07/11/2022
തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക ഒഴിവിൽ നിയമനത്തിനായി പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ച മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ മാർച്ച് നടത്തി.മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചു.