Icl Tours and Travels

Icl Tours and Travels ALL GCC VISA, ALL INDIA UNIVERSITY CERTIFICATE

Permanently closed.
20/12/2022

The new Photo booth at the Kerala Police Housing Cooperative Society Head Office at Kochi. To instill a feeling of ownership.. 😂

28/11/2022
21/11/2022
12/11/2022

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

ലോകകപ്പ്ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം ഇതിന്റെ ഭാഗമായി നടത്തും.

ലഹരി മോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അവിടെ ചികിത്സക്കെത്തുന്ന കുട്ടികളെ രഹസ്യമായി ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോ, കുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്‌കൂളുകളില്‍ വലിയതോതില്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗണ്‍സിലര്‍മാര്‍ ഉണ്ടാകണം. ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ നല്ല രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.

ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് മുഴുവന്‍ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള നടപടിയും ഊര്‍ജ്ജിതമാക്കണം.

'നോ ടു ഡ്രഗ്‌സ്' പരിപാടിയുടെ ഭാഗമായി പോലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ നടത്തിയപരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കണം.

മൂന്ന് മാസത്തിലൊരിക്കല്‍ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറണം.

വിവിധ വകുപ്പുകള്‍ വ്യത്യസ്ത പരിപാടികള്‍ ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവ ഏകോപിതമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പൊതുപരിപാടികളാക്കി മാറ്റേണ്ടതുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയ്യാറാക്കാന്‍ എക്‌സൈസ് വകുപ്പിനെ / വിമുക്തി മിഷനെ ചുമതലപ്പെടുത്തി.

5 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും.

അന്നേദിവസം എല്ലാ ക്ലാസിലും വിദ്യാര്‍ത്ഥികളുടെ സഭകള്‍ ചേരണം. ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഗാന്ധിജയന്തി ദിനം മുതല്‍ കേരളപ്പിറവി ദിനം വരെ നടപ്പിലാക്കിയ വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പയിനിന്റെ ഉള്ളടക്കം, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ മുതലായവ ക്ലാസ് സഭകളില്‍ ചര്‍ച്ച ചെയ്യണം. സ്‌കൂള്‍ പാര്‍ലമമെന്റ് / കോളേജ് യൂണിയന്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം.

2022 ഡിസംബര്‍ 4 മുതല്‍ 10 വരെ മനുഷ്യാവകാശ വാരമായി ആചരിക്കും. ഈ ദിവസങ്ങളില്‍ കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഡിസംബര്‍ 9-ാം തീയതി മുഴുവന്‍ ക്ലാസ്‌റൂമുകളിലും കുട്ടികള്‍ക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ ആദ്യവായന നടക്കണം. കുട്ടികള്‍ തന്നെയാകണം വായന നടത്തേണ്ടത്.

മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. മുഴുവന്‍ തദ്ദേശസ്വയം ഭരണ വാര്‍ഡുകളിലും സ്‌കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വൈകുന്നേരം ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന കവല യോഗങ്ങള്‍ സംഘടിപ്പിക്കണം. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, വിമുക്തി ക്ലബ് മുതലായവയുടെ സംഘാടന പങ്കാളിത്തം ഉറപ്പാക്കണം. കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ മുതലായവയെ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണി ചേര്‍ക്കണം. കൃത്യമായ ആസൂത്രണവും ചിട്ടയായ സംഘാടനവും ഇതിന് ആവശ്യമായി വരും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കവലയോഗങ്ങള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതിയുടെ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണം. തുടര്‍ന്ന് വാര്‍ഡുതല സമിതികള്‍ പ്രത്യേക സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.

2023 ജനുവരി 26 ന് ക്ലാസ് സഭകള്‍ നടത്തും. ഈ വര്‍ഷത്തെ പ്രവര്‍ത്തനാവലോകനം, അവധിക്കാലത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍, അടുത്ത അക്കാദമിക വര്‍ഷാരംഭത്തില്‍ നടത്തേണ്ട പ്രവര്‍ത്തനാസൂത്രണം എന്നിവ നടത്തണം. ലഹരിമുക്ത ക്യാമ്പസിനായുള്ള സ്‌കൂള്‍/കോളേജുതല തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാനിന് ക്ലാസ് സഭകള്‍ അംഗീകാരം നല്‍കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ വിപുലീകൃത യോഗം സംഘടിപ്പിക്കും. ഈ യോഗത്തില്‍ കുട്ടികള്‍ക്ക് നല്‍കിയ പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റ് / ഫ്‌ളാഷ് മോബ് / സംഗീതശില്പം / നാടകം/ ചൊല്‍ക്കാഴ്ച മുതലായ രംഗാവിഷ്‌ക്കാരങ്ങളുടെ അവതരണം നടത്തണം. ഒന്നു മുതല്‍ 3 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള പരിപാടികളായി ആസൂത്രണം ചെയ്യാവുന്നതാണ്. സമയവും വേദിയും തദ്ദേശ സ്വയംഭരണതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി നിശ്ചയിക്കണം.

സ്‌കൂള്‍ / കോളേജുതല ലഹരിവിരുദ്ധ തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന് കൈമാറുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ആന്റി നാര്‍ക്കോട്ടിക് ദിനമായ 2023 ജൂണ്‍ 26 മുതല്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജനുവരി 26 നു ശേഷം ആലോചിക്കാനും യോഗം തീരുമാനിച്ചു.

10/11/2022
05/11/2022

പ്രസവ രക്ഷക് അരിസ്റ്റം കുടിക്കുന്ന ഉമ്മമാർ മുലയുട്ടുന്ന കുട്ടികളെ എങ്ങിനെ ലഹരി വിമുക്തമാകും

01/11/2022

ശ്രീ പാർവതിയുടെ പോയട്രി കില്ലർ, നൗഫലിന്റെ ഇനി പറയുമോ? ജീവിതത്തിൽ ഒരല്പം ജീവിതം ബാക്കിയില്ലെന്ന്! ജാബിർ ബുഖാരിയുടെ ഖലീഫ ഉമർ രാഷ്ട്രവും രാഷ്ട്രീയവും. ഈ മൂന്ന് പേരുമാണ് ബാംഗ്ലൂർ യാത്രയിൽ കൂട്ട് വന്നത്.

ശ്രീപാർവതിയെയും നൗഫലിനെയും കുറിച്ച് പിന്നീട് പറയാം. പക്ഷെ ഖലീഫ ഉമറിന്റെ രാഷ്ട്രവും രാഷ്ട്രീയവും പറയാതെ വയ്യ.

ഖലീഫ ഉമർ എന്ന് ഇന്റർനെറ്റിൽ ഒന്നു പരതി നോക്കൂ. വിശ്വാസിയാകുന്നതിനു മുൻപുള്ള വീര ശൂര പരാക്രമങ്ങളുടെ കഥകൾ എമ്പാടും മലയാളത്തിൽ കേൾക്കാം. എന്നാൽ ഗാന്ധിയുടെ ഹൃദയം കവർന്ന ഉമർ അതായിരിക്കുമോ? തീർച്ചയായുമല്ല!

നീതിയുടെ നിസ്തുല ദർശനങ്ങളും, ദീർഘ വീക്ഷണമുള്ള രാഷ്ട്ര സങ്കല്പവും
ഫെഡറലിസത്തിന്റെ എല്ലാ ഭാവങ്ങളും ഒത്തിണങ്ങിയ ഭരണസംവിധാനവും കെട്ടിപ്പടുത്തൊരുമറുണ്ട്!

ഡാമുകളും, കർഷക ക്ഷേമ വികസന രൂപ രേഖകളും,ഡിസാസ്റ്റർ മാനേജ്മെന്റും തുടങ്ങി അഖില മേഖലകളിലും ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് ആധുനിക രാഷ്ട്ര നേതൃത്വങ്ങൾക്ക് പോലും മാതൃകയാക്കാവുന്ന അത്യുജ്ജ്വല ഭരണാധികാരി!

ആരാധനാലയങ്ങളുടെ നിർമ്മാണങ്ങൾക്കൊപ്പം നഗരാസൂത്രണം കൂടി സമന്വയിപ്പിച്ച ഭരണപാടവം.

ബാഴ്സലോണ നഗരത്തിന്റെ ആകാശദൃശ്യങ്ങൾ കണ്ടിട്ടുണ്ടോ?
ഒരേ അളവിലും വലിപ്പത്തിലും ആകൃതിയിലും ഉള്ള കെട്ടിടങ്ങളുടെ മനോഹരമായ കാഴ്ചയാണത്. ആധുനിക നിർമ്മാണ രീതിശാസ്ത്രത്തിന്റെ സൗന്ദര്യമായി അതിനെ ഉദാഹരിക്കാറുണ്ട്.

ഭവനങ്ങളുടെയും മറ്റു നിർമ്മാണങ്ങളുടെയും ഉയരവും വീതിയും നിർദിഷ്ഠ അളവുകൾക്കനുസരിച്ച് ആയിരിക്കണം എന്ന ഉത്തരവ് ഖലീഫ ഉമർ നൽകിയിരുന്നു എന്നു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

ഷെൽറ്ററുകൾ,കനാലുകൾ, മരുഭൂമിയെ പുഷ്കലമാക്കിയ ജല സേചന സംവിധാനങ്ങൾ തുടങ്ങി പറഞ്ഞു തീരാത്ത വിശേഷങ്ങളുള്ള പത്തുകൊല്ലമായിരുന്നു രണ്ടാം ഖലീഫയുടെ ഭരണ കാലം.

ആ ധന്യ ജീവിതത്തിന്റെ ഒരു ഏടു മാത്രമാണ് നിത്യം കേൾക്കുന്ന നീതിയുടെ പാഠങ്ങൾ.

അതിനപ്പുറം പഠിച്ചിരിക്കേണ്ട പാഠങ്ങളുടെ പങ്കുവെപ്പാണ് ജാബിർ ബുഖാരിയുടെ പുസ്തകം. അതിൽ ജാഹിലിയ്യത്തിന്റെ രോമാഞ്ചിഫിക്കേഷനില്ല! ക്രൂരത മുറ്റുന്ന, ചോരയിറ്റുന്ന ഭാവനകളുമില്ല. പകരം വിശ്വാസത്തിൻറെ വിശുദ്ധിയിൽ തിരുനബി പാഠങ്ങളിൽ മരുഭൂമിയെ പൂങ്കാവനമാക്കി മാറ്റിയ മറ്റൊരാളുണ്ട്!

അധികമൊന്നും മലയാളത്തിൽ കേൾക്കാനോ വായിക്കാനോ കിട്ടാത്ത ഒരു ഖലീഫ ഉമർ. അവരാണ് ഗാന്ധിയുടെ ഹൃദയം കവർന്നതെന്ന് തീർച്ച.

ജാബിർ ബുഖാരിയുടെ രചന ധീരമായൊരു ഡീ കൺസ്ട്രക്ഷൻ കൂടിയാണ്. ഉമർ വായിക്കപ്പെടേണ്ടത് അങ്ങിനെയല്ല എന്നൊരു തിരുത്ത് ഈ രചന പങ്കുവെക്കുന്നു.

പൊതു വായനകളിലേക്ക് കൂടുതൽ എത്തേണ്ട പുസ്‌തകമാണിത്. ചരിത്ര അന്വേഷകരും, പ്രഭാഷകരും, വിദ്യാർത്ഥികളും വായിച്ചിരിക്കേണ്ട ഒന്ന്.

അറിയുമോ? ഏതൊക്കെ ജലാശയങ്ങളെ ബന്ധിച്ച കനാലാണ്‌ അമീറുൽ മുഅമിനീൻ കനാൽ?

ശിശു ക്ഷേമത്തിൽ ഖലീഫ ഉമറിന്റെ മാതൃകയെന്ത്?

പുസ്തകത്തിൽ ഉത്തരങ്ങൾ ഉണ്ട്!

🔖വഴികൾ, വായനകൾ,വ്യക്തികൾ 01
✍️ ഡോ.ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി.

31/10/2022

"ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഞാൻ ഇവിടെയുണ്ടായിരിക്കില്ല. ഞാൻ ഒരുപാട് കാലം ജീവിച്ചു. ആ കാലമത്രയും എന്റെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ അവസാന ശ്വാസം വരെ ഞാനത് തുടരും. നാളെ ഞാൻ മരിച്ചേക്കാം. പക്ഷേ, എന്റെ ഓരോ തുള്ളി രക്തവും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ളതാണ്."

കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് താൻ പങ്കെടുത്ത ഭുവനേശ്വറിലെ അവസാന ചടങ്ങിൽ വെച്ച് ഇന്ദിരാ ഗാന്ധി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗമാണ്.

മരണം വരെയും ഇന്ദിരാ ഗാന്ധി ഇങ്ങനെ തന്നെയായിരുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സ്വന്തം രക്തം നൽകേണ്ടി വന്നാൽ അതിനും മടിയുണ്ടായിരുന്നില്ല ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിക്ക്‌. ഇന്ദിര എന്നാൽ ഇന്ത്യ തന്നെയായിരുന്നു, ഇന്ത്യയെന്നാൽ ഇന്ദിരയും.

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ തലയുയർത്തി നിന്ന നാളുകളായിരുന്നു അത്‌. പാകിസ്താനുമായുള്ള യുദ്ധവേളയിൽ അമേരിക്ക തങ്ങളുടെ ഏഴാം കപ്പല്‍പ്പട ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ‘‘വരട്ടെ, കാണാം’’ എന്ന മറുപടി പറയാൻ ഇന്ത്യക്ക് ഒരു ഇന്ദിരാ ഗാന്ധി ചരിത്രത്തിൽ ഉണ്ടായിരുന്നു.

സ്വകാര്യവത്കരിക്കാൻ പാർലമെന്റും രാഷ്‌ട്രപതി ഭവനും മാത്രം ബാക്കിനിർത്തിയ ബി.ജെ.പിക്കാലത്ത് നിന്നുകൊണ്ട് ഇന്ദിരാ ഗാന്ധിയെന്ന ഭരണാധികാരിയെ ഓർക്കേണ്ടതുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനത്തെയും സ്വകാര്യവത്കരിക്കാന്‍ ഇന്ദിരാ ഗാന്ധി തയാറായില്ല. മറിച്ച് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ദേശസാത്കരിച്ച് സോഷ്യലിസത്തിലേക്കാണ് ഇന്ദിരാ ഗാന്ധിയെന്ന പ്രധാനമന്ത്രി രാജ്യത്തെ നയിച്ചത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചുനിന്നിരുന്നു ആ ഭരണാധികാരിയുടെ കീഴിൽ.

ഇങ്ങനെ ഒന്നിച്ച് ചേർത്തുപിടിച്ചാണ് ഈ രാജ്യത്തെ ഇന്ദിരാ ഗാന്ധി മുന്നോട്ടുനയിച്ചത്. അന്ന് ഒരൊറ്റ ഇന്ത്യയേ ഉണ്ടായിരുന്നുള്ളൂ. ആ ഇന്ത്യയെ വിഭജിച്ച് ഭരിക്കാൻ ബ്രിട്ടീഷുകാർക്ക് ശേഷം ശ്രമം നടത്തുന്ന ബി.ജെ.പി സർക്കാരിൽ നിന്ന് ഇന്ത്യയെ വീണ്ടെടുത്ത് ഒന്നിച്ച് ചേർത്തുനിർത്താനുള്ള പോരാട്ടത്തിന് വീണ്ടും സമയമായിരിക്കുന്നു. മരണം വന്ന് വിളിക്കും മുൻപുവരെ തന്റെ രക്തം പോലും ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി നൽകാൻ തയ്യാറെടുത്ത് നിന്ന ഇന്ദിരാ ഗാന്ധിയുടെ ഓർമകൾ പേറിക്കൊണ്ടാണ് 'ഭാരത് ജോഡോ യാത്ര'യെന്ന ചരിത്രദൗത്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ഓർമകളിൽ ഒരൊറ്റ ഇന്ത്യയും ഒരൊറ്റ ഇന്ദിരയുമുള്ളിടത്തോളം ആ യാത്രയുടെ പരിസമാപ്തിയിൽ ലക്ഷ്യം കണ്ടിരിക്കും.

ഫാസിസ്റ്റ് ശക്തികളെ തലപൊക്കാൻ പോലും അനുവദിക്കാതിരുന്ന, മതേതര-സോഷ്യലിസ്റ്റ് ചിന്തകളെ ഈ രാജ്യത്തിന്റെ ഹൃദയത്തോട് ചേർത്തുനിർത്തിയ ഇന്ദിരാജിക്ക്‌ ഓർമപ്പൂക്കൾ.

30/10/2022

ಕರ್ನಾಟಕ ಗಾರ್ಮೆಂಟ್ ಅಸೋಸಿಯೇಷನ್ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಪ್ರಕಾಶ್ ಭೋಜನಿ ಅವರು ಇಂದು ನನ್ನ ನಿವಾಸಕ್ಕೆ ಭೇಟಿ ನೀಡಿದರು. ಈ ವೇಳೆ ಕೆಲವು ವಿಚಾರಗಳ ಕುರಿತು ಚರ್ಚಿಸಲಾಯಿತು.

Address

Manjeri

Website

Alerts

Be the first to know and let us send you an email when Icl Tours and Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category