07/09/2018
*വൻകിട ട്രാവൽ ഏജന്റുമാരുടെ "ഗ്രൂപ്പ് '' തട്ടിപ്പ് യാത്രക്കാരുടെ രക്തം പിഴിയുന്നു*
കോഴിക്കോട്: സപ്തമ്പർ 4, സീസണിൽ വിമാന കമ്പനികളുമായി ഒത്ത് കളിച്ച് ടിക്കറ്റുകൾക്ക് വ്യാജമായി വിലകയറ്റുന്ന വൻകിട ട്രാവൽ ഏജന്റുമാരുടെ നെറ്റ് വർക്കിന് എയർ ഇന്ത്യ ഒഴികെയുള്ള മറ്റു വിമാന കമ്പനികളുടെ
മേധാവികളുമായി കനത്ത പങ്ക്.
നാട്ടിലെ കുത്തക വൻകിട ട്രാവൽ ഏജന്റുമാരാണ് ഗൾഫ് യാത്രക്കാരെ തക്കം നോക്കി രക്തം പിഴിയുന്ന സാമൂഹ്യ ദ്രോഹ നടപടി ചെയ്യുന്നവർ,
ഉദാഹരണം:ഇന്ന് രാവിലെ 9 മണിക്ക് സൗദി എയറിന്റെ 18,600 രൂപയുണ്ടായിരുന്ന ടിക്കറ്റിന് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 24 ,800 രൂപയായി,
വൻകിട ട്രാവൽ ഏജൻസികൾ നടത്തുന്ന ചൂഷണത്തിന്റെ വഴികൾ ഇങ്ങിനെ::
18,600 രൂപ വിലയുള്ള എത്ര ടിക്കറ്റുകൾ ഉണ്ടെന്ന് ബന്ധപ്പെട്ട വിമാന കമ്പനികളുടെ വേണ്ടപ്പെട്ടവരോട് അന്വേഷിക്കും, 18600 രൂപക്കുള്ള ജിദ്ദ ടിക്കറ്റാണെങ്കിൽ അത് മുഴുവനും ചെക്ക് നൽകി ഗ്രൂപ്പ് ടിക്കറ്റായി വിലക്കെടുത്ത് വില കുത്തനെ കൂട്ടി മറിച്ചടിക്കും, തിരക്കുള്ള സീസണുകളിൽ പതിനായിരം വരെ രൂപ കൂട്ടിയടിച്ചാണ് യാത്രക്കാരുടെ രക്തം പിഴിയുക, അയാട്ട അംഗീകാരമുള്ള കുത്തക ട്രാവൽ മാഫിയകളാണ് ഈ കൊടും തട്ടിപ്പ് നടത്തുന്നത്, വിമാന കമ്പനികൾക്ക് ചെക്ക് നൽകി വില കുറഞ്ഞ ടിക്കറ്റുകൾ ബൾക്കായി വാങ്ങി ടിക്കറ്റ് വില കുത്തനെ കൂട്ടി മറിച്ചടിക്കും,
ഗ്രൂപ്പ് ടിക്കറ്റ് ബ്ലോക്ക് ചെയ്ത ശേഷം മറിച്ചടിച്ച് വിതരണം നടത്തുന്നത് ഇങ്ങിനെ,
ചെറുകിട ട്രാവൽസ് ഏജന്റുമാരെ ടിക്കറ്റെടുക്കാനായി ആരെങ്കിലും ബന്ധപ്പെട്ടാൽ രാവിലെ ഓൺലൈനിൽ കണ്ട ടിക്കറ്റിന്റെ വില ഒറ്റമണിക്കൂറിൽ കുത്തനെ കൂടിയത് കാണാം,
നിങ്ങൾക്ക് ടിക്കറ്റ് വേണമെങ്കിൽ വില കൂട്ടിയ ഗ്രൂപ്പ് സംവിധാനത്തിൽ പോയി എടുക്കാനുള്ള നിർദ്ദേശവും നൽകും,
കണ്ണിൽ ചൊരയില്ലാത്ത ട്രാവൽ മാഫിയകളുടെ വിമാന കമ്പനികളുടെ ഏജന്റുമാരും ചേർന്ന് നടത്തുന്ന ഈ വൻകിട തട്ടിപ്പ് കോഴിക്കോട്ടും, മലപ്പുറത്തു വ്യാപകമാണ്, കേരളത്തിലെ മുഴുവൻ വൻകിട ട്രാവൽ ഏജന്റുമാരും ഈ തട്ടിപ്പ് സജീവമായി നടത്തി വരുന്നു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ഒഴികെയുള്ള മറ്റു വിമാന കമ്പനികളുടെ അണിയറ മേധാവികളാണ് തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുന്നത്, സീസണുകളിൽ കോടിക്കണക്കിന് രൂപയുടെ ചൂഷണം നടക്കുമ്പോൾ ഒത്താശ ചെയ്യുന്ന വിമാന കമ്പനി ഒഫിഷ്യലിന് ലക്ഷങ്ങൾ കൈക്കൂലി കിട്ടും, ട്രാവൽ മാഫിയ - വിമാന കമ്പനി ഓഫിസർമാർ ഒത്ത് നടത്തുന്ന തട്ടിപ്പ് ഉന്നത പോലിസ് അന്വേഷിക്കണം
സൗദി, എത്തിഹാദ്, ജെറ്റ്, ഇൻഡിഗോ ,അടക്കം വൻകിട വിമാന കമ്പനികളുമായി ബന്ധപ്പെട്ട കേരളത്തിലെ ചില മലയാളി ഉദ്യോഗസ്ഥരാണ് കുത്തക ട്രാവൽസുകളുമായി ഒത്ത് ഗ്രൂപ്പ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന തട്ടിപ്പുകൾക്ക് വഴി ഒരുക്കുന്നത്,.ഈ തട്ടിപ്പിനെതിരായി ജനരോഷം ആളിപടരട്ടെ,
[കെ.എം.ബഷീർ, പ്രസിഡണ്ട്: മലബാർ ഡവലപ്പ്മെന്റ് ഫോറം, കോഴിക്കോട്,974747 8000/4/9/2018]