01/01/2022
Chitkul(ചിത്കുൾ)
ഹിമാചൽ പ്രദേശിൽ ബാസ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമം. മഞ്ഞും, സൗന്ദര്യവും, ശാന്തിയും ആഗ്രഹിക്കുന്നവർക്ക് വളരെ ഇഷ്ടപ്പെടും.. മഞ്ഞുകാലത്ത് മഞ്ഞു കൊണ്ട് മൂടപ്പെടുന്ന ഈ സ്ഥലം ഇന്തോ-ടിബറ്റൻ ബോർഡറിൽ ഗതാഗത യോഗ്യമായ അവസാനത്തെ ഗ്രാമമാണ്.!
ഹിമാചലിലെ കിന്നൗർ ജില്ലയിലാണ് ചിത്കുൾ സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും നമ്മളെ പോലുള്ളവർക്ക് വളരെ അധികം കൗതുകം ഉണർത്തുന്നതാണ് കിന്നൗർ , ചിത്കുൾ പ്രദേശങ്ങൾ. 500 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ‘Mathi Temple’ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
അടുത്തിടെ Centre of Atmospheric Sciences at IIT Delhi നടത്തിയ പഠനത്തിൽ ഏറ്റവും ശുദ്ധമായ അന്തരീക്ഷ വായു ഉള്ള സ്ഥലമായി കണ്ടെത്തിയ പ്രദേശമാണ് ചിത്കുൾ. മാത്രവുമല്ല പെർമിറ്റ് കൂടാതെ യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ അവസാനത്തെ പോയിന്റ്റ് കൂടി ആണ് ഈ സ്ഥലം. ഒരു വശത്ത് മഞ്ഞുമൂടിയ മലനിരകൾ…മറുവശത്ത് ആപ്പിൾ തോട്ടങ്ങളും മരം കൊണ്ടുണ്ടാക്കിയ മനോഹര വീടുകളും അതിനു നടുവിലൂടെ ഒഴുകുന്ന ബാസ്പ നദിയും… വൗ ..! മനസിൽ ഒന്നു വരച്ചു നോക്കൂ അങ്ങനൊരു ചിത്രം.. അത് ചിത്കുൾ ആണ്.!
എങ്ങനെ പോകും??
ഡെൽഹിയിൽ നിന്നും 569 കി മീ അകലെയാണ് ചിത്കുൾ സ്ഥിതിചെയ്യുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സുകൾ ലഭ്യമാണ്. സാംഗ്‌ളയില്‍ നിന്നും ആണെങ്കില്‍ 28 കി മീ ദൂരെ. സാംഗ്‌ളയെ പറ്റി വിശദമായി പിന്നൊരു പോസ്റ്റില്‍ ഉടനെ തന്നെ പറയാം..stay tuned! മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളാണ് അനുയോജ്യമായ കാലാവസ്ഥ. മഞ്ഞുകാലത്തെ ചിത്കുൾ വേറിട്ട അനുഭവമായിരിക്കുമെങ്കിലും പോകുന്നുവെങ്കിൽ മതിയായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഒക്ടോബര്‍ മുതൽ റോഡുകൾ മഞ്ഞു മൂടുന്നതുകൊണ്ട് യാത്രാ തടസ്സങ്ങൾ പ്രതീക്ഷിക്കണം.