Ladakh Mallu

Ladakh Mallu Ladakh is waiting...
കേറി വാടാ മക്കളെ....

16/08/2022

All concerned for compliance, Shayok-Nubra road tomorrow vil remain closed for general movements since d road is on pathetic condition n it needs gud efforts of maintenance so tomorrow is complete maintenance day.

Please obey advisories to avoid inconveniences.

Juley🙏

ഓർമ്മകൾ മധുരിക്കുമ്പോൾ..🥰സൈക്കിളും ചവിട്ടി അങ്കമാലിയിൽ നിന്നുള്ള എവിൻ എത്തിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. മഞ്ഞു കൂടുന്നത...
25/11/2020

ഓർമ്മകൾ മധുരിക്കുമ്പോൾ..🥰

സൈക്കിളും ചവിട്ടി അങ്കമാലിയിൽ നിന്നുള്ള എവിൻ എത്തിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. മഞ്ഞു കൂടുന്നതിന് മുൻപ് യാത്ര തുടരാൻ അവൻ പ്ലാൻ ചെയ്തിരുന്നു. ഏകദേശം മൂന്നോ നാലോ ദിവസത്തിനു മുൻപ് മടങ്ങാൻ അവൻ തീരുമാനിച്ചു. ആരു വന്നാലും പോയാലും ഏറ്റവും ബാധിക്കുന്നത് എന്നെയാണ്. പോകുന്നതിനു മുൻപ് ഒരുമിച്ച് പുറത്തു നിന്ന് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിച്ചു. (അല്ലേലും സ്വന്തം ഹോട്ടലിൽ നിന്ന് കൊടുക്കുന്നതിൽ ഒരു രസവുമില്ല... അത് തന്നല്ലേ ഇത്രേം ദിവസം ഞാനും അവനും കഴിച്ചോണ്ടിരുന്നേ..😎)

അങ്ങനെ ഞങ്ങളുടെ ഹോട്ടലിനു ഓപ്പോസിറ്റുള്ള വസ്‌വാൻ ഹോട്ടലിലേക്ക് ഒരു വൈകിട്ട് ഞാനും അവനും പോകാൻ തീരുമാനിച്ചു. അവിടെ എനിക്ക് ഡിസ്‌കൗണ്ട് കിട്ടും. പോരാത്തേന് അവിടുത്തെ ചിക്കൻ കാന്തി എന്ന ഐറ്റം പ്ലെയിൻ റൈസിന്റെ കൂടെ സൂപ്പറാണ്. വെജ്/ഫ്രൂട്ട് സലാഡും ഫ്രീയാണ്. അങ്ങനെ എവിനേം കൂട്ടി സുധിടെ ജാക്കറ്റിലെ പോക്കറ്റിൽനിന്ന് പൈസയും എടുത്ത് ഞാൻ ഇറങ്ങി. എനിക്ക് റൈസും എവിന്‌ റൊട്ടിയും ഒപ്പം ദാലും ചിക്കനും ഓർഡർ ചെയ്ത് കാത്തിരുപ്പ് തുടങ്ങി. 🤩
വസ്‌വാനിൽ ഫുഡ് ഓർഡർ ചെയ്തത് കിട്ടാൻ അരമണിക്കൂർ വരെ എടുക്കും. അങ്ങനെ കൈകഴുകാൻ പോകുന്ന വഴിക്ക് അറ്റത്തുള്ള മേശയിൽ കുറച്ചുപേർ നല്ല പച്ചമലയാളത്തിൽ കത്തിവയ്ക്കുന്നു. 😳
കൈകഴുകി വരുമ്പോൾ ആരും വിളിച്ചില്ലെങ്കിലും പറഞ്ഞില്ലെങ്കിലും ഒരു കസേര വലിച്ചിട്ട് ഞാനും അവരുടെ കൂടെയിരുന്നു.🤓
ആദ്യം അവർക്കൊരമ്പരപ്പൊക്കെ തോന്നിയെങ്കിലും പിന്നെ അവർക്കും സന്തോഷം എനിക്കും പെരുത്ത് സന്തോഷം.😃
എവിനെയും ഞാൻ പരിചയപ്പെടുത്തി. അങ്കൽമാലിയിൽ നിന്ന് ഹീറോ സൈക്കിളും ചവിട്ടിവന്ന അവന്റെ ധൈര്യത്തിൽ എല്ലാവരും ഫ്ലാറ്റ്.. പിന്നെ കുറച്ചു നേരം കഴിഞ്ഞു അവർ എന്നെ അവർക്ക് കാണാൻ.🤨
ഭകഷണമൊക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടി ഹോട്ടലിലേക്ക് പോയി. കട്ടൻ ചായയൊക്കെ കുടിച്ച് സൊറപറഞ്ഞു. സുധിയും ഞങ്ങളുടെ ഒപ്പം കൂടി..💛

അവരോടെനിക്ക് വലിയ മതിപ്പ്‌ തോന്നി. കല്യാണമൊക്കെ കഴിഞാൻ കുടുംബത്തോടെയും കുട്ടികൾക്കുമൊപ്പം ലഡാക്കിലേക്ക് വരുന്നവർ കുറവാണ്. എന്നാൽ നാട്ടിൽ നിന്ന് കാറിൽ റോഡ് മാർഗ്ഗം കുടുബത്തിന്റെയൊപ്പം വന്നവരായിരുന്നു അവരെന്നത് മതിപ്പ് വീണ്ടും കൂടാൻ കാരണമായി.
അവരുടെ ലഡാക്കിലെ അവസാന ദിവസമായിരുന്നുവത്... ജമ്മു വഴി വന്നതുകൊണ്ട് തിരിച്ച് മണാലി വഴി രാവിലെ പോകും എന്നും പറഞ്ഞ് രാത്രി വൈകി അവർ മടങ്ങി...😪
ഇനിയും വരും എന്ന ഉറപ്പുപറഞ്ഞ്...💕

നീണ്ട ദുരന്ത മലാനാ യാത്ര👹*****************************വാണിംഗ് : ചിലയാത്രകൾ ചിലപ്പോഴൊക്കെ ദുരന്തമാകും.മലാനയെപ്പറ്റി എനിക്...
22/11/2020

നീണ്ട ദുരന്ത മലാനാ യാത്ര👹
*****************************
വാണിംഗ് : ചിലയാത്രകൾ ചിലപ്പോഴൊക്കെ ദുരന്തമാകും.
മലാനയെപ്പറ്റി എനിക്കൊന്നുമറിയില്ലായിരുന്നു. ഗവണ്മെന്റിനെ വകവെക്കാതെ, പുറം ലോകത്തെ വകവെക്കാതെ കഞ്ചാവ് കൃഷി നടത്തി അത് ലോകപ്രശസ്തമാക്കിയ ഗ്രാമം ആണ് മലാനയെന്ന് ആ പേര് പോലും കേൾക്കാത്ത എന്നോട് സുധി വിവരിച്ചു തന്നു.🙂
ഇതൊന്നും എന്നെ ഇളക്കിയില്ല. എന്റെ കെട്ടിയോനല്ലേ സാധനം.🥰
"അല്ലെങ്കിലും പെണ്ണുങ്ങൾക്ക് പോകാൻ കുറച്ചു പാടുള്ള സ്ഥലമാണ്" എന്നൊക്കെ പറഞ്ഞ് എന്റെ ഉള്ളിലെ ജോൺസന്റെ മകളെയും ഫെമിനിസ്റ്റിനെയും സുധി ഇളക്കി.🤯
പിന്നെയെല്ലാം പെട്ടന്നായിരുന്നു. അഞ്ചു ദിവസത്തെ യാത്രക്ക് 15 ഡ്രെസ്സും തോർത്തും സോപ്പും ബിസ്കറ്റും കയ്യിൽകിട്ടിയ ആക്രിയെല്ലാം കെട്ടി ഞാൻ ഇറങ്ങി. കാറിൽ ആണല്ലോ പോകുന്നത്. ചുമക്കേണ്ടല്ലോ.
ലഡാക്കിൽനിന്നു മണാലിയിലേക്ക് ലോക്കൽ ബസ്സിന്‌ ടിക്കറ്റ് ബുക്ക് ചെയ്‌തത്‌ ബസ് സ്റ്റാൻഡിൽ ചെന്നപ്പോഴാണ് ഞാൻ അറിഞ്ഞത്. 😖
വിട്ടുകൊടുത്തില്ല ഞാൻ..😬 മുഴുവൻ ഭാണ്ഡക്കെട്ടും കൂടെക്കൂട്ടി. പോകുന്ന വഴിക്ക് ഹൈഡ് ആൻഡ് സീക് തിന്ന് സുധിയെ കൊതിപ്പിച്ചു.🤪
ബസ് നിർത്തിയ സ്ഥലത്തുന്നെല്ലാം മാഗിയും ലേയ്സും കണ്ണിൽകണ്ടെതെല്ലാം വാങ്ങി വിഴുങ്ങി. അങ്ങനെ തീറ്റയും ഉറക്കവും കാഴ്ചകാണലുമായി യാത്ര പുരോഗമിച്ചു.🤓
രാവിലെ മൂന്നുമണിക്ക് പുറപ്പെട്ട ബസ് രാത്രി 11 മണിക്ക് മണാലിയെത്തി. ബസ്സിറങ്ങിയപ്പോൾ തോന്നിയത് പത്തു മസ്സാജ് ഒന്നിച്ചു ചെയ്ത പ്രതീതിയായിരുന്നു🤢🤮.
രാത്രി ഒരു ദിവസം അവിടെ താമസിച്ചു. പിറ്റേന്ന് മലാനയുടെ അടുത്തുള്ള ചെറിയ ടൗൺ ആയ ജാരിയിൽ എത്തി.
എന്നാൽ തിന്നതെല്ലാം പതുക്കെ പണിതന്നു തുടങ്ങി.😰 അങ്ങനെ ജാരിയിൽ മുറിയെടുക്കേണ്ടിവന്നു.😖
അവിടെവച്ചാണ് ഞാൻ ആദ്യമായി തുക്പ കഴിക്കുന്നത്..🤤 (എന്ത് പണികിട്ടിയാലും തീറ്റ ഞാൻ മുടക്കാറില്ല.)
നല്ല മട്ടൻ വേവിച്ച് അതിൽ സ്വന്തമായി ഉണ്ടാക്കുന്ന ന്യൂഡിൽ ചേർത്ത് വേവിച്ച് ഒരു കുഴിപ്പാത്രത്തിൽ മുളകും ചേർത്ത് വിളമ്പും. കിടു ഡിഷ്🤤
അന്നുച്ചക്ക് ജാരി മുഴുവനും തെണ്ടി നടന്ന്, ആരുമറിയാതെ സുധി കട്ടുപറിച്ചുതന്ന ആപ്പിളും മാതളനാരങ്ങായും പേരക്കയുമെല്ലാം പിന്നേം വെട്ടിവിഴുങ്ങി. എന്തായാലും എന്റെ വയറിന്റെ പ്രശ്നം കഴിഞ്ഞു.🤗
പിറ്റേന്ന് ജാരിയിൽനിന്ന് മലാനക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് പകുതിവഴിയിൽ മല ഇടിഞ്ഞുകിടക്കുന്നു എന്നറിഞ്ഞത്. 😨🤭
അങ്ങനെ രണ്ടു വണ്ടി കയറി വേണം മലാന പോകാൻ എന്ന് മനസിലായി. ഇടയ്ക്കു മല ഇടിഞ്ഞു കിടക്കുന്നതു നടന്നു കയറുകയും വേണം😡
നടപ്പ് എന്ന് കേട്ടപ്പോൾ എന്റെ വയറുവേദന പൂർവാധികം ശക്തിയിൽ തിരിച്ചുവന്നു. എന്നാൽ ഞാനില്ലാതെ പോകില്ല എന്ന സുധിയുടെ ഭീഷണിയിൽ സുധിയുടെ മൂട്ടക്ക് വഴങ്ങേണ്ടിവന്നു.😋
അങ്ങനെ ഷെയർ ടാക്സിയിൽ ഞങ്ങൾ രണ്ടു സീറ്റ് ബുക്ക് ചെയ്ത് ബാഗിലെ പകുതി സാധങ്ങളും താമസിച്ച മുറിയുടെ ഓണർ വിജയിനെ ഏൽപ്പിച്ച് യാത്ര തുടങ്ങി. 🙃
പോകും വഴി വിവരിക്കാൻ വയ്യ. അവതാർ സിനിമേടെ അകത്തൂടെ പോകുംപോലെ😳
പതിനഞ്ചു മിനിറ്റുനുള്ളിൽ ഞങ്ങൾ മലയിടിഞ്ഞു കിടക്കുന്ന സ്ഥലത്തെത്തി. കഷ്ടകാലത്തിനു പിന്നെയും മല ഇടിഞ്ഞു തുടങ്ങിയിരുന്നു.😭
ഈ മലയോട് ചേർന്നൊരു ആറുണ്ട്‌. അത് കടന്നു കുറച്ചുദൂരം മുൻപോട്ടു കാട്ടിലൂടെ നടന്നു തിരിച്ചു ആറ് മറികടന്നാൽ നല്ല വഴിയിലേക്കെത്തും. എത്ര കരഞ്ഞിട്ടും എന്നെയും കൊണ്ടേ പോകൂ എന്ന് സുധി പറഞ്ഞു.😦
വേറെ വഴിയില്ലാതെ പടികളിറങ്ങി ഞാൻ ആറ്റിന്കരയിലേ കല്ലിൽ വലിഞ്ഞു കയറി. അടുത്ത കല്ലിലേക്ക് ചാടണം.😲 ഇടയിൽ നല്ല ഒഴുക്കിലും ആഴത്തിലും വെള്ളം. സുധി അണ്ണാനെപ്പോലെ ചാടി മറ്റേ കല്ലിൽ ഇരുപ്പായി. എന്റെ ഫോണും ക്യാമറയും മൂപ്പര് സേഫ് ആക്കി. സുധിക്ക് മുൻപേ ചാടിയ പഞാബിച്ചെക്കൻ എന്റെ ചാട്ടം കാണാൻ സുധിക്കൊപ്പം കുത്തിയിരുന്നു. 🤭😔
രണ്ടും കൽപ്പിച്ച് ഞാൻ ചാടി...
ബ്ലും...💧💦💧💦💧
മുങ്ങിപ്പോയ എന്നെ സുധിയും പഞാബിച്ചെക്കനും ചേർത്ത് പൊക്കിയെടുത്തു. 🤕
മുന്നോട്ടും പിറകോട്ടും പോകാൻ പേടിച്ച് ഞാൻ കല്ലിൽ അള്ളിപ്പിടിച്ചു കിടന്നു. പിന്നീടെല്ലാം എന്നെ തള്ളിവിട്ട് വീഴുമ്പോളൊക്കെ കരകയറ്റി സുധി പുറകെ നിന്നു. നല്ല തണുപ്പുള്ള വെള്ളം ഞാൻ നല്ലോണം കുടിച്ചു. ഒരുവകക്ക് മറുകരയെത്തി.
പിന്നെയുള്ള കാട് വീണ്ടും അവതാർ സ്റ്റൈലിലാണ്. ഉരുണ്ടും പിരണ്ടും നിരങ്ങിയും ഞാൻ നടന്നു. എന്നാൽ റോഡിലേക്ക് എത്താനായി പിന്നെയും ആറ് തിരികെ കടക്കണമായിരുന്നു. ആ വഴി എളുപ്പമായിരുന്നു. അങ്ങനെ നനഞ്ഞ കോഴിയായി ചേറിൽ മുങ്ങി ഞാൻ റോഡിലെത്തി. 😓😓😓🥶
അടുത്ത വണ്ടിയിൽ കയറി. ഞാൻ പതിയെ മയങ്ങി.😴മലനായെത്തിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. മലാന ഗ്രാമത്തിലേക്ക് പിന്നെയും മുന്ന് കിലോമീറ്റർ നടക്കണമായിരുന്നു. ഞാൻ അവിടെയുള്ള ഒരു വീട്ടിൽക്കയറി കുളിച്ച് വേഷം മാറി. അടുത്തുള്ള ചായക്കടയിൽ കയറി ഒരു മാഗിയും ചായയും കഴിച്ച് ഞാൻ നടക്കാൻ തുടങ്ങി. ഇത്രയും കഷ്ട്ടപ്പെട്ട സ്ഥിതിക്ക് ഇനിയാ ഗ്രാമം കണ്ടിട്ടേയുള്ളുവെന്ന് ഞാൻ തീരുമാനിച്ചു.😬
ഇടക്കിടക്കുകണ്ട ചായക്കടകളിൽനിന്ന് ലേയ്സും ചായയും വാങ്ങിത്തന്നു സുധി എന്നെ ബൂസ്റ്റിച്ചു.😎
വെറും മൂന്നുകിലോമീറ്റർ 4 മണിക്കൂറുകൊണ്ട് നടന്ന് റെക്കോഡിട്ട ഞാൻ രാത്രിയോടെ ഗ്രാമത്തിലെത്തി. 😖🙏 പ്രതീക്ഷക്ക് വിപരീതമായിരുന്നു അവിടുത്തെ അവസ്ഥ.😢
ഇടുങ്ങിയ വഴികളും വേസ്റ്റ് കൂമ്പാരം നിറഞ്ഞ ഇടുക്കുകളും ദുർഗന്ധം വമിക്കുന്ന കാനകളും.😷🤧🤮
പുറമെ നിന്ന് സ്ത്രീകൾ അധികം അവിടെയെത്താറില്ല. അതുകൊണ്ടാണോ.. കുഞ്ഞുങ്ങളൊക്കെ എന്നെ തുറിച്ചും തൊട്ടും നോക്കി. നിന്റെ മുടിയെന്താ ഇങ്ങനെ, നീയെങ്ങനെയാ തടിച്ചത് മുതലായ ചോദ്യങ്ങൾ പുറമെ..🤡
1000 രൂപക്ക് തീരെ നിലവാരമില്ലാത്ത ഒരു മുറിയാണ് ഞങ്ങൾക്ക് കിട്ടിയത്.. എന്നാലും ക്ഷീണംകൊണ്ട് അന്ന് രാത്രി ഞങ്ങൾ നന്നായി കിടന്നുറങ്ങി.😏
രാവിലെ, ഈ യാത്രയിൽ ഇനി ഞാൻ തനിച്ചു മതിയെന്ന് പ്രഖ്യാപിച്ച്, ഞാൻ ഒരു വഴിക്കും സുധി മറ്റൊരുവഴിക്കും ഇറങ്ങി.😁
ഞങ്ങളുടെ രണ്ടു പേരുടെ കാഴ്ചകളും രണ്ടായിരുന്നു. സുധി കഞ്ചാവ് കൃഷിയും മലാന ക്രീമിന്റെ നിർമാണവും തൊട്ടുകൂടാ ക്ഷേത്രവും കണ്ടു.😳
ഞാനപ്പോൾ കഞ്ചാവടിച്ചു കിറുങ്ങിയ ചേട്ടന്മാരെയും വേസ്റ്റ് കൂമ്പാരവും എല്ലിച്ച നായ്ക്കളെയും കണ്ടു.😖
സുധിയുടെ ജീവിതത്തിലെ ഏറ്റവും നല്ല യാത്രയായും എന്റെ ജീവിതത്തിലെ സാഹസികദുരന്ത യാത്രയായും അത് മാറി.🤣
പക്ഷെ ഒരുവട്ടംകൂടി ഞാൻ പോകും..മലാനയെ സുധി കണ്ട കണ്ണിലൂടെ കാണാൻ😔
#സുധിടെ_മൂട്ട🐞

Address

Leh
Leh

Telephone

+918848392395

Website

Alerts

Be the first to know and let us send you an email when Ladakh Mallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ladakh Mallu:

Share

Category