LIVE Tours and Travels

LIVE Tours and Travels all travel service....

10/06/2025

സൗദി അറേബ്യ ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് ഫാമിലി മൾട്ടിപ്പിൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി

സൗദി അറേബ്യ ഇന്ത്യയുള്‍പ്പെടെയുള്ള 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പിൾ എൻട്രി വിസ അനുവദനം വീണ്ടും ആരംഭിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ‘മോഫ’ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഈ ഓപ്ഷൻ വീണ്ടും ലഭ്യമായിട്ടുണ്ട്. ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറി.
ജൂൺ 16 മുതൽ ഇന്ത്യയിലെ VFS താശീര്‍ സെന്ററുകൾ വഴി മൾട്ടിപ്പിൾ വിസക്കായി അപേക്ഷിക്കാം. ഹജ് ഒരുക്കങ്ങളുടെ ഭാഗമായാണ് നേരത്തെ വിസ സ്റ്റാമ്പിംഗ് താൽക്കാലികമായി നിർത്തിവെച്ചത്. ഫെബ്രുവരിയോടെ 365 ദിവസത്തേക്കുള്ള വിസ ഓൺലൈനിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.

ഇപ്പോൾ പഴയതുപോലെ വീണ്ടും മൾട്ടിപ്പിൾ എൻട്രി വിസയ്‌ക്ക് അപോയിന്റ്‌മെന്റുകൾ ലഭ്യമാകുന്നതായും, നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവർക്ക് ഇപ്പോൾ അതിന് അവസരമുണ്ടെന്നും VFS വ്യക്തമാക്കി. കേരളത്തിൽ കോഴിക്കോട് മിനി ബൈപാസിലും കൊച്ചിയിലുമാണ് താശീര്‍ സെന്ററുകൾ പ്രവർത്തിക്കുന്നത്. അതിനൊപ്പം, പുതിയ ഉംറ വിസകൾ നാളെ മുതൽ അനുവദിക്കും. ബുധനാഴ്ച മുതൽ ഹജ് അനുമതിയില്ലാത്തവർക്കും മക്കയിലേക്ക് പ്രവേശനം അനുവദിക്കും.

17/11/2024

#ഡിസംബറിലെ യാത്രകൾ അടിപൊളിയാക്കാം; #കേരളത്തിലെ മികച്ച ശൈത്യകാല ടൂറിസ്റ്റ് ഡെസ്‌റ്റിനേഷനുകൾ ഇതാ
ഡിസംബറിൽ മഞ്ഞുപുതച്ചിരിക്കുന്ന പുൽമേടുകളുടെയും മലനിരകളുടെയും സൗന്ദര്യം ഏതൊരാളുടെയും മനം കവരുന്നവയാണ്. കേരളത്തിലെ പ്രശസ്‍തമായ ശൈത്യകാല ഡെസ്റ്റിനേഷനുകളെ പരിചയപ്പെടാം.

മലനിരകളെ തൊട്ടുതലയോടുന്ന മഞ്ഞിന്‍റെ സൗന്ദര്യം ഏതൊരാളെയും ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികളും നിരവധിയാണ്. ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക കോടമഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ഹൈറേഞ്ചുകളായിരിക്കും. മഞ്ഞു കാലത്തെ പുൽമേടുകളുടെയും മലനിരകളുടെയും ഭംഗി ഏതൊരാളുടെയും മനം കവരുന്നവയാണ്. മഞ്ഞുമൂടിയ മലനിരകളുടെ മനോഹാരിത കണ്ട് ആസ്വദിക്കാൻ പറ്റിയ ചില ഇടങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അതേതൊക്കയെന്ന് അറിഞ്ഞിരിക്കാം.

#മൂന്നാർ

പച്ചപ്പ് പുതച്ച മലനിരകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും മൂന്നാറിനെ അതിമനോഹരമാക്കുന്നു. ദക്ഷിണേന്ത്യയുടെ കശ്‍മീർ എന്നാണ് ഇവിടം അറിയപ്പെടുന്നത്. നവംബർ, ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരിടമാണ് മൂന്നാർ. കോടമഞ്ഞും തണുത്ത കാറ്റും ആസ്വദിക്കാൻ മൂന്നാറിനോളം മികച്ചൊരിടം കേരളത്തിൽ ഇല്ലെന്ന് പറഞ്ഞാൽ തെറ്റില്ല. മാട്ടുപ്പെട്ടി അണക്കെട്ട്, ഇരവികുളം നാഷണൽ പാർക്ക്, ആറ്റുകാട് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് മുന്നാറിലാണ്. അതിനാൽ തന്നെ പ്രകൃതിയെ അടുത്തറിയാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കിടയിൽ മൂന്നാർ എന്നും പ്രിയപ്പെട്ടതാണ്.

#വയനാട്

സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ മറ്റൊരിടമാണ് വയനാട്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട് വന്യമായ പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ടതാണ്. ചരിത്രങ്ങൾ തേടി അലയുന്ന സഞ്ചാരികൾക്കും സാഹസികത ഇഷ്ട്ടപ്പെടുന്നവർക്കും വയനാട് എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ്. ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ, ചരിത്രാതീത ഗുഹകൾ എന്നിവ സഞ്ചാരികളെ കാത്തിരിക്കുന്നവയാണ്. എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, വയനാട് വന്യജീവി സങ്കേതം, ഹൃദയതടാകം, പൂക്കോട് തടാകം, ബാണാസുര അണക്കെട്ട് തുടങ്ങിയവയാണ് വയനാട്ടിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

#വാഗമൺ

ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും ആകർഷകമായ ഒരിടമാണ് വാഗമൺ. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. ഇവിടുത്തെ മനോഹമായ മൊട്ടക്കുന്നുകൾ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കായി ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നീ ആക്റ്റിവിറ്റികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസത്തിൽ വാഗമൺ സന്ദർശിക്കുന്നവർക്ക് മലനിരകളെ പൊതിയുന്ന മൂടൽ മഞ്ഞിന്‍റെ മനോഹാര്യതയും അനുഭവിച്ചറിയാം. പൈന്മരങ്ങളുടെ ഭംഗിയും തേയില തോട്ടങ്ങളുടെ ഊഷ്‌മളതയും ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരിയുടെയും മനം കവരുന്നവയാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്രയും സഞ്ചാരികൾക്ക് അവിസ്‌മരണീയ അനുഭവം സമ്മാനിക്കും..

#മലക്കപ്പാറ

പ്രകൃതിരമണീയവും ശാന്തവുമായ ഒരു ഹിൽസ്റ്റേഷനാണ് മലക്കപ്പാറ. കേരള - തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ മനസിന് കുളിർമയേകുന്ന നിരവധി കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സമൃദ്ധമായ തേയില തോട്ടങ്ങളും തണുത്ത കാലാവസ്ഥയും മലക്കപ്പാറയെ മനോഹരമാക്കുന്നു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ സഞ്ചരിച്ച് വേണം മലക്കപ്പായിൽ എത്താൻ. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക് എന്നിവിടങ്ങളും മലക്കപറയിലേക്കുള്ള യാത്രക്കിടെ സന്ദർശിക്കാം.

#പൊന്മുടി

മനോഹരമായ കാടും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന പൊന്മുടിയിൽ ഹൃദയം കവരുന്ന കാഴച്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് മുഖഭാവങ്ങൾ മാറിമറയുന്ന പൊന്മുടിയിൽ നിഷ്‌കളങ്കമായ ഗ്രാമീണ കാഴ്ച്ചകളും ദൃശ്യമാണ്. വെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ, പച്ചപ്പ് നിറഞ്ഞ കുന്നുകൾ, തേയില തോട്ടങ്ങൾ എന്നിവയാൽ പ്രകൃതിരമണീയമാണ് ഇവിടം. പേപ്പാറ വന്യജീവി സങ്കേതം, എക്കോ പോയിൻ്റ്, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ട്രെക്കിങ്ങിനായുള്ള അവസരവും പൊന്മുടിയിലുണ്ട്.
കടപ്പാട്

04/09/2024
27/06/2024

*⭕ സൗദിയിൽ വിദേശ ലൈസന്‍സില്‍ വാഹമോടിക്കാന്‍ വ്യവസ്ഥകള്‍*
*---------------------------------------*

*ജിദ്ദ*: ഡ്രൈവര്‍ പ്രൊഫഷനിലുള്ള വിസയില്‍ വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് തങ്ങളുടെ രാജ്യത്തു നിന്ന് ലഭിച്ച അംഗീകൃത ലൈസന്‍സില്‍ സൗദിയില്‍ വാഹമോടിക്കാവുന്നതാണെന്നും ഇതിന് മൂന്നു വ്യവസ്ഥകള്‍ ബാധകമാണെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

മൂന്നു മാസത്തില്‍ കവിയാത്ത കാലമാണ് ഇത്തരം ലൈസന്‍സുകളില്‍ സൗദിയില്‍ വാഹനമോടിക്കാന്‍ സാധിക്കുക. കൂടാതെ അംഗീകൃത ഏജന്‍സിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡ്രൈവിംഗ് ലൈസന്‍സ് വിവര്‍ത്തനം ചെയ്യുകയും വേണം. ലൈസന്‍സിന്റെ തരം വാഹനത്തിന്റെ തരവുമായി പൊരുത്തപ്പെടണമെന്നും വ്യവസ്ഥയുണ്ടെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു

26/06/2024

#ഉംറ വിസയാത്രക്കാർ ശ്രദ്ധിക്കാൻ

ഉംറ വിസയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രധാന വിവരങ്ങൾ ശ്രദ്ധിക്കുക:
• എല്ലാ വ്യക്തിഗത ഉംറ വിസ ഹോൾഡർമാരും ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ എത്തുന്നതിന് മുമ്പ് തന്നെ അവരുടെ ഗതാഗതം ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഗതാഗതം ക്രമീകരിക്കുന്നതിൽ പരാജയപ്പെടുകയും സൗദി മന്ത്രാലയത്തിൻ്റെ ഗതാഗതം ഉപയോഗപ്പെടുത്തുകയും ചെയ്താൽ ഒരു പാസ്പോർട്ടിന്500 SAR വരെ പിഴ ഈടാക്കും, അത് ഏജൻ്റിന് ഡെബിറ്റ് ചെയ്യപ്പെടും.

• ഏതൊരു ഉംറ യാത്രക്കാരനും അവരുടെ വിസ കാലാവധി കഴിഞ്ഞാൽ 25,000 SAR വരെ പിഴ ചുമത്തും, അത് ഏജൻ്റിന് ഡെബിറ്റ് ചെയ്യപ്പെടും.
എല്ലാ ഉംറ യാത്രക്കാരോടും അവരുടെ ഉംറ വിസ കാലഹരണപ്പെടുന്നതിന് മുമ്പ് പുറത്തുകടക്കാൻ നിങ്ങൾ ശക്തമായി നിർദ്ദേശം നൽകുകയും ജിദ്ദ, മദീന എയർപോർട്ട് വഴി Onward and Return യാത്ര ചെയ്യുന്നവർ നിർബന്ധം ആയും കൃത്യമായ യാത്ര സൗകര്യം മുൻകുട്ടി ഉറപ്പുവരുത്തണം. മേൽപ്പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള പിഴ അടക്കേണ്ടിവന്നാൽ അത് അതാത് ഏജ ഏജൻ്റും അതുപോലെ യാത്രക്കാരനും അടക്കേണ്ടതാണ് .

സൗദി യാത്രക്കാരുടെ ശ്രദ്ധക്ക്
12/06/2024

സൗദി യാത്രക്കാരുടെ ശ്രദ്ധക്ക്

21/05/2024

വിസിറ്റ് വിസകൾ ചുരുങ്ങിയ ചിലവിൽ - വേഗത്തിൽ

Live Holidays
പട്ടിക്കാട് - പെരിന്തൽൽമണ്ണ

Address

Perinthalmanna Road
Perintalmanna
679325

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm

Telephone

+19142005054

Alerts

Be the first to know and let us send you an email when LIVE Tours and Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LIVE Tours and Travels:

Share

Category