Grameena Vayanasala Varandarappilly

Grameena Vayanasala Varandarappilly Reg. No : 2085

ഒട്ടേറെ മലയാളസിനിമകളിൽ  കലാ സംവിധാന രംഗത്ത് പ്രവർത്തിച്ച വരന്തരപ്പിള്ളിയുടെ സ്വന്തം  കലാകാരൻ രാജൻ വരന്തരപ്പിള്ളിക്ക്  ആദ...
12/02/2021

ഒട്ടേറെ മലയാളസിനിമകളിൽ കലാ സംവിധാന രംഗത്ത് പ്രവർത്തിച്ച വരന്തരപ്പിള്ളിയുടെ സ്വന്തം കലാകാരൻ രാജൻ വരന്തരപ്പിള്ളിക്ക് ആദരാഞ്ജലികൾ 🌹🌹🌹

 #2021
31/12/2020

#2021

24/12/2020

ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷിമഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-ടിയാ ചിറകു ചെറു...
23/12/2020

ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌
മേയ്‌ ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍
ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തി
വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു -
കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം
ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ
വഴിമര ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു
ചിറകിന്റെ നോവ്‌ മറന്നു പോകെ
ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ
വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ
വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

23/12/2020
16/12/2020

വരന്തരപ്പിള്ളി പഞ്ചായത്ത് ഇലക്ഷൻ 2020

വാർഡ് 1 : UDF
വാർഡ് 2 : UDF
വാർഡ് 3 : NDA
വാർഡ് 4 : LDF
വാർഡ് 5 : UDF
വാർഡ് 6 : LDF
വാർഡ് 7 : LDF
വാർഡ് 8 : LDF
വാർഡ് 9 : LDF
വാർഡ് 10 : LDF
വാർഡ് 11: LDF
വാർഡ് 12: LDF
വാർഡ് 13: LDF
വാർഡ് 14: LDF
വാർഡ് 15: LDF
വാർഡ് 16:BJP
വാർഡ് 17:BJP
വാർഡ് 18:UDF
വാർഡ് 19:LDF
വാർഡ് 20: BJP
വാർഡ് 21: UDF
വാർഡ് 22: UDF

LDF : 12 UDF : 6 NDA : 4

തൃക്കോട്ടര്‍ പെരുമയുടെ കഥകളിലൂടെ മലയാളത്തിന്റെ മനസില്‍ ഇടംപിടിച്ച എഴുത്തുകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. ...
13/12/2020

തൃക്കോട്ടര്‍ പെരുമയുടെ കഥകളിലൂടെ മലയാളത്തിന്റെ മനസില്‍ ഇടംപിടിച്ച എഴുത്തുകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഖാദര്‍ ചിത്രകാരന്‍ കൂടിയായിരുന്നു. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. നാല്‍പ്പതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, തൃക്കോട്ടൂര്‍ കഥകള്‍, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്, മേശവിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓര്‍മകളുടെ പഗോഡ, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും ‘ഖാദര്‍ എന്നാല്‍’ (ആത്മകഥാംശമുള്ള കുറിപ്പുകള്‍) തുടങ്ങിയവയാണു പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയും പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റുമായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയില്‍ നാലു തവണ അംഗമായിരുന്നു.

പഴയ ബര്‍മയിലെ റംഗൂണിനു സമീപത്തെ മോണിലെ ബില്ലിന്‍ ഗ്രാമത്തില്‍ 1935 നവംബര്‍ 16നായിരുന്നു ജനനം. പിതാവ് ഉസങ്ങാന്റകത്ത് മൊയ്തൂട്ടി ഹാജി കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മാതാവ് മമൈദി ബര്‍മ സ്വദേശിയുമാണ്. ഖാദര്‍ ജനിച്ച് മൂന്നാം ദിവസം മാതാവ് മരിച്ചു. ഏഴാം വയസിലാണു പിതാവിന്റെ ജന്മദേശമായ കൊയിലാണ്ടിയിലെത്തിയത്.

കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ് വിജയിച്ച ഖാദര്‍ മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 1952 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന ചെറുകഥ 1952ല്‍ പ്രസിദ്ധീകരിച്ചു.

1957 മുതല്‍ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായിരുന്ന അദ്ദേഹം 1964ല്‍ സംസ്ഥാന ആരോഗ്യവകുപ്പില്‍ ചേര്‍ന്നു. 1990ല്‍ കോഴിക്കോട് ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ അഡ്മിനിസിട്രേഷന്‍ വിഭാഗത്തില്‍നിന്നാണു വിരമിച്ചത്. ഇതിനിടെ അഞ്ചു വര്‍ഷം ഡെപ്യൂട്ടേഷനില്‍ കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിനു സമീപം ‘അക്ഷരം’ വീട്ടിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലേഖ. മരുമക്കള്‍: കെ സലാം, സഗീര്‍ അബ്ദുല്ല, സുബൈദ, ഷെരീഫ, റാഹില.

യുഎ ഖാദറിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

https://malayalam.indianexpress.com/kerala-news/malayalam-writer-ua-khader-passes-away-443345/

*പുസ്‌തക വിചാരം*സുബീഷ് കുത്തുപാറക്കൽപുസ്തകം : പാമ്പ് വേലായ്‌തൻ - തോമസ് കെയൽപ്രസാധനം : സൂചിക ബുക്സ്വേലായ്തനെന്ന് പറയുമ്പോ...
27/11/2020

*പുസ്‌തക വിചാരം*

സുബീഷ് കുത്തുപാറക്കൽ
പുസ്തകം : പാമ്പ് വേലായ്‌തൻ - തോമസ് കെയൽ
പ്രസാധനം : സൂചിക ബുക്സ്

വേലായ്തനെന്ന് പറയുമ്പോഴും വേലായുധൻ എന്ന് തന്നെ എഴുതിയാണു നമുക്ക് ശീലം. വാമൊഴിയും വരമൊഴിയും തമ്മിലുള്ള ഈ അലിഖിത ഉടമ്പടിയെ അട്ടിമറിച്ചാണു പാമ്പ് വേലായ്തൻ എന്ന നോവൽ നാമം തന്നെ നമ്മുടെ മുന്നിലേയ്ക്കെത്തുന്നത്. ആമുഖത്തിൽ പ്രസാധകൻ നാമൂസ് Naamoos Peruvalloor പറയുന്നത് പോലെ നാട്ടുപ്പേച്ചിനെ കെട്ടഴിച്ചു വിടുന്നതിനാണു പിന്നീടങ്ങോട്ട് നാം സാക്ഷ്യം വഹിക്കുന്നത്.

വടിവൊത്ത മാന്യ(!)മലയാളത്തിലോ, അല്ലെങ്കിൽ അറിഞ്ഞോ അറിയാതെയോ സവർണ്ണത്തം ചാർത്തിക്കിട്ടിയ വള്ളുവനാടൻ പേച്ചിലോ ആണു പൊതുവെ നമ്മുടെ സാഹിത്യ സിനിമ മണ്ഡലങ്ങൾ ഭാഷയെ ഉപാസിച്ച് വന്നിരുന്നത്. തീർച്ചയായും മലയാളം മലയാളികൾക്കെല്ലാം ഒരുപോലെയല്ലല്ലോ, ആറു നാട്ടിൽ നൂറു ഭാഷ എന്ന വണ്ണം പ്രാദേശികമായ ഈണങ്ങളൂം പ്രയോഗങ്ങളും നിറഞ്ഞു നിൽക്കുന്ന ഒന്നാണല്ലോ എന്ന ന്യായത്തിൽ അച്ചടിക്കപ്പെട്ട, സംസ്കരിക്കപ്പെട്ട ഈ ഭാഷയെ നമുക്ക് ന്യായീകരിക്കാവുന്നതാണു. അപ്പോഴും വള്ളുവനാടൻ സ്ലാംഗ് ദഹിക്കാതെ നിൽക്കുന്നുണ്ട്, അതിന്റെ അതിപ്രയോഗത്തിനൊരു കാരണം അതിനു കേരളത്തിലെ നമ്പൂതിരിമാരുടെ സ്ലാംഗുമായുള്ള സാത്മ്യമായിരിക്കണം, പൊള്ളച്ച ആഢ്യത്തരം മലയാളിക്കൊരു വീക്നെസ്സ് ആണല്ലോ. പിന്നീട് ചിലപ്പോഴെങ്കിലും നമ്മുടെ കഥകളിലും നോവലുകളിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഭാഷയുടെ ഈ ആഢ്യത്തം കൈവെടിഞ്ഞ് പ്രാദേശികമായ ലാളിത്യത്തിലേയ്ക്ക് പ്രവേശിക്കുന്നത് കാണാം. അപ്പോഴും പക്ഷെ ആഖ്യാനം നേരത്തെ പറഞ്ഞ പോലെ വടിവൊത്ത മലയാളത്തിൽ തന്നെ തുടർന്നു പോന്നു. അതിനൊരു തിരുത്താണു തോമസ് കെയലിന്റെ Thomas Keyal പാമ്പ് വേലായ്തൻ. നോവലിലുടനീളം ആഖ്യാനവും കഥാപാത്രങ്ങളുടെ സംഭാഷണവുമെല്ലാം ഒരേ നാട്ടുപ്പേച്ചിലാണു, അങ്ങനെ ഒരെണ്ണം ഞാനാദ്യമായാണു കാണുന്നത്, മറ്റൊന്നുണ്ടോ എന്ന് എനിക്കറിയില്ല. പ്രാദേശിക ഭാഷയുടെ ആ പ്രവാഹം വേലായ്തനെ തീർത്തും വ്യത്യസ്തമായൊരു ഭാവുകത്വത്തിലേയ്ക്ക് നയിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

നോവലിലേയ്ക്ക് വന്നാൽ, ഇതൊരു സാധാരണമായ അസാധാരണ ജീവിതത്തിന്റെ ചിത്രമാണു. അതെ, സാധാരണമായ അസാധാരണ ജീവിതം എന്ന വിരുദ്ധോക്തിക്ക് നിങ്ങളിൽ എന്ത് വികാരം സൃഷ്ടിക്കാനാവുമോ അതെല്ലാം ഈ നോവലിലെ ജീവിതത്തിൽ നിങ്ങൾക്ക് കാണാം. താൻ വസിക്കുന്ന ആവാസ വ്യവസ്ഥയോടും അതിലെ ഇതര അവകാശികളോടും വേലായ്തനുള്ള കരുതൽ, അധികാരത്തിന്റെ ധാർഷ്ട്യവുമായി പാവങ്ങളുടെ മേൽ പുളയ്ക്കാൻ വരുന്ന പൊലീസുകാരോടുള്ള അയാളുടെ ഒറ്റയാൾ പ്രതികാരങ്ങൾ, ഇതര മനുഷ്യരോടുള്ള സ്നേഹവും ദയവും, ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന ഫ്യൂഡൽ ഹുങ്കിന്റെ ഒടുക്കത്തെ പുളയ്ക്കലുകൾക്ക് നേരെ മനുഷ്യരെ ചേർത്തു പിടിച്ചുള്ള പ്രതികരണങ്ങൾ, സമൂഹത്തിന്റെ പൊതു മര്യാദകളിൽ നിന്ന് കുതറിച്ചാടുന്നവരെ അൽ‌പ്പം നോവിച്ച് കൊണ്ട് തിരുത്തുന്നത്, അപ്പൊഴും അവരോട് വിദ്വേഷം സൂക്ഷിക്കാത്തത്, പുതിയ തലമുറയ്ക്ക് മുന്നിൽ ഞാൻ പഴയ സംഭവമാണെന്ന് ഞെളിയാതെ ഒരു ചിരിയോടെ വഴി മാറിക്കൊടുത്ത് കൊണ്ട് തന്റെ ചൂണ്ടലുമായി തോട്ട് വക്കിൽ കുന്തിച്ചിരിക്കുന്നത്…. അങ്ങനെയങ്ങനെ വേലായ്തന്റെ ചിത്രങ്ങളെല്ലാം നാം പരിചയിച്ചിട്ടില്ലാത്ത വിധം അസാധാരണമാണു, അതേ സമയം തീർത്തും സാധാരണക്കാരനായ ഒരുവന്റേതുമാണ്.

വേലായ്തൻ ഒരു സാമൂഹ്യ പരിഷ്കർത്താവോ, വീരനായകനോ, രാഷ്ട്രീയ പോരാളിയോ, ജനനേതാവോ, പരിസ്ഥിതി വാദിയോ, ആത്മീയാന്വേഷിയോ ഒന്നുമല്ല, അതേസമയം അയാൾ ഇതെല്ലാമാണു താനും. ഏറ്റവും സാധാരണമായ ജീവിതം നയിച്ച എന്നാൽ അതേ ജീവിതത്തിൽ തന്നിൽ അന്തർലീനമായിരിക്കുന്ന ഏതേതോ ചോദനകളാൽ അകത്തും പുറത്തും നിരവധി നിശബ്ദസമരങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ചില മനുഷ്യരുണ്ട്. അവരെന്താണെന്നോ അവരുടെ പ്രസക്തിയെന്താണെന്നോ നമുക്ക് ഉപന്യസിക്കാനാവില്ല, എന്നാൽ അവർ തൊട്ടുണർത്തിയ ചില ചലനങ്ങളെ, ആ ചലനങ്ങളുടെ രാഷ്ട്രീയത്തെ കാണാതിരിക്കാനുമാവില്ല.

വേലായ്തൻ തന്നെയാണു തുടക്കം മുതൽ ഒടുക്കം വരെ നോവലിൽ നിറഞ്ഞു നിൽക്കുന്നത്. മറ്റു കഥാപാത്രങ്ങളിൽ വേലായ്തന്റെ ജീവിതസഖി കോതയും അവരുടെ കൊച്ചാവയും കഴിഞ്ഞാൽ പിന്നെ കുഞ്ഞീലാണ്ടനും തമ്പ്രാട്ടിയും മാത്രമേ ഓർമയിൽ പതിയുന്നുള്ളൂ. എന്നാൽ നിരവധി കഥാപാത്രങ്ങൾ, ഒരു നാട് തന്നെ നോവലിൽ വന്നു പോകുന്നുണ്ട്. ആളുകളെക്കാൾ തെളിഞ്ഞ് നിൽക്കുന്നത് വേലായ്തനും അയാളിടപെട്ട സംഭവങ്ങളുമാണു, അല്ലേലും ഇത് വേലായ്തന്റെ കഥയാണല്ലോ. ഒന്നു കൂടെ സൂക്ഷിച്ച് നോക്കിയാൽ വേലായ്തനിലൂടെ കടന്നു പോകുന്ന കാലത്തെയും, ആ കാലപ്രവാഹത്തിൽ ഉരുത്തിരിയുന്ന മാറ്റങ്ങളെയും കാണാനാകും. നോവലിന്റെ അവസാനം ചേർത്ത പഠനത്തിൽ പ്രിയപ്പെട്ട ശ്രീയേട്ടൻ ( ശ്രീജിത്ത് വി.ടി. നന്ദകുമാർ) പറയുന്ന പോലെ പാമ്പ് വേലായ്തൻ മനുഷ്യത്വത്തിലേയ്ക്ക് മെല്ലെ ഉരുവം കൊള്ളുന്ന ഒരു രാഷ്ട്രശരീരമാണു.

ഈ നോവലിന്റെ ആദ്യ പതിപ്പ് വാങ്ങാൻ കഴിഞ്ഞിരുന്നില്ല, കേട്ടറിഞ്ഞ് പുസ്തകമന്വേഷിച്ചപ്പോഴേക്കും സ്റ്റോക്ക് തീർന്നിരുന്നു. ഇത് സൂചിക പുറത്തിറക്കിയ പരിഷ്കരിച്ച പതിപ്പാണു. വേലായ്തൻ ഒരു സംഘഗാനമാണെന്ന തലക്കെട്ടിൽ ഷിബു ഗോപാലകൃഷ്ണൻ എഴുതിയ ആമുഖവും പാമ്പ് വേലായ്തനിലെ രാഷ്ട്രീയ വിന്യസനങ്ങൾ എന്ന പേരിൽ ശ്രീജിത്ത് വി ടി നന്ദകുമാർ എഴുതിയ ഒരു ലഘുപഠനവും നോവലിനൊപ്പം പുസ്തകത്തിലുണ്ട്. രണ്ട് എഴുത്തുകളും മികച്ചതാണു, ഷിബു ഗോപാലകൃഷ്ണന്റെ ആമുഖം വേലായ്തന്റെ വായനാനുഭവത്തെ മനോഹരമായി ആവിഷ്കരിക്കുമ്പോൾ ശ്രീജിത്തേട്ടൻ നോവലിന്റെ സൂക്ഷ്മമായ ഒരു രാഷ്ട്രീയ വായന പങ്ക് വെയ്ക്കുന്നു. അതിമനോഹരമായ ഒരു കവറും 106 പുറങ്ങളുമുള്ള ഈ പുസ്തകത്തിന്റെ വില 130 രൂപയാണു.

നോവലിന്റെ ഹൈലൈറ്റ് അതിന്റെ ഭാഷ തന്നെയാണു. കിഴക്കൻ തൃശൂർ ഭാഷയിൽ പാമ്പ് വേലായ്തൻ എന്ന നാം പരിചയിട്ടില്ലാത്ത ഒരു മനുഷ്യനെയും അയാളിലൂടെ കടന്നു പോകുന്ന ഒരു ദേശചരിത്രത്തെയും മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഈ കുഞ്ഞു നോവൽ വ്യത്യസ്തമായ വായനാനുഭവം നൽകുന്ന ഒന്നാണു.

പുസ്തകം ലഭിക്കുവാനായി 9562 540 981 എന്ന നമ്പറിൽ വിലാസം വാട്സപ്പ് ചെയ്യുക.

https://wa.me/919562540981

ഇതിഹാസത്തിന് വിട
26/11/2020

ഇതിഹാസത്തിന് വിട

Address

P. O, Near Old Post Office
Varandarappilly
VARANDARAPPILLY

Telephone

9048863999

Website

Alerts

Be the first to know and let us send you an email when Grameena Vayanasala Varandarappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share