Sree Venkitaeswara Travels

Sree Venkitaeswara Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Venkitaeswara Travels, Tour Agency, Blockpady, Kaitharam. p. o, North Paravoor, North Parur.

SriKalahasti got its name because in days of yore a spider (sri), serpent (kala) and elephant (hasti) elephant worshippe...
06/10/2018

SriKalahasti got its name because in days of yore a spider (sri), serpent (kala) and elephant (hasti) elephant worshipped Shiva with great devotion. A spider lived in the inner sanctum and worshipped the Lord by weaving elaborate temples and images of Shiva. One day a breeze came up and caused the altar fire to destroy the spider's offerings. It became angry and was about to gulp down the flame, (realize the Self) endangering its (ego's) life. Appreciative of its devotion, Shiva appeared and granted the spider a boon. The spider requested moksha, release from the cycle of births and deaths. Accordingly it became one with Shiva, the Self.

A cobra worshipped Lord Shiva by offering rare gems, pearls and rubies that it brought from Nagaland, a mythical place where Nagas (serpents) dwell. Serpents are one of India's most visible symbols of the spiritual power of the Self. The spiritual power of the Self, called Kundalini, the latent electricity of Consciousness, is hidden in the dark recesses of the unconscious like a snake hidden deep within the earth. After the snake had worshipped, an elephant, fresh from its purifying bath in the nearby river, came to worship. In preparation it sprayed the altar with water from its trunk, scattering the gems. It then proceeded to decorate the altar with leaves from a holy tree. When the cobra returned it was angered to see its offerings disrespected and replaced by mere leaves. So it replaced the leaves with gems. This charade repeated itself every day until the cobra became fed up and decided to punish whomever was destroying its offerings. When the elephant returned to worship with its leaves the cobra slithered up its trunk and injected its venom. In agony the elephant dashed its head on the stone altar in an attempt to kill the snake. The snake fell out of the trunk and died from its wounds and the elephant succumbed to the poison. Understanding that both had sacrificed their lives for the sake of their love of the Lord, Shiva resurrected them, gave them liberation and took them into his own body. At the foot of the linga one can see a spider, two elephant tusks and a five-headed (the five elements) serpent to remind the devotee of these acts of supreme devotion.

A cobra worshipped Lord Shiva by offering rare gems, pearls and rubies that it brought from Nagaland, a mythical place where Nagas (serpents) d

06/10/2018

പഴനി യാത്ര...................................
ഒക്ടോബർ 18വ്യാഴാഴ്ച ഉച്ചക്ക് 2. 30. N. പറവൂർ ചെറിയപ്പിള്ളി ബ്ലോക്ക് പടിയിൽനിന്നും. പഴനി /മധുര /രാമേശ്വരം /ധനുഷ്‌കോടി /തിരുപിറകുണ്ഡ്രം /എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഞായറാഴ്ച 21രാവിലെ തിരിച്ചു എത്തും ഭക്ഷണം താമസം ഉൾപ്പെടെ ഒരാൾക്ക് 3500/രൂപ A/C. ബസ്സ് പുഷ് ബാക്ക് സീറ്റ്‌. ഫോൺ. 9061490666/7909160009.

06/10/2018

മൂകാംബിക യാത്ര......

ഒക്ടോബർ 12വെള്ളിയാഴ്ച 2മണിക്ക് N പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടിയിൽ നിന്നും മൂകാംബിക /മുരുഡേശ്വർ /ഉഡുപ്പി /കുടജാദ്രി /പറശിനിക്കടവ് /എന്നീ അമ്പലങ്ങളിൽ ദർശനംനടത്തി 15തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും ഭക്ഷണം താമസം ഉൾപ്പെടെ ഒരാൾക്ക് 3700/രൂപ. a/c air bus push back സീറ്റ് ബുക്കിങ് നമ്പർ 9061490666/ 7909160009

26/09/2018

തിരുപ്പതി യാത്ര
------------------------------
ഒക്ടോബർ 5നു ഉച്ചക്ക് 2.30നു എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടിയിൽ നിന്നും പുറപ്പെടുന്നു. തിരുപ്പതി /പദ്മാവതി /കാളഹസ്തി /ഗോൾഡൻ ടെംപിൾ /എന്നീ അമ്പലങ്ങളിൽ ദർശനം നടത്തി ഒക്ടോബർ 8നു തിങ്കളാഴ്ച രാവിലെ 6 നു തിരിച്ചെത്തും. A/C bus & Push back seat...താമസം, ഭക്ഷണം, ഓൺലൈൻ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 3500/രൂപ. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. വിളിക്കേണ്ട നമ്പർ 9061490666, 7909160009

24/09/2018

തിരുപ്പതി യാത്ര
------------------------------
സെപ്റ്റംബർ 28നു ഉച്ചക്ക് 2.30നുഎറണാകുളം ജില്ലയിൽ, പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടിയിൽ നിന്നും പുറപ്പെടുന്നു. തിരുപ്പതി /പദ്മാവതി /കാളഹസ്തി /ഗോൾഡൻ ടെംപിൾ /എന്നീ അമ്പലങ്ങളിൽ ദർശനം നടത്തി ഒക്ടോബർ 1നു തിങ്കളാഴ്ച രാവിലെ 6 നു തിരിച്ചെത്തും. A/C bus & Push back seat...താമസം, ഭക്ഷണം, ഓൺലൈൻ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 3500/രൂപ. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. വിളിക്കേണ്ട നമ്പർ 9061490666, 7909160009

21/09/2018

തിരുപ്പതി യാത്ര
------------------------------
സെപ്റ്റംബർ 28നു ഉച്ചക്ക് 2.30നു പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടിയിൽ നിന്നും പുറപ്പെടുന്നു. തിരുപ്പതി /പദ്മാവതി /കാളഹസ്തി /ഗോൾഡൻ ടെംപിൾ /എന്നീ അമ്പലങ്ങളിൽ ദർശനം നടത്തി ഒക്ടോബർ 1നു തിങ്കളാഴ്ച രാവിലെ 6 നു തിരിച്ചെത്തും. A/C bus & Push back seat...താമസം, ഭക്ഷണം, ഓൺലൈൻ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 3500/രൂപ. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. വിളിക്കേണ്ട നമ്പർ 9061490666, 7909160009

രാജ്യത്തെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ ക്ഷേത്രം കാണാനൊരു യാത്ര...

തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമിയുടെ മാഹാത്മ്യത്തെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഭഗവാന്‍റെ ദര്‍ശനം ലഭിക്കുന്നത് മഹാ പുണ്യമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി. അതുകൊണ്ടു തന്നെ സമ്പത്തിന്‍റെ കാര്യത്തിലും ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് തിരുപ്പതി ദേവസ്ഥാനം. തിരുപ്പതി തിരുമല ദേവസ്ഥാനം(ടി ടി ഡി) മാണ് ഈ ക്ഷേത്രം നോക്കി നടത്തുന്നത്.

ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമി(ബാലാജി) യെ കരുതുന്നത്. സ്വാമി പുഷ്കര്‍നിയുടെ ദക്ഷിണ തീരത്ത് ഭഗവാന്‍ വസിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുപ്പതി തിരുമലയ്ക്ക് ചുറ്റുമുള്ള ഏഴ് മലകള്‍ സപ്തഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭഗവാന്‍ വിഷ്ണു ശയിക്കുന്ന ശേഷ നാഗത്തിന്‍റെ ഏഴ് ഫണങ്ങളോടാണ് ഈ മലകളെ താരതമ്യം ചെയ്തിരിക്കുന്നത്. ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് വെങ്കടേശ്വരന്‍റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പതിനൊന്നാം നുറ്റാണ്ടില്‍ ജീവിച്ചിരുന്ന രാ‍മാനുജന്‍ തിരുപ്പതിയിലെ ഏഴ് മലകളും കയറിയെന്നും ഭഗവാന്‍ ശ്രീനിവാസന്‍(വെങ്കിടേശ്വര ഭഗവാന്‍റെ മറ്റൊരു പേര്) അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയെന്നും ഒരു ഐതീഹ്യമുണ്ട്. ശേഷം 120 വര്‍ഷം ഭഗവാന്‍ വെങ്കിടേശ്വരന്‍റെ മാഹാത്മ്യം പ്രചരിപ്പിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ആണ് ഇവിടെ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്നത്. ഈ ദിവസം ഭഗവാനെ ദര്‍ശിക്കുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണ ശേഷം ഇവര്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. പരമാത്മാവായ മഹാവിഷ്ണുവിനെ "വെങ്കടേശ്വരൻ" എന്ന പേരിൽ മഹാലക്ഷ്മി, ഭൂമീദേവീ സമേതനായി ആരാധിയ്ക്കുന്നു. ഭൂദേവി ഇവിടെ 'പദ്മാവതി' എന്ന പേരിൽ അറിയപ്പെടുന്നു. തമിഴ് ഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളിലൊന്നാണിത്. പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിലെ ഏഴ് കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി) അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി അറിയപ്പെടുന്നു. 'സ്വാമി പുഷ്കരിണി' എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന്റെ കരയിലാണ് ക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. തല മുണ്ഡനം ചെയ്യുക, കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ.

ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കുമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവക്ഷേത്രമാണിത്. വിവിധ രൂപങ്ങളിൽ വരുമാനം ഇവിടെയെത്തുന്നുണ്ട്. നിത്യേന ആയിരക്കണക്കിന് തീർത്ഥാടകർ വരുന്ന ക്ഷേത്രത്തിൽ, വിശേഷാവസരങ്ങളിൽ എണ്ണം ഇതിലും കൂടും. കേരളത്തിൽ നിന്നും പാലക്കാട്‌-ഈറോഡ്-സേലം വഴി ട്രെയിൻ മാർഗമോ റോഡ് വഴിയോ ഇവിടെ എത്തിച്ചേരാം. ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ (132.5 കിലോമീറ്റർ) ട്രെയിൻ അല്ലെങ്കിൽ റോഡ് മാർഗം തിരുപ്പതിയിൽ എത്താം. സംസ്ഥാനതലസ്ഥാനമായ അമരാവതിയിൽ നിന്ന് 430 കിലോമീറ്ററും, ബെംഗളൂരുവിൽ നിന്ന് 291 കിലോമീറ്ററും ഹൈദരാബാദിൽ നിന്ന് 572 കിലോമീറ്ററും ദൂരം ഇവിടേയ്ക്കുണ്ട്. പ്രസിദ്ധമായ ശ്രീ കാളഹസ്തി ശിവക്ഷേത്രം ഇവിടെ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന സംഘടനയുടെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.

പുരാണങ്ങളിൽ പലയിടത്തായി പരാമർശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വരക്ഷേത്രം വരും മുമ്പു തന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂർത്തി കുടികൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കലിയുഗാരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചുവന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് പരമശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല. തുടർന്ന്, മഹാവിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു. അങ്ങിനെ ഭഗവാൻ ത്രിമൂർത്തികളിൽ ഉത്തമനാണെന്ന് മഹർഷിക്ക് ബോധ്യപ്പെട്ടു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതിൽ കോപിച്ച ശ്രീ ഭഗവതി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോൾ, അവിടെ പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്. (ഈ ക്ഷേത്രം മഹാരാഷ്ട്രയിലാണ്)

മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ നാരായണൻ, ശ്രീനിവാസൻ എന്ന പേരിൽ മാനവരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി. ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ബ്രഹ്മാവും ശിവനും ലക്ഷ്മീദേവിയെ സമീപിച്ചു വിവരങ്ങൾ അറിയിച്ചു. തുടർന്ന് ബ്രഹ്മാവും ശിവനും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സേവനം ചെയ്യാൻ തയ്യാറായി. അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല. അതിനാൽ, മഹാലക്ഷ്മി ഒരു യുവതിയുടെ വേഷത്തിലെത്തി ചോളരാജാവിന് പശുക്കളെ ദാനം ചെയ്തു. ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാൽ കൊടുക്കുമായിരുന്നു. ഇത് കാണാനിടയായ കറവക്കാരൻ, പശുവിനെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ, അബദ്ധവശാൽ മുറിവുപറ്റിയത് ശ്രീനിവാസനായിരുന്നു. കുപിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നിൽ തുടർന്ന്, ശ്രീനിവാസൻ വളർത്തമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു. ഇതിനിടയിൽ, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു. അദ്ദേഹത്തിന്, പദ്മാവതി എന്ന പേരിൽ ഒരു പുത്രിയുണ്ടായി. വിഷ്ണുപദ പ്രാപ്തിക്കായി തപസ്‌ ചെയ്ത, ലക്ഷ്മിയുടെ തന്നെ അവതാരമായ വേദവതിയുടെ പുനർജ്ജന്മം ആയിരുന്നു പദ്മാവതി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പേരിനുപിന്നിൽ എന്നും പറയപ്പെടുന്നു.

ശ്രീനിവാസനുമായി പദ്മാവതിയുടെ വിവാഹം നടക്കുമെന്നും അത് മഹാഭാഗ്യമാണെന്നും നാരദമഹർഷി ആകാശരാജനെ അറിയിക്കുന്നു. ശ്രീനിവാസനും പദ്മാവതിയും തമ്മിൽ വിവാഹിതരായി. നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം. വിവാഹ ചെലവുകൾക്ക് ആവശ്യമായ ധനം ശ്രീനിവാസൻ കുബേരനിൽ നിന്നും കടം വാങ്ങുന്നു. അങ്ങിനെ ഭഗവാൻ സ്വയം കുബേരന് കടക്കാരനായി മാറുന്നു. സംഭവമറിഞ്ഞ മഹാലക്ഷ്മി തിരുമലയിലെത്തുന്നു. തന്റെ കടബാധ്യത വീട്ടാനായി കാണിക്കയർപ്പിക്കുന്ന ഭക്തർക്ക് ഐശ്വര്യവും അഭീഷ്ടസിദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് ഭഗവാൻ മഹാലക്ഷ്മിയോട് ആവശ്യപ്പെടുന്നു. അപ്പോൾ ഭഗവാൻ വിശ്വരൂപം പ്രാപിക്കുകയും സ്വയം ശിലയായി മാറുകയും ചെയ്തു! സംഭവം കണ്ട എല്ലാവരോടും കലിയുഗദുരിതങ്ങൾ തീർക്കാൻ ഭഗവാൻ വെങ്കിടാദ്രിയിൽ കുടികൊള്ളാൻ പോകുകയാണെന്ന് ബ്രഹ്മാവും പരമശിവനും പറയുകയുണ്ടായി. അപ്പോൾ ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചു ചേർന്നു. മഹാലക്ഷ്മി നെഞ്ചിന്റെ ഇടതുഭാഗത്തും, പദ്മാവതി വലതുഭാഗത്തും കുടികൊണ്ടു. അങ്ങിനെ ശ്രീദേവി ഭൂദേവി സമേതനായ മഹാവിഷ്ണു തിരുപ്പതിയിൽ സർവദുഃഖഹരനായി കുടികൊള്ളുന്നു. മഹാലക്ഷ്മിയാകട്ടെ ഭഗവദ്‌ ഭക്തർക്ക് അഷ്ട ഐശ്വര്യങ്ങൾ ചൊരിഞ്ഞു കൊണ്ട് ഭഗവാനോടൊപ്പം നിലകൊള്ളുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ചരിത്രരേഖ പല്ലവ രാജ്ഞിയായിരുന്ന സമവൈ എ.ഡി. 966-ൽ ഇറക്കിയതാണ്. അവർ ഒരുപാട് ആഭരണങ്ങളും പത്തേക്കറും പതിമൂന്നേക്കറും വിസ്തീർണ്ണം വരുന്ന രണ്ട് സ്ഥലങ്ങളും ദാനം ചെയ്യുകയും അവയിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കായി ഉപയോഗിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പല്ലവ സാമ്രാജ്യത്തിനുശേഷം, രണ്ടാം ചോളസാമ്രാജ്യവും പിന്നീട് വിജയനഗര സാമ്രാജ്യവും വെങ്കടേശ്വരനെ പ്രാധാന്യത്തോടെ കണ്ടവരായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രത്തിന് ഇന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭിച്ചത്. എ.ഡി. 1517-ൽ, വിജയനഗര ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ അദ്ദേഹം സ്വർണ്ണവും രത്നങ്ങളും സമ്മാനിയ്ക്കുകയും, അതുവഴി ശ്രീകോവിൽ പുനരുദ്ധരിയ്ക്കുകയും ചെയ്തു. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, മൈസൂർ രാജവംശവും ഗഡ്വാൾ സംസ്ഥാനവും വെങ്കടേശ്വരനെ പൂജിയ്ക്കുകയും ക്ഷേത്രത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്തു. മറാഠാ ജനറലായിരുന്ന രഘോജി ഭോസ്ലേ ക്ഷേത്രം സന്ദർശിയ്ക്കുകയും ക്ഷേത്രത്തിന് വ്യക്തമായ ഒരു നടത്തിപ്പുരീതി ഉണ്ടാക്കുകയും ചെയ്തു.

വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ക്ഷേത്രം ഗോൽക്കൊണ്ട സുൽത്താന്മാരുടെ കീഴിലായി. പിന്നീട് ഫ്രഞ്ചുകാരും അതിനുശേഷം കർണാടിക് നവാബും ക്ഷേത്രഭരണം കയ്യടക്കി. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്ഷേത്രഭരണം ഏറ്റെടുത്തു. 1843-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുപ്പതിയിലെ ഹാഥിറാംജി മഠത്തിന് ക്ഷേത്രം സമ്മാനിച്ചു. 1933-ൽ തിരുമല തിരുപ്പതി ദേവസ്ഥാനം രൂപം കൊള്ളും വരെ ഹാഥിറാംജി മഠാധിപതിയായിരുന്നു ക്ഷേത്രാധികാരി. 1951-ൽ ക്ഷേത്രം ആന്ധ്രാസർക്കാരിന്റെ കീഴിൽ നേരിട്ടുകൊണ്ടുവന്നുവെങ്കിലും, പിന്നീട് വീണ്ടും ടി.ടി.ഡി. ഏറ്റെടുക്കുകയായിരുന്നു.

ചരിത്രപ്രധാനമായ നിരവധി ശിലാലിഖിതങ്ങൾ തിരുമല ക്ഷേത്രത്തിലുണ്ട്. പ്രധാന ക്ഷേത്രത്തിലെയും അടിവാരത്തിലെയും തിരുച്ചാനൂരിലെയും ശിലാലിഖിതങ്ങളുടെ എണ്ണം മാത്രം പതിനായിരത്തിനടുത്തുവരും. പല ശിലാലിഖിതങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ബാക്കിയുള്ളവ ടി.ടി.ഡി. പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ശിലാലിഖിതങ്ങളെല്ലാം എഴുതിയിട്ടുള്ളത്.

ശിലാലിഖിതങ്ങളെക്കൂടാതെ പ്രസിദ്ധമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയായിരുന്ന താള്ളപ്പാക്ക അന്നമാചാര്യ എഴുതിയ കൃതികളും. മുപ്പതിനായിരത്തോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ കൃതികൾ പിൽക്കാലത്ത് ചെമ്പുഫലകങ്ങളിൽ ആലേഖനം ചെയ്യുകയായിരുന്നു. തെലുങ്കുഭാഷാപണ്ഡിതന്മാരുടെയും സംഗീതജ്ഞരുടെയും പഠനങ്ങൾക്ക് ഇവ ഉപകാരപ്രദമായിട്ടുണ്ട്.

തെക്കേ ഇന്ത്യ ഭരിച്ച എല്ലാ രാജാക്കന്മാരുടെയും പ്രശംസയ്ക്ക് വിധേയമായിട്ടുള്ള ക്ഷേത്രമാണ് ശ്രീ വെങ്കടേശ്വരക്ഷേത്രം.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രമായിരുന്നു കുറച്ചുകാലം മുന്‍പ് ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരം പുറത്തുവന്നതോടെയാണ് തിരുപ്പതിക്ക് ഈ സ്ഥാനം നഷ്ടമായത്.

തിരുപ്പതി  യാത്ര ------------------------------          സെപ്റ്റംബർ  28നു  ഉച്ചക്ക് 2.30നു പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപ...
21/09/2018

തിരുപ്പതി യാത്ര
------------------------------
സെപ്റ്റംബർ 28നു ഉച്ചക്ക് 2.30നു പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടിയിൽ നിന്നും പുറപ്പെടുന്നു. തിരുപ്പതി /പദ്മാവതി /കാളഹസ്തി /ഗോൾഡൻ ടെംപിൾ /എന്നീ അമ്പലങ്ങളിൽ ദർശനം നടത്തി ഒക്ടോബർ 1നു തിങ്കളാഴ്ച രാവിലെ 6 നു തിരിച്ചെത്തും. A/C bus & Push back seat...താമസം, ഭക്ഷണം, ഓൺലൈൻ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 3500/രൂപ. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. വിളിക്കേണ്ട നമ്പർ 9061490666, 7909160009

19/09/2018

ഹൈദരാബാദ് യാത്ര............

ഒക്ടോബർ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുറപ്പെട്ടു 20th വെള്ളിയാഴ്ച ഉച്ചക്ക് ശേഷം തിരിച്ചെത്തും ..................... പോകുന്ന സ്‌ഥലങ്ങൾ Lumbini park. Laser show. Ramoji filim city. Birla temple. Salarjing museum. Charminar. Mecca masjid. Golconda fort ....... വിമാനയാത്രക്ക് ഒപ്പം ഭക്ഷണം നഗരകാഴ്ചക് ഉള്ള ടിക്കറ്റ് താമസം എല്ലാമുൾപ്പെടെ ഒരാൾക്ക് 21500/Rs. വിളിക്കേണ്ട ഫോൺ നബർ 9061490666/. 7909160009.....

17/09/2018

തിരുപ്പതി യാത്ര
------------------------------
സെപ്റ്റംബർ 28നു ഉച്ചക്ക് 2.30നു പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടിയിൽ നിന്നും പുറപ്പെടുന്നു. തിരുപ്പതി /പദ്മാവതി /കാളഹസ്തി /ഗോൾഡൻ ടെംപിൾ /എന്നീ അമ്പലങ്ങളിൽ ദർശനം നടത്തി ഒക്ടോബർ 1നു തിങ്കളാഴ്ച രാവിലെ 6 നു തിരിച്ചെത്തും. A/C bus & Push back seat...താമസം, ഭക്ഷണം, ഓൺലൈൻ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 3500/രൂപ. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. വിളിക്കേണ്ട നമ്പർ 9061490666, 7909160009

18/07/2018

തിരുപ്പതി യാത്ര
------------------------------
ആഗസ്റ്റ് 25 ശനിയാഴ്ച ഉച്ചക്ക് 3.00നു പറവൂർ ചെറിയപ്പിള്ളി ബ്ലോക്കുപടിയിൽ നിന്നും പുറപ്പെടുന്നു. തിരുപ്പതി /പദ്മാവതി /കാളഹസ്തി /ഗോൾഡൻ ടെംപിൾ /എന്നീ അമ്പലങ്ങളിൽ ദർശനം നടത്തി 28 ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തും. A/C bus & Push back seat...താമസം, ഭക്ഷണം, ഓൺലൈൻ ടിക്കറ്റ് ഉൾപ്പെടെ ഒരാൾക്ക് 3500/രൂപ. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. വിളിക്കേണ്ട നമ്പർ 9061490666, 7909160009

18/07/2018

മൂകാംബിക യാത്ര.........
--------------------------------
ഓഗസ്റ്റ്10 വെള്ളിയാഴ്ച ഉച്ചക്ക് 2. മണിക്ക് N പറവൂർ . ചെറിയപ്പിള്ളിയിൽ ബ്ലോക്കുപടിയിൽ നിന്നും മൂകാംബിക /മുരുഡേശ്വർ /ഉഡുപ്പി /പറശിനിക്കടവ് /എന്നീ അമ്പലങ്ങളിൽ ദർശനം നടത്തി 13 തിങ്കൾ രാവിലെ തിരിച്ചു എത്തും ഭക്ഷണം താമസം ഉൾപ്പെടെ 3700/രൂപ. A/C air bus push back സീറ്റ്‌ ബുക്കിങ് നമ്പർ 9061490666/7909160009

Address

Blockpady, Kaitharam. P. O, North Paravoor
North Parur
683519

Telephone

919061490666

Website

Alerts

Be the first to know and let us send you an email when Sree Venkitaeswara Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category