Queen Rishi Travel & Tours

Queen Rishi Travel & Tours Experienced consultant with a demonstrated history of working in the airlines/aviation industry. Strong Consulting Professional...

Skilled in customer service, Sales, Training, Management and Leadership.

25/04/2024

സിനിമകളെപ്പറ്റി സംസാരിക്കാതെ ജീവിതത്തില്‍ മീനിങ്ഫുള്ളായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യൂ: ഫഹദ് ഫാസില്‍

24/04/2024
09/04/2024
27/03/2024

യാത്രക്കാരുടെ ബാഗേജ് സംബന്ധമായി ദമാം കിംഗ് ഫഹദ് വിമാനത്താവളം കമ്പനി (ഡാക്കോ)യുടെ പുതിയ സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നു. ചെക്ക്ഡ് ഇന്‍ ബാഗേജുകള്‍ക്കായി കമ്പനി പുറത്തിറക്കിയ ഇന്‍ഫോഗ്രാഫിക്‌സില്‍ ഇത് സംബന്ധമായ വിവരങ്ങള്‍ നല്‍കി.
അനുവദനീയമായ ബാഗേജുകള്‍:

1. ഒരു പ്രതലമെങ്കിലും നിരപ്പായ ട്രോളീ ബാഗോ മറ്റു baggage കാരിയറു കളോ ആയിരിക്കണം. നീളം (length)76 സെ. മീ, വിസ്തൃതി ( breadth) 51 സെ.മി, വീതി (width) 31 സെ.മി യിലും അധികമാകരുത്.

2. ഒരു പ്രതലമെങ്കിലും നിരപ്പുള്ള ശരിയായി പാക്ക് ചെയ്ത പെട്ടികള്‍. നീളം (length)76 സെ. മീ, വിസ്തൃതി ( breadth) 51 സെ.മി, വീതി (width) 31 സെ.മി യിലും അധികമാകരുത്.

2. ബാഗേജ് റഗുലര്‍ ഷേപ്ഡ് ആയിരിക്കണം.

അനുവദിക്കാത്ത ബാഗേജുകള്‍:

1. വൃത്താകൃതിയിലുള്ളതോ, റഗുലര്‍ അല്ലാത്ത ആകൃതിയിലുള്ളതോ ആയ ബാഗേജുകള്‍

2. കയറുകൊണ്ട് കെട്ടിയ റഗുലര്‍ അല്ലാത്ത ബാഗേജുകള്‍

3. നീളമുള്ളതും, മുറുക്കമില്ലാത്തതുമായ നാട ( സ്ട്രാപ്പു) കളുള്ള ബാഗുകള്‍

കൂടെ നല്‍കിയ ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കും.

ഏതാനും ദിവസം മുമ്പ് ദമാം വിമാനത്താവളത്തിൽ കൺവയർ ബെൽറ്റ് പൊട്ടിയത് വലിയ പ്രയാസങ്ങൾക്ക് കാരണമായി. മാന്വൽ ആയാണ് ബാഗേജ് വിമാനത്തിലെത്തിച്ചത്

Check in baggage കൾ വിമാനത്താവളത്തിൽ കുന്നു കൂടിയ പടം ഇതോടൊപ്പം ചേർക്കുന്നു. Baggage കയറ്റാൻ താമസം നേരിട്ടതിനാൽ ഇൻഡിഗോ വിമാനം വളരെ വൈകി യാണ് പുറപ്പെട്ടത്.

യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്.

ഈ പശ്ചാത്തലത്തിലാണ് എയർപോർട്ട് കമ്പനി baggage സംബന്ധമായി പുതിയ നിയന്ത്രണ ങ്ങൾ നടപ്പാക്കുന്നത്.

ബാഗേജ് സംബന്ധമായി കഴിഞ്ഞ ഏപ്രില്‍ 5ന് എഴുതിയ എഫ്. ബി പോസ്റ്റ് നിരവധി പേര്‍ക്ക് ഉപകരിച്ചിരുന്നു.

മാര്‍ച്ച് 28ന് ഗള്‍ഫ് എയര്‍ ഇന്ത്യ - പാക് സെക്ടറുുകളിലെ യാത്രക്കാര്‍ക്ക് ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ബാഗേജ് ആയി സ്വീകരിക്കില്ലെന്ന് വിലക്ക്് ഏര്‍പ്പെടുത്തിയിരുന്നു. ട്രാവല്‍ ഏജന്റുമാരില്‍ നിന്നും കൃത്യമായി വിവരം ലഭിക്കാതിരുന്നതിനാല്‍ ഇക്കാര്യം അറിയാതെ നിരവധി യാത്രക്കാര്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടികളുമായി വിമാനത്താവളത്തില്‍ എത്തി.ചെക്ക് ഇന്‍ കൗണ്ടറില്‍ നിന്നു മാത്രം അവസാന നിമിഷം വിവരമറിഞ്ഞ് അവര്‍ ബാഗേജുകള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് യാത്ര തുടരാന്‍ നിര്‍ബന്ധിതരായി.

കരിപ്പൂരില്‍ നിന്നും ദമാമിലേക്കുള്ള യാത്രക്കിടെ ഇത്തരം നിരവധി യാത്രക്കാരുടെ ബാഗേജുകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുന്നത് നേരില്‍ കണ്ടു. ഏപ്രില്‍ 5ന് ഫേസ് ബുക്കില്‍ ഈ വിവരം പോസ്റ്റ് ചെയ്തിരുന്നു. വിമാനക്കമ്പനി ട്രാവല്‍ ഏജന്റുമാര്‍ക്ക് വിവരം നല്‍കിയെങ്കിലും (അത്തരമൊരു സര്‍ക്കുലറിന്റെ ഇമേജ് പോസ്റ്റിനൊപ്പം നല്‍കിയിരുന്നു) വിവരം അറിയാത്തതിനാല്‍ യാത്രക്കാര്‍ക്ക് നേരിടുന്ന പ്രയാസകരമായ അനുഭവമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

മറ്റൊരു വാര്‍ത്തയും കിട്ടാതാവുമ്പോള്‍ ഒന്നുമല്ലാത്തത് വാര്‍ത്തയാക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ രീതികളില്‍ ഒന്ന് മാത്രമായാണ് സൗദി തലസ്ഥാനത്തെ ഗള്‍ഫ് എയര്‍ ഉദ്യോഗസ്ഥനായ മലയാളി അത് സംബന്ധമായി എന്റെ സുഹൃത്തിനോട് പ്രതികരിച്ചത്. ഏതായാലും വിവിധ ചാനലുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും അത് വാര്‍ത്തയായി. ഇന്ത്യ, പാക് സെക്ടറുകളിലേക്ക് മാത്രമായി നടപ്പാക്കിയിരുന്ന ആ നിയന്ത്രണം അധികം വൈകാതെ ഗള്‍ഫ് എയര് പിന്‍വലിച്ചു.

ഇപ്പോള്‍ നിയന്ത്രണം വിമാനക്കമ്പനിയുടേതല്ല. ദമാം കിംഗ് ഫഹദ് എയര്‍പോര്‍ട്ട് കമ്പനിയുടേതാണ്. മറ്റ് വിമാനകമ്പനികളും വൈകാതെ ഡാകോയുടെ മാതൃക പിന്തുടരും എന്നാണ് അറിയുന്നത്.

Address

Pathanapuram
689695

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 2:30pm

Alerts

Be the first to know and let us send you an email when Queen Rishi Travel & Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category