22/12/2025
സ്ത്രീകൾക്ക് മാസം 1000 രൂപ; ആർക്കെല്ലാം അപേക്ഷിക്കാം? എങ്ങനെ അപേക്ഷിക്കണം? ഏതെല്ലാം സർട്ടിഫിക്കറ്റുകൾ വേണം?
35 മുതൽ 60 വരെ വയസ്സുള്ള സ്ത്രീകൾക്കുള്ള 1000 രൂപയുടെ ക്ഷേമപദ്ധതി*
ഓൺലൈൻ ആയി
ksmart. lsgkerala. gov. In എന്നsite ലൂടെ അപേക്ഷ നൽകാം.
* യോഗ്യത: കേരളത്തിൽ സ്ഥിരതാമസക്കാരായ 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.
* റേഷൻ കാർഡ്: അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) അല്ലെങ്കിൽ മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഏതെങ്കിലും ഉള്ളവരായിരിക്കണം.
* പ്രായം തെളിയിക്കുന്ന രേഖകൾ: താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം:
* ജനന സർട്ടിഫിക്കറ്റ്.
* SSLC ബുക്ക്.
* സ്കൂൾ സർട്ടിഫിക്കറ്റ്.
* ഡ്രൈവിംഗ് ലൈസൻസ്.
* പാസ്പോർട്ട്.
* ഇവയൊന്നുമില്ലെങ്കിൽ മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്.
* ബാങ്ക് വിവരങ്ങൾ: ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ അക്കൗണ്ട് വിവരങ്ങളും ഐഎഫ്എസ്‌സി (IFSC) കോഡും സമർപ്പിക്കണം.
* ആധാർ: ആധാർ കാർഡിന്റെ വിവരങ്ങൾ നൽകണം.
* സത്യവാങ്മൂലം: സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന അല്ലെങ്കിൽ സത്യവാങ്മൂലം ഉൾപ്പെടുത്തണം.
* മസ്റ്ററിംഗ്: ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിത വാർഷിക മസ്റ്ററിംഗ് നടത്തേണ്ടതാണ്.
* മുന്നറിയിപ്പ്: തെറ്റായ വിവരം നൽകി ആനുകൂല്യം കൈപ്പറ്റിയാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുന്നതാണ്.
Send a message to learn more