
20/07/2025
അക്വാപോണിക്സ് കൃഷി രീതിയിൽ കൂടുതൽ മത്സ്യങ്ങളെ കുറഞ്ഞ വെള്ളത്തിൽ സംരക്ഷിക്കുമ്പോൾ മീനിന്റെ മാലിന്യങ്ങൾ വലിയ തോതിൽ വെള്ളത്തിൽ അമോണിയ വർധിപ്പിക്കുന്നു. ഈ വെള്ളത്തെ പച്ചക്കറി/ ചെടികൾ വളർത്തുന്ന ബെഡ് കളിലേക്ക് വിടുമ്പോൾ ബാക്റ്റീരിയകൾ അമോണിയയെ നൈട്രേറ്റ് രൂപത്തിലാക്കി ചെടികൾക്ക് നൽകുന്നു. തിരികെ ചെടികൾ വെള്ളം ശുദ്ധീകരിച്ച് കുളത്തിലേക്ക് വിടുന്നു. മത്സ്യങ്ങൾ നന്നായി വളരുന്നു.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യങ്ങളെ വളർത്താൻ കഴിയുക വഴി ഉത്പാദനം ഗണ്യമായി വർധിക്കുകയും ചെയ്യുന്നു. മീനുകളുടെ അവശിഷ്ടങ്ങൾ ചെടികൾക്ക് ഏറെ ഗുണം ചെയ്യും.
ഈ രീതിയിൽ ചെറിയ ഒരിടത്ത്, കുറഞ്ഞ വെള്ളം ഉപയോഗിച്ച് മീൻ, പച്ചക്കറികൾ, ചെടികൾ എന്നിവ നന്നായി വളർത്താൻ ആകും. പട്ടണങ്ങളിൽ ടെറസിന് മുകളിലും മറ്റും ഈ രീതി ഏറെ പ്രയോജനം ചെയ്യുന്നു.
വിളകളിൽ മണ്ണിലൂടെ ഉണ്ടാകുന്ന രോഗ ബാധ ഒരു പരിധി വരെ ഈ രീതിയിൽ ഒഴിവാക്കാനുമാകുന്നു. വീട്ടാവശ്യത്തിന് ഉള്ള മത്സ്യം, പച്ചക്കറികൾ എന്നിവക്ക് ഈ രീതി ഏറെ ഗുണം ചെയ്യുന്നതായി കാണാം. ഒപ്പം പച്ചക്കറികൾ ജൈവ രീതിയിൽ ആണ് ഉൽപാദിക്കാനും സഹായിക്കും.
മത്സ്യ ഉത്പാദനം വർധിച്ച തോതിൽ ഉറപ്പാക്കാനും ആകുന്നു.
ഇത്തരം യൂണിറ്റ് സ്‌ഥാപിക്കുന്നതിന്: ummer, Horticulturist,Haritha Agro / Joint Director of Agriculture Retd.
9446336872.