Travelmate

Travelmate The page TRAVELMATE is about the journies around kerala[INDIA].The page discussed about the different tourist places ,travel rout to the destinations

കുളു മണാലി അമൃത്സർ ആഗ്ര ഡൽഹി ടൂർ14-2-20 ന് വൈകിട്ട് വിമാനം കയറുമ്പോൾ ഒരു പിടി ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമായി...
27/02/2020

കുളു മണാലി അമൃത്സർ ആഗ്ര ഡൽഹി ടൂർ

14-2-20 ന് വൈകിട്ട് വിമാനം കയറുമ്പോൾ ഒരു പിടി ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ, ലീവ് കിട്ടാതിരുന്ന ജിഷ്ണുവിനെ കൂടാതെ ഞാൻ എൻ്റെ സുഹൃത്തുക്കളായJibi,Sreejith, Amal, Sreejithettan, ഒപ്പം എൻ്റെ ചേട്ടൻ അതുൽ എന്നിവരോടൊപ്പം [Miss ജിഷ്ണു ] ഡൽഹി എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ ഞങ്ങളെ കാത്ത് യാത്രയിൽ മുഴുവൻ സുഹൃത്തായും ചേട്ടനായും നിന്ന സിബു ചേട്ടൻ കട്ട വെയ്റ്റ് ചെയ്ത് നിൽപ്പുണ്ടായിരുന്നു.7 ദിവസങ്ങൾ 7 മണിക്കൂർ പോലെ മനോഹരമാക്കി തന്ന സി ബു ചേട്ടനെ ഞങ്ങൾക്ക് പരിചയപെടുത്തിയത് GNPC ആയിരുന്നു.അജിത് അണ്ണൻ്റെ ഒരു പോസ്റ്റിൽ നിന്നും ലഭിച്ച നമ്പറിൽ നിന്നും വിളിച്ച് KL 17 മുവാറ്റുപുഴക്കാരനെ ഞങ്ങളിൽ ഒരാളായി ചേർക്കുമ്പോ ആ പഴയ SSV കോളേജ് കാരൻ ഇത്രയും കമ്പനി ആയിരിക്കുമെന്ന് കരുതിയിരുന്നില്ല. ഡൽഹിയിൽ നിന്നും 14 നു രാത്രി ഇന്നോവയിൽ കയറി യാത്ര തുടങ്ങി ചണ്ഡീഗർ വഴി കുളു മണാലിയിലേക്ക്. മഞ്ഞുമൂടിയ പർവതങ്ങളും മലനിരകളും മനോഹരം. കുളുവിൽ എത്തിയത് 15 നു വൈകിട്ട് അവിടെ തണുത്ത നദിയിൽ റിവർ റാഫ്റ്റിങ്ങ് ചെയ്തു. രാത്രിയിൽ റൂമിൽ കട്ടനടിയും കഴിഞ്ഞ് ഉറങ്ങി പിറ്റേന്ന് 16 നുരാവിലെ മണാലിയിലെ സോളംഗ് വാലി താഴ്വരയിലെ മഞ്ഞിൽ സ്കേറ്റിഗ് നടത്തി.വേറൊന്നും ചെയ്തില്ലേലും 650 രൂപക്ക് റോപ്പ് വെയിൽ കയറി മഞ്ഞുമലയുടെ മുകളിൽ കയറിയിരിക്കണം. ഒരു feel തന്നാണ്, പിന്നെ ഹഡിംബ ടെബിംൾ, വസിഷ്ട്, മാൾ റോഡ് മാർക്കറ്റ് എല്ലാം മനോഹരം .17 നു രാവിലെ 2 മണിക്ക് മണാലിയിൽ നിന്ന് അമൃത്സറിലേക്ക് വൈകിട്ട് 4 മണിക്ക് വാഗ ബോർഡറിൽ, ഇന്ത്യ പാക് അതിർത്തിയിലെ ഫ്ലാഗ് മീറ്റിംഗ് ഒരു ഇന്ത്യൻ പൗരൻ്റെ മനസ്സിൽ നിന്നും മായാത്ത കാഴ്ച തന്നാണ്. BSF ജവാന്മാർക്ക് ബിഗ് സല്യൂട്ട്. 18 നു രാവിലെ സിഖ് കാരുടെ ഗോൾഡൻ ടെംമ്പിൾ കണ്ട് ഡൽഹിയിലേക്ക്, ഗോൾഡൻ ടൈംമ്പിൾ നൽകുന്ന സന്ദേശം മഹത്തരം "അക്ഷരങ്ങളാണ് ദൈവം അതു പകർന്നു നൽകുന്ന പുസ്തകങ്ങളെ ആരാധിക്കണം" ,.19 നു രാവിലെ ആഗ്രയിലേക്ക് മാർബിളിൽ തീർത്ത പ്രണയസൗധം താജ് മഹലും ആഗ്രഫോർട്ടും കണ്ട് തിരികെ വരുന്ന വഴി മഥുരയിൽ ചെന്ന് കൃഷ്ണൻ്റെ ജന്മസ്ഥലവും കണ്ട് ഡൽഹിയിൽ തിരിച്ചെത്തി. ആഗ്ര - ഡൽഹി എക്സ്പ്രസ് വെ ഒരു രക്ഷേം ഇല്ല.കിടുവഴി.20നു ഡൽഹിയിലെ ഗാന്ധി സ്മൃതി, ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവൻ, പാർലമെൻ്റ്, ചെങ്കോട്ട, സരോജിനിമാർക്കറ്റ്, ചാന്ദ്നി ചൗക് എന്നിവ കണ്ടു.വൈകിട്ട് അക്ഷർദാം ടെംബിൾ കണ്ടത് എന്നും ഓർമ്മയിൽ സൂക്ഷിക്കാം. 21 നു ഇന്ദിര ഗാന്ധി മെമ്മോറിയൽ, കുത്തബ്മിനാർ, ലോട്ടസ് ടെംബിൾ എന്നിവ കണ്ട് വൈകിട്ട് 5 മണിക്ക് കൊച്ചിയിലേക്ക് മടക്കം.ഡൽഹിയിലെ pollution ൽ നിന്ന് ഹിമാചലിലെ മലനിരകൾ കയറി മഞ്ഞുമൂടിയ പർവതനിരയിലൂടെ ഹരിയാനയിലെ വനനിബിഡമായ മലനിരകൾ താണ്ടി പഞ്ചാബിലെ കൃഷി സമൃദ്ധമായ സമതലങ്ങളിലൂടെ മുകൾ ഭരണത്തിൻ്റെ ഓർമ്മകളിൽ കൂടി ഡൽഹിയിലെ തെരുവുകളിൽ തിരിച്ചെത്തി ആകാശമാർഗ്ഗം നാട്ടിലേക്ക് തിരിക്കുമ്പോൾ വിമാനയാത്ര എന്ന ആഗ്രഹം കൂടി സഫലമായി.ഈ യാത്രയിൽ സിബു ചേട്ടനും ഒപ്പം യാത്രയുടെ 5-ാം ദിവസം നാവിനു രുചിയേറിയ ചോറും കാളനും തോരനും ഉണ്ടാക്കി ആദിത്യ മരുളിയ സിബു ചേട്ടൻ്റെ പ്രിയ പത്നി ധന്യ ചേച്ചിക്കും മകൻ ജഗനും ഒരു പാട് നന്ദി. ഇനി ഒരു യാത്ര പോകുന്ന ഏതൊരു ടീമിനോടും ഞങ്ങൾക്ക് ധൈര്യ സമേതം പറയാം Sibu ചേട്ടൻ is the right person.
Contact Sibu chettan
9891383580,9968651690

16/07/2018

*കൊച്ചിയിൽ നിന്ന് കുടജാദ്രിക്ക് ഒരു സിംഗിൾ ഡെ ട്രിപ്പ്..*
4 PM ആലപ്പുഴ - 5:10 PM വൈറ്റില - 7 AM കൊല്ലൂർ

കൊച്ചിയിൽ നിന്ന് ചിലവ് ചുരുക്കി ഒറ്റ ദിവസം കൊണ്ട് മൂകാംബിക ,കുടജാദ്രി എന്നീ സ്ഥലങ്ങളിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്കായി ട്രാവലിംഗ് പ്ലാൻ .

വൈറ്റില ഹബ്ബിൽ നിന്ന് കൃത്യം 5:10 PM ന് കൊല്ലൂർ ന് പുറപ്പെടുന്ന KSRTC യുടെ സെമി സ്ലീപ്പർ ബസിന് മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാവുന്നതാണ് ,ഏകദേശം 700 രൂപ ടിക്കറ്റ് ചാർജ് വരും.( ഈ ബസ് പുറപ്പെടുന്നത് ആലപ്പുഴ നിന്ന് 4.00 മണിക്കാണ്.). രാത്രി ഫുഡും അടിച്ച് നല്ലൊരു ഉറക്കം കഴിയുമ്പോഴേക്കും ഏകദേശം 7:30 AM ന് ബസ് കൊല്ലൂർ മൂകാംബികയിൽ എത്തും...
ബസ് സ്റ്റാൻറ്റിൽ നിർത്താതെ നേരെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലളിതാംബിക ഗസ്റ്റ് ഹൗസിന്റെ മുന്നിലാണ് ബസ് പാർക്ക് ചെയ്യുന്നത് .ആവശ്യമുണ്ടെങ്കിൽ മാത്രം അവിടെ റൂമെടുത്ത് ഒന്ന് ഫ്രഷായി ലഗേജ് വയ്ക്കാനായി 300 രൂപക്ക് റൂം ലഭിക്കും (check out 24 hrs) .
(അല്ലാത്തവർക്ക് നേരെ സൗപർണികയിൽ പോയി ഒരു കുളി പാസാക്കാം )...
9 മണിയോട് കൂടി അമ്പലത്തിൽ എത്തി ദർശനം നടത്തി തിരികെ യിറങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷന് മുന്നിൽ ഉള്ള ജീപ്പ് സ്റ്റാന്റിലേക്ക് ചെല്ലുക.. ഒരാൾക്ക് 375 രൂപ ( പോയി തിരികെ വരാൻ ) നിരക്കിൽ കുടജാദ്രിക്ക് ഷെയർ സിസ്റ്റത്തിൽ ജീപ്പ് ലഭിക്കും... ശ്രദ്ധിക്കുക 8 പേർ ഉണ്ടെങ്കിൽ മാത്രമെ ജീപ്പ് വിടുകയുള്ളു.. അല്ലെങ്കിൽ ബാക്കി തുക നമ്മൾ കൊടുത്താലും പോയി വരാം.. സാധാരണ ഗതിയിൽ ജീപ്പ് കിട്ടാൻ 15 മിനിറ്റിൽ കൂടുതൽ കാലതാമസം ഉണ്ടാവാറില്ല.. ആദ്യമായി പോകുന്നവർ അൽപം ചോക്കലേറ്റ് & സ്നാക്സ് വാങ്ങി കയിൽ കരുതുന്നത് നന്നാകും... സർവജ്ഞപീഠം കയറുന്നതിന് മുമ്പായി കടയുണ്ടെങ്കിലും എപ്പോഴും തുറക്കണമെന്നില്ല. 1.30 മണിക്കൂർ യാത്രയുണ്ട് കുടജാദ്രിയിലേക്ക്... ( 32 km ഇതിൽ 9 km കട്ട ഓഫ് റോഡ് ആണ് ) അവിടെ നിന്ന് സർവജ്ഞപീഠം കയറി ഇറങ്ങുവാൻ ഒരു രണ്ട് മണിക്കൂർ എങ്കിലും വേണം.. മഴക്കാലത്ത് പോകുന്നവർ അൽപം ഉപ്പ് കയിൽ കരുതിയാൽ നന്നാവും.. അട്ട കടിയേൽക്കാനുള്ള സാധ്യതയുണ്ട്.. (അനുഭവം ഗുരു) .സർവജ്ഞപീoത്തിൽ നിന്ന് ചിത്രമൂലയിലേക്ക് പോകണമെങ്കിൽ അൽപം കൂടി സമയം കൂടുതൽ ചിലവാക്കണം.. കോടമഞ്ഞിന്റെ തഴുകലേറ്റ് തിരിച്ചിറങ്ങി പോകുന്ന വഴിയിൽ നെട്ടൂർ എന്ന സ്ഥലത്ത് ജീപ്പ് നിർത്തിയാൽ 40 രൂപക്ക് നല്ല നാടൻ ഫുഡ് കിട്ടും അതും കഴിച്ച് മൂകാംബികയിലെത്തുമ്പോഴേക്കും വൈകുന്നേരമായിട്ടുണ്ടാകും.. നേരെ പോയി സൗപർണികയിൽ ഒരു തകർപ്പൻ കുളി കഴിയുമ്പോഴേക്കും അതുവരെയുണ്ടായിരുന്ന സർവ്വ ക്ഷീണവും മാറും ( കുളിച്ച് ഡ്രസ് മാറാനുള്ള സൗകര്യം നദിക്കരയിൽ തന്നെയുണ്ട് )..
പറ്റിയാൽ ഒന്നുകൂടി മൂകാംബിക ദേവിയെ തൊഴുത് ചെല്ലുമ്പോഴേക്കും ലളിതാംബിക ഗസ്റ്റ് ഹൗസിന് മുൻപിലായി നമ്മുടെ സ്വന്തം ആനവണ്ടി നമ്മളെ കാത്ത് അവിടെ കിടപ്പുണ്ടാകും.... രാത്രി 8 മണിക്ക് തിരികെ പുറപ്പെടുന്ന ബസ് രാവിലെ 8-9 മണിയോടു കൂടി തിരികെ വൈറ്റില ഹബ്ബിൽ എത്തും....
പിറ്റേന്ന് രാവിലെ ജോലിക്കും പോകാം....

എങ്ങനുണ്ട് ചുളുവിൽ ലീവെടുക്കാതെയും അധികം ചിലവില്ലാതെയും ഒരു മൂകാംബിക ദർശനവും കുടജാദ്രി ട്രെക്കിംഗും.....

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....*

1. ബസിൽ മുൻകൂട്ടി റിസർവ് ചെയ്ത് പോകുന്നതായിരിക്കും നല്ലത്..
2. ക്ഷേത്ര ദർശനത്തിനെടുക്കുന്ന സമയം തിരക്കിനെ ആശ്രയിച്ചിരിക്കും..
3. വേറെയും 1-2 ബസുകൾ കൊട്ടാരക്കരക്കും ഗുരുവായൂരിനും ഉണ്ട്.. സമയക്രമം അനുസരിച്ച് തിരഞ്ഞെടുക്കാം.
4. http://keralartc.com എന്ന സൈറ്റിൽ ടിക്കറ്റ് മുൻ കൂട്ടി ബുക്ക് ചെയ്യാം
5. ഒരു ദിവസം അധികം ചിലവാക്കാൻ കയ്യിലുണ്ടെങ്കിൽ 65 km അകലെയുള്ള മുരുദേശ്വർ കൂടി കണ്ട് മടങ്ങാം...

© Arun Vijay

22/04/2018

ഈശ്വരനിലേക്കുള്ള വഴിത്താരയിൽ പച്ചനിറത്തിലൊരു പരവതാനി വിരിക്കുകയാണ് എരൂരിനടുത്തുള്ള പുത്തൻകുളങ്ങര ക്ഷേത്രം


https://goo.gl/8XoApq

12/04/2018
ചങ്ങാതിമാരെ...  എന്റെ വീട് കോതമംഗലം ഭാഗത്താണ്. ഈ പട്ടണത്തിൽ നിന്നും അധികം ദൂരമൊന്നുമില്ല തട്ടേക്കാടിലേക്കും ഇഞ്ചതൊട്ടിയി...
12/04/2018

ചങ്ങാതിമാരെ...
എന്റെ വീട് കോതമംഗലം ഭാഗത്താണ്. ഈ പട്ടണത്തിൽ നിന്നും അധികം ദൂരമൊന്നുമില്ല തട്ടേക്കാടിലേക്കും ഇഞ്ചതൊട്ടിയിലേക്കും. നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കിൽ, പ്രകൃതിയെയും പുഴയെയും പക്ഷികളെയും പ്രണയിക്കുന്നുണ്ടെങ്കിൽ ഇങ്ങോട്ട് വന്നോളൂ. രാവിലെ ഏഴു മണി മുതൽ തട്ടേക്കാടിന്റെ പകരം വെക്കാനില്ലാത്ത കുളിർമയിലേക്ക് ഊളയിടാം... നിങ്ങൾക്ക് പക്ഷി നിരീക്ഷണത്തിലും ട്രെക്കിങ്ങിലും താത്പര്യം ഉണ്ടെങ്കിൽ 120 നു മുകളിൽ വരുന്ന കിളികളെ കാണാം അവയുടെ പാട്ട് കേട്ടു സ്വസ്ഥമായി നടക്കാം. കുറച്ചു ഭക്ഷണവും വെള്ളവും കരുതിയാൽ നന്നാകും. ഉച്ചക്ക് പുറത്തു വന്നിട്ടു നിങ്ങൾക്ക് മടുത്തില്ലേ.... തളരാത്ത ഒരു സാഹസിക മനസുണ്ടോ ???വരൂ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക് പോകാം. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം കാണാം. താഴെ നിറഞ്ഞു തുളുമ്പി സമൃദ്ധമായി ചിരിക്കുന്ന പെരിയറിനെ കാണാം. 100 രൂപ കൊടുത്തു സുരക്ഷിതമായി കയാക്കിങ് ബോട്ട് തുഴഞ്ഞു ഇളം കാറ്റേറ്റു നമുക്ക് പെരിയാറിനെ ഒത്ത നടുക്ക് ചുംബിക്കാം... അവളുടെ അഴക് കണ്ടു സന്തോഷിക്കാം. മനം മയക്കുന്ന പച്ചപ്പും വെള്ളവും കണ്ടു ആസ്വദിക്കാം... നല്ല രുചിയുള്ള ശുദ്ധമായ പച്ചവെള്ളം കുടിയ്ക്കാം. ക്യാമറ ഉണ്ടെങ്കിൽ നല്ല ചിത്രങ്ങൾ എടുക്കാം... പിന്നെയും ഉണ്ട് കാണാൻ ഭൂതത്താൻ കെട്ട്, ഇടമലയാർ ഡാം, അയ്യപ്പൻ മുടി ..... വരുന്നോ കൂട്ടുകാരെയും കൂട്ടി ?????

താഴെ കാണുന്ന ചിത്രങ്ങൾ ഇഞ്ചതൊട്ടിയിൽ നിന്നും എടുത്തതാണ്.. ☺

Address

Perumbavoor
686669

Telephone

9526995298

Website

Alerts

Be the first to know and let us send you an email when Travelmate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travelmate:

Shortcuts

Share

Category