22/01/2025
*🐚ശംഖിന്റെ പ്രധാന മഹത്വങ്ങൾ*
*ശംഖ് പ്രധാനമായും ഇടംപിരി ശംഖ്, വലംപിരി ശംഖ് എന്നിങ്ങനെ കാണപ്പെടുന്നു. ഇതിൽ ഇടംപിരിശംഖാണ് കൂടുതൽ പൂജകൾക്ക് ഉപയോഗിക്കുന്നത്. വലംപിരി ശംഖ് പ്രത്യേകരീതിയിൽ ആണ് താന്ത്രിക പൂജകൾക്ക് ഉപയോഗിക്കുക. എന്നാൽ മാത്രമേ പൂർണ്ണമായ സാന്നിധ്യം അനുഭവിക്കാൻ പറ്റൂ.*
*ശം ...എന്നാൽ മംഗളം, ഐശ്വര്യം എന്നൊക്കെ പറയാം. ഖം.... എന്നാൽ ആകാശം. അതായത് ഐശ്വര്യത്തേയും, മംഗളത്തേയും പ്രദാനം ചെയ്യുന്നതാണ് ദിവ്യമായ വസ്തുവാണിത്. മംഗള സൂചകം എന്നർത്ഥം.*
*ശ്രീചക്രപൂജയിൽ വിശേഷ്യാർഘ്യ പാത്രമായും ശംഖിനെ ഒരു പ്രത്യേകരീതിയിൽ ഉപയോഗിക്കാറുണ്ട്.....*
*ശംഖ് എന്ന പദം അനന്തതയുടേയും, അപാരതയുടെയും പ്രതീകമാണ്. ശംഖം എന്നാൽ ഗണിത ശാസ്ത്ര പ്രകാരം ഒരു സംഖ്യയാണ്. അയുതം എന്നും പറയാം. അയുതമെന്നാലും എണ്ണാൻ കഴിയാത്തത്ര എന്നാണ് അർത്ഥം.*
*ശംഖ്, കലമാൻകൊമ്പുകൾ തുടങ്ങിയവയ്ക്ക് താന്ത്രികപരമായി പലബന്ധങ്ങൾ ഉണ്ട്. ഭദ്രകാളി ഉപാസനയിൽ ആണ് കലമാൻകൊമ്പുകൾ ഉപയോഗിക്കുക. ഇവ രണ്ടും ജൈവാവിഷ്ടങ്ങൾആണല്ലോ ........., എന്നാൽ ശംഖിനെ സംബന്ധിച്ച് വളരെയധികം ശ്രേഷ്ഠത കാണപ്പെടുന്നു.*
*ശംഖനാദം മംഗളത്തെ പ്രദാനം ചെയ്യുന്നുവെന്ന് പറഞ്ഞുവെല്ലോ. ഈ മംഗളനാദം ആകാശവ്യാപകമാണ്. വലംപിരിശംഖിൽ കൂടി ശംഖ് നാദം മുഴങ്ങുവാനേ പാടില്ല. ഒന്നാമതായി വലം പിരിയിൽ നാദദ്വാരമില്ല. എന്നാൽ വലംപിരി ശംഖ് പൂജയിൽ ഏറ്റവും വൈശിഷ്ട്യം ഉള്ളതാണ്. ഇതിൽ ജലം ഒഴിച്ചാൽ പൂജയിൽ തീർത്ഥം നിർമ്മിക്കൽ എന്ന പദ്ധതി ആവിശ്യമല്ല. ഈ ജലം തീർത്ഥജലമായി മാറുന്നു.*
*ശംഖനാദം ഒരു മംഗളവാദ്യം ആണ്. പ്രണവസമാനമാണ് ശംഖനാദം.*
*ക്ഷേത്രങ്ങളിൽ പൂജകൾക്ക് ശംഖനാദം മുഴക്കുന്ന സ്ഥാനത്തിന് പ്രാധാന്യമുണ്ട്.*
*പ്രധാനമായി 2 തരം ശംഖ്കൾ ഉണ്ടെന്ന് നാം നേരത്തെ കണ്ടു കഴിഞ്ഞു. എന്നാൽ ഇവയിലും അവസ്ഥാന്തര ഭേദങ്ങൾ കാണപ്പെടുന്നു. ഗണപതിശംഖ്, വീണാശംഖ്, കാമധേനുശംഖ്, ഗോമുഖീശംഖ്, ഗരുഡശംഖ്, അന്നപൂർണ്ണ, കച്ഛപം, സുദർശനം, ശേഷനാഗം, ഐരാവതം, രാക്ഷസം, ശനി, രാഹു, കേതു, സിംഹ മുഖം, പഞ്ചമുഖം, മഹാലക്ഷ്മി ശംഖ് (ശ്രീചക്ര ശംഖ് ), ശംഖിനി, വിഷ്ണു, രുദ്രാക്ഷശംഖ്, ഊർദ്ധ പുണ്ഡ്രശംഖ്, വജ്രശംഖ്, എന്നീ പേരുകളിൽ പലതരം ശംഖുകൾ കാണപ്പെടുന്നു.*
*ഇതിൽ പലതും കാണപ്പെടുന്ന സ്ഥലങ്ങൾ വ്യത്യസ്തം തന്നെയാണ്. രുദ്രാക്ഷ ശംഖുകൾ 3 കടലുകൾ ചേരുന്നടത്താണ് ഉള്ളത്. പൂജാദികർമ്മങ്ങൾക്ക് ഇത് പറ്റില്ല. -ve എനർജി കൂടുതൽ ഉള്ളവയാണ് രുദ്രാക്ഷശംഖുകൾ. ഹിമാലയഭാഗത്തും അപൂർവ്വമായി ചില ശംഖുകൾ കാണപ്പെടുന്നു.*
*1. പാഞ്ചജന്യം ................ കൃഷ്ണന്റെ ശംഖ്.*
*2. ദേവദത്തം.. അർജ്ജുനൻ*
*3. പൗണ്ഢ്രം.... ഭീമൻ*
*4. അനന്തവിജയം .... യുധിഷ്ഠരൻ*
*5. സുഘോഷം..... നകുലൻ*
*6. മണിപുഷ്പകം.... സഹദേവൻ.*
*വലപിരി ശംഖ് - വിഷ്ണു സംബന്ധിയാണെന്നും, ഇടംപിരി ശംഖ് - ശൈവ സംബന്ധിയാണെന്നും ഭിന്നഅഭിപ്രായങ്ങൾ ഉണ്ട്. ബ്രഹ്മാവ്, ചന്ദ്രൻ, സൂര്യൻ, വായൂ, അഗ്നി, ആദിത്യൻ, വരുണൻ, ഗംഗ, സരസ്വതി ഇത്യാദിദേവതകളെല്ലാം ശംഖിൽ പല സ്ഥാനങ്ങളിൽ കാണപ്പെടുന്നു.*
*മഹാവിഷ്ണുവിന്റെ ആയുധ വിന്യാസങ്ങൾ ശ്രദ്ധിക്കുക. ശംഖ്, പത്മം, ഗദ, ചക്രം ഇവയാണ് ആയുധങ്ങൾ.*
*ഇതിൽ ശംഖ് - ശബ്ദപരമായ സൃഷ്ടിയുടെ ചിഹ്നം, ഗദ - പ്രപഞ്ചപരിണാമ ചിഹ്നം.പത്മം - പരിണാമത്തിന്റെ പരിപൂർത്തി. സുദർശനചക്രം - ശാശ്വത തത്വചിഹ്നം.*
*പ്രധാന വിഷ്ണുരൂപങ്ങൾ ശ്രദ്ധിക്കുക. ചതുർവിംശതിമൂർത്തികളായ 24 പേരുടെ ആയുധ വിന്യാസങ്ങൾ, 4 കൈകൾ, ആയുധങ്ങൾ 4 = 24, ഇതാണ് കണക്ക്.*
*ഇവിടെയെല്ലാം ശംഖ് പ്രധാനമാണ്. മോക്ഷ ചിഹ്നം ആണ് ശംഖ്. പത്മം സൃഷ്ടിയെ സൂചിപ്പിക്കുന്നു. ചക്രം സ്ഥിതിയേയും, ഗദ സംഹാരത്തേയും സൂചിപ്പിക്കുന്നു.*
*അനുഷ്ഠാനവാദ്യഘോഷങ്ങളുടെ ആദിയിലാണ് ശംഖനാദം മുഴക്കുക. ശരിയായ ശംഖനാദം ഓംകാര ധ്വനിയാകുന്നു. പുരാതന കാലത്ത് രണ വാദ്യം കൂടിയായിരുന്നു ശംഖം. യഥാർത്ഥമായ ശംഖധ്വനി അനാഹതത്തിലേക്കാണ് സ്വീകരിക്കപ്പെടുകയെന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും.*
*ജീവോദ്ധ്വാസന, ആവാഹനസമയം മുറിയാ ശംഖ് (പ്രാദേശിക ഭാഷയാണ്) വിളിക്കണമെന്നാണ് ശാസ്ത്രം. ശംഖ് പിടിക്കുന്നതിനനുസരിച്ചാണ് ശബ്ദം പുറപ്പെടുക. ഒരു പ്രത്യേകരീതിയിലാണ് കൈവിരലുകൾ പിടിക്കേണ്ടത്. ശംഖ്നാദമാകട്ടെ ദൈവികം, ആസുരം, മാനുഷം എന്നീ 3 തരത്തിലാണ്. ഇപ്പാൾ ആസുരനാദമാണോ കേൾക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദൈവിക നാദമായാൽ അത് കേൾക്കുന്നയാളിന്റെ ഹൃദയം ത്രസിപ്പിക്കുന്നതാണ്. "ചൊല്ലിൽ" ആണ് ഇതിന്റെ മാത്രാക്രമം. അ, ഉ, മ എന്നിവയുടെ സമന്വയം.*
*കാഹളം, പഞ്ചവാദ്യങ്ങൾക്ക്, കുറുകുഴൽ, തിമലാദികൾക്ക്, മരപ്പാണി വാദ്യങ്ങൾക്ക്, പടഹാദി വാദ്യങ്ങൾക്ക്, കലാവാദ്യങ്ങൾക്ക്, പാണ്ടി വാദ്യങ്ങൾക്ക് എല്ലാം പ്രത്യേകരീതികളിലാണ് ശംഖ് മുഴക്കുന്നത്. ദേവന്റെ പൂജകൾക്കും, അഭിഷേകത്തിനും പ്രത്യേകം ശംഖുകൾ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. മഹാവിഷ്ണുവിന്റെ ആയുധവിന്യാസക്ഷേത്രങ്ങളിൽ ശംഖിന്റെ സ്ഥാനം പുരി ക്ഷേത്രത്തിലാണ്.*
*മന്ത്രവും, ഭാവനയും ഉപയോഗിച്ചാണ് ശംഖപൂരണം ചെയ്യുക. പൂജാപദ്ധതിയിൽ ആദ്യം പൂജിക്കപ്പെടേണ്ടത് ശംഖാണ്. ശംഖമെന്നത് അനന്തനെ സൂചിപ്പിക്കുന്നു. സഹസ്രാര പത്മത്തിലാണ് ഈ പൂജാ സാന്നിധ്യം അനുഭവപ്പെടുക. ശംഖ് കാൽ - അഗ്നി മണ്ഡലം, ശംഖ് - സൂര്യമണ്ഡലം, ശംഖ്ജലം - സോമ മണ്ഡലവും ആകുന്നു. അതായത് ശംഖ് കാൽ - ഭൗതിക ശരീരത്തെ സൂചിപ്പിക്കുന്നു. ശംഖ് ജലം - ചന്ദ്രമണ്ഡലമായ കപാലം. ഈ 3 ഉം തന്നെയാണ് അന്നമയ, പ്രാണമയ, മനോമയകോശങ്ങൾ. ഇതേ മൂന്നും അഗ്നി, സൂര്യ, സോമ മണ്ഡലങ്ങൾ എന്നും, ഭുർ: ഭുവഃ സ്വ: എന്നും വിവക്ഷിക്കപ്പെടുന്നു.*
*ഭുർ: ഭുവ: സ്വ: ലോകങ്ങളിലായി വ്യാപിച്ചു നിൽക്കുന്ന വിഷ്ണുവിനു മാത്രമേ ശംഖാഭിഷേകം ഏറ്റവും ഉത്തമമുള്ളൂ എന്ന ഒരു അഭിപ്രായമുണ്ട്. പ്രത്യേകിച്ചും വലംപിരി ശംഖ് കൊണ്ടുളള വിഷ്ണുവിന്റെ അഭിഷേകം സർവ്വപാപഹരമത്രേ.*
*ശിവനെയും, സൂര്യനേയും ശംഖ് കൊണ്ട് അഭിഷേകം പാടില്ല എന്ന അഭിപ്രായവും കാണപ്പെടുന്നു. എന്നാൽ വൈക്കം, തൃപ്പങ്ങോട്ട്, തുടങ്ങിയ ശിവക്ഷേത്രങ്ങളിൽ ഉള്ള ശംഖാഭിഷേകം പ്രസിദ്ധമാണ്..*
*ചില ദേവന്മാരുടെ അഭിഷേക പാത്രങ്ങളാണിവ:*
*ശിവൻ - കാളയുടെ കൊമ്പ്.*
*വിഷ്ണു - ശംഖ്.*
*ഗണപതി, സൂര്യൻ - ചെമ്പ് പാത്രം.*
*ദേവി - സ്വർണ്ണപാത്രം.*
*വലം പിരി ശംഖ് - പൂജിയ്ക്കാൻ മാത്രമാണ്. ഇതിൽ ശംഖപൂരണാദികൾ വേണ്ട. ഇടംപിരി ശംഖിൽ മാത്രമേ ശംഖപൂരാണാദികൾ ആവിശ്യമുള്ളൂ. തൈരും, വെള്ളവും, ഉമിയും ചേർത്താണ് ശംഖിലെ മാലിന്യം കളയുക. സോപ്പ്, പീതാംബരി തുടങ്ങിയവ പാടില്ല. ഇന്ന് കൂടുതലും കൃത്രിമശംഖാണ് കടകളിൽകാണപ്പെടുന്നത്.*
*ശംഖിന്റെ അളവുകൾ താഴെ പറയാം:*
*1. ശ്രേഷ്ഠം - ഒരിടങ്ങഴി ജലം ഉൾക്കൊള്ളുന്നത്.*
*2. സർവ്വകം -മുക്കാൽ ഇടങ്ങഴി ജലം*
*3. മദ്ധ്യമം- അര ഇടങ്ങഴി ജലം*
*4. കനിഷ്ഠം- കാൽ ഇടങ്ങഴി ജലം ഉൾക്കൊള്ളുന്നത്.*
*ഇതിൽ ഏറ്റവും ഉത്തമം ആദ്യം പറഞ്ഞതാണ്. അരിക് പൊട്ടിയതും, വിണ്ടുകീറിയതുവായ ശംഖ് പൂജയ്ക്ക് നിഷിദ്ധമാണ്.*
*ശംഖ് പൂരണസമയം ശംഖിൽ ജലം നിറക്കുന്നതിന് നിയമങ്ങൾ കാണപ്പെടുന്നു. അതു പോലെ ശംഖ്, ശംഖ് കാലും, ജലവും ഉൾപ്പെടുന്ന മണ്ഡലത്രയത്തിനും നിയമങ്ങളുണ്ട്.*
*ശംഖിന്റെ പൃഷ്ഠഭാഗം നിലത്തു സ്പർശിക്കാൻ പാടില്ലാത്തതുകൊണ്ടാണ് സ്വർണ്ണം, വെള്ളി ഇവ കൊണ്ട് ശംഖിൽ കെട്ടിക്കുന്നത്.*
*വിഷ്ണുവിനാൽ കൊടുക്കപ്പെട്ട ശൂലത്താൽ ശിവൻ ശംഖചൂഢൻ എന്ന അസുരനെ വധിച്ചുവെന്നും, ആ അസുരന്റെ അസ്ഥികളാണ് ശംഖ ജാതികളായി മാറിയെന്നുമാണ് ഐതിഹ്യം.*
*ശംഖിൽ ഊതുന്ന ഭാഗം - ചന്ദ്രൻ, പിൻഭാഗം - പ്രജാപതി, അകത്ത് - വരുണൻ, അഗ്രഭാഗം - ഗംഗയും, സരസ്വതിയും സ്ഥിതി ചെയ്യുന്നു.*
*ശംഖ് സ്തുതിയോടു കൂടി:*
*ത്വംപുരാസാഗരോത്പന്നാ*
*വിഷ്ണുനാവിധൃത: കരേ നിർമ്മിത:*
*സർവ്വദേവൈശ്ച പാഞ്ചജന്യ നമോസ്തുതേ.*🙏🙏🙏🙏