07/04/2025
ഇന്ന് എന്റെ വിവാഹമോചനമാണ്.......💔
എന്റെ വീടിനടുത്ത് വാടകയ്ക്ക്
ഒരു കുടുംബം താമസിച്ചിരുന്നു.......!!
അവരുടെ വീട്ടിൽ ഒരിക്കൽ ഞാൻ അവനെ കണ്ടു.....
ഞങ്ങൾ പരിചയപ്പെട്ടു...........!!
ഒരേ സ്കൂളിൽ എന്നെക്കാൾ ഒരു ക്ലാസ്സ് മുന്നേ പഠിച്ചിരുന്നവനായിരുന്നു അവൻ.......... ഞങ്ങൾ പെട്ടെന്ന് തന്നെ കൂട്ടുകാരായി......!!
ഒരേ സ്കൂളിൽ ആയതിനാൽ ഞങ്ങൾ എന്നും തന്നെ കാണുമായിരുന്നു......!!
ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ ബന്ധം വളർന്നു പ്രണയമായി മാറി....
അവൻ ബിടെക് പഠിക്കാനായി വിദേശത്തേക്ക് പോയി......... !!
ഞാൻ ഡിഗ്രി നാട്ടിൽ തന്നെ.......
രണ്ടുപേരും രണ്ടിടത്ത് ആയിട്ടും ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാവുകയാണ് ചെയ്തത്........
എന്റെ ഡിഗ്രി പഠനശേഷം അവന്റെ നിർദ്ദേശപ്രകാരം..... ഞങ്ങളുടെ പ്രണയം ഞങ്ങൾ രണ്ടുപേരും വീട്ടിൽ അറിയിച്ചു......!!
ഞങ്ങൾ പ്രായപൂർത്തി ആയതിനാലും അവന് നല്ല സാലറി ഉള്ള ജോലി ഉള്ളതിനാലും....... ഞങ്ങളുടെ വീട്ടിൽ ഒരു തടസ്സവും ഉണ്ടായിരുന്നില്ല...........!!
വളരെ ആഘോഷകരമായി തന്നെ വിവാഹം നടന്നു.......
ഞങ്ങളുടെ വളരെക്കാലത്തെ കാത്തിരിപ്പ് സഫലമായി.......
സന്തോഷകരമായ ജീവിതത്തിൽ രണ്ടുവർഷം പിന്നിട്ടു.......!!
ഞങ്ങൾക്ക് ഒരു പെൺകുഞ്ഞും പിറന്നു.....
പിന്നീടുള്ള ജീവിതത്തിൽ ഞങ്ങൾക്കിടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ തുടങ്ങി.....!!
ചെറിയ ചെറിയ തെറ്റുകളിൽ കണ്ടെത്തി അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്താൻ തുടങ്ങി......
എപ്പോഴും വീട്ടിൽ ബഹളം... സന്തോഷം നഷ്ടപ്പെട്ടിരുന്നു.....!!
അദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് വൈകി വീട്ടിൽ വരാൻ തുടങ്ങി........ ഞങ്ങൾക്കിടയിലെ സംസാരം കുറഞ്ഞു...... പതുക്കെ സംസാരം പോലും ഇല്ലാതായി.....!!
എങ്കിലും ഒരിക്കൽ പോലും അദ്ദേഹം എന്നെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നില്ല......
എനിക്കായിരുന്നു എപ്പോഴും പരാതിയും പരിഭാവവും.......!!
ഞങ്ങൾക്കിടയിലെ സ്നേഹബന്ധം കുറഞ്ഞു വെറുപ്പ്..ആയി മാറി തുടങ്ങിയിരുന്നു......
ഇനിയും ഇങ്ങനെ മുന്നോട്ടു പോകുന്നതിനേക്കാൾ നല്ലത് പിരിയുന്നതാണെന്ന് ഞങ്ങൾ തീരുമാനിച്ചു.......!!
അങ്ങനെ ഞങ്ങൾ ഡിവോഴ്സ് ആയി.....
ഒരു നിബന്ധന മാത്രമേ അദ്ദേഹം എന്നോട് പറഞ്ഞിരുന്നുള്ളു.......
നമ്മുടെ കുഞ്ഞിനെ കാണാൻ അനുവദിക്കണം........
അതിനു ഞാൻ തടസ്സം ഒന്നും പറഞ്ഞില്ല..........ഞാൻ കുഞ്ഞുമായി എന്റെ വീട്ടിലേക്ക് പോന്നു......!!
ദിവസങ്ങൾ കഴിയുംതോറും എനിക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യാൻ തുടങ്ങി.....
എന്റെ മകളിൽ അച്ഛന്റെ കുറവ് അനുഭവപ്പെടാൻ തുടങ്ങി....,
ആദ്യമൊക്കെ വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന എന്റെ വീട്ടുകാർ.....
എന്നെയും മകളെയും ഒരു ബാധ്യതയായി കാണാൻ തുടങ്ങി.......!!
പല കാര്യങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിത്തുടങ്ങിയ നിമിഷം.......
ഞങ്ങൾഒന്നിച്ചുള്ള ജീവിതം എത്ര സുന്ദരമായിരുന്നു എന്ന് ഞാൻ ആലോചിച്ചു പോയി........ പല ദിവസങ്ങളിലും ആരും കാണാതെ ഞാൻ ഇരുന്നു കരഞ്ഞു..,.!!
എനിക്ക് ക്ഷമിക്കാൻ പറ്റാത്തത് യാതൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഇല്ലായിരുന്നു........ എല്ലാം എന്റെ തെറ്റാണ്........ പല കാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാമായിരുന്നു....... ഇത്രയും കാലം പ്രണയിച്ചിട്ടും ഒരുമിച്ചു ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് എന്റെ ഹൃദയം നീറി.........!!
മകൾ ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ കൂടെ പോയി നിൽക്കുമായിരുന്നു...... മകളിലൂടെ ഞാൻ അദ്ദേഹത്തിന്റെ വിവരങ്ങൾ തിരക്കുമായിരുന്നു........!
ക്ഷമ ചോദിച്ചു അദ്ദേഹത്തിന്റെ അടുത്തേക്ക് തിരിച്ചുപോയല്ലോ എന്ന് ഞാൻ പലതവണ ആലോചിച്ചു........ പക്ഷേ അദ്ദേഹം എന്നെ സ്വീകരിക്കുമോ അതോ പരിഹസിക്കുമോ എന്നുള്ള പേടി.........!!
വർഷങ്ങൾ കടന്നുപോയി.....
ഒരിക്കൽ അദ്ദേഹത്തിന്റെ അടുത്ത് പോയി വന്ന മകൾ എന്നോട് പറഞ്ഞു.......
" അമ്മേ അച്ഛൻ വേറെ വിവാഹം ചെയ്യാൻ പോകുന്നു"
അതുകേട്ട എന്റെ ഹൃദയം നുറുങ്ങുന്ന വേദന എനിക്ക് ഉണ്ടായി........ കൈകാലുകൾ മരവിച്ചു പോയ അവസ്ഥ.......!!
അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല...... പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ കാണാനായി പുറപ്പെട്ടു.......
ഇനി എന്ത് പറഞ്ഞാലും അത് കേൾക്കാൻ.. ഞാൻ ബാധ്യസ്ഥയായിരുന്നു.......
അദ്ദേഹത്തെ വേറൊരു പെണ്ണിന് വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല........
എന്നെ കണ്ടതും അദ്ദേഹം ഇരിക്കാൻ പറഞ്ഞു,........!!
ഓടിച്ചെന്ന്" അദ്ദേഹത്തിന്റെ കാലുകളിൽ കെട്ടിപ്പിടിച്ച്...... പൊട്ടി കരഞ്ഞു ഞാൻ പറഞ്ഞു......" എന്നോട് ക്ഷമിക്കണം തെറ്റുപറ്റി പോയി "
അദ്ദേഹം എന്നെ പതുക്കെ പിടിച്ച് ഉയർത്തി..... നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകളിലേക്ക് നോക്കി........ നെറുകയിൽ ഒരുമ്മ തന്നു........ കെട്ടിപ്പിടിച്ച് പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു...,... " ഞാൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു"
ഞാൻ അദ്ദേഹത്തിന് കൈയ്ക്കുള്ളിൽ അലിഞ്ഞില്ലാതായി " അപ്പോൾ വിവാഹമോ " ഞാൻ ചോദിച്ചു.......!!
" നിന്റെ മനസ്സിലെ സ്നേഹവും... നിന്റെ വിഷമവും... എനിക്കറിയാമായിരുന്നു....." അത് ഞാനും മോളും കൂടി പറഞ്ഞ ഒരു കള്ളമാണ്........ " ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു......!!
.... ഈ കള്ളം നേരത്തെ ആകാമായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി......
ഇനിയുള്ള ജീവിതം അദ്ദേഹത്തിനും മോൾക്കും വേണ്ടി മരിക്കുവോളം ഞാൻ ജീവിക്കും.......
സ്നേഹം തിരിച്ചറിയാൻ വൈകിപ്പോയി....... ഇനിയൊരു ജന്മമുണ്ടെങ്കിൽ ഭർത്താവായി അദ്ദേഹം തന്നെ വേണം.......!!
പല ജീവിതങ്ങളും ഇങ്ങനെയാണ്... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല...... അറിയുമ്പോഴേക്കും കാലം കുറെ മുന്നോട്ടു പോയിരിക്കും.....!!
അതിനാൽ ചെറിയ ചെറിയ കാര്യങ്ങളിൽ വിട്ട വീഴ്ച ചെയ്ത്... ക്ഷമിച്ച്.... സന്തോഷത്തോടെ മുന്നോട്ട് പോവുക..... ജീവിതം ഒന്നേയുള്ളൂ ❤️❤️❤️🙏plz shere
പിണങ്ങിയിരിക്കുന്നവർ ഇണങ്ങട്ടെ..... 🥰
കടപ്പാട് Fb post