16/09/2016
കൂടുതൽ മനോഹര ചിത്രങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്തു പേജ് ലൈക് ചെയ്യുക . https://www.facebook.com/pages/Madathil-tours/357087304389757?fref=ts
ആപൂര്വ്വതകളുടെ
പാതിരാമണല്‍ ദ്വീപിലേക്ക് ഒരു യാത്ര
കുമരകത്തിനും തണ്ണീർമുക്കത്തിനും ഇടയിലായി, വേമ്പനാട്ട് കായലിൽ, 1800 മീറ്റർ ചുറ്റളവിലുള്ള ഒരു ചെറുദ്വീപാണ് പാതിരാമണൽ. ആലപ്പുഴയിലെ മുഹമ്മപഞ്ചായത്തിൽ മൂന്നാം വാർഡിൽപ്പെട്ട സ്ഥലമാണിത്. നിരവധി ദേശാടന പക്ഷികൾ ചേക്കേറാൻ എത്തുന്ന ഇവിടെ സാഹ് യാനം ചിലവഴിക്കാൻ വിദേശികൾ ഉൾപ്പടെ നിരവധി വിനോദ സഞ്ചാരികളാണ് പ്രതിദിനം എത്തി കൊണ്ടിരിക്കുന്നത് .... ഒരു ബട്ടർഫ്ലൈ പാർക്ക് ഇവിടെ നടപ്പിലാക്കാൻ പോകുന്നു എന്നു കുറച്ചുനാൾ മുൻപുകേട്ടിരുന്നു. നടന്നാലും ഇല്ലങ്കിലുംസഞ്ചാരികൾക്ക് ഒരു ദിവസം കയറി ഇറങ്ങിനടന്ന് കാണാൻ പറ്റിയസ്ഥലമാണ് പാതിരാമണൽ ദ്വീപ് . ദേശാടന പക്ഷികളുടെ പറുദീസയാണ് ഇവിടം, അതുകൊണ്ട് തന്നെ പക്ഷി നിരീക്ഷകരുടെയും. മനുഷ്യന്റെ കൈകടത്തല്‍ അധികം ഇല്ലാത്തതുകൊണ്ട് പ്രകൃതി ദത്തമായ മനോഹാരിത നിലനില്‍ക്കുന്നു.
മണ്ണും ചെളിയും കലര്‍ന്ന ഭൂപ്രദേശമാണിത്. ഏകദേശം 20 ഹെക്ടറില്‍ ആയി നിലകൊള്ളുന്നു. കായകണ്ടല്‍, കരകണ്ടല്‍, ചക്കര കണ്ടല്‍, കൊമ്മട്ടി തുടങ്ങിയ കണ്ടല്‍ ചെടികളും പന്നല്‍ ചെടികള്‍ കുറ്റിചെടികള്‍ ചെറു സസ്യങ്ങള്‍ വള്ളിചെടികള്‍, തുടങ്ങിയവയും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ ഇനം മത്സ്യങ്ങള്‍, കക്കകള്‍ ചെമ്മീന്‍ തുടങ്ങിയവയുടെ പ്രജനന കേന്ദ്രമാണ് ഇവിടം
24 ല്‍ പരം തുമ്ബികള്‍ 34 ഇല്‍ പരം ചിത്ര ശലഭങ്ങള്‍ 23 ല്‍ പരം ചിലന്തികള്‍ 44 ല്‍ പരം മത്സ്യങ്ങള്‍ പലതരം മൃഗങ്ങള്‍ 93 ല്‍ പരം പക്ഷികള്‍ 9 ല്‍ പരം സസ്തനികള്‍ എന്നി വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇവിടം.
കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ ബ്രാഹ്മണയുവാവിനു മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമെന്ന് ഐതിഹ്യം. തിരുവിതാംകൂർ രാജാക്കന്മാരുടെ കൈവശമായിരുന്ന ഈ ദ്വീപ് “അനന്തപത്മനാഭൻ തോപ്പ്” എന്നാണത്രേ അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ആൻഡ്രൂസ് പെരേര എന്ന പോർച്ചുഗീസ് നാവികന് കൈമാറപ്പെടുകയും, 1979ൽ ഭൂപരിഷ്കരണനിയമം നടപ്പിലായ സമയത്ത് ഗവണ്മെന്റ് ഏറ്റെടുക്കുകയും, തുടർന്ന് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാവുകയും ചെയ്തു. ദ്വീപിൽ അന്ന് താമസമുണ്ടായിരുന്ന പന്ത്രണ്ട് കൂടുംബങ്ങളെ മുഹമ്മയിലേക്ക് പുനരധിവസിപ്പിക്കുകയാണ് ചെയ്തത്. നിലവിലിവിടെ ആൾത്താമസമില്ല.
എത്തിച്ചേരാനുള്ള_വഴി
- - - - - - - - - - - - - - - - - - - - - -
ആലപ്പുഴ വഴി എത്തുന്നതാവും കൂടുതൽ നല്ലത് .ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കായിപ്പുറം ജംഗ്ഷനിൽ നിന്നും ഏകദേശം 1 KM കിഴക്ക് കായിപ്പുറം ജെട്ടിയിൽ നിന്ന് ബോട്ട് ലഭിക്കും.. 15 മിനിറ്റ് കൊണ്ട് ദ്വീപിൽ എത്താം
കോട്ടയം വഴി എത്തുന്നവർക്ക് കുമരകത്തു നിന്നും ബോട്ട് ലഭിക്കും. മോട്ടോർ ബോട്ടിൽ ഒന്നര മണിക്കൂറും സ്പീഡ് ബോട്ടിൽ അര മണുക്കൂറുമാണ് ദൈർഘ്യം.
എറണാകുളത്തു നിന്ന് വരുമ്പോൾ ആലപ്പുഴ റൂട്ടിൽ ചേർത്തലക്ക് ശേഷം 5 KM തെക്കോട്ട് സഞ്ചരിച്ചാൽ എത്തുന്ന തിരുവിഴ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ഏകദേശം 8 KM സഞ്ചരിച്ചാൽ കായിപ്പുറം ജെട്ടിയിൽ എത്താം..
ഇവിടെ വന്നാല്‍ രണ്ടുണ്ട് പ്രയോജനം, മെയിന്‍ റോഡില്‍ നിന്ന് പാതിരാമണല്‍ പോകുന്ന വഴിയിലേക്ക് തിരിയുന്നതിന്റെ മറുവശത്ത് ഒരു ചെറിയ ഹോട്ടല്‍ ഉണ്ട്. വൈദ്യന്റെ കട എന്ന് അറിയപ്പെടുന്നു. കായല്‍ മത്സ്യങ്ങള്‍ ആണ് ഇവിടുത്തെ പ്രത്യേകത. പല തരം മീനുകള്‍ വറുത്തതും കറി വച്ചതും ലഭ്യമാണ് കരിമീന്‍ ഉള്‍പ്പടെ. അതും തുച്ചമായ വിലയ്ക്ക്. പാതിരാമണല്‍ വരുന്നവര്‍ അവിടുത്തെ ഊണും കൂടി കഴിച്ചാലേ ആ യാത്ര പൂര്‍ണമാകൂ .