28/04/2020
2020 മാർച്ച് 25 മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചത് മൂലം, പുതിയ വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്ന സാഹചര്യത്തില്‍, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പുതിയ മോട്ടോർ സൈക്കിൾ, ത്രീ വീലർ, മോട്ടോർ കാർ എന്നിവക്കും, കൺസ്ട്രക്ഷൻ എക്യുപ്മെൻ്റ് വാഹനങ്ങൾക്കും, കേരള ഫിനാൻസ് ബിൽ 2020 ൽ പ്രഖ്യാപിച്ച ഒറ്റത്തവണ നികുതിയിൽ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്താനുദ്ദേശിച്ചിരുന്ന ഒറ്റത്തവണ നികുതിയിലെ വർദ്ധന ഒഴിവാക്കി.
31/03/2020 നോ അതിന് മുമ്പോ താത്കാലിക രജിസ്ടേഷൻ എടുത്തവയ്ക്കും രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ അപേക്ഷ സമർപ്പിച്ച വാഹനങ്ങൾക്കും മാത്രമാണ് ഇത് ബാധകം
സ.ഉ.(അച്ചടി) നം.18/2020/ഗതാഗതം. തീയ്യതി 31/03/2020