16/09/2022
*വേറിട്ട അനുഭവം സമ്മാനിച്ച് മഹാറാണിയുടെ തീർത്ഥയാത്ര*
പ്രീയപ്പെട്ടവരെ,
ഏറെ നാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഞങ്ങളുടെ കുടുംബം. പ്രായത്തിന്റെയും ശാരീരിക അസ്വാസ്ഥ്യങ്ങളുടെയും ബുദ്ധിമുട്ടിലും വെല്ലുവിളികളിലും ആശങ്കയോട് കൂടിയാണ് ഞങ്ങൾ ഈ തിരുപ്പതി തീർത്ഥയാത്രയ്ക്ക് വേണ്ടി തയ്യാറായത്. വളരെ യാദൃശ്ചികമായാണ് തൃശ്ശൂരിലെ ശങ്കരേട്ടനെയും മകൾ വാണിയെയും കുറിച്ച് അറിയാൻ കഴിഞ്ഞത്. നേരിട്ട് കാണുക പോലും ചെയ്യാതെ ഫോണിലൂടെയാണ് കാര്യങ്ങളെല്ലാം അവതരിപ്പിച്ചത്. അവർ നൽകിയ ആത്മവിശ്വാസം അതുമാത്രമായിരുന്നു ഞങ്ങളുടെ മുതൽക്കൂട്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂടരഞ്ഞിയിൽ നിന്നും തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിന്റെ സമീപത്ത് എത്താനായിരുന്നു നിർദ്ദേശം ഉണ്ടായിരുന്നത്. തൃശ്ശൂർ മുതൽ പാലക്കാട് വരെ തീർത്ഥാടന യാത്രക്കാർ ബസ്സിനകത്ത് പ്രവേശിച്ചു. മുൻപ് യാതൊരു തരത്തിലുള്ള പരിചയവും ഇല്ലാത്ത അപരിചിതരായ ഞങ്ങൾ നാലുദിവസം കൊണ്ട് ഒരു കുടുംബമായി തീർന്നു. പ്രിയ സഹയാത്രക്കാരെ സ്നേഹപൂർവ്വം ഈ സമയവും ഓർമിക്കുകയാണ്. ഈയൊരു യാത്ര മംഗളമാക്കി തരുവാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി ഈ സമയം അറിയിക്കുകയാണ്. പ്രത്യേകിച്ച് നമ്മുടെ ബസ്സിലെ ഡ്രൈവർ വളരെ സുഖകരമായ യാത്രയാണ് നമുക്ക് സമ്മാനിച്ചത്. യാതൊരുവിധത്തിലുള്ള അനാവശ്യ ബ്രേക്കിംങ്ങോ, ഓവർ സ്പീഡോ എടുക്കാതെ തികഞ്ഞ പക്വതയോടെ യാത്രക്കകരെ സുഖമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഡ്രൈവറോടുള്ള സ്നേഹവും , നന്ദിയും ഒരിക്കൽ കൂടി അറിയിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ സ്വന്തം വീട്ടിൽ സുരക്ഷിതമായി എത്തി എന്ന് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തിയ നമുക്ക് എല്ലാ നിർദ്ദേശങ്ങളും നൽകിയ സ്നേഹസമ്പന്നയായ ധീര വനിത എന്ന് വിശേഷിപ്പിക്കാവുന്ന മഹാറാണി വാണിക്ക് ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്. അവരുടെ പിതാവ് ശങ്കരേട്ടനും ഓരോ നിമിഷവും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സമൃദ്ധിയും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു. ഈ യാത്രയിൽ കണ്ടുമുട്ടി ഇന്ന് ഒരു കുടുംബമായി തീർന്ന പ്രിയ സഹോദരങ്ങളോടുളള സ്നേഹപൂർവ്വമുള്ള നന്ദി അറിയിക്കുകയാണ്. ഇനിയും നമുക്ക് കണ്ടുമുട്ടാനും , ഒത്തുചേരാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
സ്നേഹപൂർവ്വം,
സുന്ദരൻ കൂളിപ്പാറ & സുശീല
കൂടരഞ്ഞി - കോഴിക്കോട്
Ph: 9446166829