13/02/2023
ചെമ്പ്ര കൊടുമുടി
കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.
കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ കൊടുമുടിയാണ് സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ (6900 അടി) ഉയരത്തിലുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി നഗരത്തിൽ സ്ഥിതിചെയ്യുന്ന ചെമ്പ്ര, കൽപറ്റയിൽനിന്നും 8 കിലോമീറ്റർ (5 മൈൽ) അകലെയാണ്.
Post Credit
Follow Us Back packer's diary Back Packers"s diary
(DM for Credit )
🏞️