Kshetrapadham

Kshetrapadham നമ്മുടെ ക്ഷേത്രങ്ങളുടെ ഈശ്വര ചൈതന്യ?

20/01/2026

മാടായി കാവിൽ പോയപ്പോൾ പരിചയപ്പെട്ട പയ്യന്നൂർ കാങ്കോൽ സ്വദേശിയ കരുണേട്ടൻ മാടായികാവിലമ്മയെ സ്തുതിക്കുന്നു...മാടായി കാവിലെത്തുന്നവർക്ക് അമ്മയുടെ ചരിത്രം അറിയുന്നതിനുള്ള ഒരു ബുക്ക്‌ വിറ്റ് അതിലൂടെ ജീവിതം മുന്നോട്ട് നീക്കുകയാണ് ഇദ്ദേഹം...

14/08/2024
14/08/2024

മധുരം മനോഹരം രാമായണം...

16/07/2024

ഏക ശ്ലോക രാമായണം

പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂണ്ണ രാമായണം.

രാമന്റെ 66 ഗുണങ്ങൾ

1. *നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ).*
2. *മഹാവീര്യൻ.*
3. *ദ്യുതിമാൻ (കാന്തിയുള്ളവൻ).*
4. *ധൃതിമാൻ* *(ദൃഢനിശ്ചയമുള്ളവൻ).*
5. *വശി (എല്ലാവരെയും വശത്താക്കിയവൻ).*
6. *ബുദ്ധിമാൻ.*
7. *നീതിമാൻ.*
8. *കംബുഗ്രീവൻ ( ശംഖുപോലുള്ള കണ്ഠമുള്ളവൻ.*
9. *മഹാഹനു (വലിയ താടിയുള്ളവൻ).*
10. *മഹോരസ്കൻ - വിശാലമായ* *മാറുള്ളവൻ.*
11. *മഹേഷ്വാസ:( വമ്പിച്ച വില്ലാളി).*
12. *ഗൂഢശത്രുരരിംദമ: ശത്രുദമനൻ.*
13. *ആജാനബാഹു*
14. *സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ.*
15. *സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ.*
16. *സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ.*
17. *സമ: ഒത്ത ഉയരമുള്ളവനും*
18. *സമവിഭക്താംഗ: അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ.*
19. *സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ.*
20. *പ്രതാപവാൻ.*
21. *പീനവക്ഷ: തടിച്ച മാറുള്ളവൻ.*
22. *വിശാലാക്ഷൻ - വിശാലനേത്രൻ.*
23. *ലക്ഷ്മീവാൻ -* *ശോഭയുള്ളവൻ.*
24. *ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ.*
25. *ധർമ്മജ്ഞൻ.*
26. *സത്യസന്ധൻ.*
27. *പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ.*
28. *യശസ്വീ-*
29. *ജ്ഞാനസമ്പന്ന:*
30. *ശുചി: പരിശുദ്ധി.*
31. *വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ.*
32. *സമാധിമാൻ: ആശ്രിത രക്ഷകൻ.*
33. *പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ.*
34. *ശ്രീമാൻ - ശ്രീയോടു കൂടിയവൻ.*
35. *ധാതാ.*
36. *രിപുനിഷൂദന: ശത്രുഞ്ജയൻ.*
37. *ജീവിസമൂഹത്തിന്റെ രക്ഷകൻ.*
38. *ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ.*
39. *തന്റെ ധർമ്മത്തിനു രക്ഷകൻ.*
40. *സ്വജനങ്ങളെ രക്ഷിക്കുന്നവൻ.*
41. *വേദവേദാംഗ തത്ത്വജ്ഞേൻ
*വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ.*
42. *ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ.*
43. *സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ.*
*-- സ്മൃതിമാൻ -* *ഓർമ്മശക്തിയുള്ളവൻ.*
44. *പ്രതിഭാനവാൻ -* *പ്രതിഭയുള്ളവൻ.*
45. *സർവലോകപ്രിയൻ.*
46. *സാധു - നല്ലവൻ*
47. *അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ.*
48. *വിചക്ഷണ: അതിസമർത്ഥൻ.*
49. *സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ.*
50. *ആര്യ: ആദ്യൻ.*
51. *സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ.*
52. *ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ*
53. *സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ.*
54. *കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ.*
55. *ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ*
56. *ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ*
57. *പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ.*
58. *സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ.*
59. *ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ.*
60. *ക്ഷമയിൽ ഭൂമിക്കു തുല്യൻ.*
61. *കൊടുക്കുന്നതിൽ കുബേരന് സമൻ.*
62. *സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ.*
63. *പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ.*
64. *ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ.*
65. *ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ*
66. *പ്രിയൻ*

26/10/2023
ദക്ഷിണ മൂകാംബിക എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മുകാംബിക ദേവി ക്ഷേത്രത്തെ കുറിച്ച് ക്ഷേത്ര...
23/10/2023

ദക്ഷിണ മൂകാംബിക എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മുകാംബിക ദേവി ക്ഷേത്രത്തെ കുറിച്ച് ക്ഷേത്രം തന്ത്രി കാട്ടുമാടം ഇല്ലത്ത് ഈശാനന്‍ നമ്പൂതിരിപ്പാട്...

ദക്ഷിണ മൂകാംബിക എന്നപേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മുകാംബിക ദേവി ക്ഷേത്രത്തെ കു.....

20/04/2023

ഭഗവത് ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നു, ശരിക്കും നിങ്ങളുടെ ജീവിത പങ്കാളി ആരാണ് ?

അമ്മ?
അച്ഛൻ?
ഭാര്യ?
മകൻ?
ഭർത്താവ്?
മകൾ?
സുഹൃത്തുക്കൾ?
എന്നിവർ ആരും അല്ല......!!!

നിങ്ങളുടെ യഥാർത്ഥ ജീവിത പങ്കാളി നിങ്ങളുടെ ശരീരമാണ്...!
നിങ്ങളുടെ ശരീരം പ്രതികരിക്കുന്നത് നിർത്തിയാൽ ആരും നിങ്ങളോടൊപ്പം ഇല്ല!
നിങ്ങളും , നിങ്ങളുടെ ശരീരവും മാത്രമാണ് ജനനം മുതൽ മരണം വരെ ഒരുമിച്ച് നിൽക്കുന്നത്.!
നിങ്ങളുടെ ശരീരത്തോട് നിങ്ങൾക്ക് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട് .!
നിങ്ങളുടെ ശരീരത്തെ എത്രമാത്രം പരിപാലിക്കുന്നുവോ അത്രയധികം നിങ്ങളുടെ ശരീരം നിങ്ങളെ പരിപാലിക്കും.!

നിങ്ങൾ എന്തുകഴിക്കുന്നു, ആരോഗ്യവാനായി നിങ്ങൾ എന്തു ചെയ്യുന്നു, സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു, അതിനു നിങ്ങൾ എത്രമാത്രം വിശ്രമം നൽകുന്നു, ഈ അവസ്ഥയിൽ കൂടെയായിരിക്കും നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കും എന്ന് തീരുമാനിക്കുന്നത്.!

നിങ്ങൾ താമസിക്കുന്ന സ്ഥിരമായ വിലാസമാണ് നിങ്ങളുടെ ശരീരം എന്നോർക്കുക, മറ്റാർക്കും പങ്കിടാൻ കഴിയാത്ത നിങ്ങളുടെ സ്വത്ത്, ബാധ്യത എന്നിവയാണ് നിങ്ങളുടെ ശരീരം. നിങ്ങളുടെ ശരീരം നിങ്ങളുടെ ഉത്തരവാദിത്വമാണ്, കാരണം നിങ്ങളാണ് യഥാർത്ഥ ജീവിത പങ്കാളി. എന്നെന്നേക്കുമായി ആരോഗ്യവാനായി ഇരിക്കുക,
സ്വയം പരിപാലിക്കുക.!

പണം വരുന്നു പോകുന്നു......!അതുപോലെതന്നെ ബന്ധുക്കളും സുഹൃത്തുക്കളും ശാശ്വതമല്ല......!നിങ്ങൾ അല്ലാതെ മറ്റാർക്കും നിങ്ങളുടെ ശരീരത്തെ സഹായിക്കാനാവില്ല എന്നോർക്കുക......!
അതിനായി നമ്മൾ
ശ്വാസകോശത്തിന് വേണ്ട പ്രാണായാമം ....!
മനസ്സിനു വേണ്ടി ധ്യാനം ....!
ശരീരത്തിന് വേണ്ടി യോഗാസനം .....!
ഹൃദയത്തിന്റെ ആരോഗ്യത്തിനായി നടത്തം .....!
ആമാശയത്തിന് നല്ല ഭക്ഷണം .....!
ആത്മാവിന് നല്ല ചിന്തകൾ ....!
ലോകത്തിനു വേണ്ടി നല്ല കർമ്മം ....!
എന്നിവ നിത്യവും ശീലമാക്കുക ....!
ആരോഗ്യത്തോടെ കഴിയുക.!

👍👍👍
©️ Raveendran T

സ്പതാരാധനയുടെ ദേവഭൂമിമട്ടന്നൂര്‍ - മണ്ണൂര്‍മട്ടന്നൂരിനടുത്ത് സ്പതാരാധന കേന്ദ്രങ്ങളുള്ള ദേവഭൂമിയായ മണ്ണൂരിനെ കുറിച്ചും 18...
19/04/2023

സ്പതാരാധനയുടെ ദേവഭൂമി
മട്ടന്നൂര്‍ - മണ്ണൂര്‍
മട്ടന്നൂരിനടുത്ത് സ്പതാരാധന കേന്ദ്രങ്ങളുള്ള ദേവഭൂമിയായ മണ്ണൂരിനെ കുറിച്ചും 1852 ലെ മട്ടന്നൂര്‍ കലാപത്തോടെ നാശോന്മുഖമായ മണ്ണൂര്‍ മേലോത്ത് മഹാവിഷ്ണു ക്ഷേത്രത്തെ കുറിച്ചും കൂടുതലറിയാന്‍ കാണുക മറ്റുള്ളവര്‍ക്കായി പങ്കുവെക്കുക... https://youtu.be/V95336l_bkI

മട്ടന്നൂരിനടുത്ത് സ്പതാരാധന കേന്ദ്രങ്ങളുള്ള ദേവഭൂമിയായ മണ്ണൂരിനെ കുറിച്ചും 1852 ലെ മട്ടന്നൂര്‍ കലാപത്തോടെ നാശ....

09/04/2023

പത്മനാഭസ്വാമിയുടെ കീർത്തനവുമായി
മണികണ്ഠൻ, രാജലക്ഷ്മി,ഗോവിന്ദ്, ഗോപിക .

Address

Kannur
Mattannur
670702

Website

Alerts

Be the first to know and let us send you an email when Kshetrapadham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category