Malabar Media

Malabar Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Media, Manjeri.

11/04/2026

‘തോന്നിവാസം ചെയ്താ അടിച്ച് പണി ഞാൻ തീർക്കും...’; ബി.ജെ.പി പ്രവർത്തകയെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പൊലീസുകാരനും കാറുടമയും തമ്മിലുള്ള തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്...
10/04/2026

പൊലീസുകാരനും കാറുടമയും തമ്മിലുള്ള തര്‍ക്കം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്...

മലപ്പുറം: അരീക്കോട് ആലുക്കലിൽ ഇൻഷുറൻസ് സ്വന്തമാക്കാൻ ഭാര്യയെയും മക്കളെയും കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങി; 12 വർഷത്തിന് ...
04/04/2026

മലപ്പുറം: അരീക്കോട് ആലുക്കലിൽ ഇൻഷുറൻസ് സ്വന്തമാക്കാൻ ഭാര്യയെയും മക്കളെയും കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങി; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ
ഭാര്യയെയും നാലും രണ്ടും പ്രായമുള്ള പെൺകുഞ്ഞുങ്ങളെയുമായിരുന്നു ഇയാൾ കൊന്നത്. ഇൻഷുറൻസ് സ്വന്തമാക്കാൻ ഭാര്യയെയും മക്കളെയും കൊന്നു, ജാമ്യത്തിലിറങ്ങി മുങ്ങി; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ. അരീക്കോട് സ്വദേശിയായ ഷെരീഫാണ് പിടിയിലായത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
2013ലായിരുന്നു ഷെരീഫ് ഭാര്യ ഒളവട്ടൂര്‍ മായങ്കരതടയില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നത്. ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കൊലപാതകം. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയര്‍ പഞ്ചറാകുകയും അപകടത്തിൽപ്പെടുകയായിരുന്നു എന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. മരിച്ച മകള്‍ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടില്‍ എത്തി ഷെരീഫ് തന്നെയാണ് അപകട വിവരം അറിയിച്ചത്.

അരീക്കോട് ആലുക്കലിൽ ഭാര്യയും മക്കളെയും വെള്ളത്തിലിട്ട് കൊന്ന് ഒളിവിൽ പോയിരുന്ന മുഹമ്മദ് ഷെരീഫ് എന്ന പ്രതിയെ കേരള പോലീസ് ...
04/04/2026

അരീക്കോട് ആലുക്കലിൽ ഭാര്യയും മക്കളെയും വെള്ളത്തിലിട്ട് കൊന്ന് ഒളിവിൽ പോയിരുന്ന മുഹമ്മദ് ഷെരീഫ് എന്ന പ്രതിയെ കേരള പോലീസ് ബാംഗ്ലൂരിൽ വെച്ച് പിടികൂടി. ഇവനെയൊക്കെ ഇനിയും ജാമ്യം കൊടുത്തോ ജയിലിൽ ഇട്ടു തീറ്റി പൊട്ടുന്നതിനേക്കാൾ നല്ലത് വധ ശിക്ഷ നടപ്പിലാക്കുന്നതാണ്.

02/04/2026

പ്രചാരണത്തിനിടയിൽ ഏറനാട് യു
മണ്ഡലം UDF സ്ഥാനാർഥി പി കെ ബഷീർ MLA മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.
#

വാക്കുകൾക്കതീതം....‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പ...
25/03/2026

വാക്കുകൾക്കതീതം....

‘വിഷമിക്കേണ്ട, പാർട്ടി കൂടെയുണ്ട്’എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാർട്ടിക്ക് വാക്കുകൾക്കതീതമായ നന്ദി.

എനിക്ക് ആത്മവിശ്വാസവും ശക്തിയും പകർന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾക്കും ജ്യേഷ്ട സഹോദരനെ പോലെ കൂട തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാർത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തിൽ വീടിന്റെ കടബാധ്യതയിൽ നിന്നും മോചിപ്പിച എന്റെ പാർട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാൻ കടപ്പെട്ടിരിക്കുന്നു.

ഈ വാർത്തകൾ പുറത്തുവന്നപ്പോൾ കുറെയധികം സുമനസ്സുകൾ ഹൃദയത്തിൽ പ്രാർത്ഥനയോടെ ഞങ്ങളിലേക്ക് സ്നേഹം ചൊരിഞ്ഞു. “നന്ദി” എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീർക്കാൻ സാധിക്കില്ല എന്നെനിക്കറിയാം.

എന്റെ സഹപാഠികൾ, എന്റെ ഉറ്റ മിത്രങ്ങൾ, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ളവർ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ, എന്നെ ഏറെ ഇഷ്ടപ്പെടുന്നവർ, കലാ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദേശത്തുള്ളവർ, സ്വദേശത്തുള്ളവർ എല്ലാവരും സ്നേഹവാക്കുകളും പ്രാർത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സന്തോഷമാണ് പകർന്നു നൽകുന്നത്.

നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേർത്തുവെക്കലായി ഞാൻ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയും ചെയ്യുന്നു.

വാർത്താ മാധ്യമങ്ങൾ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകൾക്കും നന്ദി.

പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാൻ പങ്കുവെക്കുന്നു. സമ്പത്തിനേക്കാൾ വലുത് സ്നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവർത്തി കൂടി ഞാൻ വായിച്ചിരിക്കുന്നുഅനുഭവത്തിലൂടെ.

സ്നേഹം മാത്രം..
✍️ഡോ. എം. കെ. മുനീർ

MK മുനീറിന്റെ കടം തീർത്ത് മുസ്ലിം ലീഗ്. വീടിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഇന്നലെ വലിയ വാർത്തയായിരുന്നു. ഇതിനെ തുടർന്ന് MK ...
25/03/2026

MK മുനീറിന്റെ കടം തീർത്ത് മുസ്ലിം ലീഗ്. വീടിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഇന്നലെ വലിയ വാർത്തയായിരുന്നു. ഇതിനെ തുടർന്ന് MK മുനീറിന്റെ വളരെ വികാരപരമായ വാർത്ത സമ്മേളനവും നടന്നു. അതിന് ശേഷമാണ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും വന്നു പാർട്ടി അത് ഏറ്റെടുത്തിട്ടുണ്ട് എന്ന പ്രസ്താവനയും വന്നു. ഇന്ന് 49 ലക്ഷം മുസ്ലീം ലീഗ് ബാങ്കിലടച്ചു മുനീറിന്റെ വലിയ കട ബാധ്യത ഒഴിവാക്കി.

25/03/2026

പിഷാരടി പറഞ്ഞത് എത്ര സത്യമാണെന്ന് മനസിലാക്കണമെന്നാൽ ഈ വീഡിയോ കണ്ടാൽ മതി.

ഞാൻ സംഘിയാവില്ല : സംഘിയായി.

ഞാൻ നട്ടെല്ല് വളക്കില്ല : നട്ടെല്ല് വളഞ്ഞു Bend ആയി.

നല്ലൊരു നിലപാട് വേണം : നിലവാരമില്ലാത്ത നിലം പതിച്ച നിലപാടായി..

തവനൂരിലെ ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ യുഡിഎഫ്; വി.എസ്. ജോയിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത; വാഗ്ദാനവുമായി സി.പി ബാവ ഹ...
25/03/2026

തവനൂരിലെ ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ യുഡിഎഫ്; വി.എസ്. ജോയിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത; വാഗ്ദാനവുമായി സി.പി ബാവ ഹാജി

'50 വർഷമായി ​ഗുരുവായൂരിൽ ഹിന്ദു MLA ഇല്ലാത്തത് യാഥാർത്ഥ്യമല്ലേ...'; വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് NDA സ്ഥാനാ...
22/03/2026

'50 വർഷമായി ​ഗുരുവായൂരിൽ ഹിന്ദു MLA ഇല്ലാത്തത് യാഥാർത്ഥ്യമല്ലേ...'; വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് NDA സ്ഥാനാർഥി ബി.​ഗോപാലകൃഷ്ണൻ !

കോൺഗ്രസ്  പാർട്ടിയെ  ഈ രാജ്യത്ത്  നിലനിർത്തുന്നത് നേതാക്കളോ അധികാരമോ അല്ല.  ലക്ഷക്കണക്കിന് നിസ്വാർത്ഥരായ അണികളാണ്.തെരുവി...
19/03/2026

കോൺഗ്രസ് പാർട്ടിയെ ഈ രാജ്യത്ത് നിലനിർത്തുന്നത് നേതാക്കളോ അധികാരമോ അല്ല. ലക്ഷക്കണക്കിന് നിസ്വാർത്ഥരായ അണികളാണ്.

തെരുവിൽ അടി കൊണ്ട് തല പൊട്ടി ചോര ഒഴുകുമ്പോഴും മുദ്രാവാക്യം വിളിക്കുന്ന സാധുക്കളായ അണികൾ...പൊലീസിന്റെയും എതിരാളികളുടെയും മർദ്ദനമേറ്റ് ആരോഗ്യം നശിക്കുമ്പോഴും ത്രിവർണ്ണ പതാക ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അണികൾ... ദാരിദ്ര്യവും കടവും മൂലം ജീവിതം വഴിമുട്ടുമ്പോഴും ഖദർ ഷർട്ടിന്റെ വെണ്മയിൽ എല്ലാ വേദനകളും ഒളിപ്പിക്കുന്ന സാധുക്കൾ... പാർട്ടിക്ക് വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികൾ... ഇവരാണ് ഈ പാർട്ടിയുടെ കരുത്ത്.

ശൂന്യതയിൽ അല്ല നേതാക്കൾ നിൽക്കുന്നത്. അണികളുടെ വിയർപ്പിനും കണ്ണീരിനും ചോരക്കും മുകളിലാണ്. അവരില്ലെങ്കിൽ നിങ്ങളില്ല.

മിനിമം അതെങ്കിലും ഞാൻ ഏറെ ആദരിക്കുന്ന, സ്നേഹിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സമുന്നതരായ നേതാക്കൾ ഒരു വട്ടം ഓർമ്മിക്കണം.. എന്നിട്ട് സ്വയം കണ്ണാടിയിൽ നോക്കണം... 🙏🙏🙏...

ഈ പാർട്ടിയുടെ നിലനിൽപ്പ് മാത്രം പ്രതീക്ഷിക്കുന്ന ഞാനടങ്ങുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവർത്തകരെ ഇനിയും നിരാശപ്പെടുത്തരുത്, കരയിക്കരുത്, please🙏🙏....

✍️ Menon

ഒടുവിൽ K സുധാകരന് വഴങ്ങി ഹൈക്കമാന്റ് K സുധാകരൻ കണ്ണൂരിൽ മത്സരിക്കും.
19/03/2026

ഒടുവിൽ K സുധാകരന് വഴങ്ങി ഹൈക്കമാന്റ്

K സുധാകരൻ കണ്ണൂരിൽ മത്സരിക്കും.

Address

Manjeri

Telephone

+914832986666

Website

Alerts

Be the first to know and let us send you an email when Malabar Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar Media:

Share