Swapnatheeram

Swapnatheeram Swapnatheeram, A tourism initiative of Muzhappilangad service co - op Bank Ltd, Muzhappilangad Kannu

01/08/2024

വയനാടിനായി കൈകോർക്കാം - അറിയിപ്പ്

വയനാടിന് കൈത്താങ്ങായി വ്യക്തികൾ ക്യാമ്പുകളിലേക്ക്ഉള്ള അവശ്യ സാധനങ്ങളുമായി വയനാട് ജില്ലാ അതിർത്തി ചെക്ക് പോസ്റ്റിൽ (കൊട്ടിയൂർ) എത്തുന്നതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചിട്ടുണ്ട്.

നിലവിൽ വയനാട് കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ക്യാമ്പുകളിലേക്ക് മറ്റും റിലീഫ് മെറ്റീരിയൽസ് ആവശ്യമില്ല. കൂടാതെ ദുരന്ത നിവാരണത്തിന് വോളണ്ടിയേഴ്സ് സേവനവും നിലവിൽ ആവശ്യമില്ല. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്.

വയനാടുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങൾ അതാത് സമയങ്ങളിൽ കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്.

നിർണായകമായ തിരച്ചിൽ പ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ചില ഇനങ്ങൾ വലിയ അളവിൽ നിലവിൽ ആവശ്യമാണ്.

* ട്രാക്ടർ മൗണ്ടഡ് കംപ്രസർ + ജാക്ക് ഹാമർ
* ഇലക്ട്രിക്/ ഗ്യാസ് കട്ടർ
* സ്റ്റീൽ കട്ടറുകൾ
* ലൈറ്റുകൾ (ഹല്ലയും അസ്കയും)
* സ്ട്രെച്ചർ - 60
* ഗംബൂട്ട്സ് - 300
* ബോഡി ബാഗുകൾ - 500
* മൊബൈൽ ഫ്രീസർ

Updated on 01/08/2024; 01:30PM

നേപ്പാൾ യാത്രാ സംഘം യോദ്ധാ സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ സ്വയംഭൂനാഥ് ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും...❤️❤️❤️
23/02/2022

നേപ്പാൾ യാത്രാ സംഘം യോദ്ധാ സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ സ്വയംഭൂനാഥ് ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും...❤️❤️❤️

പ്രണയ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായ താജ് മഹൽ  ഉൾപ്പെടുന്ന ആഗ്ര,  രാജ്യതലസ്ഥാന നഗരിയായ ഡൽഹിക്കാഴ്ചകളുംഅമൃത സരസ്സിൽ പ്രതി...
17/02/2022

പ്രണയ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായ താജ് മഹൽ ഉൾപ്പെടുന്ന ആഗ്ര, രാജ്യതലസ്ഥാന നഗരിയായ ഡൽഹിക്കാഴ്ചകളും
അമൃത സരസ്സിൽ പ്രതിബിംബിക്കുന്ന സുവർണ്ണ ക്ഷേത്ര ദർശനം. കൂടാതെ അയൽ രാജ്യമായ പാക്കിസ്ഥാനുമായി അതിർത്തി നിർണ്ണയിക്കുന്ന വാഗയും സന്ദർശിക്കാം,
സ്വപ്നതീരത്തിനൊപ്പം; സ്വപ്നങ്ങളുടെ ചിറകിലേറാം. .

യാത്ര ടിക്കറ്റ് (✈️/🚆)
🛄 യാത്ര
🛌🏻 താമസം
🍚 ഭക്ഷണം
🎟️ പ്രവേശന ടിക്കറ്റുകൾ
👮🏻 മലയാളി ടൂർ മാനേജർ ഉൾപ്പെടെ

ബുക്കിംഗിനായി ബന്ധപ്പെടാം
🌴🌳സ്വപ്നതീരം 🍀☘️
📲 8589996695
📲 8589996694

_വാട്ട്സാപ്പിലൂടെ ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക_
Wa.me/+918589996695
Wa.me/+918589996694

മുഴപ്പിലങ്ങാട് സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ സ്വപ്നതീരത്തോടൊപ്പം ആകാശം കര കടൽ യാത്രയിൽLocation: Kochin International Airp...
13/02/2022

മുഴപ്പിലങ്ങാട് സി ഡി എസ് കുടുംബശ്രീ അംഗങ്ങൾ സ്വപ്നതീരത്തോടൊപ്പം ആകാശം കര കടൽ യാത്രയിൽ

Location: Kochin International Airport

 #ലോകത്ത്‌_ഒരു_ദൈവമേയുള്ളു_അദ്ദേഹം_സ്വർഗ്ഗത്തിൽ_ആണു താമസിക്കുന്നത്‌ എന്നാൽ പോർട്ട്‌ ബ്ലയറിൽ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് ...
14/01/2022

#ലോകത്ത്‌_ഒരു_ദൈവമേയുള്ളു_അദ്ദേഹം_സ്വർഗ്ഗത്തിൽ_ആണു താമസിക്കുന്നത്‌ എന്നാൽ പോർട്ട്‌ ബ്ലയറിൽ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് സ്വർഗ്ഗത്തിലെ ദൈവം പിന്നെ ഞാനും" പുതിയ തടവുകാരെ ചീഫ്‌ വാർഡൻ ബാരി സ്വീകരിക്കുന്നത്‌ ഇങ്ങനെയായിരുന്നത്രെ...
ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച സെല്ലുലാർ ജയിലും . ഹാവ് ലോക്ക് ഐലന്റിലെ കണ്ടൽക്കാടുകൾക്കിടയിലൂടുള്ള കയാക്കിങ്ങും ,ബംഗാൾ ഉൾക്കടലിലൂടെയുള്ള മക്രൂസ്‌ യാത്രയും അങ്ങനെ 06 പകലും ഏഴ് രാത്രിയും നീണ്ടുനിൽക്കുന്ന വിസ്മയിപ്പിക്കുന്ന ആൻഡമാൻ കാഴ്ചകൾ കാണാം സ്വപ്നതീരത്തോടൊപ്പം...

✈️ #വിമാനടിക്കറ്റ്
🛄 #യാത്ര
🛌🏻 #താമസം
🍚 #ഭക്ഷണം
🎟️ #പ്രവേശന_ടിക്കറ്റുകൾ
👮🏻 #സ്വപ്നതീരം_ടൂർ_മാനേജർ
ഉൾപ്പെടെ

✈️ *💸 25000*

ബുക്കിംഗിനായി ബന്ധപ്പെടാം
🌴🌳സ്വപ്നതീരം 🍀☘️
📲 8589996695
📲 8589996694

_വാട്ട്സാപ്പിലൂടെ ബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യുക_
Wa.me/+918589996695
Wa.me/+918589996694

 #പറഞ്ഞു_തീരാത്ത_കഥകളുടെ_പേരുകൂടിയാണ്_യാത്രകൾപത്തൊൻപതാം നൂറ്റാണ്ടിൽ താമസക്കാർ ഉപേക്ഷിച്ചു പോയ ജയസാൽ മീറിനടുത്ത കുൽധാര ഗ്...
05/01/2022

#പറഞ്ഞു_തീരാത്ത_കഥകളുടെ_പേരുകൂടിയാണ്_യാത്രകൾ
പത്തൊൻപതാം നൂറ്റാണ്ടിൽ താമസക്കാർ ഉപേക്ഷിച്ചു പോയ ജയസാൽ മീറിനടുത്ത കുൽധാര ഗ്രാമത്തിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ❓️...
കഥകളുറങ്ങുന്ന കോട്ടകൊത്തളങ്ങളും കൊട്ടാരങ്ങളും മാത്രമല്ല രാജസ്ഥാൻ.❗
സാം മരുഭൂമിയിലെ ടെന്റിനുള്ളിലെ രാത്രി താമസവും രാജസ്ഥാനി കലാ പരിപാടികളും,💃🕺
ഇന്ത്യയുടെ പിങ്ക് സിറ്റിയായ ജയ്പൂരും , ബ്ലൂ സിറ്റിയായ ജോധ്പൂരും , മരുഭൂമികൾ നിറഞ്ഞ ജയസാർമീറും അങ്ങനെ
05 രാത്രിയും 06 പകലും നീണ്ടുനിൽക്കുന്ന രാജസ്ഥാൻ യാത്ര കാഴ്ചകളുടെ ഒരു കാർണിവൽ നിങ്ങൾക്ക് സമ്മാനിക്കും.

🛫 വിമാന ടിക്കറ്റ്/ട്രെയിൻ ടിക്കറ്റ്
🛄യാത്ര
🛌താമസം
🍲 ഭക്ഷണം
🎟️ പ്രവേശന ടിക്കറ്റുകൾ
👮🏻 മലയാളി ടൂർ മാനേജർ ഉൾപ്പെടെ
🚆👉🏽22000
✈️👉🏽26000

ബുക്കിംഗിനായി വിളിക്കാം

A TOURISM INITIATIVE OF MUZHAPPILANGAD SERVICE COPERATIVE BANK
📲 8589996692
📲 8589996695

Click on this link to get us on whatsapp
wa.me/+918589996692
Wa.me/+918589996695

 #യാത്രകളുടെ_ഉത്സവത്തിനു_കൊടിയേറി..എല്ലാ പ്രിയപ്പെട്ട യാത്രക്കാർക്കുമായി ഇതാ 2022 ൽ 22 യാത്രകളുമായി ഞങ്ങൾ ആരംഭിക്കുകയാണ്...
05/01/2022

#യാത്രകളുടെ_ഉത്സവത്തിനു_കൊടിയേറി..
എല്ലാ പ്രിയപ്പെട്ട യാത്രക്കാർക്കുമായി ഇതാ 2022 ൽ 22 യാത്രകളുമായി ഞങ്ങൾ ആരംഭിക്കുകയാണ്. ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാകുമല്ലോ..
യാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി വിളിക്കാം.👇🏼👇🏼👇🏼

സ്വപ്നതീരം- A TOURISM INITIATIVE OF MUZHAPPILANGAD SERVICE COPERATIVE BANK

8589996692
8589996693
8589996694
8589996695

Wa.me/+918589996691
Wa.me/+918589996692
Wa.me/+918589996693
Wa.me/+918589996694
Wa.me/+918589996695

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
31/07/2020

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

സ്വപ്നതീരത്തിന്റെ മാതൃ സ്ഥാപനമായ മുഴപ്പിലങ്ങാട്‌ സർവ്വീസ്‌ സഹകരണ ബാങ്കിന്റെ സെക്രട്ടറി  ശ്രീ കെകെ സുഗതൻ 33 വർഷത്തെ സുദീർ...
30/07/2020

സ്വപ്നതീരത്തിന്റെ മാതൃ സ്ഥാപനമായ മുഴപ്പിലങ്ങാട്‌ സർവ്വീസ്‌ സഹകരണ ബാങ്കിന്റെ സെക്രട്ടറി ശ്രീ കെകെ സുഗതൻ 33 വർഷത്തെ സുദീർഘവും സ്തുത്യർഹവും ആയ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും ഇന്ന് വിരമിച്ചു. മുഴപ്പിലങ്ങാട്‌ സർവ്വീസ്‌ സഹകരണ ബേങ്ക്‌ 12 വർഷങ്ങൾക്ക്‌ മുന്നെ വിനോദസഞ്ചാര മേഖലയിൽ ഒരു സംരഭം ആരംഭിച്ചതിന്റെ പ്രധാനപെട്ട ആശയം സംഭാവന ചെയ്തത്‌ നമ്മുടെ സെക്രട്ടറി തന്നെയായിരുന്നു. മുഴപ്പിലങ്ങാട്‌ ബീച്ച്‌ ഫെസ്റ്റിനു നെടുനായകത്വം വഹിച്ചുകൊണ്ട്‌ ആ മികച്ച ആശയത്തിനു 2008ൽ അദ്ദേഹം തുടക്കം കുറിച്ചു. സ്വകാര്യ സംരഭകരും കോർപ്പറേറ്റുകളും അടക്കി വാണ ടൂറിസം മേഖലയിലേക്ക്‌ ഒരു സഹകരണ സ്ഥാപനത്തിന്റെ പിറവി അങ്ങനെയാണു സംഭവിച്ചത്‌. അന്നത്തെ ആഭ്യന്തര ടൂറിസം വകുപ്പ്‌ മന്ത്രി ശ്രീ കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്ത ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നമ്മുടെ സെക്രട്ടറിയുടെ വലിയ പരിശ്രെമം ഈ സന്ദർഭത്തിൽ ഓർക്കുകയാണു. മുഴപ്പിലങ്ങാട്‌ ബീച്ചിന്റെ ടൂറിസം വികസന പ്രവർത്തനങ്ങളിൽ തുടങ്ങി അന്താരാഷ്ട്രാ വിനോദസഞ്ചാര യാത്രകൾ വരെ എത്തിനിൽക്കുന്ന സ്വപ്നതീരത്തിന്റെ വളർച്ചയിൽ സെക്രട്ടറി നൽകിയ അദ്ധ്വാനത്തിന്റെ തോതിനു അളവുകളില്ല. ഒരു സ്ഥാപനത്തിന്റെ ഉന്നതാധികാരി എന്ന നിലയിൽ അദ്ദേഹം സൂക്ഷിച്ച ജനാധിപത്യ ബോധം വളരെ മികച്ചതായിരുന്നു. പെരുമാറ്റത്തിലെ സൗമ്യത അദ്ദേഹത്തിന്റെ ഉയരം കൂട്ടികൊണ്ടിരുന്നു. കാലികമായ പുസ്തകങ്ങൾ രചിക്കാനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ സെക്രട്ടറി പദവി ഉൾപെടെ നിരവധി ഉന്നത ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു. ആദ്യത്തെ ടൂർ പാക്കേജ്‌ നടത്തി പരാജിതനായി വന്നപ്പോഴും ആത്മവിശ്വാസം തകരാതെ വീണ്ടും കുതിക്കാനുള്ള കലവറിയില്ലാത്ത പിന്തുണ നൽകി. സ്വതന്ത്രമായി പ്രവർത്തിക്കാൻ സെക്രട്ടറി നൽകിയ അങ്ങേയറ്റത്തെ പിന്തുണയാണു സ്വപ്നതീരത്തിന്റെ വളർച്ചയ്ക്ക് നാഴികകല്ലായതെന്ന് ഈ അവസരത്തിൽ പറയേണ്ടതുണ്ട്‌. ‌ ബാങ്കിംങിൽ നിന്നും വ്യത്യസ്ത മേഖലയായ ടൂറിസത്തിനു വളരാൻ സഹകരണ ചട്ടകൂടുകളുടെ പ്രതിസന്ധികൾ വലിയ വെല്ലുവിളികൾ ഉണ്ടാകുമ്പോഴെല്ലാം ക്ഷമാപൂർവ്വം ഓരോ കുരുക്കുകളും അദ്ദേഹം അഴിച്ചു തന്നിട്ടുണ്ട്‌. പൊതുരംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ഇനിയുള്ള കാലത്തും ഞങ്ങളുടെയെല്ലാം ജീവിത പരിസരത്ത്‌ തന്നെയുണ്ടാകും. സർവ്വീസ്‌ ജീവിതത്തിന്റെ ശിഷ്ട ജീവിതവും അർത്ഥ സമ്പുഷ്ടമായിരിക്കട്ടെ എന്ന ആശംസകളും എല്ലാ ഭാവുകങ്ങളും നേരുന്നു പ്രിയ സെക്രട്ടറിക്ക്‌.

(ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന മുഴപ്പിലങ്ങാട് സർവ്വീസ് സഹകരണ ബേങ്ക്‌ സിക്രട്ടറി ശ്രീ. കെ കെ സുഗതന് ആശംസകൾ അർപ്പിച്ച്‌ സ്വപ്നതീരം മാനേജർ പി. ഷിജിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്)

Address

Muzhappilangad Drive-in-beach
Muzhappilangad
670662

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+918589996691

Alerts

Be the first to know and let us send you an email when Swapnatheeram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Swapnatheeram:

Share