Holiday Nest

Holiday Nest Holiday Nest is a group of professionals who have come together with a goal of showcasing Kerala as

Holiday Nest is a group of professionals who have come together with a goal of showcasing Kerala as one of the best tourist destinations in the world.

18/11/2025
23/08/2025
23/08/2025

*വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനൊരു പ്ലാൻ*

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും.

1. എൻ ഊര് ഗോത്ര പൈതൃക ഗ്രാമം

സ്ഥലം: ലക്കിടി, വയനാട്

കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ

വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം.

2. പൂക്കോട് തടാകം

സ്ഥലം: വൈത്തിരി, വയനാട്

എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ.

വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം.

3. ചെമ്പ്ര കൊടുമുടി

സ്ഥലം: മേപ്പാടി, വയനാട്

പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ

വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം.

4. സൂചിപ്പാറ വെള്ളച്ചാട്ടം

സ്ഥലം: ചൂരൽമല, വയനാട്

ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: 13 കിലോമീറ്റർ

വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം

5. കാന്തൻപാറ വെള്ളച്ചാട്ടം

സ്ഥലം: മേപ്പാടി, വയനാട്

സൂചിപ്പാറയിൽ നിന്ന് ദൂരം: ഏകദേശം 6 കിലോമീറ്റർ

വിവരണം: 100 മീറ്റർ ഉയരത്തിൽ നിന്നും വെള്ളം പാറക്കെട്ടുകളിലൂടെ വീഴുന്ന മനോഹര ദൃശ്യം. ആളുകൾക്ക് ഇറങ്ങിക്കുളിക്കാം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.

6. നീലിമല വ്യൂ പോയിന്റ്

സ്ഥലം: മേപ്പാടി, വയനാട്

കാന്തൻപാറയിൽ നിന്ന് ദൂരം: 10 കിലോമീറ്റർ

വിവരണം: മലനിരകളുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാനാകുന്ന വ്യൂ പോയിന്റ്.

7. എടക്കൽ ഗുഹകൾ

സ്ഥലം: അമ്പുകുത്തി, വയനാട്

നീലിമലയിൽ നിന്ന് ദൂരം: 25 കിലോമീറ്റർ

വിവരണം: പുരാതന പെട്രോഗ്ലിഫുകൾ ഉള്ള ഗുഹകൾ.

8. കുറുവ ദ്വീപ്

സ്ഥലം: കൽപ്പറ്റ, വയനാട്

എടക്കൽ ഗുഹകളിൽ നിന്ന് ദൂരം: 40 കിലോമീറ്റർ

വിവരണം: 950 ഏക്കറിലായി 150 ഓളം ചെറു ദ്വീപുകൾ, പുഴയിലൂടെയുള്ള മുള ചങ്ങാട യാത്ര പ്രധാന ആകർഷണം. കനത്ത മഴയുള്ള സമയങ്ങളിൽ അടച്ചിടും.

9. ബാണാസുര സാഗർ ഡാം

സ്ഥലം: പടിഞ്ഞാറത്തറ, വയനാട്

കുറുവ ദ്വീപിൽ നിന്ന് ദൂരം: ഏകദേശം 20 കിലോമീറ്റർ

വിവരണം: മണ്ണ് കൊണ്ട് നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്. ബാണാസുര ഡാമിനടുത്താണ് മനോഹരമായ കർലാട് ലേക്ക് സ്ഥിതി ചെയ്യുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം.

10. മുത്തങ്ങ വന്യജീവി സങ്കേതം

സ്ഥലം: സുൽത്താൻ ബത്തേരി, വയനാട്

ബാണാസുര സാഗർ ഡാമിൽ നിന്ന് ദൂരം: 50 കിലോമീറ്റർ

വിവരണം: വന്യജീവികളെ സമീപത്തിൽ കാണാൻ കഴിയുന്ന സങ്കേതം. രാവിലെയും ഉച്ചയ്ക്കുമാണ് ട്രക്കിംഗ് ഉള്ളത്. ഇവിടെ നിന്ന് ബന്ദിപ്പൂർ കാട് വഴി ഗുണ്ടൽപെട്ടിലേക്കും ഗോപാൽ സ്വാമി ഹിൽസിലേക്കും പോകാം.

*ഇനിയുമുണ്ട് വിനോദ കേന്ദ്രങ്ങൾ*

* വൈത്തിരി പാർക്ക്
* കൂടൽ കടവ്
* വൈത്തിരി അൾട്രാ പാർക്ക്
* ഹണി മ്യൂസിയം
* അരണമല
* തിരുനെല്ലി ക്ഷേത്രം
* 900 കണ്ടി
* സൂചിപ്പാറ വെള്ളച്ചാട്ടം.
* കരാപ്പുഴ പാർക്ക്
➖➖️➖️➖️➖➖➖➖➖

post credit Latheef Puthukkudi

11/11/2023
15/04/2022
16/12/2021

Address

XXI/691B, Varandarappilly. P. O
Thrissur

Alerts

Be the first to know and let us send you an email when Holiday Nest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Holiday Nest:

Share