22/09/2024
ഇത് ശ്രീകുമാർ , ഈ കൂട്ടുകെട്ടിനെ കുറിച്ച് പറയുമ്പോൾ 2019 ലോട്ട് ഒന്ന് പോകേണ്ടിവരും. ആ വർഷം ഇലന്തൂർ പടയണി കാണാൻ പോയപ്പോൾ ഞാൻ എടുത്ത പടയണിയുടെ എതോ ഒരു ഫോട്ടോ FB യിൽ കണ്ടിട്ട് ആണ് ശ്രീകുമാർ എന്നെ ആദ്യം ഫോണിൽ വിളിക്കുന്നത് , പിന്നെ ഒരിക്കൽ തിരുവന്തപുരത്തുവെച്ച് വളരെ കുറച്ചു സമയം ഒന്ന് നേരിൽ കാണുകയും ഉണ്ടായി, ഞങ്ങളുടെ കാഴ്ചപ്പാടുകൾ പലതും വ്യത്യസ്‍തമായിരുന്നു എങ്കിലും എന്തൊക്കെയോ കാര്യങ്ങളിൽ ഒരുപാട് പൊരുത്തവും തോന്നിയിരുന്നു , അങ്ങനെ തമ്മിൽ ഉള്ള മൊബൈൽ സംസാരം പലപ്പോഴും മണിക്കുറുകൾ നീണ്ടുപോയിരുന്നു , അങ്ങനെ കഴിഞ്ഞ ദിവസം ശ്രീകുമാറിന്റെ കുടുംബത്തോടൊപ്പം, ശ്രീകുമാറിന്റെ ഒരു കൂട്ടുകാരനായ ജോയോടൊപ്പം ഓണം കൂടാൻ ഒരു അവസരം ഉണ്ടായി.. FB യിൽ നിന്നും എനിക്ക് കിട്ടിയ ഒരു നല്ല കൂട്ടുകെട്ടായി ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു ഈ ഒത്തുചേരൽ .. വളരെക്കാലമായി മൊബൈലിൽ കൂടെ മാത്രം തുടർന്നിരുന്ന ഈ ബന്ധം അതിൽ മാത്രം ഒതുക്കേണ്ട ഒരു കൂട്ടുകെട്ടായിരുന്നില്ല എന്ന് മനസ്സിലാക്കാൻ അല്പം താമസിച്ചു പോയി എന്ന് ഒരു തോന്നൽ ....