15/02/2024
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്തു തൃക്കണ്ണാപുരം ഗ്രാമീണവായനശാല ദേശവാസികളുടെ കൂട്ടായ്മയിൽ വിമാനയാത്ര..
യാത്രാനന്ദ ട്രാവൽസ്ന്റെ ടൂർ പാക്കേജിൽ അനന്തപുരിയിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. 2024 ജനുവരി പുലർച്ചെ 4 മണിക്ക് കുട്ടികളും മുതിർന്നവരും ഒക്കെ ആയി 39 പേർ അടങ്ങുന്ന സംഘം ബസ്സിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.ഇവരിൽ ഭൂരിഭാഗം ആളുകളും ആദ്യമായിട്ടാണ് വിമാനത്തിൽ കയറാൻ പോകുന്നത്. എയർപോർട്ടിൽ എത്തിയ ഞങ്ങൾ എല്ലാവരും ഫോട്ടോ എടുക്കുകയും അതിനുള്ളിലെ ഭംഗി ആസ്വദിക്കുകയും ചെയ്തു .അപ്പോഴൊക്കെ എല്ലാവരുടെയും ഉള്ളിൽ വിമാനത്തിൽ കയറാനുള്ള ആകാംക്ഷയായിരുന്നു .എല്ലാവരും ചെക്കിങ് എല്ലാം കഴിഞ്ഞു വിമാനത്തിനുള്ളിലേക്ക് കയറി .പറഞ്ഞറിയ്ക്കുവാൻ പറ്റാത്ത സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു .കൃത്യം 6 മണിക്ക് വിമാനം ഞങ്ങളെയും കൊണ്ട് പറന്നുയരുന്നു , ഞങ്ങളെ കൂടാതെ വളരെ കുറച്ചു യാത്രക്കാർ മാത്രമേ വേറെ ഉണ്ടായിരുന്നുള്ളു .അത് കൊണ്ട് തന്നെ ഞങ്ങൾക് ഫോട്ടോ എടുക്കുവാനും ,നടന്നുകൊണ്ട് എല്ലാം കാണുവാനും സാധിച്ചു കസേര കളി പോലെ ചിലയാളുകൾ മാറിമാറി ഇരിക്കുകയും ,മറ്റുചിലർ ജനാലയിലൂടെ വിദൂരതയിലുള്ള കാഴ്ച്ചകൾ വീക്ഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു ഒരു മണിക്കൂർ നല്ലവണ്ണം ആസ്വദിച്ചു. അങ്ങനെ കൃത്യം 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു .വളരെ സന്തോഷത്തോടുകൂടി ഞങ്ങൾ പുറത്തു ഇറങ്ങി .ഞങ്ങളെയും കാത്തു ഗൈഡും ,ബസും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു .ഞങ്ങൾ ബസിൽ കയറി നേരെ പോയത് പത്മാനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആയിരുന്നു .എല്ലാവരും ഉള്ളിൽ കയറി തൊഴുതു മടങ്ങി .
പ്രഭാത ഭക്ഷണം ഏർപ്പാട് ആക്കിയ ഹോട്ടലിലേക്ക് ഞങ്ങൾ നടന്നു നീങ്ങി എല്ലാവരും അവരവർക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിച്ചു.
തുടർന്ന് ഞങ്ങൾ നേരെ പോയത് ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ആയിരുന്നു .അവിടെ ഏകദേശം 1 മണിക്കൂർ ചിലവഴിച്ചു .ഒരുപാട് നടക്കേണ്ടത് കൊണ്ട് തന്നെ പല ആളുകളും തളർന്നു.അവിടെത്തെ കഫെ ഷോപ്പിൽ നിന്നും ചായയും ,ഐസ് ക്രീം ഒകെ കഴിച്ചു അവിടെ ഇരുന്നു, സമയം 1 മണി ഉച്ചഭക്ഷണം കഴിക്കേണ്ട സമയം ആയി . ഉച്ചഭക്ഷണം പാർസൽ ആയി ഇവിടെ ആണ് എത്തിച്ചത് .പാർക്കിൽ ഉള്ള ഒരു സ്ഥലത്തു ഇരുന്നു എല്ലാവരും ഭക്ഷണം കഴിച്ചു (ഒരു നല്ല സദ്യ എന്ന് തന്നെ പറയാം ) അങ്ങനെ വീണ്ടും ഞങ്ങൾ യാത്ര തിരിച്ചു നേരെ നിയമസഭാ മന്ദിരം കാണാൻ
പാസ് എടുത്ത് അതിനുള്ളിൽ കയറി .അന്ന് അവിടെ നിയമസഭാ സമ്മേളനം നടക്കുന്ന സമയം ആയിരുന്നു ഞങ്ങൾ ബഹു: മുഖ്യമന്ത്രിയെയും,മന്ത്രിമാരെയും, എംഎൽഎമാരെയും മുകളിലത്തെ ഗാലറിയിൽ ഇരുന്നു എല്ലാം നല്ലത് പോലെ വീക്ഷിച്ചു.
ഇത് ഒരു പുത്തൻ അനുഭവം ആയിരുന്നു .ഏകദേശം 15 മിനുട്ടോളം അവിടെ ചിലവഴിച്ചു . അവിടെ നിന്നും നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു, അപ്പോഴേക്കും വൈകുന്നേരം ആയി അവിടെ ഉള്ള കാഴ്ചകൾ കണ്ടു ഞങ്ങൾ നേരെ റെയിൽവേ സ്റ്റേഷനിലേക് പുറപ്പെട്ടു.ഏകദേശം1 മണിക്കൂർ യാത്ര അങ്ങനെ ഞങ്ങൾ റെയിൽവേ സ്റ്റേഷൻ എത്തി.രാത്രി ഭക്ഷണം പാർസൽ ആയിട്ടാണ് ഏർപ്പാടാക്കിയത്, വണ്ടിയിൽ നിന്ന് തന്നെ എല്ലാവരും അത് കഴിച്ചു.
ഉറക്കം വരുന്ന സമയം വരെ എല്ലാവരും യാത്രകളെ കുറിച്ചുള്ള ചർച്ചയിൽ മുഴുകി .അങ്ങനെ ഞങ്ങൾ രാവിലെ 7 .30 തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തി എല്ലാവരും യാത്ര നല്ലവണ്ണം ആസ്വദിച്ചു എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ യാത്രാനന്ദയ്ക്കും വായനശാലയ്ക്കും എല്ലാവരും നന്ദി അറിയിച്ചു . യാത്രകൾ ഇനിയും തുടരും...
ആശംസകളോടെ
ithal vlog (fb)
ithal vlog ( youtube)