Badusha Irumbuzhi

Badusha Irumbuzhi traveller page

കുടജാന്ദ്രി  മല മുകളിലെ  ശങ്കര പീഠത്തിനു മുന്നിൽ നിന്നും......സർവ്വവിജ്ഞാനങളും,  സർവ്വവിവേകങളും  പകർന്നു നൽകിയും, സ്വീകര...
19/01/2019

കുടജാന്ദ്രി മല മുകളിലെ ശങ്കര പീഠത്തിനു മുന്നിൽ നിന്നും......

സർവ്വവിജ്ഞാനങളും, സർവ്വവിവേകങളും പകർന്നു നൽകിയും, സ്വീകരിച്ചും, ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ച്, ദിഗ് വിജയിയായി, സർവ്വജ്ഞാനിയായി മല കയറുമ്പോൾ, ചണ്ടാലനായി തന്നെ പരീക്ഷിച്ച പരമശിവനിൽ നിന്നും അയിത്തവും, തൊട്ടുകൂടായ്മയും അദ്വൈതമല്ലന്ന് വിവേകത്തോടെ മനസ്സിലാക്കി, സർവ്വജ്ഞപീഠം സ്വന്തമാക്കിയ......,

മലയാള മണ്ണിൻറ്റെയും, ഭാരത മക്കളുടേയും അഭിമാനവും, അന്തസ്സുമായ ആദിശങ്കരൻ, പഞ്ചേന്ദ്രിയങൾ പ്രകൃതിക്ക് സമർപ്പിച്ച് തപസ്സനുഷ്ടിച്ച ശങ്കരപീഠത്തിനു മുന്നിൽ നിന്നും.........,

പ്രകൃതിയെ അറിയാനും, അറിയിക്കാനും, പരിപാലിക്കാനും, സംരക്ഷിക്കാനുമായി, നല്ല പ്രകൃതിയുള്ള യാത്രകളും, പ്രവർത്തനങളും ലക്ഷ്യം വച്ച്, ഒരു സൗഹൃദ കൂട്ടായ്മക്ക് ആരംഭം കുറിച്ചിരിക്കുകയാണ്.

സഹയാത്രികരായ സുമനസ്സുകളുടെ സൗഹൃദ കൂട്ടായ്മ, ചിലവു കുറഞ്ഞ നല്ല പ്രകൃതിയുള്ള യാത്രകളും, പരിസ്ഥി പഠനങളും, പരിസ്ഥിതി സംരക്ഷണ പരിപാടികളും, ജീവകാരുണ്യ പ്രവർത്തനങളും ഒക്കെ ആയി, ഒരു പുതു സംരംഭത്തിനു ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്.

2016 മുതൽ രണ്ടു വർഷക്കാലമായി സഹയാത്രികരായിരുന്ന സുഹൃത്തുക്കൾ അംഗങളായിരുന്ന (നേച്ചർ യാത്രികാർ ക്ലബ്ബ്) എന്ന യാത്രാ ക്ലബ്, കേരള സംസ്ഥാന രെജിസ്ട്രേഷൻ വകുപ്പിലെ സൊസൈറ്റി രെജി. നിയമ പ്രകാരമുള്ള, രെജിസ്ട്രേഷൻ സംബന്ധമായ സാങ്കേതിക തടസങൾ മൂലവും, മറ്റു ചില കാരണങൾ കൊണ്ടും, പ്രസ്തുത പേരിൽ തുടർന്നു പോകുവാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് നിലവിൽ ആയിരിക്കുന്നത്.

ആയതിൻ പ്രകാരം നേച്ചർ യാത്രികാർ ക്ലബ്ബിലെ ഭൂരിഭാഗം അങങളും, അവരുടെ മനസ്സിലെ ആശയങളും, ഇച്ചാശക്തിയും സമാന ചിന്തഗതികൾ ഉള്ളവരുമായി പങ്കുവെച്ചപ്പോൾ, മേൽ പറഞ്ഞ ലക്ഷ്യങൾ പ്രാവർത്തികമാക്കാൻ ഒരു പുതു കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ട് പൊകുവാൻ തിരുമാനിച്ചു.

ഇതിൻറ്റെ ആദ്യ പടിയെന്നോണം ശങ്കര പീഠത്തിനു മുന്നിൽ, തഴുകി തലോടി തണുപ്പിച്ച് കടന്നു പോകുന്ന മാരുത സ്നേഹത്തിൽ പ്രശാന്ത ചിത്തരായി, പടിഞ്ഞാറൻ ചക്രവാളത്തിലെ മലനിരകൾക്ക് പിന്നിൽ മറയുന്നതിനു മുൻപ് പുൽകൊടികളിൽ പോലും ആദിത്യൻ സ്വർണ്ണ പ്രഭ ചൊരിയുന്ന സായം സന്ധ്യയിൽ, കൂടണയാൻ കൂട്ടുകൂടി കലപില കൂട്ടുന്ന കിളിചൊല്ലുകളുടെ പശ്ചാത്തല സംഗീതത്തിൽ, സജീവമായ ചർച്ചകളുടെ ഫലമായി ഒരു പുതിയ കൂട്ടയ്മക്ക് രൂപം കൊടുത്തു.

താഴ്വരകളിലെ മലനിരകളിലും, സമതലങളിലും വിണ്ണിലെ നക്ഷത്രങൾ മണ്ണിൽ പതിച്ച പോൽ മിന്നിത്തിളങുന്ന വൈദ്ധ്യുത ദീപങളെ സാക്ഷിയാക്കി, ചന്ദ്രക്കല മാനത്ത് മിന്നിത്തിളങുന്ന നക്ഷത്രങളെ സാക്ഷിയാക്കി, ഭാവി പ്രവർത്തനങൾ ചർച്ച ചെയ്തു. മലമുകളിൽ പെയ്തിറങുന്ന മരം കോച്ചും തണുപ്പിൽ, കാറ്റിനു ശക്തി കൂടിയപ്പോൾ, ചർച്ചകൾക്ക് അർധ വിരാമമിട്ട്, ശങ്കര പീഠത്തിൽ നിന്നും മലയിറങി.

കുടജാന്ദ്രി മലമുകളിലെ ഗുണദായനിയായ, സർവ്വ ശുഭകാരിണിയായ മഹേശ്വരീ ക്ഷേത്രത്തിനോട് ചേർന്ന്, ക്ഷേത്രം പൂജാരിയായ അഡിഗയുടെ വസതിയിൽ ഒരുക്കിയിരിക്കുന്ന താമസ സ്ഥലത്തേക്ക് തിരിച്ചെത്തി, കുളിയും, ജപവും, അത്താഴവും കഴിഞ്ഞ് രാത്രി ക്യാമ്പിനിടയിൽ വീണ്ടും ചർച്ചകൾ സജീവമായി. ചർച്ചകൾക്ക് അവസാനം പൊതുയോഗം ചേർന്ന് പുതിയ
കൂട്ടായ്മക്ക് ഒരു ഭരണ സമിതിയെ തിരെഞ്ഞെടുത്തു.

കൂട്ടായ്മയിലെ അംഗങൾ ഡിസംബർ 10 നു മുൻപായി നിർദ്ദേശിക്കുന്ന പേരുകളിൽ നിന്നും ഉചിതമായത് തിരഞ്ഞെടുക്കാനും, കൂട്ടായ്മക്ക് കേരള സംസ്ഥാന രെജിസ്ട്രേഷൻ നിമങൾക്ക് അനുസരിച്ച് ഒരു നിയമാവലി തയ്യാറാക്കാനും ഭരണ സമിതിയെ ചുമതലെപ്പെടുത്തി.

സൗഹൃദ കൂട്ടായ്മയുടെ ചിലവു ചുരുക്കിയുള്ള നല്ല പ്രകൃതിയുള്ള യാത്രകൾക്കുള്ള തുടക്കമായി കുടജാന്ദ്രി ക്യാമ്പ്. രാത്രി ക്യാമ്പിനിടയിൽ പലപ്പോഴും ഞങളോടൊപ്പം ചേർന്ന അഡിഗ സ്വാമി, ഞങളുടെ ആശയങളും, ലക്ഷ്യങളും പൂർണ്ണമായി ഉൾക്കൊണ്ട് ഒരു പ്രോത്സാഹനമായി, സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഞങൾക്കുള്ള താമസവും, ഭക്ഷണവും നൽകി. അതായത് ആകെ 34 ൽ രണ്ടു കുട്ടികളെ ഒന്നായി കരുതി അഡിഗ സ്വാമി പ്രതിഫലമായി സ്വീകരിച്ച 13,000/- 33 ആയി ഭാഗിച്ചപ്പോൾ ആളൊന്നിനു 393/- രൂപ 93 പൈസ. മൂന്നു നേരത്തെ ഭക്ഷണത്തിനും, ഒരു ദിവസത്തെ താമസത്തിനുമായി 500/- രൂപയാണ് സാധാരണ നിരക്ക്. കുടജാന്ദ്രിയിലെ ഗസ്റ്റ് ഹൗസിൽ ഇത് 600/- രൂപയായി ഉയരും. കുറഞ്ഞ നിരക്ക് അനുവദിച്ചതിനും, ആദിത്യത്തിനും അഡിഗ സ്വാമിയോട് നന്ദി പറഞ്ഞിങുമ്പോൾ, നമ്മുടെ പുതിയ കൂട്ടായ്മക്കും, ലക്ഷ്യങൾക്കും, പ്രവർത്തനങൾക്കും, നല്ല യാത്രക്കും ആശംസകളും, പ്രാർത്ഥനയും നൽകി സ്വാമി ഞങളെ നിറപുഞ്ചിരിയോടെ യാത്രയാക്കി.

കുടജാന്ദ്രി യാത്ര എത്ര പറഞ്ഞാലും മതി വരില്ല. ബൈന്തൂരിൽ ട്രെയിൻ ഇറങി, മൂകാംബികയിലെത്തി, സൗപർണികയിൽ ശരീര ശുദ്ധി വരുത്തി, കൊല്ലൂർ - ഷിമോഗ വഴിയിലെ കരക്കട്ടയിൽ നിന്നും തുടങുന്ന നല്ല നടപ്പ്, 11 കിലോ മീറ്റർ വന പാതയിൽ കഠിനമായ കയറ്റങൾ ഇല്ലാത്ത പകുതി ദൂരം പിന്നിടുമ്പോൾ സന്തോഷ് ഹോട്ടലിൽ നിന്നും ലഭിക്കുന്ന മലയാളി തനിമയുള്ള ഊർജ്ജവും, അടുത്ത പകുതിയിലെ കയറ്റങൾ മരക്കൂട്ടങൾക്ക് ഇടയിലൂടേയും, പുൽ മേടുകളിലൂടേയും, മാരുത സ്നേഹം അളവറ്റ് അനുഭവിച്ച് മലകയറി പിന്നിട്ട് കുടജാന്ദ്രിയിലെത്തി, ഉച്ച ഭക്ഷണവും, ചെറു വിശ്രമവും കഴിഞ്ഞ്, വീണ്ടും കുത്തനെയുള്ള മലകയറി, ഗണേശ ഗുഹയും, ശങ്കരപീഠവും, ചിത്രമൂലയും, സൂര്യദേവൻറ്റെ സ്വർണ്ണപ്രഭയിൽ ആറാടി, സൂര്യാസ്തമയ മുനമ്പും കണ്ട് മലയിറങി, അഡിഗ സ്വാമിയുടെ ഭവനത്തിൽ മരം കോച്ചും തണുപ്പിൽ രാത്രി ക്യാമ്പും, കുഞ്ഞൻ ഉറക്കവും കഴിഞ്ഞ്, തണുത്തു വിറച്ച വെളുപ്പാൻ കാലത്ത് മല കയറി സൂര്യോദയ മുനമ്പിലെത്തി, പൊൻ കിരണങൾ പരത്തുന്ന ആദിത്യനെ വരവേറ്റ്, മലയിറങി ശുഭകാരിണിയായ അമ്മയോട് യാത്ര പറഞ്ഞ്, മലയിറങി 11 കിലോമീറ്റർ വനപാതയിലൂടെ കാരക്കെട്ടയിൽ എത്തി, അവിടെ നിന്നും സൗപർണികയിൽ എത്തി നീരാടി നാട്ടിലേക്ക് മടങും വരെയുള്ള വിശേഷങൾ ഒരുപാട് പറയാനുണ്ട്.

13/11/2018

Address

Malappuram
676513

Website

Alerts

Be the first to know and let us send you an email when Badusha Irumbuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category