13/04/2020
കൊവിഡ്19 ഫലപ്രദമായി പ്രതിരോധിച്ച 25 മികച്ച ജില്ലകളിൽ വയനാടും ഉൾപ്പെടുന്നു. ഇത് നമ്മുടെ ഒരുമയുടെ വിജയമാണ്. ഈ വിജയത്തിന്റെ അവകാശം നമ്മൾ ഓരോരുത്തർക്കും ഉണ്ട്. ഇതിനു പിന്നിൽ അനേകരുടെ ആത്മാർത്ഥമായ ശ്രമങ്ങളുണ്ട്. നമ്മുടെ സർക്കാരിന്റെ ധീരമായ നേതൃത്വത്തിനു കീഴിൽ നമുക്ക് ഒട്ടധികം കാര്യങ്ങൾ ചെയ്യാനായി. അതിനുവേണ്ടി ഊണും ഉറക്കവും മാറ്റിവെച്ചും, എല്ലാ വ്യക്തിപര കാര്യങ്ങളേക്കാളും ഉപരിയായി ഈ സന്നിഗ്ധഘട്ടത്തിലെ സേവനത്തിനുവേണ്ടി സമയം മാറ്റിവെച്ചും പ്രവർത്തിച്ചവർ അനവധിയാണ്. അവർക്കെല്ലാവർക്കും ഈ നേട്ടത്തിന്റെ അവകാശമുണ്ട്. ഇനിയും നമ്മുടെ കടമയും പ്രവർത്തനവും പ്രതിരോധവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപൊവേണ്ടതുണ്ട്. അതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. സാമൂഹിക അകലം, ഹാൻഡ് ഹൈജീൻ, കഫ് ഹൈജീൻ, ക്വാറന്റൈൻ, ലോക്ക് ഡൗൺ പാലിക്കൽ എന്നിവയിൽ ഒരു വിട്ടുവീഴ്ചക്കും ഇടം കൊടുക്കരുത്. നമുക്ക് ഒരുമിച്ച് ഈ പ്രതിരോധം മുന്നോട്ട് നീക്കാം. സർക്കാർ ഒപ്പമുണ്ട്.
It is the reward for endless nights and days spent by many of you in fighting the Covid19 pandemic. Wayanad is one among the best 25 districts, which have effectively resisted Covid19. We all have a distinct and decisive part in this achievement. Under the vibrant leadership of our Government, we have been able to do the very best. I sincerely acknowledge my appreciation to everyone who have took part in this venture. Dear fellow citizens of Wayanad, you all have also done a wonderful job by observing Lockdown, Social Distancing, Cough hygiene, hand hygiene and quarantine. We should continue these good practises. We are duty bound to take this forward. It's our duty to our nation and to the entire humanity. Let us be united in fight against Covid19. Our Government is leading us from the frontline.
#കരുതലോടെവയനാട്