Private BUS Pathanamthitta

Private BUS Pathanamthitta a Journey mAkeszzz sO maNy changzzzz in uR
liFee sOo mAke itzzzz :-) wondRful WiTh

പ്രൈവറ്റ് ബസ്‌ പത്തനംതിട്ട....A PAGE FOR BUS LOVERS IN PATHANAMTHITTA

Tax (നികുതി), Pending T(മുമ്പുള്ള നികുതി) എന്ന് പറഞ്ഞാൽ നിങ്ങളുടെ നാട്ടിൽ പിഴ അല്ലെങ്കിൽ ഫൈൻ എന്നാണോ അർത്ഥം ?എങ്കിൽ ആ പറ...
19/11/2023

Tax (നികുതി), Pending T(മുമ്പുള്ള നികുതി) എന്ന് പറഞ്ഞാൽ നിങ്ങളുടെ നാട്ടിൽ പിഴ അല്ലെങ്കിൽ ഫൈൻ എന്നാണോ അർത്ഥം ?

എങ്കിൽ ആ പറയുന്നവരുടെയൊക്കെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കേണ്ടതുണ്ട് 😂
---------------------------------------------------------------------------------

ഈ ഫോട്ടോയും പൊക്കി പിടിച്ച് പേജിലും പ്രൊഫൈലും എല്ലാം ബസ്സിനു തമിഴ്നാട് ഫൈൻ ഇട്ടേ എന്നും
പറഞ്ഞു കൊട്ടിഘോഷിക്കുന്ന സൈബർ മന്ദബുദ്ധികൾ അറിയാൻ....,

ഡിയർ മന്തൂസ്, സുപ്രിം കോടതി വിധി ഉണ്ടായിട്ടും വണ്ടികളോട് നികുതി വാങ്ങുന്ന സംസ്ഥാനം ആണ് തമിഴ്നാട്. ഇവിടെ റോബിൻ ബസ്സിനോടും വാങ്ങിയത് നികുതി ആണ്. നികുതി അടക്കാതെ ഓടി എന്നത് കൊണ്ട് ഉള്ള പിഴയും ഇതും കൊണ്ട് സുപ്രിംകോടതിയിൽ പോയാൽ ഓഫീസർ പണി വാങ്ങും.

നിലവിൽ സ്വാമി അയ്യപ്പ ട്രാവെൽസ് കോടതി ഓഡർ വാങ്ങി നികുതി അടക്കാതെ തമിഴ്നാട്ടിൽ സർവിസ് നടത്തുന്നു. ബാക്കി ഉള്ള ഓപ്പറേറ്റർമാരും സുപ്രീകോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര നിയമമായ ബസ് രജിസ്റ്റർ ചെയ്ത സംസ്ഥാനം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ടാക്സ് അടയ്ക്കേണ്ട എന്ന് കോടതി ശരി വെച്ചാൽ വണ്ടികൾ ആരും നികുതി അടക്കാതെ ഓടും.

നാഷണൽ പെർമിറ്റ്‌ ലോറിക്ക് പെർമിറ്റ്‌ ഫീസ് അടച്ചാൽ ഇന്ത്യയിൽ എവിടെയും രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ മദർ ടാക്സ് മാത്രം അടച്ച പേപ്പറിൽ ഓടാം. എന്നാൽ ബംഗാളിൽ കേറാൻ അവിടെ പ്രതേകം എൻട്രി ടാക്സ് അടക്കണം. ശരിക്കും അത് തെറ്റായ നടപടി ആണ് ഒരു ലോറി ഉടമയും അത് ചോദ്യം ചെയ്യാത്ത കൊണ്ട് ഇപ്പോഴും ആ തോന്നിവാസം അവിടെ തുടരുന്നു.

സംസ്ഥാനങ്ങൾ എൻട്രി ടാക്സ് ഈടാക്കുന്ന വിഷയത്തിൽ കേസ് സുപ്രിം കോടതിയിൽ ആണ്. ഒരു ബസ് ഉടമക്ക് അനുകൂല വിധി കിട്ടി. ബാക്കി ഉള്ളവർക്ക് കൂടി അനുകൂല വിധി ഉണ്ടായാൽ അണ്ണന്മാരുടെ വേദന അങ്ങു മാറും.

ഇങ്ങനെ പെർമിറ്റ് വയലേഷൻ എന്നും, എൻട്രി ടാക്സ് എന്നുമൊക്കെ പറഞ്ഞു റോബിനെപ്പോലെ എടുത്തു ഓടാൻ തയ്യാറായി നിൽക്കുന്ന ബസ് ഉടമകൾ പിന്മാറും എന്ന് ഒരുത്തനും വിചാരിക്കണ്ട.

ഈ രാജ്യത്തു ഒരു നിയമം ഉണ്ടേൽ അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ ഞങ്ങൾക്ക് അവകാശം ഉണ്ട്. അത് തടയാൻ ഒരുത്തനും അവകാശം ഇല്ല. നിന്നെയൊക്കെ ഞങ്ങളുടെ രാജ്യത്തിൻ്റെ കാവൽക്കാരായാണ് അഞ്ചുവർഷം കൂടുമ്പോൾ ഞങ്ങൾ തിരഞ്ഞെടുക്കുന്നത്. ഞങ്ങളെ ദ്രോഹിക്കുന്ന നിയമം നിങ്ങൾ കൊണ്ടുവന്നാൽ അത് ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് ജനാധിപത്യ രീതിയിലുള്ള സംവിധാനങ്ങൾ ഉണ്ട്

ജനപിന്തുണ ഏറ്റുവാങ്ങി രണ്ടാം ദിവസവും കോയമ്പത്തൂർ യാത്രക്ക് പോകുന്ന കേരളത്തിലെ ആദ്യ AITP പെർമിറ്റ്‌ റോബിൻROBIN MOTORSKL 6...
19/11/2023

ജനപിന്തുണ ഏറ്റുവാങ്ങി രണ്ടാം ദിവസവും കോയമ്പത്തൂർ യാത്രക്ക് പോകുന്ന കേരളത്തിലെ ആദ്യ AITP പെർമിറ്റ്‌ റോബിൻ

ROBIN MOTORS
KL 65 R 5999
പത്തനംതിട്ട - കോയമ്പത്തൂർ - AITP

DAILY SERVICEപത്തനംതിട്ട-കോയമ്പത്തൂർ
18/11/2023

DAILY SERVICE
പത്തനംതിട്ട-കോയമ്പത്തൂർ

16/10/2023



ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) നിയമങ്ങൾ 2023
കോവിഡ്-19 പാൻഡെമിക് ഇന്ത്യയിലെ ഗതാഗത വിഭാഗത്തെ ഉയർത്തിയതിന് ശേഷം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (ഓതറൈസേഷൻ & പെർമിറ്റ്) നിയമങ്ങൾ, 2021 മാർച്ച് 10, 2021-ന് അവതരിപ്പിച്ചു.

റോഡ്‌സ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, പുതിയ ഭേദഗതികൾ "ഇന്ത്യയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസ്റ്റ് പാസഞ്ചർ വാഹനങ്ങൾക്ക് തടസ്സങ്ങളില്ലാത്ത ചലനം നൽകുന്നതിന്" ലക്ഷ്യമിടുന്നു.

തുടർന്നുള്ള വർഷങ്ങളിൽ, ഈ വിജ്ഞാപനത്തെ രണ്ട് അറിയിപ്പുകൾ കൂടി മാറ്റി - G.S.R 815(E), G.S.R. യഥാക്രമം 2022 നവംബറിലും 2023 ഏപ്രിലിലും 302(ഇ).

ഈ ലേഖനത്തിന്റെ പ്രസക്തിക്കായി, 2023 ഏപ്രിൽ 18-ന് പ്രസിദ്ധീകരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് 2023 എന്ന ഏറ്റവും പുതിയ അറിയിപ്പ് ഞങ്ങൾ പരിശോധിക്കും.

റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഗസറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു

വിജ്ഞാപനത്തിൽ പറയുന്നു, "ഈ നിയമങ്ങളെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് 2023 എന്ന് വിളിക്കാം. അവ 2023 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും."

ഇനി നമുക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് 2023-ന്റെ പ്രസക്തമായ രണ്ട് ക്ലോസുകൾ നോക്കാം:

ക്ലോസ് 6 - പെർമിറ്റിന്റെ വ്യാപ്തിയും സാധുതയും - പോയിന്റ് 2: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വിനോദസഞ്ചാരികളെ വ്യക്തിഗതമായോ കൂട്ടമായോ അവരുടെ സ്വകാര്യ ലഗേജുകൾക്കൊപ്പം കൊണ്ടുപോകുന്നതിന് ഉപയോഗിക്കും.
ക്ലോസ് 13 - ഇളവ് - പോയിന്റ് 1: ചട്ടങ്ങൾ 82 മുതൽ 85 എ ബി വരെയുള്ള വ്യവസ്ഥകൾ ഈ നിയമങ്ങൾക്ക് കീഴിൽ അനുവദിച്ചിട്ടുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുകൾക്ക് ബാധകമല്ല.
സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 ലെ 82 മുതൽ 85 എ വരെയുള്ള നിയമങ്ങൾ എന്താണ് നിർദ്ദേശിക്കുന്നത്? ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്ക് സ്റ്റേജ് ക്യാരേജായി പ്രവർത്തിക്കാൻ കഴിയില്ല, അതായത്, അവർക്ക് വഴിയിൽ യാത്രക്കാരെ കയറ്റാൻ കഴിയില്ല.

ഇത് പ്രധാനമായും അർത്ഥമാക്കുന്നത്:

സ്റ്റേജ് ക്യാരേജ് ബസുകൾ ഉപയോഗിക്കുന്ന ഏത് ബസ് സ്റ്റാൻഡിൽ നിന്നും ഈ ബസുകൾ പാർക്ക് ചെയ്യാനും പ്രവർത്തിപ്പിക്കാനും കഴിയും.
പെർമിറ്റ് ഉടമയ്ക്ക് ടൂറിസ്റ്റ് വാഹനം സ്റ്റേജ് ക്യാരേജായി പ്രവർത്തിപ്പിക്കാനും വഴിയിൽ യാത്രക്കാരെ കയറ്റാനും കഴിയും
അതെ, സാങ്കേതികമായി, AITP ഉള്ള ബസുകൾക്ക് വിനോദസഞ്ചാരികളെ വ്യക്തിഗതമായി എടുക്കുന്നതിനോ കൊണ്ടുപോകുന്നതിനോ ഒന്നിലധികം പിക്ക് അപ്പ് പോയിന്റുകൾ ഉണ്ടായിരിക്കും.

അതിനാൽ, ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023, എഐടിപിക്ക് കീഴിൽ ബസ് ഓടുകയാണെങ്കിൽ, ഒരു സ്റ്റേജ് ക്യാരേജായി പ്രവർത്തിക്കാമെന്ന് ആവർത്തിക്കുന്നു.

പഴയ പ്രൈവറ്റ് ബസ്റ്റാഡിൽ ബസ് കയറാത്തതിൽ പരാതിയുള്ളവരോട് മെയിൽ റോഡിൽ നിന്നും പഴയ സ്റ്റാൻഡിൽ തിരിയുന്നത് മുതൽ ക്രിസ്ത്യൻ മ...
30/05/2023

പഴയ പ്രൈവറ്റ് ബസ്റ്റാഡിൽ ബസ് കയറാത്തതിൽ പരാതിയുള്ളവരോട് മെയിൽ റോഡിൽ നിന്നും പഴയ സ്റ്റാൻഡിൽ തിരിയുന്നത് മുതൽ ക്രിസ്ത്യൻ മെഡിക്കലിന്റെ അവിടെ ഇറങ്ങുന്നത് വരെ രണ്ട് സൈഡിലും പ്രൈവറ്റ് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം ബസുകൾക്ക് അതു വഴി കടന്ന് വരാൻ പറ്റാത്ത അവസ്ഥത എന്തേ നിങ്ങൾ കാണാത്തത് ബസുകൾക്ക് സമയങ്ങൾ നിച്ചയിച്ചിടുണ്ട് ആ സമയത്ത് ബസുകൾ സർവീസ് നടത്തണം പഴയ സ്റ്റാൻഡിൽ കയറിയാൽ ബസുകളുടെ സമയം കഴിഞ്ഞ് ട്രിപ്പ് മുടങ്ങുന്ന അവസ്ഥതയാണ് ദൂരസ്ഥലങ്ങളിൽ നിന്നും ഓടി വരുന്ന ബസുകളിലെ ജീവനകാർ മനുഷ്യരാണ് അവർക്ക് ആഹാരം കഴിക്കുകയും പ്രാഥമിക ആവിശ്യങ്ങൾ ഒക്കെ നിറവേറ്റണം ബസുകൾക്ക് കടന്ന് വരാനുള്ള സാഹചര്യം ഉണ്ടാക്കാതെ ബസുകൾ കയറുനില്ല എന്ന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം

Address

Pattanamtitta

Website

Alerts

Be the first to know and let us send you an email when Private BUS Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category