SNT GROUP

SNT GROUP Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNT GROUP, Tour Agency, Wayanad.

18/11/2018

കൊച്ചി ബേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന OderVit International Pvt Ltd എന്ന കമ്പനി ലക്ഷ്യം വെച്ചിരിക്കുന്നത് മായം കലരാത്ത ഗ്രോസറി പ്രോഡക്ടുകൾ സുതാര്യമായ രീതിയിൽ ജനങ്ങൾക്ക് നേരിട്ട് എത്തിക്കുന്നത് ആയിരിക്കും
ഇതിനായി കമ്പനി കേരളത്തിൽ ഏകദേശം 150 പ്രൊഡക്ഷൻ യൂണിറ്റുകളും 300 സ്റ്റോക്ക് പോയിൻറ് കളും 2000 ഡെലിവറി പോയിൻറ് കളും കൊണ്ടുവരുന്നതാണ്
ഏതൊരു പ്രോഡക്റ്റ് കസ്റ്റമർ വാങ്ങുന്നതിന് മുമ്പ് അതിൻറെ ഉൽപാദനവും വിപണനവും നേരിട്ട് കണ്ടു ബോധ്യപ്പെടാനുള്ള അവസരം കമ്പനി ഒരുക്കുന്നു

27 മേഖലകളിലായി 5000 ഇതിലേറെ ജോലി സാധ്യതകളും കമ്പനി മുന്നോട്ടുവെക്കുന്നു

താല്പര്യമുള്ളവർക്ക് ഈ പേജ് ഫോളോ ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും

കമ്പനിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും കമ്പനിയുടെ മുമ്പോട്ടുള്ള പ്രവർത്തനത്തിൽ നിങ്ങളുടെ സഹകരണം അറിയിക്കുന്നതിന് ഭാഗമായി താഴെ കാണുന്ന ഫേസ്ബുക്ക് പേജിൻറെ ലിങ്ക് ഓപ്പൺ ചെയ്തു ലൈക്ക് ചെയ്യേണ്ടതാണ്
Visit to Like my Page-https://www.facebook.com/OderVit-International-Pvt-Ltd-2208976836046813/?referrer=whatsapp

🏢REGISTER OFFICE
OderVit International Pvt Ltd
GS2 PLAZA
SUITE No.624
KAKKANAD,
COCHIN , KERALA
INDIA - 682 021

🏢REGIONAL OFFICE
OderVit International Pvt Ltd
MALABAR ARCADE, 2 FLOOR,
PANTHEERANKAVE
BY-PASS JUNCTION
CALICUT - 673019
KERALA

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ

Kid's Toys infant Dress etc

02/11/2018

🛥🛥*ലക്ഷദ്വീപ് കലോത്സവം നേരിൽ കാണാനും ദീപ് സൗദര്യം ആസ്വധിക്കാനും Nov 26* തീയതി *ബേപ്പൂർ നിന്നും കൊച്ചിയിൽ* നിന്നും പുറപ്പെടുന്ന ലക്ഷദ്വീപ് പാക്കേജ്. ⛲⛲*ഒരാൾക്ക് Rs 12500/-* ⛲⛲എല്ലാ ചിലവടകം.
സീറ്റുകൾ പരിമിതം. ⛵⛵

⛴⛴For Booking :
*NAHAS TRAVELS*
Call/Whatsapp *8943298100*🛥🛥

വീടിന്റെ അടുത്തായിട്ടും 6000 വർഷത്തെ പഴക്കമുള്ള എടക്കൽ ഗുഹ ഇതുവരെ കാണാൻ പറ്റിയിട്ടില്ല. ഒരു തവണ പോയെങ്കിലും അന്ന് ലീവ് ആ...
27/03/2018

വീടിന്റെ അടുത്തായിട്ടും 6000 വർഷത്തെ പഴക്കമുള്ള എടക്കൽ ഗുഹ ഇതുവരെ കാണാൻ പറ്റിയിട്ടില്ല. ഒരു തവണ പോയെങ്കിലും അന്ന് ലീവ് ആയതുകൊണ്ട് കാണാൻ പറ്റാത്ത വിഷമം ഇന്നലെ തീർത്തു. കൂട്ടിനു പ്രിയ ആത്മ സുഹൃത്ത് ജിതേഷും. ബൈക്ക് പാർക്ക് ചെയ്തു മുകളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി മലകയറ്റം അതികഠിനം. നമ്മളെ കൊണ്ട് പറ്റാത്തത്. എങ്കിലും ഒരു കൈനോക്കാൻ തന്നെ തീരുമാനിച്ചു. പോകുന്ന വഴിയിൽ കച്ചവടക്കാരന്റെ മുന്നറിയിപ്പ് അവഗണിച്ചു മംഗോ bar നുണന്നു മുകളിലോട്ടു നടക്കവേ തട്ടിപ്പറക്കുവാൻ ഒരു വല്യ വാനരൻ വന്നു. കൈയിലിരിക്കുന്ന ഭക്ഷണ സാധനം കൊടുക്കാതെ പിന്മാറാത്ത അവർക്കു സ്വന്തം മംഗോ bar കൊടുത്തു സുഹൃത്തു രക്ഷനേടി. സുഹൃത്തിന്റെ ഐസ്ക്രീം പോയ സന്തോഷത്തിൽ വിജയിയെ പോലെ ആക്രാന്തം കാണിച്ചു തിന്ന എന്റെ അടുത്തേക്ക് അടുത്ത വാനരൻ ആരോ പറഞ്ഞയച്ചപോലെ ഓടി വന്നു. കൊടുക്കില്ല എന്ന് ഞാനും. കുറേ ശ്രമിച്ചു നോക്കി. അവസാനം മാന്തു കൊള്ളേണ്ട എന്ന് തോന്നിയതുകാരണം കൊടുക്കേണ്ടി വന്നു എന്റെ മംഗോ ബാറും.
കുറേ കയറിയപ്പോൾ ടിക്കറ്റ് കൌണ്ടർ കണ്ടു. മുപ്പതു രൂപയാണ് ചാർജ്. പിന്നെ മുകളിലോട്ടു നല്ല കരിങ്കല്ല് പാകിയ പടികളാണ്. മുകളിലോട്ടു കയറുന്നതിനനുസരിച്ചു കയറ്റത്തിന്റെ കാഠിന്യം കൂടി കൂടി വന്നു. കായ്ച്ചയുടെ മനോഹാരിത അതിനേക്കാളേറെ. കയറി കയറി അവസാനം കൂറ്റൻ പാറകൾ മാറ്റു പാറകളെ താങ്ങി നിർത്തുന്ന പ്രജീന ശിലായുഗത്തിന്റെ ബാക്കി പാത്രമായ ആ മനോഹര ദൃശ്യം മനസ്സിൽ നിന്നും മായില്ല. അതെ പോലെ ഗുഹയുടെ അറ്റത്തുള്ള മനോഹരമായ അപ്പുറം കാണാൻ വേണ്ടി കഷ്ണം മുറിച്ചു മാറ്റിയ പോലെയുള്ള പറയിടുക്ക്, അതിലൂടെ യുള്ള കാഴ്ച. പിന്നെ ഗുഹയുടെ പ്രവേശന കവാടത്തിന്റെ അടുത്തുനിന്നുള്ള ഫാന്റം റോക്കിന്റെയും നമ്മൾ അസ്ഥി പഞ്ജരമാക്കിയ പാറക്കൂട്ടങ്ങളുടെയും അവര്ണനീയമായ കാഴ്ച മലകയറിയതിന്റെ ക്ഷീണം പമ്പ കടത്തി. അല്പം വിശ്രമിച്ചതിന്റെ ശേഷം തിരിച്ചുള്ള ഇറക്കും കയറ്റത്തിനേക്കാൾ ബുദ്ധിമുട്ടായി തോന്നി.തിരിച്ചു പോകുമ്പോളും ദൈവത്തിന്റെ മനോഹരമായ സൃഷ്ടിപ്പ് ഇനിയും കാണാൻ വരാൻ മനസ്സു മന്ത്രിക്കുന്നുണ്ടായിരുന്നു

New house and 5 cent plot for sale ,handing over will done within 100 days from agreement. With loan facility Pls contac...
09/06/2017

New house and 5 cent plot for sale ,handing over will done within 100 days from agreement. With loan facility
Pls contact my WhatsApp number 0097466964556

Ramadan Special Rate 1 Month Qatar Tourist Visa - QAR 350Hassle Free / Quick Processing / Less DocumentationWe are Provi...
09/06/2017

Ramadan Special Rate 1 Month Qatar Tourist Visa - QAR 350

Hassle Free / Quick Processing / Less Documentation

We are Providing UAE Tourist Visa and Qatar Tourist Visa for ALL PROFESSIONS including Labors..

The rates are applicable only for certain nationalities. Terms & Conditions Apply

Hotline Number : 70372961
Email : [email protected]

You can Visit our Branches,
44685916 / 44191319 - Safari Mall – Abu Hamour
44167177 - Safari Hyper Market – Salwa Road,
44327656 - Safari Shopping Complex, Ummsalal Mohammed
44325279 - Near UAE Exchange, Al Sadd,


പച്ചയും ചുവപ്പും ചേർന്നാൽ ഭംഗി തനിയെ വരും..വയനാട്-കാഴ്ചകളുടെ സ്വര്‍ഗഭൂമിBy : SNTGROUP വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ...
07/06/2017

പച്ചയും ചുവപ്പും ചേർന്നാൽ ഭംഗി തനിയെ വരും..

വയനാട്-കാഴ്ചകളുടെ സ്വര്‍ഗഭൂമി

By : SNTGROUP

വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍.

കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും.. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി... ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട്‌ അനുഗ്രഹീതഭൂമിയാണ്‌ വയനാട്‌. കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട്‌ ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്‌. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ്‌ വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്‌. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക്‌ ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്‌. പച്ചപ്പ്‌ നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക്‌ ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക്‌ കൊട്ടംവരുത്താറില്ല. ചരിത്രപരമായും വയനാടിന്‌ വളരെ പ്രധാന്യമുണ്ട്‌. ഇടതൂര്‍ന്ന കാടും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന്‌ കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ്‌ ഈ ദേശം. കാപ്പി, ഏലം, കുരുമുളക്‌, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന്‌ സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്‌. വയനാട്ടിലെ കുറുവാദ്വീപ്‌, ഇടക്കല്‍ ഗുഹ, പൂക്കോട്ട്‌ തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ്‌ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ . കബനീനദിയിലുള്ള കുറുവാദ്വീപ്‌ വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്‌. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ്‌ വയനാട്‌. പ്രകൃതിയോട്‌ ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക്‌ വയനാട്‌ മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്‌. പതിനായിരങ്ങൾ മുടക്കി വിദേശടൂറിന് പോകും മുമ്പ് വയനാടും ഒന്നു കണ്ടേക്കുക...

സുഹൃത്തുക്കളെ,

ഞാൻ ഒരു സഞ്ചാരിയായിട്ടല്ല ഇത് എഴുതുന്നത് പക്ഷെ ഇത് ഒരു യാത്ര അനുഭവമാണ് വര്ഷങ്ങളായി ഞാൻ വയനാട്ടിൽ ഒരു ഗൈഡായും ഉത്തരവാദിത്വ ടൂറിസം ഗൈഡായും പ്രവർത്തിക്കുന്ന ആളാണ് നിങ്ങളിൽ പലരും വയനാട് എന്ന് കേൾക്കുന്നപാടെ ഒരു ട്രിപ്പ് പെട്ടെന്ന് പ്ലാൻ ചെയ്യുന്നവരാണെന്നു എനിക്കറിയാം.അതിനാൽ തന്നെ ഗൂഗിൾ മാപ് നോക്കി സ്ഥലത്തു എത്തുമ്പോൾ മാത്രമേ ആ സ്ഥലം ക്ലോസ്ഡ് ആണെന്ന് അറിയാൻ കഴിയുക അപ്പോൾ തന്നെ നിങ്ങളുടെ പകുതി ദിവസം തീർന്നിട്ടുണ്ടാകും അതോടെ ഒന്നും കാണാൻ പറ്റാതെ മടങ്ങിപോകുന്നവരെ ദിവസേന കാണുന്നത് കൊണ്ടാണ് ഞാൻ ഇതെഴുതുന്നത് . പക്ഷെ വയനാട്ടിൽ വരുന്നതിനു മുൻപേ വയനാടിന്റെ ഭൂപ്രകൃതിയും ദൂരങ്ങളും അറിഞ്ഞാൽ നിങ്ങളുടെ യാത്ര വളരെ എളുപ്പമാക്കാം.പ്രകൃത്യാ ഉള്ള സ്ഥലങ്ങളാണ് വയനാട്ടിൽ ഉള്ളത് എന്നതിനാൽ തന്നെ ചില സീസണുകളിൽ പല സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാറുണ്ട്.വയനാടിന്റെ നാലു ഭാഗങ്ങളിലായിട്ടാണ് എല്ലാ ടൂറിസം കേന്ദ്രങ്ങളും ഉള്ളത് അതിനാൽത്തന്നെ ഒരു ഭാഗത്തുള്ളത് ഒരു ദിവസവും മറു ഭാഗത്തുള്ളത് അടുത്ത ദിവസവും എന്ന രീതിയിൽ പ്ലാൻ ചെയ്യുക. തിരക്കുള്ള ദിവസങ്ങൾ ആണെങ്കിൽ ഉത്തരവാദിത്ത ടൂറിസം നടത്തുന്ന വില്ലേജ് ടൂറുകൾ തിരഞ്ഞെടുക്കാം. വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം.

പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു..

1,മുത്തങ്ങ വന്യജീവി സങ്കേതം തോൽപ്പെട്ടി വന്യജീവി സങ്കേതം
Entry time-7 am-9am(40 jeeps)
3 pm-5pm(20 jeeps)
ഇവിടെ ജീപ്പ് സഫാരിയാണുള്ളത് രാവിലെ 40 ജീപ്പും വൈകുന്നേരം 20 ജീപ്പുകളും മാത്രമാണ് പ്രവേശനം ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല അതിനാൽ ആദ്യം വരുന്നവർക്കേ ടിക്കറ്റ് ലഭിക്കാറുള്ളു.ഒരു മണിക്കൂറാണ് സഫാരി സമയം

2, എടക്കൽ ഗുഹ
Entry time-9 am-3.30 pm
എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും ഒന്നര കിലോമീറ്റർ ദൂരം കയറ്റം കയറി വേണം നടക്കാൻ എന്ന് ഓർക്കുക

3, സൂചിപ്പാറ വെള്ളച്ചാട്ടം
Entry time-9 am-4pm
വേനൽക്കാലങ്ങളിൽ വരൾച്ചമൂലം ഇവിടെ അടച്ചിടാറുണ്ട് അതിനാൽ ആദ്യമേ അന്വേഷിച്ചിട്ടു വേണം പോകാൻ.കനത്ത മഴയും ഇടിമിന്നലും ഉണ്ടായാലും സാധാരണ അടക്കാറുണ്ട്.

4,ചെമ്പ്ര മല
Entry-7am-2pm(trekking)
മലകയറ്റമാണ് പ്രധാന ആകർഷണം ,പ്രായമുള്ളവർക്കും കുട്ടികൾക്കും മല കയറാൻ ബുദ്ധിമുട്ടാകും. വെള്ളം കരുതണം അതുപോലെ പഴവും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്

5, പൂക്കോട് തടാകം
Entry time-9 am-5.30 pm
9 am-5pm(boating)
പ്രധാന ആകർഷണം ബോട്ടിംഗ് ആണ് ഇന്ത്യയുടെ ഭൂപടത്തോട് സാദൃശ്യമുള്ള ആകൃതിയിൽ പ്രകൃതി നിർമിച്ച ഈ തടാകത്തിനു ചുറ്റും നടപ്പാതയുണ്ട്.

6,ബാണാസുര സാഗർ
Entry time-9 am-5 pm
മണ്ണ് കൊണ്ട് നിർമിച്ച ഈ ഡാമിൽ സ്പീഡ് ബോട്ട് സൗകര്യമുണ്ട് പക്ഷെ അഞ്ചു മണിക്ക് മുൻപ് ടിക്കറ്റ് വാങ്ങണം.

7, കാറ്റു കുന്ന് (ബാണാസുരാ ഹിൽ ട്രെക്കിംഗ്)
ബാണാസുരാ ഹിൽ ട്രെക്കിംഗ് എന്ന പേരിൽ മുൻപേ DTPC നടത്തി വരുന്ന ട്രെക്കിംഗ് Camp ഇവിടെ നടക്കുന്നുണ്ട്.
വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ് BanraSura Hill. മാനന്തവാടിയിയിൽ നിന്ന് 25 Km ഉം കൽപ്പറ്റ യിൽ നിന്ന് 37 km ഉ ദൂരം ഉണ്ട്.
സമുദ്ര നിരപ്പിൽ നിന്നും 2030 മീറ്റർ (6660അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര ഹിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. കാറ്റുമല അതിന്റെ ഒരു ഭാഗമാണ്. 1200 മീറ്ററാണ് ഇതിന്റെ ഉയരം.
3 തരം ട്രക്കിങ് ആണ് അവിടെ അനുവദിക്കുന്നത്
1)-3 മണിക്കൂർ ട്രക്കിങ്ങ്
750 രൂപയാണ് .ഒരു ടീമിൽ മാക്സിമം 10 പേരെയാണ് അനുവദിക്കുന്നത്.ഒരു ഗൈഡും ഉണ്ടാകും.
2)-5 മണിക്കൂർ ട്രക്കിങ്ങ് .1200 രൂപ.ഒരു ടീമിൽ മാക്സിമം 10 പേർ. ഒരു ഗൈഡും ഉണ്ടാകും.
3) - ഫുൾ ഡേ ട്രക്കിങ്ങ് .1500 രൂപ.രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.ഒരു ടീമിൽ മാക്സിമം 5 പേരെ ആണ് അനുവദിക്കുന്നത്. ഒരു ഗൈഡും ഉണ്ടാകും.
മൂന്ന് മണിക്കൂർ ട്രക്കിങ്ങ് പോയി 5 മണിക്കൂർ കഴിഞ്ഞ് ഇറങ്ങിയാൽ 750 രൂപ കൂടുതൽ അടക്കേണ്ടി വരും.
ട്രക്കിങ്ങിനു പോകുന്നവർ കഴിയുന്നതും ഒന്നോ രണ്ടോ ദിവസം മുമ്പ് വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ്‌ നല്ലത്. കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കണം.

8,കുറുവ ദ്വീപ്
Entry time-9am-3pm
കുറുവ ദ്വീപ് കൽപ്പറ്റയിൽ നിന്നും കിലോമിറ്റർ അകലെയാണ്. ചങ്ങാടത്തിലാണ് നദി കടക്കുന്നത് അതിനു ശേഷം ഒരു കിലോമീറ്ററോളം നടന്നു വേണം പ്രധാന സ്ഥലത്തു എത്താൻ അതിനു ശേഷം വെള്ളത്തിലിറങ്ങി കുളിക്കുവാനും റിവർ ക്രോസ് ചെയ്യാനും സാധിക്കും.ജൂൺ മുതൽ നവംബര് വരെ ഇവിടെ അവധിയാണ്

9,കരലാട് തടാകം
Entry time-9 am-5pm
സാഹസിക ടൂറിസം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും ,സിപ്‌ലൈൻ,ബോട്ടിംഗ് ,കയാക്കിങ് എന്നിവ ഉണ്ട്

10,തിരുനെല്ലി ക്ഷേത്രം
5.30 AM-12.30 PM and 5.30 pm
ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രം കൽപ്പറ്റയിൽ നിന്നും ൬൫ കിലോമീറ്റര് അകലെയാണ്.കാടിന്റെ നടുക്കാണ് ക്ഷേത്രം.

11,വില്ലേജ് ലൈഫ് എക്സ്സ്‌പീരിയൻസ് ടൂർ
ഉത്തരവാദിത്വ ടൂറിസം നടത്തുന്ന ഈ പ്രോഗ്രാം മുൻകൂട്ടി ബുക്ക് ചെയ്യാം,
ഗ്രാമങ്ങളിലൂടെ വയനാടിന്റെ മനസ്സറിഞ്ഞു നടക്കാം,മൺപാത്ര നിർമാണം ,ആർച്ചെറി, യൂക്കാലി തൈലനിർമാണം കുട്ടനിർമാണം,മുളയുൽപ്പന്ന നിർമാണം ,പക്ഷിനിരീക്ഷണം,ഗ്രാമയാത്ര,ഗ്രാമീണ ഭക്ഷണം,നെല്പാടങ്ങളിലൂടെയുള്ള യാത്ര എന്നിവ ഇതിൽ ആസ്വദിക്കാം അതോടൊപ്പം സാധാരണക്കാർക്ക് ഇതൊരു വരുമാന മാർഗവുമാണ് .വയനാട്ടിൽ രണ്ടു പാക്കേജുകളുണ്ട് .
ഞാൻ ഇവിടെ പറയാത്ത ചില സ്ഥലങ്ങളുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം,സൺറൈസ് വാലി,നീലിമല പോയിന്റ് എന്നിവയിലേക്ക് ഗൂഗിൾ മാപ് നോക്കി ഓടേണ്ട ഇവിടെ കാലങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

12/05/2017
🔺🔺പട്ടയ ടൂര്‍ 19999 രൂപ മാത്രം🔻🔻.✔ രണ്ടു രാത്രി പട്ടയായില്‍ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസം✔.കൊച്ചിയില്‍ നിന്നും ബാങ്കോക...
09/05/2017

🔺🔺പട്ടയ ടൂര്‍ 19999 രൂപ മാത്രം🔻🔻.✔ രണ്ടു രാത്രി പട്ടയായില്‍ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസം✔.കൊച്ചിയില്‍ നിന്നും ബാങ്കോകിലെക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്✔,എയര്‍പോര്‍ട്ടില്‍നിന്ന് ഹോട്ടലിലേക്കും തിരിച്ചുമുള്ള വാഹനസൗകര്യം✔ പ്രഭാതഭക്ഷണവും✔,രാത്രി ഭക്ഷണവും ✔കോറല്‍ ഐലണ്ട് ടൂര്‍ വിത്ത്‌ ലഞ്ച് എന്നിവയാണ് പട്ടയ പാക്കേജില്‍ ഉള്‍പെടുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.
SNTgroup
INDA 00914936217616
QATAR 0097466964556

ഈ ബസ്സിനെ പറ്റി നിങ്ങൾക്കറിയാമോ ഇതാണ് CWMS (കാലിക്കറ്റ് വയനാട് മോട്ടോർ സർവീസ്) തമിഴ്നാട്ടിലെ ദേവാലയിൽ നിന്നും വടു വൻച്ചാ...
09/05/2017

ഈ ബസ്സിനെ പറ്റി നിങ്ങൾക്കറിയാമോ ഇതാണ് CWMS (കാലിക്കറ്റ് വയനാട് മോട്ടോർ സർവീസ്) തമിഴ്നാട്ടിലെ ദേവാലയിൽ നിന്നും വടു വൻച്ചാൽ .മേപ്പാടി, ചുണ്ട വഴി കോഴിക്കോട് പോകുന്ന ബസ്സ് ആണ് ഇത് 1939ൽ ബ്രിട്ടീഷ് കാരുടെ കാലം തൊട്ട് ഓടുന്ന ഈ പ്രൈവറ്റ് ബസ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലാണ് ഇപ്പോൾ. പാതിരാത്രിദേവാലയിൽ എത്തി പുലർച്ചക്ക് കോഴിക്കോടിന് പോകുന്ന ഈ ബസ് ദേവാലക്കാരിൽ പലരും കണ്ടു കാണില്ല പക്ഷേ ഈ ബസിനെ കാണാത്ത കോഴിക്കോടുകാരുണ്ടാകില്ല,മേൽ പറഞ്ഞ റൂട്ടിൽ ഉള്ള ഒട്ടുമിക്ക ആൾക്കാരും ഈ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടാകുമെന്നുള്ളത് തീർച്ചയാണ്. ഇഷ്ടമായാൽ ലൈക്ക് & കമന്റ്..

08/05/2017
PACKAGE KERALA Pls contact SNTgroup +914936217616   Or Whatsapp no       +97466964556
07/05/2017

PACKAGE KERALA
Pls contact SNTgroup +914936217616
Or Whatsapp no +97466964556

Mysore trip
26/04/2017

Mysore trip

Address

Wayanad
673581

Website

Alerts

Be the first to know and let us send you an email when SNT GROUP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category