TEAMKI KERALA DRIVE

TEAMKI KERALA DRIVE 1 Week 11 districts 1111 kilometers in the "God's Own Country"

from calicut to trivandrum

The Gre

24/12/2016
തേന്‍ഒഴുകും മല തെന്മലതേന്‍ഒഴുകും മലയാണ് തെന്മല .നിത്യഹരിത വനങ്ങള്‍ മേലാപ്പ് ചാര്‍ത്തിയ വനസൗന്ദര്യം കണ്ടുതീര്‍ക്കാണ് ഒരു ...
19/09/2016

തേന്‍ഒഴുകും മല തെന്മല

തേന്‍ഒഴുകും മലയാണ് തെന്മല .നിത്യഹരിത വനങ്ങള്‍ മേലാപ്പ് ചാര്‍ത്തിയ വനസൗന്ദര്യം കണ്ടുതീര്‍ക്കാണ് ഒരു ദിവസം പോരാ. പ്രകൃതിയുടെ മനോഹാരിത അതിന്റെ പരകോടിയില്‍ ആണ് ഇവിടെ. പ്രകൃതിയും കാലവും ഇവിടെ സമന്വയിച്ചിരിക്കുന്നു. ഇന്ത്യയിലെ പഴമയുള്ള നദീതടസംസ്സ്‌ക്കാരം രൂപപെട്ടത് ഈ പ്രദേശങ്ങളില്‍ ആണത്രേ. കാടിന്റെ ആകാശകാഴ്ച കാണാന്‍ കാനോപി വാക്കിംഗ് ഒരുക്കിയിട്ടുണ്ട്.തെന്മല ഇകോ ടുറിസം പ്രൊമോഷന്‍ സൊസൈറ്റി ആണ് ടൂറിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സൗകര്യം ഒരുക്കി കൊ ടുക്കുന്നത്.തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരം യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്.

ഈ കാടുകളില്‍ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്.

കാടിന്റെ ഭംഗി എത്രകണ്ടാലും മതിവരില്ല .എന്നാല്‍ തെന്മലയുടെ ഏറ്റവും വലിയ ആകര്‍ഷണം ബട്ടര്‍ഫ്‌ലൈ പാര്‍ക്ക് ആണ്. ആദ്യം കണ്ണില്‌പെടുന്ന ഒരു കുഞ്ഞു പൊട്ടു പിന്നെ അനേകം കളറുള്ള വിസ്മയച്ചിറകുകളുമായി നമുക്ക് ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റ ചന്തമായി മാറുന്നു. അമ്പരപ്പിക്കുന്ന വര്‍ണ ബഗോയോടെ കൈ തൊടാന്‍ ചെല്ലുമ്പോള്‍ പാറിയകന്നു വീണ്ടും അരികിലെത്തി പൂക്കളെ ഉമ്മവെച്ചതും തേന്‍ നുകര്‍ന്നു തെന്നി തെറിച്ചു പോകുന്ന പൂമ്പാറ്റകള്‍ ഏഴഴകിന്റെ മഴവില്‍ ചന്തം വരക്കുന്നു.

രണ്ടര ഹെക്ടറോളം പരന്നുകിടക്കുന്ന സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ 175 ല്‍ അധികം ഇനം അധികം ശലഭങ്ങളുണ്ട്.പാര്‍ക്കില്‍ 600 മീറ്ററോളം വരുന്ന പാതയിലൂടെ സാവധാനം നടന്നു നോക്കു, വര്ണവൈവിധ്യത്തിന്റെ മായക്കാഴച്ചകളുമായി നമുക്കൊപ്പം ഉണ്ടാകും ഈ കൊച്ചു ശലഭങ്ങള്‍..

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഉള്ളതും ഇവിടെ ഒരുക്കി വെച്ചിട്ടുണ്ട് . നേച്ചര്‍ ട്രെയിന്‍, താമരക്കുളം, മൌണ്ടന്‍ ബൈക്കിങ്, റോക്ക് ക്‌ളൈംബിങ്, റാപ്പലിങ്, റിവര്‍ ക്രോസിങ് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. പ്രകൃതിക്കിണങ്ങും തരത്തില്‍ വളരെ ചിട്ടയായിട്ടാണ് അതിന്റെയൊക്കെ രൂപകല്‍പ്പന. പിന്നെ ചെറിയ തടാകം അതില്‍ ചെറുവഞ്ചികള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

ഓരോ ജെന്മനഷ്ത്രത്തിന്റെയും സ്വന്തമായ 27 ജന്മവൃഷങ്ങള്‍ ആണ് നക്ഷത്രവനത്തില്‍ വളരുന്നത്. ഒരാളുടെ ആരോഗ്യവും ഐശ്വര്യവും ജീവിതവുമെല്ലാം നിര്‍ണ്ണയിക്കുന്നതില്‍ ഈ മരങ്ങള്‍ക്ക് പ്രധാനകഴിവുണ്ടന്നു വിശ്വസിക്കുന്നു. എല്ലാത്തിലും പേരുകള്‍ എഴുതിയിരുന്നു. കാഞ്ഞിരം തൊട്ടു എരുക്ക് വരെയുള്ള മരങ്ങള്‍ ഇവിടെയുണ്ട്. ഓരോരുത്തരുടെയും ജന്മവൃക്ഷത്തിന്റെ ഒപ്പം നിന്ന് ഫോട്ടോയും എടുക്കാം.

തെന്മല ഡാം അതിന്റെ എല്ലാ പ്രൗഢിയോടെയും നിറഞ്ഞു നില്‍ക്കുന്നു. മലഞ്ചരിവിലൂടെയുള്ള നടപ്പാതകള്‍, കാട്ടിലൂടെയുള്ള ചെറുപാതകള്‍, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയര്‍ത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, രക്കൊമ്പുകളിലുള്ള കൂടാരങ്ങള്‍, ശില്‌പോദ്യാനം, മാന്‍ പാര്‍ക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്‌ലി' വിഭാഗം. ശില്‍പോദ്യാനത്തില്‍ ജീവസ്സുറ്റ ശില്പങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നിര്‍മ്മാണ വൈദഗ്ദ്യം തുറന്നു കാട്ടുന്നതും, പ്രകൃതിയെക്കുറിച്ചു ഒരു വീണ്ടുവിചാരം ഉണ്ടാക്കുന്നതും ആയിരുന്നു ആ ശില്പങ്ങള്‍.

കുട്ടികള്‍ക്ക് സമയം ചിലവഴിക്കാന്‍ ഊഞ്ഞാലുകള്‍, വിശാലമായ പുല്‍ത്തകിടി ട്രീഹൌസ്, മാന്‍പേടകള്‍,ബോട്ടിങ്, മ്യൂസിക്കല്‍ ഫൌണ്ടന്‍ എന്ന് വേണ്ട കണ്ണിനും മനസ്സിനും സന്തോഷം തരുന്ന എല്ലാം ഒരുക്കി കാത്തിരിക്കുകയാണ് തെന്മല.

വൈശാലി ഗുഹഇടുക്കി തടാകം സന്ദര്‍ശിക്കുന്ന പലരും അറിയാതെ പോകുന്ന ഒന്നാണ് വൈശാലി ഗുഹ.ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്...
13/09/2016

വൈശാലി ഗുഹ

ഇടുക്കി തടാകം സന്ദര്‍ശിക്കുന്ന പലരും അറിയാതെ പോകുന്ന ഒന്നാണ് വൈശാലി ഗുഹ.ഇടുക്കി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇത് വളരെ മനോഹരമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.1988 ല്‍ പുറത്തിറങ്ങിയ വൈശാലി സിനിമയുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചതിനാല്‍ ഇവിടം പിന്നീട് ആ പേരില്‍ അറിയപ്പെടുകയായിരുന്നു.വാവലുകളുടെ വന്‍കൂട്ടങ്ങള്‍ വിശ്രമിക്കുന്ന കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.അല്‍പം സാഗസികത ആവശ്യമെങ്കിലും ഇവിടെ നിന്നുള്ള ഇടുക്കി ഡാമിന്‍റെ കാഴ്ച്ച അതിമനോഹരമാണ്

ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലെ ഗാനരംഗത്തില്‍ പശ്ചാത്തലമായി വന്നത് ഇടുക്കിയിലെ അറിയപ്പെടാത്ത ഒരിടമാണ്. പക്ഷേ, ഇന്ന് ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്നാണ്.

ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിക്കുന്നതിന് വേണ്ടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനായി തുരന്ന് നിര്‍മിച്ചതാണ് ഗുഹ. 1970കളിലാണ് നിര്‍മാണം തുടങ്ങിയത്. 550 മീറ്റര്‍ നീളമുള്ള ഈ തുരങ്കത്തിലാണ് ഡാം നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്ന തൊഴിലാളികളും അവരെ ലക്ഷ്യമാക്കി തുടങ്ങിയ കച്ചവടസ്ഥാപനങ്ങളും ഉണ്ടായിരുന്നത്.

അക്കാലങ്ങളില്‍ ഒരു ചെറു പട്ടണത്തിന്റെ പ്രതീതിയുണ്ടായിരുന്നതായി നാട്ടുകാരന്‍ വേലപ്പന്‍ വെളിപ്പെടുത്തി. പിന്നീട് 1985ല്‍ പദ്ധതി കമ്മീഷന്‍ ചെയ്തതോടെ ഈ പ്രദേശം ആളനക്കമില്ലാതായി. ആദിവാസി കുടികളായ പൊങ്ങന്‍ചുവട്, താളുകണ്ടം എന്നിവിടങ്ങളിലേക്കുള്ള ഏക പ്രവേശന കവാടവും ഇതാണ്. ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, തട്ടേക്കാട് എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികള്‍ വൈശാലി ഗുഹ കാണാതെ മടങ്ങാറില്ല.

 #ഓണാശംസകൾപൂവും പൂക്കളവും പുത്തനുടയാടകളും ,വടം വലിയും വള്ളം കളിയും,തിരുവാതിരക്കളിയും തിരുവോണ സദ്യയും, #അമ്മക്ക്_അച്ഛന്മല...
12/09/2016

#ഓണാശംസകൾ
പൂവും പൂക്കളവും പുത്തനുടയാടകളും ,
വടം വലിയും വള്ളം കളിയും,
തിരുവാതിരക്കളിയും തിരുവോണ സദ്യയും, #അമ്മക്ക്_അച്ഛന്
മലയാളനാടിന്...... ചേട്ടന്,ചേച്ചിക്ക്...അനിയന്, അനിയത്തിക്ക്..കുട്ടികൾക്ക്... നമ്മളെ സ്നേഹിക്കുന്ന,നമ്മൾ സ്നേഹിക്കുന്ന എല്ലാ ചങ്കിനും Kerala Drive ന്റെ #ഓണാശംസകൾ......

കാല്‍വരി മൌണ്ട് അഥവാ കല്യാണ തണ്ട് ....കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്...
12/09/2016

കാല്‍വരി മൌണ്ട് അഥവാ കല്യാണ തണ്ട് ....
കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കല്യാണത്തണ്ട് കാത്തിരിക്കുന്നത് . പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും . ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്‍ ആരുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം ..!!! ഒപ്പം നേര്‍ത്ത തണുത്ത കാറ്റും .. പറഞ്ഞാല്‍ തിരില്ല ,......മനോഹര ദൃശ്യ ഭംഗി കാണുക ..കണ്ടാസ്വദിക്കുക ....!!
തൊടുപുഴ വഴി വരുന്നവര്‍ ഇടുക്കി കഴിഞ്ഞു 20 കിലോമിറ്റര്‍ കഴിയുമ്പോള്‍ കാല്‍വരി മൌന്റ്റ്‌ കയറാം
കോട്ടയം മുണ്ടക്കയം വഴി തിരഞ്ഞെടുക്കുന്ന സഞ്ചാരികള്‍ കുട്ടിക്കാനം -കട്ടപ്പന - ഇടുക്കി റോഡില്‍ 17 കിലോമീറ്റര്‍ കഴിയുമ്പോള്‍ കല്യാണത്തണ്ട് ഒടിക്കാം .തേക്കടിയില്‍ നിന്നും വന്നാല്‍ കട്ടപ്പന -ഇടുക്കി റോഡ്‌ .
സമീപ സ്ഥലങ്ങള്‍ ...ഇടുക്കി ആര്‍ച് ഡാം ...20 കിലോമീറ്റര്‍ (ഡാം ഇപ്പോള്‍ എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുന്നതാണ് )
അഞ്ചുരളി - 22 കിലോമീറ്റര്‍
തേക്കടി - .40 കിലോമീറ്റര്‍
രാമക്കല്‍മേട് -40 കിലോമീറ്റര്‍
മുന്നാര്‍ -100 കിലോമീറ്റര്‍
വാഗമണ്‍ -42 കിലോമീറ്റര്‍

# Teamki Kerala Drive #

സമാനതകളില്ലാത്ത  ത്യാഗാർപ്പണത്തിന്റെജ്വലിക്കുന്ന  ഓർമകളുണർത്തി  ഒരു ഈദുൽ അസ്ഹ കൂടി നമ്മളിലേക്ക് വന്നണയന്നു..വർത്തമാന കാല...
11/09/2016

സമാനതകളില്ലാത്ത ത്യാഗാർപ്പണത്തിന്റെ
ജ്വലിക്കുന്ന ഓർമകളുണർത്തി
ഒരു ഈദുൽ അസ്ഹ കൂടി നമ്മളിലേക്ക്
വന്നണയന്നു..

വർത്തമാന കാലത്തിന്റെ കുതിപ്പുകൾ കണ്ടു
അന്താളിച്ചു പോയ ഒരു സമൂഹത്തിനു..
ത്യാഗവും സഹനവും. സ്നേഹവും.
ക്ഷമാ ശീലവും കൈമോശം വരുമ്പോൾ.ഖലീലുള്ളാഹി ഇബ്രാഹിം നബി അലൈസ്സലാമിന്റെയും മകൻ ..
ഇസമായിൽ നബി അലൈസ്സലാമിന്റെയും
മഹതി ഹാജറാ ബീവിയുടെയും .
ജീവിത സന്ദേശം ഉൾകൊള്ളുവാനും
പഠിക്കുവാനും പാഠമാക്കനും ..
അള്ളാഹു തൗഫീഖ് നൽകട്ടെ ...

എന്ന പ്രാർത്ഥനയോടെ ..
ഏവർക്കും
ഞങ്ങളുടെ
ബലി പെരുന്നാൾ ആശംസകൾ...

# Teamki Kerala Drive #

🌙🌙🌙🌙🌙🌙🌙🌙🌙🌙

കുട്ടനാട്.ആലപ്പുഴയെ കിഴക്കിന്റെ വെനീസാക്കിയ രഹസ്യം. കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തിന്‍റെ ദര്‍ശന സൌഭാഗ്യം സമ്മാനിച്ചാണ...
10/09/2016

കുട്ടനാട്.

ആലപ്പുഴയെ കിഴക്കിന്റെ വെനീസാക്കിയ രഹസ്യം. കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തിന്‍റെ ദര്‍ശന സൌഭാഗ്യം സമ്മാനിച്ചാണ് കുട്ടനാട് ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നേടിയത്. ലോകത്തില്‍ ഒരു പക്ഷെ സമുദ്രനിരപ്പിന് താഴെ വ്യാപകമായി കൃഷി നടക്കുന്ന ഏക പ്രദേശം എന്ന നിലയിലും കുട്ടനാട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
കേരളത്തിന്‍റെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാട് കേരളത്തില്‍ ഇന്നും സജീവ നെല്‍‌കൃഷി നടക്കുന്ന ചുരുക്കം പ്രദേശങ്ങളില്‍ ഒന്നാണ്. വിശാലമായ നെല്‍‌പ്പാടങ്ങളും കായല്‍ പരപ്പുകളും സമ്മാനിക്കുന്ന ഹരിത ഭംഗി തന്നെയാണ് കുട്ടനാടിന്‍റെ പ്രധാന ആകര്‍ഷണം.

Kerala Drive #

ആലപ്പുഴ ബീച്ച് കിഴക്കിന്റെ വെനീസ് എന്ന അപരനാമം പേറുന്ന നഗരം , കയറിന്റെ ജന്മദേശം ഇവയൊക്കെ ആലപ്പുഴയ്ക്ക് സ്വന്തമായ വിശേഷണങ...
09/09/2016

ആലപ്പുഴ ബീച്ച്
കിഴക്കിന്റെ വെനീസ് എന്ന അപരനാമം പേറുന്ന നഗരം , കയറിന്റെ ജന്മദേശം ഇവയൊക്കെ ആലപ്പുഴയ്ക്ക് സ്വന്തമായ വിശേഷണങ്ങൾ .. ആലപ്പുഴ ബീച്ച് ഇന്ന് ആഖോഷങ്ങളുടെ വേദികയാണ്, 1000 കണക്കിന് ജനങ്ങള് സായാഹ്നം ആസ്വതിക്കാൻ എവിടെതുന്നു , ഒട്ടക സഫാരിയും കുതിര സഫാരിയും ഇവിടുണ്ട് , കടല്പ്പലതിന്റെ പശ്ചാത്തലത്തിൽ ഒരു സെൽഫി ന്യൂജന്മാര്ക്ക് നിര്ബന്ധമാണ് ....

പാലൂർ കോട്ട വെള്ളച്ചാട്ടം*******************************പെരിന്തൽമണ്ണ: പാറകൂട്ടങ്ങളിൽ തട്ടി ചിതറി അലയായ്‌ പതഞ്ഞൊഴുകുന്ന ക...
08/09/2016

പാലൂർ കോട്ട വെള്ളച്ചാട്ടം
*******************************
പെരിന്തൽമണ്ണ: പാറകൂട്ടങ്ങളിൽ തട്ടി ചിതറി അലയായ്‌ പതഞ്ഞൊഴുകുന്ന കാട്ടരുവിയുടെ സംഗീതത്തിലലിഞ്ഞ് പ്രകൃതിയുടെ സൗന്ദര്യം ആവോളമാസ്വദിക്കാൻ ഇങ്ങോട്ടു വരൂ.... നൂറ്റാണ്ടുകൾക്കു മുൻപ് ടിപ്പുവിൻറെ കാലത്ത് നിർമിച്ച കുളത്തിൽ നിന്നുമുത്ഭവിച്ചു കിഴക്കാംതൂക്കായ കുന്നിൻചെരുവിലൂടെ മീറ്ററുകൾ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും മറഞ്ഞു കിടക്കുന്ന ചരിത്ര മുറങ്ങുന്ന കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു ചരിത്രാനേഷണ വിദ്ധ്യാർത്തികൾക്കൊരുമുതൽകൂട്ടാവുന്ന ഈ മനോഹര കാഴ്ചകൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് .
വഴി .......പെരിന്തൽമണ്ണ കോട്ടക്കൽ റോഡിൽ കടുങ്ങപുരം സ്കൂൾ സ്റ്റോപ്പിൽ നിന്നും 3 കിലോമിറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടതിന്നടിയിലും പെരിന്തൽമണ്ണ വളാഞ്ചേരി റോഡിൽ M.E.S മെഡിക്കൽ കോളേജ് സ്റ്റോപ്പിന്നടുത്ത പാലചോട് നിന്നും 2.5 കിലോമിറ്റർ സഞ്ചരിച്ചാൽ പാലൂർ കോട്ട വെള്ളച്ചാട്ടതിന്നു മുകളിലും എത്താവുന്നതാണ് പാലചോട് വഴി സഞ്ചരിക്കുമ്പോൾ മാലപറമ്പെന്ന പ്രകൃതിരമണീയമായ സ്ഥലത്തിൻറെ കാഴ്ച കൂടി കണ്ടു മടങ്ങാവുന്നതാണ് ...........സീസണ്‍ ജൂണ്‍ മുതൽ നവംബർ വരെ ...

കാണാം... ആസ്വദിക്കാം...
ഈ ഭംഗിയേറും പാലൂർ കോട്ട വെള്ളച്ചാട്ടം.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് (Muzhapilangad Drive-in Beach )കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്...
07/09/2016

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് (Muzhapilangad Drive-in Beach )

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് മുഴപ്പിലങ്ങാട് കടപ്പുറം. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതിചെയ്യുന്നത്. കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക കടപ്പുറം ഇതാണ്‌. .ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്‌ ആണ്. ലോകത്തിലെ ആറ് മികച്ച drive-in ബീച്ചുകളുടെ BBC ലിസ്റ്റിൽ കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ചും . 5 കിലോമീറ്റർ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അർദ്ധവൃത്തം തീർത്ത് വടക്കേ കണ്ണൂരിന്റെ ഒരു നല്ല ദൃശ്യം നൽകുന്നു. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റർ അകലത്തിലാണ് സുന്ദരമായ ധർമ്മടം ദ്വീപ് (പച്ചത്തുരുത്ത്).

ആറ് കിലോമീറ്റർ ദൈർഘ്യമുള്ള മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാനും (ഡ്രൈവ്-ഇൻ-ബീച്ച്) സൂര്യാസ്തമനം കാണാനും കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറിയിട്ട് നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല. ഏതാനും വർഷങ്ങളായി മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശ്ശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും കാറ്റുകൊള്ളാനുമായി അനേകം ആളുക്കൽ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരാറുണ്ട്..

Kerala Drive #

Address

PARAMBIL PEEDIKA
Malappuram
676317

Website

Alerts

Be the first to know and let us send you an email when TEAMKI KERALA DRIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category