13/09/2025
ടൂർഫെഡ് ഓർഗനൈസ് ചെയ്ത നാല് ദിന യാത്രയെക്കുറിച്ചു പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഷമീർ അരീക്കരയുടെ പോസ്റ്റ്,
_______________________________________________________________
ജീവിതത്തിന് നിറങ്ങളുണ്ടാവുന്നത് എപ്പോഴാണെന്ന് ചോദിച്ചാൽ ഞാൻ പറയും,
ഏറ്റവും അടുത്തൊരു മനുഷ്യർ ഏറ്റവും നന്നായി സ്നേഹം കൊണ്ട് നിങ്ങളുടെ ഹൃദയത്തെ പരിചരിക്കുകയും,അത് തെളിച്ചമായി നിങ്ങളുടെ മുഖത്തും, കണ്ണിലും പ്രതിഫലിക്കുകയും ചെയ്യുമ്പോഴാണെന്ന്.
അങ്ങനെ ചില ദിനങ്ങളായിരുന്നു ഈ കഴിഞ്ഞ നാല് ദിനങ്ങൾ
സാമൂഹികമായും സമ്പത്തികമായും പാർശ്വ വൽക്കരി ക്കപെട്ട ഒരു ജനതയിലെ പുതിയ തലമുറയെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ചേർത്ത് പിടിച്ചു കൊണ്ട് പട്ടിക വർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിൽ ഉള്ള നാല് പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുഞ്ഞുങ്ങൾക്കായി ഒരുക്കിയ പഠന വിനോദ യാത്ര ആയിരുന്നു
07/09/2025 ന് കോഴിക്കോട് നിന്നും ആരംഭിച്ചു എറണാകുളം വാട്ടർ മെട്രോ, ക്രൂയിസർ യാത്ര, മെട്രോ റെയിൽ, ബോട്ട് സർവീസ് ഹൈ കോടതി സിറ്റിംഗ് വന്ദേ ഭാരത് ട്രയിൻ യാത്ര മറ്റു ചരിത്ര പ്രധാന ഇടങ്ങളിൽ സന്ദർശിച്ചു 9/9/25 തിരുവനന്തപുരം എത്തി പത്മനാഭ ക്ഷേത്രം മുതൽ നിയമ സഭ മന്ദിരം,വകുപ്പ് ഡയറക്ടറേറ് , കുതിര മാളിക ,ആർട്ട് ഗാലറി കോവളം ബീച്ച് ,സൂ, മുസിയം ,എന്നിവ സന്ദർശിക്കാൻ ടൂർ ഫെഡിന്റെ യാത്ര പാക്കേജിലൂടെ കുട്ടികൾക്ക് നൽകാൻ സാധിച്ചു.
ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയും ഭരണ സമിതി അംഗങ്ങളായ ധനീഷ് ലാൽ, അംബിക മംഗലത്ത്, റസിയ തോട്ടായി സുധ കമ്പളത്ത്, യാത്രയിൽ ഉടനീളം ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ മാഷ് മറ്റു ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ പഞ്ചായത്ത് ജീവനക്കാർ ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ R സിന്ധു മറ്റു വകുപ്പിലെയും ടൂർ ഫെഡിലെയും ജീവനക്കാർ ഇതര തസ്തിക യിലെ വകുപ്പ് ജീവനക്കാർ എന്നിവർ യാത്രയിൽ ഉടനീളം കുഞ്ഞുങ്ങൾക്ക് ഒപ്പം ഉണ്ടായി.
ജീവിതത്തിൽ കുഞ്ഞുങ്ങൾക്ക് ഉയർന്നു പറക്കാൻ ഉള്ള ആഗ്രഹങ്ങൾക്ക് ചിറകു നൽകിയ യാത്ര തന്നെ ആയിരുന്നു ഈ നാല് ദിനരാത്രങ്ങൾ എന്ന് നിസംശയം പറയാം.
കുഞ്ഞുങ്ങൾക്ക് നല്ല ദിശ ബോധം ഉണ്ടാവാനും അതിൽ ഉപരി അവരിൽ ഉണ്ടായ അത്ഭുതം ജനിപ്പിച്ച ഓരോ നിമിഷങ്ങളും കാണാൻ സാധിച്ചു എന്നതും വളരെ സന്തോഷത്തോടെ ഓർക്കുന്നു. കുഞ്ഞുങ്ങളുടെ കണ്ണുകളിലെ പുത്തൻ പ്രതീക്ഷയുടെ തിളക്കം നേരിൽ കാണാനും ഈ പദ്ധതിയിലൂയിടെ സാധിച്ചു എന്നെവിടെയോ ആരോ ചിലരാൽ ഉണ്ടാക്കിയതോ കാലത്തിന്റെ സാഹചര്യത്താൽ ഉണ്ടായതോ ആയ ചില വേദനകൾ കണ്ണുകൾക്ക് കീഴെ പൊള്ളുമ്പോയും തണുത്ത കരങ്ങൾ കൊണ്ട് ഒപ്പിയെടുത്ത ഈ പദ്ധതിയെ ഹൃദയത്തോട് ചേർത്ത് പോവുന്നു ഈ നിമിഷം.
കുഞ്ഞുങ്ങൾക്ക് ഉള്ളിൽ തിളയ്ക്കുന്ന കടലായിരുന്നെൻകിലും ഇന്നവരുടെ
കയ്യിൽ അത്തറിന്റെ മണമുള്ളൊരു
തൂവാലയുണ്ട്.
ഹൃദയക്കടലിൽ
കിനാക്കളൊക്കെയും
നിലകിട്ടാതെ
മുങ്ങിമരിക്കുമ്പോഴും
ബാക്കി കിടക്കുന്ന
ഒരിറ്റു നിശ്വാസത്തിൽ
ആ തൂവാലയുടെ മണം
ആത്മാവിലേക്ക് വലിച്ചെടുക്കാൻ അവർക്കിന്ന് സാധിക്കുന്നുണ്ടാവാം
പെയ്തു തോരാത്ത മഴയായി
തെളിഞ്ഞു തീരാത്ത നിലവായ്
തേഞ്ഞും മങ്ങിയും പോവാത്ത നിറവുമായി അത്തറിന്റെ സുഗന്ധവുമായി അവരിനിയങ്ങു ചിറകു വിരിച്ചു പറക്കട്ടെ . ❤️❤️❤️❤️
ഷമീർ അരീക്കര,
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പേരാമ്പ്ര, കോഴിക്കോട്.