14/07/2023
ഹരിഹർ ഫോർട്ട് & മത്തേരാൻ
3days and 2 Nights
Package Rate Per Head - 5499 only
Date: 2023, August 08,09,10
*ഹരിഹർ ഫോർട്ട് *
മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ത്രയമ്പകേശ്വറിന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. ഇതുവരെ കണ്ട ട്രെക്കിങ്ങുകളൊക്കെ ചെറുതാണ്. ശരിക്കുള്ള സാഹസിക അനുഭവം ലഭിക്കണമെങ്കില്‍ ഹരിഹര്‍ ഫോര്‍ട്ടിലേക്ക് തന്നെ പോകണം മല കയറ്റത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മികച്ച അനുഭവമായിരിക്കും ഇവിടെ നിന്ന് ലഭിക്കുക. ലളിതമായി പറഞ്ഞാല്‍ എണ്‍പതു ഡിഗ്രി ചെരിവുള്ള മല കയറുക എന്നതാണ് ദൗത്യം.
പതിമൂന്നാം നൂറ്റാണ്ടില്‍ സേവുന രാജവംശത്തിന്റെ ഭരണകാലത്താണ് ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണം നടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാന്‍ കഴിയാത്ത രീതിയിലുള്ള രൂപകല്‍പ്പനയാണ് നല്‍കിയത്. ഇവിടത്തെ വീതി കുറഞ്ഞ കുത്തനെയുള്ള പടിക്കെട്ടുകളൊക്കെ കാണുമ്പോള്‍ അത് മനസിലാകും. 1636ല്‍ ഖാന്‍ സമാം എന്ന രാജാവിന് ഈ കോട്ട അടിയറവ് വയ്‌ക്കേണ്ടി വന്നു. ഇതോടൊപ്പം ത്രയമ്പക് കോട്ടയും പൂനെ കോട്ടകളും കൂടി കൊടുക്കേണ്ടു വന്നു. പിന്നീട് 1818 ല്‍ ക്യാപ്റ്റന്‍ ബ്രിഗ്‌സ് മറ്റ് 17 കോട്ടകള്‍ പിടിച്ചെടുക്കന്നതോടൊപ്പം ഹരിഹര്‍ കോട്ടയും പിടിച്ചെടുത്തു. ഇന്ന് കോട്ടയുടെ ചെറിയ ഒരു ഭാഗം മാത്രമെ നിലനില്‍ക്കുന്നുള്ളു.
മത്തേരാൻ
ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന റായ്ഗഡ് ജില്ലയിലെ കർജാത്ത് താലൂക്കിലെ ഒരു ഓട്ടോമൊബൈൽ രഹിത ഹിൽസ്റ്റേഷനും ഒരു മുനിസിപ്പൽ കൗൺസിലുമാണ് മാതേരൻ. മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ ഭാഗമാണ് മാതേരൻ, ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 800 മീറ്റർ (2,625 അടി) ഉയരത്തിൽ പശ്ചിമഘട്ടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്ന് 90 കിലോമീറ്ററും പൂനെയിൽ നിന്ന് 120 കിലോമീറ്ററും ദൂരമുണ്ട്. ഈ നഗരപ്രദേശങ്ങളുമായുള്ള ഈ സാമീപ്യം പലർക്കും വാരാന്ത്യ അവധിക്കാലമാക്കി മാറ്റുന്നു. മറാത്തി ഭാഷയിൽ "നെറ്റിയിലെ വനം" (പർവതങ്ങളുടെ) എന്നർത്ഥം വരുന്ന മാത്തേരൻ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ച ഒരു പരിസ്ഥിതി സെൻസിറ്റീവ് പ്രദേശമാണ്. ഏഷ്യയിലെ ഏക ഓട്ടോമൊബൈൽ രഹിത ഹിൽ സ്റ്റേഷനാണിത്.
Package includes:
▪️Pickup @ Nasik Road Railway station
▪️Drop Panvel Railway Station
▪️2 break fast, 2 Lunch & 2 dinner
▪️2 night stay
▪️ transportation