20/11/2017
ഇന്ത്യക്കാർക്ക് മലേഷ്യൻ eNTRI വിസ - പോകാം മലേഷ്യയിലേക്ക്
കഴിഞ്ഞ വർഷം മലേഷ്യയിലേക്ക് ഓൺലൈൻ വിസ സൗകര്യം നിലവിൽ വന്നെകിലും, ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർക്കു മാത്രമായിരുന്നു ഇതിനു യോഗ്യരായിരുന്നവർ.
ഈ അവസ്ഥ മാറിയിരിക്കുന്നു, പ്രവാസികളായ ഇന്ത്യക്കാർക്ക് സിങ്കപ്പൂർ ഒഴിക്കെ ലോകത്തിൻറെ ഏതു കോണിൽ നിന്നും eNTRI എന്ന വിസ വ്യവ്യർ പ്രോഗ്രാമിലൂടെ 15 ദിവസത്തെ വിസ ലഭ്യമാകും.
പാസ്പോര്ട്ട് കോപ്പി, ഫോട്ടോ, ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് എന്നിവ ഓൺലൈൻ ആയി സബ്മിറ്റ് ചെയ്‌താൽ വെറും 4 മണിക്കൂറിനുള്ളിൽ തന്നെ വിസ കയ്യിൽ കിട്ടും.
20USD മാത്രമേ ചിലവാകുകയുള്ളു.
പരീക്ഷണ അടിസ്ഥാനത്തിൽ ഏപ്രിൽ 1st, 2017 മുതൽ മാർച് 31st 2018 വരെയാണ് നിലവിൽ ഈ സൗകര്യം അനുവദിച്ചിരിക്കുന്നതു.
ഏജൻസി ഫീസ്, വിസ അപ്ലൈ ചെയ്തുള്ള കാത്തിരുപ്പു ഇവയെല്ലാം ഒഴിവാക്കി, ഓൺലൈനിലൂടെ ലോകത്തെവിടെയും ഇരുന്നു ഇനി മുതൽ മലേഷ്യൻ വിസ കരസ്ഥമാക്കാം.
വിസ അപ്ലൈ ചെയാൻ താഴെയുള്ള വെബ്സൈറ്റ് വഴി ചെയ്യാം. പ്രതേകം ശ്രദ്ധിക്കേണ്ട കാര്യം അപ്ലൈ ചെയുമ്പോൾ "Apply evisa" അല്ല "Enroll eNTRI Program " എന്ന ഓപ്‌ഷനിൽ ആണ് ക്ലിക് ചെയേണ്ടത്.
മലേഷ്യയിൽ പ്രേവേശിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഇമ്മിഗ്രെഷൻ ഓഫീസർക്ക് കൊടുക്കേണ്ടി വരും
1. eNTRI വിസ കോപ്പി
2. ബോർഡിങ് പാസ്
3. മലേഷ്യയിലെ ചിലവിനു വേണ്ടിയുള്ള തെളിവ് (Cash/ Travellers Cheque / Debit or Credit Cards)
4. റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് കോപ്പി
5. ഹോട്ടൽ റിസർവേഷൻ കോപ്പി
eNTRI വിസയുമായി മലേഷ്യയിലേക്ക് നേരിട്ട് താഴെ പറയുന്ന എയർപോർട്ടുകളിലേക്കോ, അല്ലെങ്കിൽ തായിലാൻഡ്, ബ്രൂണെ, സിങ്കപ്പൂർ എന്നിവിലിടങ്ങളിൽ നിന്നും ലാൻഡ് ബോർഡർ വഴിയി മലേഷ്യയിൽ പ്രവശിക്കാം
By air
1. Kuala Lumpur International Airport , Sepang (KLIA & KLIA 2)
2. Penang International Airport, Pulau Pinang
3. Langkawi International Airport, Kedah
4. Melaka International Airport, Melaka
5. Senai International Airport, Johor
6. Kuching International Airport, Sarawak
7. Miri International Airport, Sarawak
8. Kota Kinabalu International Airport, Sabah
9. Labuan International Airport, Sabah
By land
1. Sultan Iskandar Building Immigration Checkpoint, Johor
2. Sultan Abu Bakar Checkpoint, Johor
3. Padang Besar Checkpoint, Perlis
4. Bukit Kayu Hitam Checkpoint, Kedah
5. Sungai Tujuh Immigration Checkpoint, Sarawak
6. Tedungan Immigration