങളിൽ നിർബന്ധിത പിരിവ് നടത്തുന്നതൊടെപ്പം, പിടിച്ചു പറിയും, മോഷണവും കൈ"മുതാലാക്കിയവർ ആണ്, ഉടമകൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികളെ
ഭീഷണി മുഴക്കി പണ പിരിവ് നടത്തുന്നതും പതിവാണ്. കൂടാതെ തേക്കടി റോഡിൽ സഞ്ചാരികളിൽ നിന്നും നിർബന്ധിച്ച് പണം തട്ടുന്നതും പതിവാക്കിരിക്കുകയാണ് തേനിൽ നിന്നും സംഘം ചേർന്ന് എത്തുന്ന ഇവരിൽ പലരും രാത്രി ആകുന്നതോടെ
ലൈംഗിക തൊഴിൽ ഏർപ്പെടുന്നതായും സൂചനയുണ്ട് കുമളി ബസ് സ്റ്റാൻഡ്, തേക്കടി ബൈപ്പാസ് റോഡ്, തീയറ്റർ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ തമ്പടിക്കുന്ന ഈ കൂട്ടർ വഴിയേ നടന്നു പോകുന്ന ആളുകളെ രാത്രി സമയങ്ങളിൽ കൈയ്യിൽ കയറിപ്പിടിച്ച് ലൈംഗിക വൃത്തിയിക്ക് നിർബന്ധിക്കുന്നതും പതിവായിരിക്കുകയാണ്, തേക്കടി ബൈപ്പാസ് റോഡിലുള്ള ലോഡ്ജ് ഇതിന് വേണ്ടി ഇവർ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. ഇതിനെതിരെ പോലീസ്
ശക്തമായ നടപടികൾ
സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.