24/06/2017
ഉദ്ഘാടനം കഴിഞ്ഞ കൊച്ചി മെട്രോ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനു മുന്‍പ് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധികള്‍ക്കായി കെ.എം.ആര്‍.എല്‍ നടത്തിയ 'സ്നേഹയാത്ര' ഇന്നു രാവിലെ 10 മണിക്ക് കളമശ്ശേരി സ്റ്റേഷനില്‍ ബഹുമാനപ്പെട്ട മന്ത്രി ഷൈലജ ടീച്ചറും സിനിമാ താരം രേജീഷ വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പ്പറേഷന്‍, ആലുവ , കളമശ്ശേരി മുനിസിപ്പാലിറ്റി, ചൂർണ്ണിക്കര പഞ്ചായത്ത് ഇവയുടെ പരിധിയിൽ വരുന്ന സാമൂഹ്യ നീതി വകുപ്പിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്ന അനാഥാലയങ്ങളിലേയും,അഗതി മന്ദിരങ്ങളിലേയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലെ അന്തേവാസികൾക്കുമായി ഒരുക്കിയ സ്നേഹയാത്രയില്‍ കുട്ടികളും വൃദ്ധജനങ്ങളുമടക്കം 1550-ഓളം പേര്‍ പങ്കെടുത്തു. ഇതില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്ന 25 പേരും കാഴ്ചശക്തി നഷ്ട്ടപ്പെട്ട 37 പേരുമുണ്ടായിരുന്നു. ആലുവയില്‍ നിന്ന് കളമശ്ശേരി വരെയും തിരിച്ചും 15 മിനിറ്റ് വീതം 12 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. സ്നേഹയാത്രയുടെ ചിത്രങ്ങളിലേക്ക്.