Jubilee Air Travels Of India

Jubilee Air Travels Of India For all ur travel needs

21/07/2023
17/03/2018

UAE POLICE CLEARANCE CERTIFICATE (PCC) ATTESTATION.
----------------------------------------
പ്രിയപെട്ടവരെ UAE VISA യിൽ ജോലിക്ക് വേണ്ടി വിദേശത്ത് പോവുന്ന ആളുകൾക്ക് പി.സി.സി (Police clearence certificat) നിർബന്ധമാക്കിയിരിക്കുന്നു. ഇതിനായി ധാരാളം ആളുകൾ തലസ്ഥാന നഗരിയിൽ വന്ന് കഷ്ടപ്പെടുന്ന ഒരു കാഴ്ചയാണ് കുറച്ചു ദിവസമായി കാണുന്നത്.ധാരാളം ആളുകൾ ഇതുമായി ബന്ധപ്പെട്ട് വിളിക്കുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്....
@@@@@@@@@@@@@@@@@@

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷ അപേക്ഷകന്റെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സമർപ്പിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, പാസ്സ് പോർട്ട് കോപ്പി,ആധാർ/ഇലക്ഷൻ ഐ.ഡി കോപ്പി സഹിതം സമർപ്പിക്കുക....

ലഭിച്ച PCC (Police Clearence Certifi) തിരുവനന്തപുരം ഹോം (ആഭ്യന്തര വകുപ്പിൽ) അറ്റസ്റ്റ് ചെയ്യേണ്ടത്.

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (PCC) ഹോം (ആഭ്യന്തര വകുപ്പ്) അറ്റസ്റ്റേഷൻ ചെയ്യാൻ തിരുവനന്തപുരത്ത് വരുന്നവരുടെ ശ്രദ്ധക്ക്.....

അപേക്ഷകന് ലഭിച്ച പി.സി.സി നോട്ടറി അറ്റസ്റ്റേഷൻ ചെയ്തിരിക്കണം...

ഹോം അറ്റസ്റ്റേഷനു വേണ്ടി പി.സി.സി യും പാസ്പോർട്ട് കോപ്പിയും അപേക്ഷാ ഫോറത്തിനോടൊപ്പം 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സെക്രട്ടേറിയറ്റിന്റെ സൗത്ത് ബ്ലോക്കിലെ ഹോം(അറ്റസ്റ്റേഷൻ) ഡിപ്പാർട്ട് മെന്റിലോ അല്ലങ്കിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലോ സ്വീകരിക്കും.

കേരളത്തിൽ ആകെ ഒരു കൗണ്ടർ മാത്രമായതിനാൽ രാവിലെ 6 മണിക്ക് തന്നെ നീണ്ട വരിയാണ്... ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷ സ്വീകരീക്കും... വൈകുന്നേരം 4 മണിക്ക് ശേഷം സർട്ടിഫികറ്റ് വിതരണം ചെയ്യും...

അറ്റസ്റ്റ് ചെയ്ത പി.സിസി... MEA (Ministry of Externel Affaires) സാക്ഷ്യപ്പെടുത്തണം...

ഇതിനായി ചില സ്വകാര്യ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.. നാലു പ്രവർത്തി ദിവസങ്ങളാണ് സർട്ടിഫിക്കറ്റ് ലഭിക്കാൻ എടുക്കാൻ ലഭിക്കുന്ന സമയം. പി.സി.സി യോടൊപ്പം പാസ്സ്പോർട്ട് കോപ്പി ഏജൻസിയെ ഏൽപ്പിക്കുക...

MEA അറ്റസ്റ്റ് ചെയ്ത PCC യു.എ.ഇ എംബസ്സി സ്റ്റാംമ്പിംഗ് ചെയ്യണം.

ഇതിനായി 3000 രൂപ യു.എ.ഇ എംബസ്സിയിൽ ഫീസായി എടുക്കണം. ഇന്ത്യൻ കറൻസ്സി സ്വീകരിക്കില്ല. അതിനാൽ 3300 കൊടുത്ത് യു.എ.ഇ ഇന്റർ നാഷണൽ കാർഡ് എടുക്കണം (Inter national card/HDFC Card ഉള്ളവർക്ക് വേണ്ട).

ഈ കാർഡുമായി തിരുവനന്തപുരം മണക്കാടുള്ള യു.എ.ഇ എംബസ്സിയിൽ ഒറിജിനൽ പാസ്സ്പോർട്ടുമായി അപേക്ഷകൻ നേരിട്ടു പോവണം. രാവിലെ 5 മണിക്ക് ക്യൂ തുടങ്ങും... ഒരു ദിവസം ഏകദേശം 400 പേരുടെ അപേക്ഷയാണ് സ്വികരിക്കുന്നത്.

അപേക്ഷകന് നേരിട്ട് വരാൻ സാധിച്ചിലങ്കിൽ എന്തു ചെയ്യും?

എംബസ്സിയിൽ മാത്രമാണ് നേരിട്ട് പോവേണ്ടത്... അതിന് സാധിക്കാത്ത സാഹചര്യം വന്നാൽ അപേക്ഷകന്റെ രക്തബന്ധത്തിലെ (സഹോദരൻ/സഹോദരി/ഭാര്യ/ഭർത്താവ്/അച്ഛൻ/അമ്മ) ഒരിജിനൽ തിരിച്ചറിയൽ കാർഡും അപേക്ഷകന്റെ പാസ്സ് പോർട്ടിന്റെ പകർപ്പും സഹിതം വരണം.

*പോലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന PCC സിർട്ടിഫിക്കറ്റ് ഞങ്ങൾക്ക് എത്തിച്ച് തന്നാൽ തിരുവനന്തപുരത്തെ എല്ലാ അറ്റെസ്റ്റേഷൻസും ചെയ്ത് ഡൽഹി UAE എംബസിയിൽ അയച്ചു കുറഞ്ഞ സർവീസ് ചാർജിൽ അറ്റസ്റ്റേഷൻ ചെയ്ത് കൊടുക്കുന്നു.*

CONTACT:

jubilee air travela of india. Perinthalmanna
8086830013,8086830015
04933_224388

*പൊതുജന താല്പര്യാർത്ഥം എല്ലാവരിലേക്കും എത്തിക്കുക.*

16/02/2018

How to get PCC CERTIFICATE FOR UAE

07/06/2017

Air India Express🛫
📢*CHECK - IN Baggage Allowance 20KG only*📢

ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയിലേക്ക്,
ഖത്തറിലെ പ്രത്യേക സാഹചര്യത്തിൽ പുതിയ റൂട്ടിൽ അധികം ഇന്ധനം എടുത്ത് പോകേണ്ട സാഹചര്യം വന്നതിനാലും പരമാവധി യാത്രക്കാരെ എടുക്കേണ്ടതിനാലും ചെക്കിൻ ബാഗേജ് ഇന്ന് [7/6/2017 ] മുതൽ 30 ൽ നിന്ന് *20KG ആയി കുറച്ചിരിക്കുകയാണ്*.കയ്യിൽ വെക്കുന്ന ഹാൻഡ് ബാഗ് 7 KG ആയി തുടരും.

*ആയതിനാൽ എല്ലാവരും നിർബന്ധമായും ബാഗേജ് തൂക്കം കുറച്ച് 20 ൽ കൂടാതെ കൊണ്ടു പോകുവാൻ ശ്രദ്ധിക്കുക*.

*അധികം തൂക്കത്തിന് മുൻകൂട്ടി കാശ് അടയ്ക്കുവാനുള്ള സൗകര്യവും തൽകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.*

ഇത് ഖത്തറിലെ എല്ലാ ഗ്രൂപ്പുകളിലേക്കും Share ചെയ്യുമല്ലോ💐👍

07/06/2017
04/12/2016

UAE Employment പുതിയ‌ വിസ‌ നാട്ടില്‍ നിന്ന് അടിക്കുന്ന‌തിന് വേണ്ടി ആവിശ്യ‌മുള്ള‌ കാര്യ‌ങ്ങ‌ള്‍ കാര്യ‌ങ്ങ‌ള്‍...*

1. ഒറിജിന‌ല്‍ പാസ്സ്പോര്‍ട്
2. ഇന്‍റ‌ര്‍ന‌ഷ‌ണ‌ല്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ( INR. 10,000 ബാല‌ന്‍സ് ഉണ്ടായിരിക്ക‌ണം)
3. UAE consulate അംഗീകാര‌മുള്ള‌ മെഡിക്ക‌ല്‍ സെന്‍റ‌റില്‍ നിന്നുള്ള‌ മെഡിക്ക‌ല്‍ റിപ്പോര്‍ട്ട്. (Rs. 3600/-)
4. UAE യില്‍ നിന്ന് ലഭിച്ച‌ മെഡിക്ക‌ല്‍ റെഫ‌റന്‍സ് പേപ്പ‌ര്‍.
ഇവ‌യുമായി തിരുവ‌ന‌ന്ത‌പുരം UAE consulate ല്‍ ചെല്ലുക.
(മ‌ണക്കാട്, തിരുവ‌ന‌‌ന്ത‌പുരം - ത‌മ്പാനൂര്‍ ‍‍റെയില്‍വെ/KSRTC സ്റ്റാന്‍റില്‍ നിന്നും 2 kms)

👉🏻ഞാന്‍ പിന്നിട്ട‌ വ‌ഴികളില്‍ നിന്നും അവിടെ നിന്ന് പ‌രിച‌യ‌പ്പെട്ട‌വ‌രില്‍ നിന്നും മ‌ന‌സ്സിലായ‌വ.👇🏻
രാവിലെ‍ TVM റെയില്‍വെ സ്റ്റേഷ‌നില്‍ ചെന്ന് ഓട്ടൊ വിളിച്ച് മ‌ണ‌ക്കാട് UAE consulate ലേക്ക് പോകുക‌.(ആദ്യ‌മായി പോകുന്ന‌വ‌രാണെങ്കില്‍ prepaid auto വിളിക്കുന്ന‌താകും ന‌ല്ല‌ത് 10 രൂപ‌ കൂടുത‌ല്‍ കൊടുത്താലും ചില‌പ്പോള്‍ 100 രൂപ‌ വ‌രെ ലാഭിക്കാന്‍ സാധിക്കും). കാലത്ത് 9 മ‌ണിക്കാണ് consulate തുറ‌ക്കുക‌ (നീണ്ട‌ ക്യൂ ഉണ്ടാകുന്ന‌ത് കൊണ്ട് എത്ര‌യും നേര‌ത്തെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുന്ന‌ത് ന‌ന്നായിരിക്കും ‍‍~ ര‌ണ്ട് ക്യൂ ഉള്ള‌ത് കൊണ്ട് ആദ്യ‌മായി ചെല്ലുന്ന‌വ‌രുടെ ക്യൂ ചോദിച്ച‌തിന് ശേഷം നില്‍ക്കാന്‍ പ്ര‌ത്യേകം ശ്ര‌ദ്ധിക്കുക‌ ). സെക്യൂരിറ്റി വ‌ള‌രെ strict ആയ‌ത്കൊണ്ട് ക‌യ്യില്‍ ന‌മ്മുടെ നാട്ടിലെ ഒരു ID (വോട്ട‌ര്‍ ID/ ആധാര്‍/ ഡ്രൈവിങ്ങ് ലൈസ‌ന്‍സ് etc. ) ഉണ്ടാവേണ്ട‌താണ്. ചെക്ക് ചെയ്ത‌തിന്‍റെ ശേഷം മാത്ര‌മേ അക‌ത്ത് ക‌ട‌ത്തുക‌യുള്ളൂ.
അക‌ത്ത് ക‌ട‌ന്ന‌തിന് ശേഷം റിസ‌പ്ഷ‌നില്‍ പാസ്സ്പോര്‍ട് കാണിച്ച് ടോക്ക‌ണ്‍ എടുക്കുക‌. ആദ്യം കാണുന്ന‌ നാല് കൌണ്ട‌റുക‌ളില്‍ ഒന്നില്‍ ന‌മ്പ‌ര്‍ സ്ക്രീനില്‍ കാണുമ്പോള്‍ അവിടെ മെഡിക്ക‌ല്‍ റിസ‌ല്‍ടും AED. 150 (INR. 3200 - including charges) എടുക്കാന്‍ പ‌റ്റിയ‌ ഇന്‍റ‌ര്‍നാഷ‌ണല്‍ debit/credit കാര്‍ഡും കൊടുക്കുക‌. പിന്നീട് അവര്‍ റിസ‌ല്‍റ്റ് അറ്റ‌സ്റ്റ് ചെയ്താല്‍ ന‌മ്മ‌ളെ പേര് വിളിക്കും അപ്പോള്‍ അത് ക‌ള‌ക്ട് ചെയ്യുക‌(ഏക‌ദേശം 10 മിനുട്സ് മാത്ര‌മേ എടുക്കുക‌യുള്ളൂ). എന്നിട്ട് അതുമായി വീണ്ടും റിസ‌പ്ഷ‌നില്‍ പോയാല്‍ അവിടെ നിന്ന് visa approval ചെയ്യാനുള്ള‌ കൌണ്ട‌റിലേക്കുള്ള‌ ടോക്ക‌ണ്‍ ത‌രും. അതുമായി ന‌മ്മുടെ നംമ്പ‌ര്‍ സ്ക്രീനില്‍ തെളിയുന്ന‌ത് വ‌രെ കാത്തിരിക്കുക‌. നംമ്പ‌ര്‍ വിളിച്ചാല്‍ ആ കൌണ്ട‌റില്‍ പോയി പാസ്സ്പോര്‍ട്, അറ്റ‌സ്റ്റ് ചെയ്ത‌ റിപ്പോര്‍ട്ട്, INR 6250 എടുക്കാന്‍ പ‌റ്റിയ‌ കാര്‍ഡ് എന്നിവ‌ കൊടുക്കുക‌. അവിടെ ഫിംഗ‌ര്‍ പ്റിന്റും ഒപ്പും ന‌ല്‍കേണ്ടി വ‌രും. അപ്പോള്‍അവിടെ നിന്ന് വിസ‌ approved ആയ‌ ഒരു പേപ്പ‌ര്‍ ല‌ഭിക്കും.
അതുമായി ഫ‌സ്റ്റ് ഫ്ളോറില്‍ പോകുക‌. അവിടെ ന‌മുക്ക് രണ്ടാമ‌ത്‌ കിട്ടിയ‌ ടോക‌ണ്‍ പ്ര‌കാരം അവിടെയുള്ള‌ ഏതെങ്കിലും ഒരു കൌണ്ട‌റിലേക്ക് വിളിക്കും. അവിടെ പോയാല്‍ 10 ഫിംഗ‌ര്‍ പ്രിന്‍റും ക‌ണ്ണ് ടെസ്റ്റും നട‌ത്തുന്ന‌താണ് അതോടൊപ്പം വിസ‌ക്ക് വേണ്ടിയുള്ള‌ ഫോട്ടോയും എടുക്കും.
ശേഷം വ‌ഴിക്ക് വ‌ഴിയായി ഓരോരുത്ത‌രേയും ഇന്‍റര്‍വ്യൂവിനായി വിളിക്കുന്ന‌താണ്(വെറുതെ ജോലിയെന്താണെന്നും എങ്ങോട്ടാണ് പോകുന്ന‌തെന്നും ചോദിക്കുക‌യുള്ളു ഭാഷ‌ അറിയില്ലെങ്കിലും കുഴ‌പ്പ‌മില്ല‌ ത‌ര്‍ജ്ജ‌മ ചെയ്തു ത‌രാന്‍ ഒരു മ‌ല‌യാളി ഒപ്പ‌മുണ്ടാകും). ര‌ണ്ടാമ‌ത്തെ കൌണ്ട‌റില്‍ ന‌മ്മ‌ള്‍ കൊടുത്ത‌ same ഫിംഗ‌ര്‍ പ്രിന്‍റും ഒപ്പും ഇവിടെയും ചെയ്യണം. അതിന്‍റെ ഒപ്പം ത‌ന്നെ UAE യില്‍നിന്ന് ല‌ഭിച്ച‌ റ‌ഫ‌റ‌ന്‍സ് പേപ്പ‌റും അവിടെ കൊടുക്ക‌ണം.ന‌മ്മുടെ പാസ്സ്പോര്‍ട് വിസ‌ അടിക്കുന്ന‌തിനായി അവിടെ വാങ്ങിവെക്കുന്ന‌താണ്. ശേഷം ന‌മുക്ക് ഒരു സ്ലിപ്പ് ല‌ഭിക്കും. അത് വാങ്ങുന്ന‌ സ‌മ‌യ‌ത്ത് എന്നാണ് പാസ്സ്പോര്‍ട് വാങ്ങാന്‍ വരേണ്ട‌തെന്ന് അവര്‍ പ‌റയാന്‍ മ‌റ‌ന്നാലും ന‌മ്മ‌ള്‍ ചോദിക്കാന്‍ മ‌റ‌ക്ക‌രുത്. കിട്ടുന്ന‌ സ്ലിപ് ന‌ഷ്ട‌പ്പെടുത്ത‌രുത് അതുമായി വ‌ന്നാല്‍ മാത്ര‌മേ പാസ്സ്പോര്‍ട്ട് ല‌ഭിക്കുക‌യുള്ളൂ.
അവ‌ര്‍ പ‌റ‌യുന്ന‌ ദിവ‌സം consulate ല്‍ വ‌രിക‌. പാസ്സ്പോര്‍ട് ക‌ള‌ക്ട് ചെയ്യുന്ന‌തിനുള്ള‌ ക്യൂവില്‍നില്‍ക്കുക‌ (ക്യൂ മാറാതെ സൂക്ഷിക്കുക‌ കാര‌ണം ഈ ക്യൂവാണ് ആദ്യം വിളിക്കുക‌). അവ‌ര്‍ ത‌ന്ന‌ സ്ലിപ്പ് അവിടെയുള്ള‌ കൌണ്ട‌റില്‍ കാണിച്ചാല്‍ മൂന്ന് മാസം കാലാവ‌ധിയുള്ള‌ വിസ‌ അടിച്ച‌ പാസ്സ്പോര്‍ട് ല‌ഭിക്കുന്ന‌താണ്...
❎❎🚫🚫🚫🚫🚫❎❎
ന‌മ്മ‌ല്‍ പ്ര‌ത്യേകം ശ്ര‌ദ്ധിക്കേണ്ട‌ത്....
➡ ര‌ണ്ട് ദിവ‌സം താമ‌സിക്കാന്‍വേണ്ടിയുള്ള‌ ത‌യ്യാറെടുപ്പോട് കൂടി വ‌രിക‌. മിക്ക‌വാറും അടുത്ത‌ ദിവ‌സം ത‌ന്നെ പാസ്സ്പോര്‍ട് ക‌ള‌ക്ട് ചെയ്യാനുള്ള‌ ദിവ‌സം ല‌ഭിക്കും.
➡ ശ‌നി, ഞായ‌ര്‍ ദിവ‌സമാണ് consulate അവ‌ധി ദിവ‌സ‌ങ്ങ‌ള്‍. അത് കൊണ്ട് വെള്ളിയാഴ്ചയും‌ ദൂര‌സ്ഥ‌ല‌ങ്ങ‌ളിലുള്ള‌വ‌ര്‍ വ‌രാതിരിക്കുന്ന‌ത് ന‌ന്നായിരിക്കും.
➡ നാട്ടില്‍നിന്ന് ത‌ന്നെ മെഡിക്ക‌ല്‍ എടുത്ത് വ‌രിക‌. എടുക്കാത്ത‌വ‌ര്‍ക്ക് തിരുവ‌ന‌ന്ത‌പുര‌ത്ത് നിന്നും എടുക്കാവുന്ന‌താണ്.(അപ്പോള്‍ ഒരു ദിവ‌സം കൂടി ന‌ഷ്ട‌പ്പെടും.)
,

മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ????മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കാണാൻ കൊളുക്കുമല വഴി പോയാൽ കാണുന്നത് ...
22/10/2016

മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ????

മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കാണാൻ കൊളുക്കുമല വഴി പോയാൽ കാണുന്നത് മഞ്ഞു ആകില്ല, ജയിൽ ആയിരിക്കാം. കൊളുക്കുമല വഴിയുള്ള മീശപ്പുലിമല ട്രെക്കിങ് പൂർണമായും നിരോധിച്ചുകൊണ്ട് ദേവികുളം സബ് കളക്ടർ ഡോക്ടർ ശ്രീറാം വെങ്കട്ടരാമൻ IAS ന്റെ ഉത്തരവ് ഇറങ്ങി.

അതീവ പരിസ്ഥിതി പ്രാധന്യമുള്ള മേഖലയാണ് 2640 മീറ്റർ ഉയരമുള്ള മീശപ്പുലിമല. സഞ്ചാരികളുടെ അനിയത്രിതമായ കടന്നുകയറ്റം മൂലം പരിസ്ഥിതി ലോലവും വരയാടുകളുടെ ആവാസവ്യവസ്ഥയുമായ മീശപ്പുലിമലയിൽ ഉണ്ടായിരിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. ഇവിടെയാണ് നമ്മൾ സഞ്ചാരികൾ പരിസ്ഥിതിയുടെ നിലനിൽപ്പിനായുള്ള ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടത്. കൊളുക്കുമല വഴി ചെന്നെത്തുന്ന നൂറുകണക്കിന് സഞ്ചാരികളെ താങ്ങാൻ ഉള്ള ശേഷിയൊന്നും മീശപ്പുലിമലക്കില്ല. കൂടാതെ കേരള ഫോറസ്‌റ് ആക്ട് 1961 സെക്ഷന്‍ 27 e (iv) പ്രകാരം റിസേര്‍വ് ഫോറെസ്റ്റില്‍ അതിക്രമിച്ചു കടക്കുന്നത് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 1000 രൂപ മുതല്‍ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ നാശനഷ്ടങ്ങള്‍ വരുത്തിയതായി തെളിഞ്ഞാല്‍ അതിനും പിഴയൊടുക്കേണ്ടി വരും.

മുന്നാറിലെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിന് ജീപ്പ് ഡ്രൈവറുമാരുടെ ഉപജീവനമാർഗം കൂടിയാണ് കൊളുക്കുമലയിലേക്കുള്ള ഈ വിനോദ സഞ്ചാരം. ഇവിടെയാണ്‌ ദേവികുളം സബ് കളക്ടറുടെ ഉത്തരവിന്റെ പ്രസക്തി. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടേയും , ജനപ്രതിനിധികളുടേയും , KFDC , വനം വകുപ്പ് DTPC ഉദ്യോഗസ്ഥരുടെയും തോട്ടം ഉടമകൾ , വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു തൊഴിൽ കണ്ടെത്തിയ സൂര്യനെല്ലി ചിന്നക്കനാൽ മേഖലയിലെ ടാക്സി ഉടമകൾ എന്നിവരെയെല്ലാം ക്ഷണിച്ചിരുത്തി അവരുടെ അഭിപ്രായങ്ങൾ ക്ഷമയോടെ കേട്ട് തീരുമാനമെടുത്ത ദേവികുളം സബ് കളക്ടർ ശ്രീ ശ്രീറാം വെങ്കിട്ടരാമൻ IAS , മീശപ്പുലിമല എന്ന് നമ്മൾ വിളിക്കുന്ന കരിങ്കുളം മലനിരകളുടെ സംരക്ഷണം എന്നെന്നേക്കുമായി ഉറപ്പാക്കിയിരിക്കുന്നു.

മീശപുലിമല ട്രെക്കിങ്ങിനു നിയമപരമായ ഒരേ ഒരു മാർഗം KFDC ആണ്. ബേസ് ക്യാമ്പിൽ ടെന്റിൽ ഉള്ള താമസത്തിനു 2 പേർക്ക് 3500 രൂപ ആണ് ഈടാക്കുന്നത്. ഇതിനു സമീപമുള്ള സ്കൈ കോട്ടജിൽ 2 പേർക്ക് 7000 രൂപയും. ബേസ് ക്യാമ്പിൽ നിന്നും 6-7 കിലോമീറ്റർ അകലെ റോഡോ വാലിയിൽ സ്ഥിതി ചെയ്യുന്ന റോഡോ മാൻഷനിലും 2 പേർക്ക് 7000 രൂപ ആണ്. റോഡോ മാൻഷനിൽ ഒന്നും സ്കൈ കോട്ടജിൽ രണ്ടും എക്സ്ട്രാ പേഴ്സൺസ് അനുവദനീയമാണ്, ഒരാൾക്ക് 1000 രൂപ വീതം ആണ് നിരക്ക്. നല്ല കിടിലൻ ശാപ്പാടും താമസവും ട്രെക്കിങ്ങും ഗൈഡും ക്യാമ്പ് ഫയറും ഒക്കെ അടക്കമാണിത്. സ്കൈ കോട്ടേജിലെയും റോഡോ മാന്ഷനിലെയും ബുക്കിങ്ങിനു മൂന്നാർ KFDC ഓഫീസിൽ നിന്നും ജീപ്പിൽ pickup & drop സൗകര്യം ഉണ്ട്. ബേസ് ക്യാമ്പിലെ ടെന്റ് ആണ് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും http://www.kfdcecotourism.com/ സന്ദർശിക്കുക. ഫോൺ: 04865 230332

മീശപ്പുലിമലയുടെ സംരക്ഷണത്തിനായുള്ള ഈ പദ്ധതി വിഭാവനം ചെയ്ത കേരളത്തിന്റെ യുവ IAS ഓഫീസർ ഡോക്ടർ ശ്രീറാം വെങ്കട്ടരാമന്‌ സഞ്ചാരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ. ഈ ഉത്തരവ് നാളെ ചരിത്രമായേക്കാം. മൂന്നാറിന്റെ സംരക്ഷണത്തിനായി കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യാൻ അദ്ദഹത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

Make your heavenly trip to Kerala in your best of health while you are on earth. Kerala tourism and its success are a much talked topics among creative travelers and tourists. They backpack together with spices of the soil, some realized dreams and memories. Kerala tourism accommodates wishes and de...

Address

HMA COMPLEX, OOTTY Road
Perintalmanna
679322

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+91 80868 30013

Website

Alerts

Be the first to know and let us send you an email when Jubilee Air Travels Of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category