Mini Ooty - മിനി ഊട്ടി "A Beauty Nature of Malappuram "

  • Home
  • India
  • Malappuram
  • Mini Ooty - മിനി ഊട്ടി "A Beauty Nature of Malappuram "

Mini Ooty - മിനി ഊട്ടി "A Beauty Nature of Malappuram " Mini ooty... A beauti of Nature !

എന്താണ്‌ മിനി ഊട്ടി? അല്ലെങ്കില്‍ എന്താണവിടെ കാണാനുള്ളത്‌??
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1600 feets വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മിനി ഊട്ടിയില്‍ 'തമിഴ്‌നാട്ടിലെ ഊട്ടി'യിലെ കുളിരുണ്ടെന്ന്‌ കരുതി ആരും വരേണ്ടതില്ല. എന്നാല്‍ മലപ്പുറം ജില്ലയിലെ തെക്ക്‌-പടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന ഇവിടം
തീരദേശത്ത

ിനടുത്തെ ഏറ്റവും ഉയരമുള്ള മലപ്രദേശമാണ്‌. അതുകൊണ്ട്‌ തന്നെ കുളിരുള്ള പ്രദേശവുമാണ്‌.

കോഴിക്കോട്‌ എയര്‍പോര്‍ട്ടും കൊണ്ടോട്ടി നഗരവും മഞ്ചേരിയും വേങ്ങരയും ഒരൊറ്റ നില്‍പില്‍ കാണാന്‍ ഇവിടെത്തന്നെ വരേണ്ടി വരും!. പടിഞ്ഞാറിലേക്ക്‌ സൂക്ഷിച്ചുനോക്കിയാല്‍ അറബിക്കലും ഒന്നൂടെ ശരിക്കങ്ങ്‌ നോക്കിയാല്‍ കോഴിക്കോട്‌ ബൈപാസിലുള്ള ടവര്‍ ബില്‍ഡിംഗുകളും കാണാം (മിനി ഊട്ടിയുടെ ടോപ്‌ പോയിന്റില്‍). സഹ്യപര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്‌ച ഒന്നു കാണേണ്ടതു തന്നെ.

'ജൂണ്‍' മുതല്‍ 'ഡിസംബര്‍' മാസങ്ങളിലാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഈ സമയങ്ങളില്‍ കോടമഞ്ഞിന്‍ കുളിരിലൂടെ യാത്രയാന്‍ നിങ്ങള്‍ക്കും കഴിഞ്ഞേക്കാം!. നട്ടുച്ചക്ക്‌ വന്നിട്ട്‌ ഞാനിതൊന്നും കണ്ടില്ലേ എന്ന്‌ പറഞ്ഞേക്കരുത്‌. 'കൊടൈക്കനാലില്‍' പോയാലും 'സിറ്റ്‌സര്‍ലാന്റില്‍' പോയാലും എല്ലാസമയവും ഒരുപോലെയാകണമെന്നില്ല!. (ഇതാണ്‌ യഥാര്‍ത്ഥ മിനി ഊട്ടി).. വരൂ വരൂ മിനി ഊട്ടിലേക്ക്‌.. നേരിട്ട്‌ അനുഭവിച്ചറിയൂ.. ..............എന്ന്‌ നിങ്ങളുടെ കൂട്ടുകാരന്‍, ആരിഫ്‌ ഖാന്‍ കോലോത്ത്‌. Khan Koloth

12/08/2016

Taken: 02-Dec-2015 from Mini ooty[plz watch Comment box& picture view in fullscreen ]
03/12/2015

Taken: 02-Dec-2015 from Mini ooty
[plz watch Comment box& picture view in fullscreen ]

full frame...
19/11/2015

full frame...

13/08/2015
29/07/2015

Creditz:
Malabar Tourism
:::::::::::::::::::::::::::

നിലമ്പൂര്‍-കക്കടംപോയില്‍
മലബാറിലെ ഗവി എന്നറിയപ്പെടുന്ന കക്കടംപോയില്‍ നിലമ്പൂരില്‍ നിന്നും ഏകദേശം 25 കി.മി. അകലെ സ്ഥിതി ചെയ്യുന്നു...നിലമ്പൂരില്‍ നിന്നും കക്കാടംപോയിലിലേക്ക് KSRTC സര്‍വീസ് നടത്തുന്നുണ്ട്... നിലമ്പൂരില്‍ നിന്നും കക്കാടംപോയിലെക്കുള്ള ആ സാഹസിക യാത്രക്കിടെയുള്ള മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം... കക്കാടംപോയിലില്‍ നിന്നും ഏകദേശം 6 കി.മി. അകലെയായുള്ള കോഴിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്നതാണ്.

29/07/2015

Creditz:
Malabar Tourism
:::::::::::::::::::::::::::

Mini Ooty(Arimbra Hills, Oorakam Hills & Cherippadi Hills Combined) - Located in Malappuram, Kerala - Just 7-8 km from Malappuram town.
നിങ്ങള്‍ ഇപ്പോള്‍ മലപ്പുറത്താണോ? ഒരല്പ സമയം കാറ്റ് കൊള്ളാനോ പച്ചപ്പ്‌ കണ്ടു ആസ്വദിക്കാനോ, സൂര്യാസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാനോ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ??എങ്കില്‍ നിങ്ങള്‍ക്കായിതാ മലപ്പുറം നഗരത്തിന്റെയടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സ്ഥലം.
സ്ഥലം:-മിനി ഊട്ടി(അരിമ്പ്ര മല,ഊരകം മല,ചെരിപ്പടി മല എന്നിവ ചേര്‍ന്നുള്ളതാണ് ഇത്).
സ്ഥിതി ചെയ്യുന്നത്:-മലപ്പുറം ജില്ല...മൊറയൂര്‍ പഞ്ചായത്ത്
തൊട്ടടുത്ത പ്രധാന സ്ഥലം:-മലപ്പുറം ടൌണ്‍
എങ്ങിനെ എത്തിച്ചേരാം:-മലപ്പുറം ടൌണില്‍ നിന്നും 6-7 കി.മി. കൊണ്ടോട്ടിയില്‍ നിന്നും ഏകദേശം 10 കി.മി.
പ്രത്യേകതകള്‍:
* സമുദ്ര നിരപ്പില്‍ നിന്നും 1000ല്‍ പരം അടി ഉയരത്തില്‍...
* കോടമഞ്ഞും തണുപ്പും പച്ചപ്പും...
* മനോഹരമായ ഒരു പാട് വ്യൂ പൊയന്റ്സ്(ചെരിപ്പടി മലയിലെ വ്യു പോയന്‍റ് അതിമനോഹരം)
* ചെരിപ്പടിമലയിലുള്ള ആകര്‍ഷകമായ പാറക്കുളം...
* കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതും പോകുന്നതും കാണാം(അറ്റകുറ്റ പണികള്‍ക്കായി റണ്‍വേ അടച്ചതു കൊണ്ട് ഈ ആകര്‍ഷണം ഇപ്പോള്‍ പരിമിതമാണ് :D)

ജൂണിലെ കുളിരുള്ളൊരു പുലരിയില്‍ മിനി ഊട്ടി...   Today Morning; snapz: Arif Khan Koloth
05/06/2015

ജൂണിലെ കുളിരുള്ളൊരു പുലരിയില്‍ മിനി ഊട്ടി... Today Morning; snapz: Arif Khan Koloth

മിനി ഊട്ടിയില്‍ പോകുന്നവരുടെ ശ്രദ്ധക്ക്‌... ജാഗ്രതൈ !!!പൂക്കോട്ടൂരിനടുത്ത പിലാക്കലില്‍ പുലിയുടേതെന്നു തോന്നിക്കുന്ന കാല്...
23/05/2015

മിനി ഊട്ടിയില്‍ പോകുന്നവരുടെ ശ്രദ്ധക്ക്‌... ജാഗ്രതൈ !!!

പൂക്കോട്ടൂരിനടുത്ത പിലാക്കലില്‍ പുലിയുടേതെന്നു തോന്നിക്കുന്ന കാല്‍പാട്‌ പാടത്ത്‌ കണ്ടു. കൂടാതെ ഒരു സ്‌ത്രീയും കണ്ടു എന്നു ന്യൂസ്‌ ഉണ്ട്‌.. സത്യമാണോ എന്നറിയില്ലെങ്കിലും മിനി ഊട്ടിയില്‍ പോകുന്നവര്‍ ശ്രദ്ധിക്കണം. ഇവിടെയെത്തിയ സ്ഥിതിക്ക്‌ പുലിക്ക്‌ ഏറ്റവും പ്രയമുള്ള സ്ഥലം മിനി ഊട്ടി മലനിരകള്‍ ആയിയേക്കാം. ജാഗ്രത പാലിക്കുക.

beautiful sky from mini ooty
08/05/2015

beautiful sky from mini ooty

11/04/2015
Mini Ooty... best Natural place near Malappuram
08/04/2015

Mini Ooty... best Natural place near Malappuram

ഇന്ന്‌ വൈകീട്ട്‌ മിനി ഊട്ടിയില്‍ ഉണ്ടായ തീ പിടുത്തം.
05/04/2015

ഇന്ന്‌ വൈകീട്ട്‌ മിനി ഊട്ടിയില്‍ ഉണ്ടായ തീ പിടുത്തം.

Address

Arimbra
Malappuram
673642

Telephone

9947860404

Website

Alerts

Be the first to know and let us send you an email when Mini Ooty - മിനി ഊട്ടി "A Beauty Nature of Malappuram " posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mini Ooty - മിനി ഊട്ടി "A Beauty Nature of Malappuram ":

Share