31/05/2019
യാത്ര അനുഭവം എല്ലായ്പ്പോഴും വിശേഷമായ ഒന്നാണ്,.. യാത്ര എന്റെ ബലഹീനതയാണ് ,
ലോകമെമ്പാടും യാത്രചെയ്യാൻ ആഗ്രഹിക്കുന്നു, ഇത് ജീവിതത്തിൽ ഒരു സ്വപ്നമാണ്
ഈ വർഷം സെർബിയ സന്ദർശിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി
തെക്കു കിഴക്കൻ യൂറോപ്പിലെ ഒരു സ്വതന്ത്രരാജ്യമാണ് സെർബിയ. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഹംഗറിയും കിഴക്ക് വശത്ത് റൊമാനിയായും,ബൾഗേറിയയും, റിപ്പബ്ലിക്ക് ഓഫ് മാസിഡോനിയ,അൽബേനിയ എന്നീ രാജ്യങ്ങൾ തെക്ക് വശത്തുo, ക്രൊയേഷ്യ,ബോസ്‌നിയ ആന്റ് ഹെർസേഗോവിന, മൊണ്ടെനാഗ്രോ എന്നീ രാജ്യങ്ങൾ പടിഞ്ഞാറ് വശത്തുമായി അതിർത്തി പങ്കിടുന്നു.
ബെൽഗ്രേഡ് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം.
സെർബിയൻ ജനത വളരെ നല്ലതാണ്
പ്രത്യേകിച്ചും അവർ ഇന്ത്യയെയും , ഇൻഡ്യക്കാരെയും വളരെയധികം ഇഷ്ടപ്പെടുന്നു
ഈവർഷം ഞങ്ങൾ Mr. Krstivoje Spijunovic ന്റെ അതിഥികൾ ആയിരുന്നു ആദ്യ 3 ദിവസം
കഠിനാദ്ധ്വാനിയായ ഒരു വ്യക്തിയാണ് Mr. Spijunovic ,Mr.Spijunovic,
അദ്ദേഹം മാത്തമാറ്റിക്സ്ൽ PHD ചെയ്ത, ഒരു വിരമിച്ച കോളേജ് പ്രൊഫസർ ആണ്.
വിരമിക്കലിന് അർഥം, എല്ലാത്തിൽ നിന്നും വിരമിക്കുകയും വിശ്രമിക്കുകയും, സമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്നതല്ല..അത്
അദ്ദേഹത്തിൻറെ പ്രവൃത്തിയിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി,ഇപ്പോൾ 72 വയസ് പ്രായമുണ്ട്...അദ്ദേഹത്തിന് ഒഡി കാർ ഉൾപ്പെടെ 3 കാറുകൾ ഉണ്ട്, ആ വ്യക്തിയുടെകഠിനാധ്വാനം കണ്ടപ്പോൾ ഞങ്ങൾ ആശ്ചര്യപ്പെട്ടു
സ്വന്തം കൈകൊണ്ട് രണ്ട് വീടുകൾ ആരുടെയും സഹായം ഇല്ലാതെ അദ്ദേഹo നിർമ്മിച്ചു, ഇപ്പോൾ ഈ വീട്ടിൽ നിന്ന് നല്ല വരുമാനം അദ്ദേഹo നേടുന്നു
72 വയസുള്ള ഒരാൾ
അദ്ദേഹത്തോടൊപ്പമുള്ള
3 ദിവസ സമയം, അത് ഞങ്ങൾക്ക് വളരെ അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചു
3 ദിവസത്തിനു ശേഷം മറ്റൊരു സ്ഥലത്തേക്ക് ഞങ്ങൾ യാത്ര ചെയ്തു.......