Yare Tours and Travels

Yare Tours and Travels Tour Packages
Honeymoon Package
Tickets

13/06/2025
General Information⭐ലിഫ്റ്റ് കൊടുത്താല്‍ പിഴ, വാഹന ഉടമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം⭐👉കോരിച്ചൊരിയുന്ന മഴ.ഓഫീസിലേ ക്കുള്ള ...
29/06/2023

General Information

⭐ലിഫ്റ്റ് കൊടുത്താല്‍ പിഴ, വാഹന ഉടമകള്‍ അറിഞ്ഞിരിക്കണം ഇക്കാര്യം⭐

👉കോരിച്ചൊരിയുന്ന മഴ.ഓഫീസിലേ ക്കുള്ള യാത്രയ്ക്കിടെ വഴിയരികില്‍ മൂന്നു പേര്‍ 'ലിഫ്റ്റിന്' വേണ്ടി കൈകാട്ടുന്നത് കണ്ടാണ് മുംബൈ സ്വദേശി നിതിന്‍ നായര്‍ കാര്‍ നിര്‍ത്തിയത്. തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കിയാല്‍ മതിയെന്നു അപരിചിതര്‍ പറഞ്ഞപ്പോള്‍ സഹായിക്കാമെന്നു ഇദ്ദേഹം കരുതി. പക്ഷെ ലിഫ്റ്റ് കൊടുക്കുന്നത് നിയമലംഘനമാണെന്നു നിതിന്‍ അറിഞ്ഞിരുന്നില്ല.

കേട്ടത് ശരിയാണ്, അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് മോട്ടോര്‍ വാഹന നിയമത്തില്‍ പിഴ ഈടാക്കാവുന്ന കുറ്റമാണ്.അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുത്തെന്ന കാരണത്താല്‍ പൊലീസ് പിടിച്ചു പിഴടപ്പിച്ച അനുഭവം നിതിന്‍ പങ്കുവെച്ചപ്പോഴാണ് ഇങ്ങനെയൊരു നിയമമുള്ള കാര്യം ഭൂരിപക്ഷം വാഹന ഉടമകളും അറിയുന്നത്.ഇദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. കൈകാണിച്ച മൂന്നു പേരെയും കയറ്റി കാര്‍ മുന്നോട്ടെടുത്തിന് പിന്നാലെയാണ് പൊലീസിന്റെ പിടിവീണത്. ലിഫ്റ്റ് കൊടുക്കുന്ന രംഗം മുഴുവന്‍ കണ്ടുനിന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നിതിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരു ന്നു.അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് നിയമലംഘനമാണെന്നു ലൈസന്‍സ് പരിശോധനയ്ക്കിടെ കോണ്‍സ്റ്റബിള്‍ വ്യക്തമാക്കി. ശേഷം ലൈസന്‍സ് പിടിച്ചെടുത്ത കോണ്‍സ്റ്റബിള്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 66, സെക്ഷന്‍ 192 പ്രകാരം ഇദ്ദേഹത്തിന് പിഴ ചുമത്തി.

പൊതുഗതാഗതം, ചരക്കുനീക്കം എന്നീ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 66 പറയുന്നത്. ഇതേ സെക്ഷന്‍ മുന്‍നിര്‍ത്തിയാണ് നിതിന് മേല്‍ പൊലീസ് കുറ്റം ചുമത്തിയതും.അതേസമയം രോഗം, അപകടം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ സെക്ഷന്‍ 66 നിയമത്തില്‍ ഇളവു ലഭിക്കും. അപരിചിതരെ കാറില്‍ കയറ്റിയെന്ന കുറ്റത്തിന് 1,500 രൂപയാണ് കോടതിയില്‍ നിതിന്‍ പിഴയടച്ചത്. ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇദ്ദേഹത്തിന് ഡ്രൈവിംഗ് ലൈസന്‍സ് തിരികെ ലഭിച്ചത്.
ഒറ്റപ്പെട്ട റോഡുകളില്‍ ലിഫ്റ്റ് ആവശ്യപ്പെട്ടുള്ള ആസൂത്രിത ആക്രമണങ്ങള്‍ ചെറുക്കുകയാണ് നിയമത്തിന്റെ പരമമായ ലക്ഷ്യം. ഇതിനു പുറമെ സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിച്ചു വാണിജ്യ നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നിയമം തടയിടും.

Forwarded as Received

Address

Renish Tower, Opposite Mini Civil Station
Perumbavoor
683543

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm
Sunday 10am - 7pm

Telephone

+919496771512

Alerts

Be the first to know and let us send you an email when Yare Tours and Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yare Tours and Travels:

Share

Category