Keeranalloorkaran/ കീരനല്ലൂര്ക്കാരന്

Keeranalloorkaran/ കീരനല്ലൂര്ക്കാരന് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Keeranalloorkaran/ കീരനല്ലൂര്ക്കാരന്, Tourist Information Center, Malappuram.

16/07/2025
15/07/2025
15/07/2025

🔴🔴🔴🔴🔴🔴🔴
*ഇനിയും മുഖം തിരിക്കരുത്.*

👉 *ന്യൂക്കട്ടില്‍ സുരക്ഷയൊരുക്കണം*

പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ടിൽ സുരക്ഷയും മുന്നറിയിപ്പും ശക്തമാക്കേണ്ടത് അത്യാവശ്യവും നിർബന്ധവുമാണ്.

നൂറുക്കണക്കിന് സന്ദർശകരെത്തുന്ന ന്യൂക്കട്ടിലും പരിസരത്തും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്തമുണ്ട്. ഇത് ഒഴിഞ്ഞുമാറേണ്ടുന്ന കാര്യമല്ല.

ഇന്നലെയും ഒരു ചെറുപ്പക്കാരനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായിരിക്കുന്നത്. ഇതിന് മുൻപും പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പലരെയും നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ശക്തമായ ഒഴുക്കും പാറക്കെട്ടുകളുമുള്ള ഇവിടെ ചാടിക്കുളിക്കുന്നത് വലിയ അപകടമാണെന്ന് നാട്ടുകാർക്കൊക്കെ അറിയാം. പലസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് അപകടസാധ്യത അത്രയ്ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അവിടെയാണ് ജനപ്രതിനിധികൾ, സർക്കാർ സംവിധാനങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർക്ക് ഉത്തരവാദിത്തമുള്ളത്.

പാറയിൽ വി.സി.ബിക്ക് മുകളിലെ നടപ്പാലത്തിൽ കൈവരി ഇല്ലാത്ത ഭാഗത്ത് അടിയന്തിരമായി കൈവരി സ്ഥാപിക്കണം.

പാറക്കെട്ടുള്ള ഭാഗങ്ങളിലും പുഴയിൽ നല്ല ഒഴുക്കുള്ള സ്ഥലങ്ങളിലും കുട്ടികളും യുവാക്കളടക്കമുള്ളവരും അപകടകരമായ രീതിയിൽ കുളിക്കാനിറങ്ങുന്നത് തടയാൻ സംവിധാനങ്ങളുണ്ടാകണം

നാട്ടുകാർ ഇടപെട്ട് ബഹളവും തർക്കങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്. അധികൃതർ ഉചിതമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കട്ടെ. വിനോദ സഞ്ചാരത്തിന് സഹായകരമാകുന്ന സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ജനപ്രതിനിധികൾക്ക് കഴിയട്ടെ...

സുരക്ഷിതവും ആശ്വാസവും നിറഞ്ഞൊരു സമയങ്ങളാണ് ന്യൂക്കട്ടിൽനിന്ന് എല്ലാവർക്കും ലഭിക്കേണ്‌ടത്‌.

🔴🔴🔴🔴

13/07/2025

ഇന്ന് രാവിലെ തൃശൂർ അഴീക്കോട് നിന്നും മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച മയ്യിത്ത്
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ വെച്ച്,
പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കഴിഞ്ഞദിവസം കാണാതായ ജുറൈജിന്റെ താണന്ന് ബന്ധുക്കൾ സ്ഥിതീകരിച്ചിട്ടുണ്ട്

ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മയ്യിത്ത്
തുടർ നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്ന ഫയർഫോഴ്സ്, NDRF , ട്രോമാ കെയർ , IRW ,TDRF ,നാട്ടുകാർഎന്നിവർ തിരിച്ചു അവസാനിപ്പിച്ചു മടങ്ങി

10/07/2025

കീരനല്ലൂർ ന്യൂ കട്ടിൽ ഒഴുക്കിൽ പ്പെട്ട് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കുന്നു.

09/07/2025

കീരനല്ലൂർ ന്യൂ കട്ടിൽ ഒഴുക്കിൽ പ്പെട്ട് കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ...

09/07/2025

ന്യൂ കട്ടിൽ കാണാതായ കുട്ടിക്കായി രാത്രിയിലും തിരച്ചിൽ തുടരുന്നു.

ന്യൂ കെട്ടിൽ കുളിക്കുന്നതിനിടെ  കാണാതായ കുട്ടിയെ തിരിച്ചറിഞ്ഞുപരപ്പനങ്ങാടി പാലത്തിങ്ങൽ കടലുണ്ടി പുഴയിൽ ന്യൂ കെട്ടിൽ കുളി...
09/07/2025

ന്യൂ കെട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയെ തിരിച്ചറിഞ്ഞു

പരപ്പനങ്ങാടി പാലത്തിങ്ങൽ കടലുണ്ടി പുഴയിൽ ന്യൂ കെട്ടിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടിയെ തിരിച്ചറിഞ്ഞു. താനൂർ സ്വദേശി കമ്മാക്കാന്റെ ഷാജഹാന്റെ മകൻ ജൂറൈജ്ജ് (17 വയസ്സ്) ആണ് ഒഴുക്കിൽ പെട്ടത്. കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

Address

Malappuram

Website

Alerts

Be the first to know and let us send you an email when Keeranalloorkaran/ കീരനല്ലൂര്ക്കാരന് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share