14/06/2018
Do Wheel Moto Hub, Perinthalmanna ക്ക് വേണ്ടി AbiiHabib
https://www.instagram.com/abiihabib
❤ഒരു ഗോവ ഡയറി❤ ഭാഗം 2
North Goa
രണ്ടാമത്തെ ദിവസം റൂം വക്കേറ്റ് ചെയ്തു നേരെ നോർത്ത് Goa യിലേക്ക്. സൗത്ത് - നോർത്ത് ലേക്ക് ഒരു മണിക്കൂർ ധൈർഗ്യമേ ഉള്ളു. ആദ്യം നമ്മൾ കവർ ചെയ്യുന്നത് മിരാമർ ബീച്ച് ആണ്. മരങ്ങൾ തിങ്ങി നിൽക്കുന്ന കര മിരാമർനെ മറ്റു ബീച്ച് കളിൽ നിന്ന് വത്യസ്ഥവും കൗതുകമുള്ളതും ആക്കുന്നു. മിരാമർ കഴിഞ്ഞാൽ പഞ്ചിം സിറ്റി ആയി. ബൈക്ക് യാത്ര ചെയ്യുന്നവർക്ക് പഞ്ചിം സിറ്റി കാണാം. Car യാത്രക്കാർ പാർക്കിംഗ് നു അല്പം കഷ്ടപ്പെടും. തുണിത്തരങ്ങളും നിത്യോപയോഗ സാധങ്ങൾ എല്ലാം ഇവിടെ വിലക്കുറവിൽ കിട്ടും. പഞ്ചിം മാർക്കറ്റിലെ കാഴ്ചകൾ ക്ക് ശേഷം കാലൻഗുട്ട ബീച്ചിൽ എത്തി. കാലൻഗുട്ട യിൽ നോർത്ത് ഇന്ത്യൻസ് ന്ടെ തിരക്കാണ്. പൊതുവെ ശാന്തമായി കാണാറുള്ള കാലൻഗുട്ട ഇന്ന് അല്പം ദേഷ്യത്തിലാണ്. അത്കൊണ്ട് സേഫ്റ്റി ഡിപ്പാർട്മെന്റ് നല്ല ഗൗരവത്തിലും ആണ്. കാലൻഗുട്ട യിലെ കാഴ്ചകൾക്ക് ശേഷം ബാഗ യിലേക്ക് നീങ്ങി. ബാഗ ഒരു രക്ഷയും ഇല്ല, ഭംഗിയുടെ കാര്യത്തിൽ ബാഗെയെ തോല്പിക്കാൻ ഗോവ യിലെ മറ്റു ബീച്ചുകൾ പാട് പെടും. ബാഗയിൽ ഫോറീഇൻസ് ന്ടെ തിരക്ക് ഉണ്ട്. ബീച്ച് മസ്സാജ് നു ഗോവയിൽ ഏറ്റവും തിരക്ക് കണ്ടതും ബാഗയിൽ ആണ്. ബാഗയിലെ കാഴ്ചകൾക്ക് ശേഷം അഞ്ചുന സണ്സെറ് പോയിന്റ് ലേക്ക് നീങ്ങി. ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി തോന്നിയ ഒരു സണ്സെറ്റ്. സണ്സെറ് ന് ശേഷം ഗോവയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള് ആയ Mall de Goa യിൽ എത്തി. Shopping കഴിഞ്ഞു സൗത്ത് ഗോവയിൽ തിരിച്ചെത്തി. നല്ലൊരു ബിരിയാണി കഴിച്ചു മഡ്ഗാണിൽ നിന്ന് ട്രെയിൻ കയറി.
https://m.facebook.com/Do-Wheels-Moto-Hub-198141854169513/