16/11/2013
നിങ്ങള്‍ ഈ ഹര്‍ത്താലിന് എതിരാണെങ്കില്‍ PLEASE SHARE !!!
"വീണ്ടും വരവായി കേരളത്തിന്‍റെ ദേശീയോത്സവം കാളപെറ്റെന്നു കേട്ടാല്‍ ചുമ്മാ കയറെടുക്കുന്ന ഭൂരിപക്ഷം പ്രബുദ്ധ മലയാളികള്‍ക്കും വീണ്ടുമൊരു ഉത്സവകാലം പക്ഷെ അതിനു മുന്‍പ് ഒന്ന് അന്വേഷിക്കാമെന്ന് വച്ചു. നമുക്കും അറിയേണ്ടേ?എന്താണ് ഈ പറയുന്ന കര്‍ഷകദ്രോഹമെന്ന്..?
"നമുക്കെല്ലാം അറിയാം കഴിഞ്ഞ കാലമത്രയും ഇരുമുന്നണികളും ഭരിച്ച് പ്രോത്സാഹിപ്പിച്ച നമ്മുടെ കാര്‍ഷിക രംഗം എത്ര മഹത്തായ വളര്‍ച്ചയില്‍ ആണ് ഇന്ന് എത്തി നില്‍ക്കുന്നതെന്ന് , കാടും മേടും നിറഞ്ഞ നമ്മുടെ ഹരിതഭംഗിയും പുകള്‍ പെറ്റത് തന്നെ അതിന്‍റെ അനുദിനമുള്ള സംരക്ഷണവും നാം കാണുന്നതാണല്ലോ ? എന്തായാലും അരുതാത്തതെന്തോ നടക്കാന്‍ പോകുന്നു എന്ന മട്ടില്‍ ചില വിശ്വാസി ലേഖനങ്ങളും കൂടെ ആയപ്പോള്‍ സംഗതി ഗംഭീരമായി ദാ കണ്ടില്ലേ അടിവാര പ്രദേശങ്ങളില്‍ ടിപ്പര്‍ ലോറികളില്‍ വരുന്ന എത്ര ഗുണ്ടകളാണ് സാമൂഹിക വിരുധപ്രവര്തനങ്ങളിലൂടെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നത് ബഹുജനസമരങ്ങള്‍ക്ക് യാതൊരു സ്വാര്‍ഥതാല്‍പര്യവും കാണിക്കാത്ത ഇടതു പക്ഷം സമരത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ ഇനിയെന്ത് ചിന്തിക്കാന്‍ ഈയിടെ തെക്കന്‍ ജില്ലകളിലെ തീരങ്ങളില്‍ അടിഞ്ഞു കൂടുന്ന കരിമണല്‍ പോലും ഒരു സ്വകാര്യ വ്യക്തിക്ക് യഥേഷ്ടം മാന്താന്‍ അവകാശം കൊടുക്കണമെന്ന് ആവശ്യപെട്ട് അവര്‍ നടത്തിയ സമരം തന്നെ മതി അവരുടെ സത്യസന്ധത മനസിലാക്കാന്‍ !!
"എന്തായാലും അവസാനത്തെ മീനും തിന്ന് അവസാനത്തെ മരവും മുറിച്ച് അവസാന തുള്ളി ജീവജലവും കുടിച്ച് തീരാന്‍ ഇനി അധികം കാത്തിരിക്കേണ്ട സ്ഥിതി അല്ലാത്ത ഈ അവസ്ഥയിലേക്ക് നമ്മളെ വലിച്ചിഴക്കുന്നവര്‍ക്കായി നമുക്ക് ആഘോഷിക്കാം ഇനിയുമൊരു ഹര്‍ത്താലിനെ ലാല്‍സലാം മലയാളികളെ..!!