
07/02/2025
കുടുംബ ബന്ധങ്ങളുടെ ഐക്യത യുവജനങ്ങളുടെ വളർച്ചയിലും ലഹരിക്കതിരായുള്ള പോരാട്ടത്തിന് ശക്തിപകരും : മോൺസ് ജോസഫ് എംഎൽഎ
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ( ഇൻറർനാഷണൽ)ആഗോള യൂത്ത് കോൺഫറൻസ് ചരിത്രവിജയം...
ന്യൂയോർക്ക് : കുടുംബ ബന്ധങ്ങളുടെ ഐക്യത യുവജനങ്ങളുടെ വളർച്ചയിൽ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും അത് യുവജനങ്ങളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരായ പോരാട്ടത്തിന് ശക്തി പകരുമെന്നും മോൻസ് ജോസഫ് എംഎൽഎ.ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ( ഇൻറർനാഷണൽ ) സംഘടിപ്പിച്ച ആഗോള യൂത്ത് കോൺഫറൻസിൽ പ്രധാന പ്രഭാഷണം നടത്തുകയായിരുന്നു.
2025 ജൂൺ 29ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ( ന്യൂയോർക്ക് സമയം) ആരംഭിച്ച സമ്മേളനം ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ ആഗോള യുവജന കോൺഫറൻസിൽ ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ, യു എസ് എ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി യുവജനങ്ങളും കുടുംബങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഒന്നിച്ച ഈ യുവജന സമ്മേളനം രാജ്യാന്തര ശ്രദ്ധ നേടി.
കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കേരള മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ആഗോള യുവജന സമ്മേളനത്തിന് ആശംസകൾ നേർന്നു.
സമ്മേളന ആരംഭവും പ്രമുഖരുടെ ആശംസകൾ...
ആതിര ഷഹി എംസിയുടെ ചുമതല നിർവഹിച്ച ചടങ്ങിന് തുടക്കം കുറിച്ചു തുടർന്ന് അപർണ പണിക്കരുടെ പ്രാർത്ഥന ഗാനത്തോടെ സമ്മേളനത്തിന് തുടക്കമായി.ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഇൻറർനാഷണൽ) യൂത്ത് കോഡിനേറ്റർ ആകാശ് അജീഷ് സമ്മേളനത്തിന് ആമുഖ പ്രസംഗം നടത്തി.യുവജനങ്ങളെ ഒരുമിച്ച് കൊണ്ടു വരേണ്ടതിന്റെയും അവരുടെ പ്രശ്നങ്ങളെ പരിഹരിക്കേണ്ടതിനെയും പറ്റിയുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണൽ ( പ്രസിഡൻറ് ) സണ്ണി മാറ്റമന സമ്മേളനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഇൻറർനാഷണൽ) യൂത്ത് അഡ്വൈസർ തോമസ് ജോർജ് ( ലിനിത്ത് )യുവജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിൽ മുതിർന്നവരുടെ പങ്ക്, മാർഗ്ഗനിർദ്ദേശം എന്നിവയെ കുറിച്ച് സംസാരിച്ചു.
തുടർന്ന് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഇൻറർനാഷണൽ) ബോർഡ് ഓഫ് ട്രസ്റ്റ് ചെയർമാൻ ജോസഫ് കുരിയപ്പുറം ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഇൻറർനാഷണൽ) സംരംഭങ്ങളെ കുറിച്ചും യുവജനങ്ങൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും വിശദീകരിച്ചു.
സൈബർ ക്രൈം ആൻഡ് സൈബർ സെക്യൂരിറ്റി ലീഗൽ ഡിപ്പാർട്ട്മെന്റിലെ ബിജുമോൻ ഇ എസ് സൈബർ ക്രൈമും ആയി ബന്ധപ്പെട്ട നിയമപരമായ വശങ്ങളെ കുറിച്ചും യുവജനങ്ങൾക്ക് ഇതിലുള്ള അവബോധം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
സമ്മേളനത്തിന്റെ തുടർച്ചയായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയ ഡോക്ടർ ഷിജു കിഴക്കേടം യുവജനങ്ങളുടെ മാനസിക ആരോഗ്യത്തെയും ലഹരിയുടെ ആസക്തികൾ എങ്ങനെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഒരു സമഗ്രമായ പ്രബന്ധം അവതരിപ്പിച്ചു.ഇത് പങ്കെടുത്തവർക്ക് സമഗ്രമായ അറിവും ഉൾക്കാഴ്ചയും നൽകി. അലമേഡ ഹെൽത്ത് സിസ്റ്റത്തിലെ മെഡിക്കൽ ഡയറക്ടർ ഡോ.ജേക്കബ് ഈപ്പൻ വൈദ്യശാസ്ത്രപരമായ കാഴ്ചപ്പാടിൽ നിന്ന് ലഹരിയുടെ ആസക്തിയെക്കുറിച്ച് അവയുടെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെ കുറിച്ചും വിശദീകരിച്ചു.
സിമി റൊസാബെൽ യുവജനങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളറായ സിബൽ ജോൺ സജൻ, ഗവേഷകൻ എന്ന നിലയിൽ യുവജനങ്ങളിൽ കണ്ടുവരുന്ന പ്രവണതകളെക്കുറിച്ചും അവയുടെ സാമൂഹിക സ്വാധീനത്തെ കുറിച്ചും സംസാരിച്ചു. കൂടാതെ സൈക്കോളജി ഗവേഷണ വിദ്യാർത്ഥിയായ മഹിതാ വിജിലി യുവജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചും കൗൺസിലിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനിയായ അലോന മരിയ ഒരു വിദ്യാർത്ഥി എന്ന നിലയിൽ യുവജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും അവർക്ക് സ്കൂൾതലത്തിൽ ലഭിക്കേണ്ട പിന്തുണയെ കുറിച്ചും സംസാരിച്ചു.
സമ്മേളനത്തിൽ നിക്കോളാസ് ബറോസ്കി സ്വന്തം അനുഭവത്തിൽ നിന്ന് എങ്ങനെ ലഹരിയുടെ വിപത്തിൽ നിന്ന് മോചനം നേടാം എന്ന് വിശദീകരിച്ചു.
തുടർന്ന് ആകാശ് അജീഷ് ആശംസകൾ അറിയിക്കുകയും ഈ സമ്മേളനത്തിന്റെ തുടർപ്രവർത്തനങ്ങൾ വീണ്ടും ഉണ്ടാകും എന്ന് ആകാശും ആതിരയും അറിയിക്കുകയും ചെയ്തു.
യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുന്നതിൽ കുടുംബങ്ങൾക്കും സമൂഹത്തിനും വലിയ പങ്കുണ്ടെന്ന് ഈ സമ്മേളനം ചൂണ്ടിക്കാട്ടി.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഇൻറർനാഷണൽ) യൂത്ത് അഡ്വൈസർ തോമസ് ജോർജ്ജ് (ലിനിത്ത്) ഡോ: കല ഷഹി,ഇൻറർനാഷണൽ ചെയർപേഴ്സൺ(ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണൽ) മുൻകൈയെടുത്ത് ലഹരിക്കെതിരെ സംഘടിപ്പിച്ച ഈ ആഗോള യുവജന സമ്മേളനം രാജ്യാന്തര ശ്രദ്ധ നേടി.
Yatratechtv/Sandy Stephen