Khayaal.inn

Khayaal.inn you can find amazing and unbelievable offers from here

looting offers are here
25/07/2023

looting offers are here

കോവിഡ് 19 പ്രതിസന്ധി മൂലം നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പ് 14.09.2020 മുതല്‍ പുനരാരംഭി...
10/09/2020

കോവിഡ് 19 പ്രതിസന്ധി മൂലം നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പ് 14.09.2020 മുതല്‍ പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനം മുന്‍ നിര്‍ത്തി കര്‍ശ്ശന മാനദണ്ഡങ്ങളോടെയാണ് ടെസ്റ്റുകള്‍ ആരംഭിക്കുക. മോട്ടോര്‍ വാഹന വകുപ്പും ഡ്രൈവിംഗ് സ്‌ക്കൂളുകളും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കി എന്ന് ഉറപ്പു വരുത്തുകയും ആവശ്യമായ മുന്നൊരുക്കങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രമായിരിക്കണം ടെസ്റ്റുകള്‍ പുനരാരംഭിക്കുന്നത്.

ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് ലേണേഴ്‌സ് എടുത്തവരോ ഒരിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവര്‍ക്കോ മാത്രമാണ് ഒക്ടോബര്‍ 15 വരെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത. മറ്റുള്ളവര്‍ അതിന് ശേഷം മാത്രമേ ടെസ്റ്റിനുള്ള സ്ലോട്ട് ബുക്ക് ചെയ്യാവു. ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥര്‍ ഈ കാര്യം ഉറപ്പു വരുത്തുന്നതാണ്.

കോവിഡിന് മുമ്പ് ഓരോ ഓഫീസിലും നടത്തിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളുടെ 50% ആയിരിക്കും ആദ്യഘട്ടത്തില്‍ നടത്തുക. ലേണേഴ്‌സ് ടെസ്റ്റുകള്‍ നിലവിലുള്ള ഓണ്‍ലൈന്‍ രീതിയില്‍ തന്നെ തുടരുന്നതാണ്.

മോട്ടോര്‍ വാഹന വകുപ്പില്‍ 7 ലക്ഷം ലൈസന്‍സ് അപേക്ഷകളാണ് കുടിശ്ശികയുള്ളത്. ടെസ്റ്റ് പുനരാരംഭിക്കുന്നതോടെ ഇത് കുറയ്ക്കാന്‍ സാധിക്കും. സംസ്ഥാനത്ത് 5100 ഡ്രൈവിംഗ് സ്‌കൂളുകളും 20000-ത്തില്‍പരം ജീവനക്കാരുമുണ്ട്. ടെസ്റ്റ് പുനരാരംഭിക്കുന്നതോടെ ഈ ജീവനക്കാരുടെ തൊഴിലും പുനസ്ഥാപിക്കാന്‍ കഴിയും.



അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

+919526121141

പിടിക്കപ്പെടുന്നതും അല്ലാത്തതുമായ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്ന നാട്ടിൽ ഇക്കാര്യത്തിൽ മാത്രമെന്തിന് ഒരു ഫേസ് ബു...
05/08/2020

പിടിക്കപ്പെടുന്നതും അല്ലാത്തതുമായ നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്ന നാട്ടിൽ ഇക്കാര്യത്തിൽ മാത്രമെന്തിന് ഒരു ഫേസ് ബുക്ക് പോസ്റ്റ് എന്ന് ചിന്തിക്കുന്ന പലരും കാണും. നമ്മുടെ നാട്ടിൽ നടക്കുന്ന ആയിരക്കണക്കിന് ട്രാഫിക്ക് നിയമ ലംഘനങ്ങൾ പിടികൂടുന്നുണ്ടെങ്കിലും, എല്ലാം പിടികൂടാനവശ്യമായ ആൾബലമോ ക്യാമറ സംവിധാനങ്ങളോ മോട്ടോർ വാഹന വകുപ്പിനില്ല. പക്ഷെ ഒരാൾ നിരവധി നിയമ ലംഘനങ്ങൾ നടത്തി അത് ഷൂട്ട് ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിട്ട് മറ്റുള്ളവർക്ക് പ്രോൽസാഹനം നൽകുന്ന രീതിയിൽ പ്രചരിപ്പിക്കുമ്പോൾ കോവിഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾക്കിടയിലും അത് കാണാതെയിരിക്കാൻ കഴിയില്ല, കണ്ടില്ലെന്ന് നടിക്കുവാനും കഴിയില്ല. സേഫ് കേരള എൻഫോഴ്സ്മെന്റ് ആർടിഒ ശ്രീ. മഹേഷ് D യുടെ നിർദ്ദേശപ്രകാരം MVI ആയ സുമോദ് സഹദേവൻ, AMVI മാരായ എസ്.ബിനോജ്, എസ്.യു അനീഷ് എന്നിവരാണ് നടപടി സ്വീകരിച്ചത്.

ഒരു പക്ഷേ ഏറ്റവും ലാഘവത്തോടെയാവാം ചെറിയ ഒരു വിഭാഗം എങ്കിലും നിയമത്തെ കാണുന്നത്,റോഡ് നിയമലംഘനം മൂലം ജീവൻ നഷ്ടപ്പെട്ട ,അല്ലെങ്കിൽ നിത്യ ശയ്യാവലംബികളായവരെ ഒരു നിമിഷം ഓർക്കുക,യുവതയുടെ ഊർജ്ജം രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ ചെലവഴിക്കാം,എല്ലാവരും നിങ്ങളിൽ ആണ് പ്രതീക്ഷ ,അർപ്പിച്ചിരിക്കുന്നത്അത് പ്രളയകാലത്ത് നിങ്ങൾ സാക്ഷ്യപ്പെടുത്തിയതുമാണ്.
നമുക്ക് നിയമമനുസരിച്ച് സുരക്ഷിതമായി വാഹനം ഉപയോഗിക്കുന്ന ചിത്രങ്ങൾ വൈറൽ ആക്കാം,നിങ്ങളിൽ നിന്ന് ഞങ്ങൾ അതാണ് പ്രതീക്ഷിക്കുന്നത്.നിങ്ങളുടെ കുടുംബവും.....

Kerala-MVD

പ്രിയമുള്ള സഹോദരങ്ങളേ ..,      കോവിഡ് സാമൂഹ്യ വ്യാപനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗ ബാധ സ്ഥിരീകരിക്കുകയ...
24/07/2020

പ്രിയമുള്ള സഹോദരങ്ങളേ ..,
കോവിഡ് സാമൂഹ്യ വ്യാപനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗ ബാധ സ്ഥിരീകരിക്കുകയും എന്നാൽ രോഗ ലക്ഷണങ്ങൾ കൂടുതലായി പ്രകടമാവാത്തവരുമായ വ്യക്തികളെ പരിചരിക്കുന്നതിനായി തിരുനാവായ ഗ്രാമ പഞ്ചായത്ത് നാളെ മുതൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുകയാണ്. ഇതിനായി വൈരംകോട് 25 ബെഡുകളോട് കൂടിയ താത്കാലിക പരിചരണ കേന്ദ്രം സജ്ജമായിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 50 ബെഡുകളും ആവശ്യമെങ്കിൽ 100 വരെ ബെഡുകളും സജ്ജീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . പരിപൂർണ്ണമായ സുരക്ഷാ ക്രമീകരണങ്ങളോടെയും ജില്ലാ തല ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടുമായിരിക്കും സെന്ററിന്റെ പ്രവർത്തനം എന്ന കാര്യം പ്രത്യേകം അറിയിക്കുന്നു.
അതോടൊപ്പം ചില കാര്യങ്ങൾ സാന്ദർഭികമായി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു:- തിരുനാവായ പഞ്ചായത്തിലെ പൊതു പ്രവർത്തകനും ട്രോമാ കെയർ വളണ്ടിയറുമായ ഒരു സഹോദരന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ നടക്കുന്നതായി അറിയാൻ കഴിഞ്ഞു. ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത് ഈ രോഗം നമുക്കാർക്കും ഏത് സമയത്തും വരാം എന്നാണ്. അല്ലെങ്കിൽ നമ്മിൽ പലർക്കും ഒരു പക്ഷേ ഈ രോഗ ബാധ ഉണ്ടായിരിക്കുകയും ചെയ്യാം. ടെസ്റ്റ് ചെയ്യാത്തത് കൊണ്ട് അറിയുന്നില്ലെന്ന് മാത്രം. ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ച വൈരംകോട് സ്വദേശി ഗൾഫിലേക്ക് തിരിച്ചു പോവുന്നതിന് വേണ്ടി പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിനും രോഗ വിവരം അറിയുന്നത്. ഒരാൾക്ക് ഈ രോഗം വരുന്നതും, അറിയാതെ അയാളിൽ നിന്ന് മറ്റുള്ളവർക്ക് സമ്പർക്കം ലഭിക്കുന്നതും വലിയ പാതകമായി ആരും കാണേണ്ടതില്ല. ലോക്ക് ഡൌൺ കാലം കഴിഞ്ഞു. ഇനി കോവിഡിനൊപ്പം ജാഗ്രതയോടെ ജീവിക്കേണ്ട കാലമാണ്. ഇവിടെ രോഗ ബാധയുള്ളവർക്ക് സാന്ത്വനം നൽകുകയും അവർക്ക് മനക്കരുത്ത് നൽകുന്ന വിധത്തിലുള്ള സമീപനങ്ങൾ പുലർത്തുകയും ചെയ്യുകയാണ് നമുക്ക് നിർവഹിക്കാനുള്ള മാനുഷിക ധർമ്മം. അല്ലാതെ ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും കൊണ്ട് അവരുടെ മനോവീര്യം തകർക്കുന്ന അപരിഷ്‌കൃത വർഗമായി നാം അധഃപതിച്ചു കൂടാ. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോവണം. ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തുന്നവർ ആദ്യം സ്വന്തം കുടുംബത്തിന്റെയും പിന്നെ നാട്ടുകാരുടെയും സുരക്ഷ കൊണ്ടാണ് പന്താടുന്നത്. എന്നുവെച്ച് ആരും ഭയവിഹ്വലരാവണം എന്നല്ല. ജാഗ്രതയോടെ നേരിട്ടാൽ നിഷ്പ്രയാസം മറികടക്കാവുന്നതേയുള്ളൂ.. വിനീതനായ ഞാനും സുഹൃത്ത് 12ാം വാർഡ് മെമ്പർ നാസറും സ്വയം ക്വാറന്റൈനിൽ ആണ്. പ്രൈമറി കോൺടാക്ട് ആണെങ്കിലും സ്പർശനമോ മറ്റ് ക്ലോസ് കോൺടാക്ടോ ഇല്ലെന്ന് ഉറപ്പുണ്ടായിട്ടും സാമൂഹ്യമായ ബാധ്യത എന്ന നിലക്കാണ് തിരക്ക് പിടിച്ച ഈ സാഹചര്യത്തിലും ഞാനും നിരീക്ഷണത്തിലായത്. ഇന്ന് രാവിലെ 10 മണിക്ക് കോവിഡ് ടെസ്റ്റിന് വിധേയമാകണം എന്ന് ആഗ്രഹിക്കുന്നു. തൃശൂർ ജൂബിലി ഹോഡ്‌പിറ്റലിൽ ബുക്ക് ചെയ്തിട്ടുണ്ട്. നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാവണം. പൊതു പ്രവർത്തകർ ദുരന്ത മുഖത്ത് നിന്ന് ഒളിച്ചോടേണ്ടവരല്ല. പ്രതികൂല സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തുണയാവേണ്ടവരാണ്. ആ ധർമ്മം ഭംഗിയായി നിർവഹിച്ചു കൊണ്ടിരുന്നയാളാണ് ഷാജി. അദ്ദേഹത്തെ ആദരിച്ചതിലൂടെയാണ് എനിക്കും നിരീക്ഷണത്തിൽ പോവേണ്ടി വന്നത് എന്നതിൽ സന്തോഷം മാത്രമേയുള്ളൂ. ഒട്ടും സങ്കടമില്ല. പക്ഷെ ജാഗ്രതയും കരുതലും അനിവാര്യമാണ്. പൊതു പ്രവർത്തകരെ ദൈവം ഒരിക്കലും കൈവിടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാൻ. ഇതെല്ലാം ദൈവത്തിൽ നിന്നുള്ള ചെറിയ പരീക്ഷണങ്ങൾ മാത്രമായി കാണാം.
ദുരന്ത മുഖത്ത് രക്ഷകരായി നിലയുറപ്പിക്കുന്ന നമ്മുടെ വളണ്ടിയർമാരാണ് നാടിന്റെ സമ്പത്ത്. അവരെ ചേർത്തു പിടിക്കാനും പ്രോത്സാഹനവും സാന്ത്വനവും നൽകാനും നാം പിശുക്ക് കാണിക്കരുത്. ഈ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന മുൻകരുതലും ജാഗ്രതയും കണിശമായി പാലിക്കുകയാണ് വേണ്ടത്.

സ്നേഹപൂർവ്വം ..,
ഫൈസൽ എടശ്ശേരി
പ്രസിഡന്റ്
തിരുനാവായ ഗ്രാമ പഞ്ചായത്ത്

അതി സുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് (High Security Registration Plate - HSRP) പ്രത്യേകതകൾ :01/04/2019 മുതൽ നിർമ്മിക്കപ്പെട്...
23/07/2020

അതി സുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് (High Security Registration Plate - HSRP) പ്രത്യേകതകൾ :
01/04/2019 മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവായി.
▪️HSRP യും 3rd റജിസ്ട്രേഷൻ മാർക്കും വാഹന നിർമ്മാതാക്കൾ നിയോഗിച്ച ഡീലർമാർ ഘടിപ്പിച്ച് നൽകും.
▪️ പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ് ഡേറ്റ് ചെയ്താൽ മാത്രമേ RT ഓഫീസിൽ RC പ്രിൻറ് ചെയ്യാൻ സാധിക്കുകയുള്ളൂ.
▪️ ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.
▪️പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിർമ്മിച്ചവയും ആണ്.
▪️പ്ലേറ്റിൻ്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോർഡറും ഉണ്ട്.
▪️വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിൻ്റെ മുകളിൽ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
▪️ഹോളോഗ്രാമിൽ നീല നിറത്തിൽ അശോക ചക്രം ഉണ്ട്.
▪️പ്ലേറ്റുകൾക്ക് മിനിമം 5 വർഷത്തിനിടയിൽ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.
▪️ ഇടത് ഭാഗം താഴെ 10 അക്ക ലേസർ ബ്രാൻ്റ് ഐഡൻ്റിഫിക്കേഷൻ നമ്പർ ഉണ്ട്.
▪️വാഹന നമ്പറിൻ്റെയും അക്ഷരങ്ങളുടെയും മുകളിൽ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.
▪️പ്ലേറ്റിൽ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
▪️ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

തേർഡ് റജിസ്ട്രേഷൻ പ്ലേറ്റ് (ഗ്ലാസിൽ ഒട്ടിക്കാനുള്ളത്) :
▪️ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കർ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാൻ ശ്രമിച്ചാൽ നശിച്ച് പോവുന്നതാണ് ഇവ.
▪️മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസിൻ്റെ ഉള്ളിൽ ഇടത് മൂലയിൽ ഒട്ടിക്കണം.
▪️റജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ . വാഹന റജിസ്ട്രേഷൻ തീയ്യതി എന്നിവയാണിതിൽ ഉള്ളത്.
▪️ താഴെ വലത് മൂലയിൽ 10 x 10 mm വലുപ്പത്തിൽ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.
▪️സ്റ്റിക്കർ കളർ : ഡീസൽ വാഹനം - ഓറഞ്ച് , പെട്രോൾ / CNG വാഹനം - ഇളം നീല , മറ്റുള്ളവ - ഗ്രേ കളർ

🚫 മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 വരെ പിഴ അടക്കേണ്ടി വരും🚫


Courtesy MVD kerala

Address

Khayaal. Inn
Tirur
676561

Website

Alerts

Be the first to know and let us send you an email when Khayaal.inn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Khayaal.inn:

Share

Category